അതെനിക്ക് ആദ്യ രാത്രിയിൽ തന്നെ മനസ്സിലായി, അന്ന് എന്നോട് പറയുക..

സാവിത്രിയുടെ നഷ്ട്ടസ്വപ്നങ്ങൾ
(രചന: Pradeep Kumaran)

“നന്ദു , കഥ നന്നായിരുന്നു കേട്ടോ. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു , ഒപ്പം മനസ്സും. ഇനിയെന്നാണ് അടുത്ത കഥ?”.

സാവിത്രി ചേച്ചിയുടെ അഭിപ്രായം കേട്ട് നന്ദുവിന് സന്തോഷമായി. രണ്ട് വർഷം മുൻപ് ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ടവരായിരുന്നു നന്ദുവും സാവിത്രിയും.

എഴുതി തുടങ്ങിയ നാൾ മുതൽ നന്ദുവിന്റെ കഥകൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ അതിനെ കുറിച്ച് സംസാരിക്കാൻ സാവിത്രി നന്ദുവിനെ മൊബൈൽ ഫോണിൽ വിളിക്കുമായിരുന്നു.

കഥകളെയും കവിതകളെയും കുറിച്ച് ആധികാരികമായി സംസാരിക്കാറുള്ള സാവിത്രിചേച്ചി ഒരിക്കൽപോലും രണ്ട് വരി എഴുതി കാണാത്തത്തിൽ നന്ദുവിന് അത്ഭുതം തോന്നിയിരുന്നു.

“ചേച്ചി , സന്തോഷമായിട്ടോ. ചേച്ചിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എന്റെ രചനകളെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അടുത്ത കഥ എഴുതണം. ത്രെഡ് കിട്ടിയിട്ടില്ലന്നെ “.

“എന്നാൽ എന്റെ കഥയെഴുത്തു നന്ദു “.

“ചേച്ചിയുടെ കഥയോ?. എന്താണ് ചേച്ചി തമാശ പറയുകയാണോ? “.

“ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് നന്ദു . നിന്റെ വരികളോട് എനിക്ക് വല്ലാത്തൊരു അറ്റാച്ചുമെന്റ് തോന്നാറുണ്ട്. ഒരു കഥയെഴുതാനുള്ള കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു തരാം”.

“എനിക്ക് ചേച്ചിയോട് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്. ചേച്ചിയെന്താ എഴുതാത്തത്?.

ചേച്ചിയുടെ ഒരു രചനയോ നല്ലൊരു അഭിപ്രായമോ എഴുതി ഞാൻ കണ്ടിട്ടില്ല.

പിന്നെ ചേച്ചി സ്വന്തം അനുഭവങ്ങൾ എഴുതാൻ എളുപ്പമാണ്. മാത്രവുമല്ല ആ എഴുത്തിന് തീവ്രത കൂടുകയും ചെയ്യും “.

” നന്ദു നാളെ എന്റെ വീട്ടിലേക്ക് വരുമോ?.
എനിക്ക് നിന്നോയൊന്ന് കാണണമെന്നുണ്ട് “.

” ശരി ചേച്ചി. ഞാൻ നാളെ രാവിലെ പത്ത് മണിയാകുമ്പോഴേക്കും അങ്ങെത്താം. എനിക്കും ചേച്ചിയെ കാണണമെന്നുണ്ട് “.

” എന്നാൽ ശരി നന്ദു. പിന്നെ കാണാട്ടോ “.

സാവിത്രിചേച്ചിയുമായുള്ള ഫോൺ കാൾ കട്ട്‌ ചെയ്തതിന് ശേഷം നന്ദുവിന്റെ മനസ്സിൽ ആകാംഷയെറി. തന്നെ കാണാൻ വേണ്ടി മാത്രമായിരിക്കോ ചേച്ചി വിളിച്ചത്?.

ചേച്ചിക്ക് തന്നോട് സ്നേഹവും വാത്സല്യവും ഒക്കെയുണ്ടെങ്കിലും എന്തെക്കെയോ പ്രശ്നങ്ങൾ അവരുടെ ജീവിതത്തിലുണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

എന്തായാലും രാവിലെ ചേച്ചിയുടെ വീട്ടിൽ പോകാൻ തന്നെ നന്ദു തീരുമാനിച്ചു.

രാവിലെ കുളിച്ചൊരുങ്ങി സാവിത്രിചേച്ചിയുടെ വീട്ടിലേക്കുള്ള യാത്രയിലും നന്ദുവിന്റെ മനസ്സിൽ ആശങ്കകൾ അലയടിച്ചിരുന്നു.

കോളിങ് ബെല്ലിൽ വിരലമർത്തിയ അടുത്ത നിമിഷം തന്നെ നിറഞ്ഞ പുഞ്ചിരിയോടെ സാവിത്രിചേച്ചി വാതിൽ തുറന്നു.

തന്നെ കണ്ടതിലുള്ള സന്തോഷവും ആഹ്ലാദവും അവരുടെ മുഖത്ത് തെളിഞ്ഞ് നിൽക്കുന്നത് നന്ദു ശ്രദ്ധിച്ചു.

നര വീണു തുടങ്ങിയ ചേച്ചിക്ക് അൻപത്തഞ്ചിൽ കൂടുതൽ പ്രായം തോന്നുമെങ്കിലും കുലീനത്ത്വം നിറഞ്ഞു നിൽക്കുന്ന രൂപം.

മരുമകളെയും ചെറുമക്കളെയും തന്നെ പരിചയപെടുത്തി തരുമ്പോൾ അവരുടെ ഉത്സാഹത്തിന് കുറവൊന്നും വന്നിട്ടില്ലായെന്ന് നന്ദുവിന് തോന്നി.

” നന്ദുവിന് കുടിക്കാൻ എന്താണ് വേണ്ടത്? ചായയോ കാപ്പിയോ? “.

” എന്തായാലും കുഴപ്പമില്ല ചേച്ചി “.

” എന്നാൽ നന്ദു ഒരു കാര്യം ചെയ്യൂ. ഞാൻ ചായ ഉണ്ടാകുന്ന സമയം വരെ ഈ നോട്ട്ബുക്ക്‌ ഒന്ന് നോക്കു.

നാല്പതു വർഷത്തോളം പഴക്കമുള്ള ബുക്ക്‌ ആണ് ഇത്. ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം കേട്ടോ “.

സാവിത്രിചേച്ചി നൽകിയ ആ പഴയ നോട്ടബുക്ക് തുറന്നു നോക്കിയ നന്ദുവിന്റെ മുഖം വിടർന്നു. വടിവോത്ത അക്ഷങ്ങളിൽ കുറിച്ചിരിക്കുന്ന കവിതകൾ , കുറിപ്പുകൾ ചെറുകഥകൾ.

ഓരോ രചനകൾക്കും അനുയോജ്യമായ മനോഹങ്ങളായ ചിത്രങ്ങളും. ഓരോ രചനകളും വായിക്കുംതോറും നന്ദുവിന്റെ കണ്ണുകൾ വിടർന്നു. എല്ലാം ഒന്നിനൊന്നു മികച്ച സൃഷ്ട്ടികൾ.

” നോക്കി കഴിഞ്ഞോ നന്ദു? “.

” ചേച്ചി , ഇത് എഴുതിയത് ചേച്ചി തന്നെയാണോ?”.

” അതെ നന്ദു. എന്റെ പതിനാറു വയസ്സ് വരെയുള്ള മനസ്സാണ് അതെല്ലാം. ഒരാളെ പോലും കാണിക്കാതെ നിധി പോലെ ഞാൻ കാത്ത് സൂക്ഷിച്ച എന്റെ മനസ്സ്. എന്നെ കൂടാതെ ഇത് നന്ദു മാത്രമേ വായിച്ചിട്ടുള്ളു”.

” എന്നിട്ടാണോ ചേച്ചി ഇത്രയും നാൾ എഴുതാത്തിരുന്നത്?. ഒരു പ്രതിഭയുടെ മികച്ച സൃഷ്ട്ടികളാണ് ഇതെല്ലാം.

ദൈവം അനുഗ്രഹിച്ചു നൽകിയ ഈ കഴിവിനെ എന്തേയ് ഒളിപ്പിച്ചു വച്ചിരിക്കുന്നു?. നാട് മുഴുവനും എഴുത്തുക്കാരിയായ് അറിയപ്പെടേണ്ട ഒരാളാണ് ചേച്ചി “.

” നന്ദു ചായ കുടിക്കു. എന്നിട്ട് നമ്മൾക്ക് ഒന്ന് പുറത്തിറങ്ങി സംസാരിക്കാം. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

ചായകുടിയും കഴിഞ്ഞ് മുറ്റത്തുള്ള വലിയൊരു മാവിൻ ചുവട്ടിൽ കസേരകളിൽ അഭിമുഖമായി അവർ ഇരുന്നു.

” ഞാനിന്നലെ നന്ദുവിനോട് ചോദിച്ചിരുന്നില്ലേ എന്റെ കഥ എഴുതുമോയെന്ന്?.

ചുമ്മാ ചോദിച്ചതല്ല കേട്ടോ. ഞാനിപ്പോൾ കുറച്ച് കാര്യങ്ങൾ പറയാം , എന്റെ ജീവിതത്തെ കുറിച്ച്. അത് കഴിയുമ്പോൾ ഒക്കെ മനസിലാകും നന്ദുവിന്.”

” ചേച്ചി പറയു. എന്റെ മനസ്സിലും കുറെ ആകാംഷകളുണ്ട്. ”

” അച്ഛൻ അമ്മ ചേച്ചി അടങ്ങുന്ന ഞങ്ങളുടെ കുടുംബം. എന്റെ ചെറുപ്പം മനോഹരമായിരുന്നു. മൂ ന്നാറിൽ ഒരു തേയില തോട്ടത്തിലെ സൂ പ്പർവൈസർ ആയിരുന്നു അച്ഛൻ.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ മരണപെട്ടതിനാൽ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. കൃഷി ചെയ്തും പശുക്കളെ വളർത്തിയുമാണ് പിന്നീട് അമ്മ ഞങ്ങളെ വളർത്തിയത്.

എന്നാലും അതായിരുന്നു എന്റെ ജീവിതത്തിലെ നല്ല നാളുകൾ. അക്ഷരങ്ങളോടും വരകളോടുമുള്ള എന്റെ പ്രണയം ചെറുപ്പത്തിലെ ഉണ്ടായിരുന്നു.

സ്കൂളിലെ മാഗസിനുകളിൽ എന്റെ രചനകളും ചിത്രങ്ങളും വരുമ്പോൾ എന്തൊരു സന്തോഷമായിരുന്നുയെന്നോ?.

കൂട്ടുകാർക്കും അധ്യാപർക്കും എന്നെ വല്ല്യ ഇഷ്ട്ടമായിരുന്നു. പക്ഷെ അതൊക്കെ എന്റെ പ തി നാറാം വയസ്സ് വരെയുണ്ടായിരുന്നുള്ളു.”

” അതെന്താ ചേച്ചി?. എന്ത് പറ്റി?.”

” എന്റെ കല്യാണം കഴിഞ്ഞു ആ പ്രായത്തിൽ.”

“ചേച്ചിയെന്താ ഈ പറയുന്നത്? പ തി നാറാം വയസ്സിലോ?.”

” അതെ നന്ദു. എന്റെ ചേച്ചിക്ക് വന്നൊരു ആലോചനയായിരുന്നു. പക്ഷെ ചേച്ചി നേ ഴ്സ് ആയതുകൊണ്ട് ഇപ്പോൾ വിവാഹം വേണ്ടെന്ന് പറഞ്ഞു.

ഒരാളുടെയെങ്കിലും കാര്യം നടക്കട്ടെയെന്ന ബന്ധുവിന്റെ നിർദ്ദേശം അമ്മയും സമ്മതിച്ചപ്പോൾ എന്റെ നറുക്ക് വീണു. അവർക്കും പെട്ടെന്ന് കല്യാണം നടത്തനമായിരുന്നു.”

” അതെന്താ ചേച്ചി അവർക്ക് പെട്ടെന്ന് കല്യാണം നടത്താനുള്ള കാരണം?. ”

” ദിവാകരേട്ടന് മറ്റൊരു പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചു വച്ചിരുന്നതായിരുന്നു.

ക ള്ളു കു ടിക്കാരനാണ് ദിവാകരേട്ടൻ എന്നും പറഞ്ഞു ആ കല്യാണം മുടങ്ങി പോയി. അതുകൊണ്ട് അവർക്കും പെട്ടന്നൊരു കല്യാണം നടത്തണമായിരുന്നു .

അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു , എന്റെ പ തി നാറാമത്തെ വയസ്സിൽ എന്നെക്കാളും പതിനാറു വയസ്സ് കൂടുതലുള്ള ദിവാകരേട്ടനുമായി.”

” ശരിക്കും ക ള്ളു കു ടിക്കാരൻ ആയിരുന്നോ ചേച്ചി?.”

” ഉം. അതെനിക്ക് ആദ്യ രാത്രിയിൽ തന്നെ മനസ്സിലായി.. അന്ന് എന്നോട് പറയുക കല്യാണം മുടങ്ങിപ്പോയ ആ പെൺകുട്ടിയെയാണ് ഇഷ്ടമെന്ന്.

എന്നെ സ്നേഹിക്കാൻ ശ്രമിക്കാമെന്ന്.
ഒരു പ തി നാറുകാരിക്ക് അതൊക്കെ മനസ്സിലാക്കാനുള്ള വിവരമൊന്നും ഇല്ലായിരുന്നു നന്ദു.”

” കഷ്ട്ടമായല്ലോ ചേച്ചി?. ഓർക്കുമ്പോൾ തന്നെ വിഷമം തോന്നുന്നു.”

” ഒരു കാര്യം പറയട്ടെ നന്ദു?. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് പോകുമ്പോൾ ഒരു ദിവസം ഞാനൊരു കവിത എഴുതി ദിവകരേട്ടനെ കാണിച്ചു.

ഞാനെഴുതിയ പേപ്പർ കീറി കളഞ്ഞിട്ട് പറയുകയാ ഇനി മേലിൽ എഴുതി പോകരുതെന്ന്. എന്നെ ജോലി ചെയ്യാൻ കൊണ്ട് വന്നതാണെന്ന്.”

” അയ്യോ. അതെന്താ അങ്ങനെ പറയുന്നത്?. ചേച്ചിക്ക് ചേച്ചിടെ വീട്ടിക്കാരോട് പറയാമായിരുന്നില്ലേ?.”

” ഞങ്ങളുടെ നിസ്സഹായവസ്ഥ നന്ദുവിന് മനസ്സിലായില്ലേ?. ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വച്ച് ഞാൻ എഴുതിയ ഒരു നോട്ട്ബുക്ക്‌ അലമാരയിലെ തുണിക്കിടയിൽ നിന്നും ദിവാകരേട്ടന് കിട്ടി.

അന്ന് അവിടെ വച്ച് എന്നെ കുറെ ത ല്ലി. എനിക്ക് സങ്കടം വന്നത് കട്ടിലിൽ തലയും കുമ്പിട്ടു ഇരുന്ന എന്റെ കാലു പിടിച്ചു നിലത്തിരുന്നു കരയുന്ന അമ്മയെ കണ്ടിട്ടാണ്.”

” അമ്മയെന്തിനാ ചേച്ചിയുടെ കാല് പിടിക്കുന്നത്.”

” ഇനി മേലിൽ എഴുതരുത് എന്നും പറഞ്ഞു.. ഈ ബഹളങ്ങൾ അമ്മക്ക് താങ്ങാൻ കഴിയില്ലെന്ന്. അന്ന് ഞാനാ ബുക്ക്‌ എടുത്ത് അടുപ്പിലിട്ട് കത്തിച്ചു.

എന്റെ അക്ഷരങ്ങളോടുള്ള പ്രണയവും. പക്ഷെ ഈ ബുക്ക്‌ ആരും കാണാതെ ഞാൻ ഒളിപ്പിച്ചു വച്ചിരുന്നതാണ്. ഒരു ഓർമ്മക്ക്.”

” പിന്നീട് വല്ല മാറ്റവും ചേട്ടന്റെ സ്വഭാവത്തിൽ വന്നിരുന്നോ ചേച്ചി?.”

” ഞങ്ങളുടെ പത്താം വിവാഹവാർഷികത്തിന്റെ അന്ന് എന്നോട് പറഞ്ഞു , ഇതുവരെ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലയെന്നു. ഇനിമുതൽ സ്നേഹിക്കാമെന്നു.

പക്ഷെ അപ്പോഴേക്കും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു ദിവാകരേട്ടന്റെ. കുടുബത്തിന്റെ ഉത്തരാവാദ്യത്തങ്ങൾ ഞാൻ ഏറ്റെടുക്കേണ്ടി വന്നു.

ആയുർവേദ ഫി സിയോതൊറപ്പി പഠിച്ച ഞാൻ ഗ ൾഫിൽ ജോലി കിട്ടി പോകാൻ നേരം പിന്നെയും ദിവാകരേട്ടൻ ചോദിക്കുകയാ പകരം വീട്ടുമോയെന്ന്.

എന്റെ രണ്ട് കുട്ടികളുടെ അച്ഛനായ ദിവകരേട്ടനോട് എനിക്കതിനു കഴിയില്ലായിരുന്നു. ഗ ൾഫിലെ മടുപ്പിക്കുന്ന ഏകാന്തത ശരിക്കൊരു വീർപ്പുമുട്ടലായിരുന്നു.”

” അപ്പോൾ ചേച്ചി ഗ ൾഫിൽ പോയിട്ടുണ്ട് അല്ലേ?.”

” കുടുംബത്തെ കുറിച്ചുള്ള ഓർമ്മകളിൽ ഉറക്കം പോലും കിട്ടാത്ത കുറെ രാത്രികൾ സമ്മാനിച്ച ജീവിതം.

അവസാനം എട്ടു വർഷത്തെ പ്രവാസ ജീവിതവും മതിയാക്കി ഞാൻ തിരിച്ചു പോന്നു. ഇപ്പോൾ ഞാൻ തനിച്ചാണ്.

അമ്മ മരിച്ചിട്ട് 13 വർഷവും ദിവാകരേട്ടൻ പോയിട്ട് 12 വർഷവും ചേച്ചി വിട്ട് പോയിട്ട് രണ്ട് വർഷവും കഴിഞ്ഞിരിക്കുന്നു.

മക്കൾ എന്നെ നല്ല രീതിയിൽ നോക്കുന്നുണ്ട് എങ്കിലും എനിക്ക് കഴിയാവുന്ന ജോലികൾ ഇപ്പോഴും ഞാൻ ചെയ്യാറുണ്ട് കേട്ടോ.”

” വർഷങ്ങൾ കുറെ കഴിഞ്ഞില്ലേ ചേച്ചി?. ഇനിയെങ്കിലും മടക്കി വച്ചിരിക്കുന്ന തൂലിക എടുത്തുകൂടെ?.”

” ഞാനും അത് ആലോചിച്ചതാണ് നന്ദു. പക്ഷെ എഴുതാനിരുന്നാൽ മനസ്സിൽ തെളിയുന്നത് എന്റെ കാലിൽ വീഴുന്ന അമ്മയുടെ കണ്ണുനീരാണ് . ഇനി എനിക്ക് ഒന്നിനും കഴിയില്ല. എന്നോടെ തീർന്നു പോകട്ടെ എന്റെ മോഹങ്ങളും.”

” എന്നാൽ ഞാനിറങ്ങട്ടെ ചേച്ചി?.”

” ശരി നന്ദു. ഇവിടെ വന്നതിലും എന്റെ മനസ്സ് തുറന്നത് കേട്ടിരുന്നതിലും നന്ദുവിനെ കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ നന്ദുവിനെ.”

കസേരയിൽ നിന്നുമെഴുനേറ്റ് ബൈക്കിന്റെ കിക്കറിൽ കാല് അമർത്തുന്നതിന് മുൻപ് നന്ദു ഒന്നും കൂടി സാവിത്രിചേച്ചിയെ നോക്കി.

” ചേച്ചി , ഇന്നലെ എന്നോട് ആവശ്യപ്പെട്ടത് ഞാൻ ചെയ്യാം കേട്ടോ. ഞാനെഴുതാം ചേച്ചിയുടെ കഥ.”

നിറഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന സാവിത്രി ചേച്ചിയെ നോക്കി നന്ദു ബൈക്ക് തിരിച്ചു റോഡിലേക്ക് ഓടിച്ചുപോയി.

കഥ എഴുതാനിരുന്ന നന്ദുവിന്റെ മനസ്സാകെ കലുഷിതമായിരുന്നു. എഴുതി കൊണ്ടിരിക്കുമ്പോൾ സാവിത്രിചേച്ചിയുടെ വിഷാദം നിറഞ്ഞ മുഖം മനസ്സിൽ തെളിഞ്ഞ് വരുന്നു.

ഓരോ ജീവിതങ്ങളും ഓരോ പാഠങ്ങൾ ആണെന്ന തിരിച്ചറിവിൽ നന്ദു കഥ എഴുതി തീർത്തു. എഴുതി തീർന്ന കഥക്ക് അവസാനം കുറച്ച് വാചകങ്ങൾ കൂടി എഴുതാതിരിക്കാൻ നന്ദുവിന് കഴിഞ്ഞില്ല.

“പ്രതിഭ ആവോളമുണ്ടായിരുന്നിട്ടും ജീവിത സാഹചര്യങ്ങളാൽ അക്ഷരങ്ങളോടും വരകളോടുമുള്ള തന്റെ അഭിനിവേശം കുഴിച്ചു മൂടി ,

ജീവിതയാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്‌ പ്രതിസന്ധികളെ തരണം ചെയ്ത മുന്നേറിയ അനേകം സാ വിത്രിമ്മാർക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു. “

Leave a Reply

Your email address will not be published. Required fields are marked *