മുടിയും മെക്കപ്പും പൊട്ടും എല്ലാം ഒരു പോലെ; മഞ്ജുവിനെ പോലെ തന്നെ മീനാക്ഷി.!!

മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. സല്ലാപം എന്ന ചിത്രത്തില്‍ ദീലിപിന്റെ നായികയായി എത്തിയ താരം പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. താരത്തിന്റെയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു താരം. എന്നാൽ വർഷങ്ങൾക്കിപ്പുറം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു താരത്തിന്റെ ജീവിതത്തിൽ.

താരത്തിന്റെ ജീവിതത്തിൽ ദിലീപുമായിട്ടുള്ള വിവാഹ മോചനമുൾപ്പെടെ സംഭവിച്ചെങ്കിലും അതൊന്നും താരത്തെ തളർത്തിയിരുന്നില്ല. ഇവരുടെ വേർ പിരിയലിലൂടെ മകൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. ശേഷമേ സിനിമയിലേക്ക് തിരിച്ചു വരുകയും ഇതിനോടകം തന്നെ നിരവധി പുതിയ ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോൾ സിനിമയില്‍ സജീവമായിരിക്കുന്ന താരം അറിയപ്പെടുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവിൽ താരത്തിന് ശക്തമായ കഥാപാത്രങ്ങളാണ് ലഭിച്ചിരുന്നത്.

എന്നാൽ ഇവരുടെ മകൾ മീനാക്ഷി അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ താരപുത്രി ഡോക്ടറാവാൻ പഠിക്കുകയാണ്. പഠനത്തിനായി ചെന്നൈയിലായിരുന്നു മീനാക്ഷി ഉണ്ടായിരുന്നത്. ലോക് ഡൗൺ മൂലം പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നത് കൊണ്ട്‌ മീനാക്ഷി ആലുവയിലെ പത്മാസരോവരം വീട്ടിലാണുള്ളത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മീനാക്ഷിയുടെയും മഞ്ജുവിന്റെയും പുതിയ ചിത്രങ്ങളാണ്. രണ്ടു പേരും കറുത്ത നിറത്തിലുള്ള ചുരിദാർ ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരേ പോലെ പോസ് ചെയതു നില്‍ക്കുന്ന അമ്മയുടെയും മകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലും ഫാൻസ് ഗ്രൂപ്പിലും വൈറലാവുകയാണ്. ഈ ചിത്രങ്ങൾ കണ്ട ആരാധകർ അമ്മയും മകളും ഒന്നിച്ചോ എന്ന ചോദ്യവുമായി എത്തുന്നുണ്ട്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകർ പറയുന്നത്.

മഞ്ജു വാര്യരെ പോലെ തന്നെ മുടിയും പൊട്ടും  ഡ്രെസ്സിഗ്ന് സ്റ്റൈലും എല്ലാം ഒരു പോലെ തന്നെയാണ് മീനാക്ഷിയുടെയും. മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുന്നത്. മീനാക്ഷി പിന്തുടരുന്നത് അമ്മ മഞ്ജുവിനെ തന്നെയാണെന്നാണ് ആരധകർ പറയുന്നത്. എന്തായാലും പുതിയ ചിത്രങ്ങളിൽ അതീവ സുന്ദരി ആയാണ് മീനാക്ഷി കാണപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *