ഇത്ര സിമ്പിൾ ആണോ സായ് പല്ലവി; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തു ആരധകർ.!!

പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടിയാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം വാൻ വിജയമായതോടു കൂടി പിന്നീട് നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. തുടര്‍ന്ന് കന്നട, തെലുങ്ക് ചിത്രത്തില്‍ താരം സജീവമായി.

മേക്കപ്പ് ഇടാതെയാണ് താരം സ്‌ക്രീനില്‍ എത്താറുളളത്. താന്‍ എങ്ങനെയാണോ അങ്ങനെ തന്നെയുളള ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുളളതും. മറ്റു നായികമാരില്‍ നിന്നു ഏറെ വ്യത്യസ്തയായ താരം സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.

മുൻപ് മേക്കപ്പിന്റെയും ക്രീമുകളുടെയും പരസ്യത്തിൽ നിന്നു താരം മാറിയത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ അവധി ആഘോഷത്തിലാണ് താരം. അതിന്റെ ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. കാട്ടു വള്ളിയിൽ തൂങ്ങിയാടുന്ന ചിത്രം ആരാധകരുമായി പങ്കു വെച്ചു താരം എത്തിയിരുന്നു.

ഡാർവിന്റെ പരിണാമ സിദ്ധാന്തം ശെരിയാണെന്നു തെളിയിക്കുകയായിരുന്നു താൻ എന്ന രസകരമായ കുറിപ്പോടു കൂടിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ സഹോദരിക്കൊപ്പം അവധി ആഘോഷിക്കുന്ന രസകരമായ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.

താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു ഇത്ര സിമ്പിൾ ആണോ സായ് പല്ലവി എന്നാണ് ആരാധകർ ചോദിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. പ്രകൃതിയെ ആസ്വധിച്ച് വള്ളികളിൽ ഊഞ്ഞാലാടി രസിക്കുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *