കിടിലൻ സർപ്രൈസ് നൽകി അനിയത്തിമാർ; അഹാനയുടെ പിറന്നാൾ ആഘോഷം.!!

മലയാളത്തിന്റെ പ്രിയനടനാണ് കൃഷ്ണകുമാര്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം സിനിമയില്‍ തിളങ്ങിയത്. അച്ഛനെ പോലെ താരത്തിന്റെ മൂത്തമകള്‍ അഹാന മലയാള സിനിമയില്‍ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍ സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബത്തിന്റെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരോ ചെറിയ വിശേഷങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.

അഹാനയുടെ ജീവിതത്തിലെ പ്രധാന പെട്ട ദിവസങ്ങളിലൊന്നായിരുന്നു താരത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷം. അനിയത്തിമാർ ചേർന്ന് ചേച്ചിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ്. സഹോദരിമാർ ചേർന്ന് കിടിലൻ പാർട്ടി തന്നെയാണ് താരത്തിനായൊരുക്കിയത്. മനോഹരമായി ആഘോഷത്തിന്റെയും കേക്കിന്റെയും ചിത്രങ്ങൾ കുടുംബാന്ഗങ്ങളെല്ലാം സമൂഹ മാധ്യമങ്ങൾ വഴി പങ്കു വെച്ചിരുന്നു. വെള്ള സൽവാറണിണിഞ്ഞാണ് താരം പിറന്നാൾ ആഘോഷിച്ചത്. ബ്ലൂ പിങ്ക് നിറത്തിലായിരുന്നു അലങ്കാരങ്ങളും സഹോദരിമാരുടെ വസ്ത്രങ്ങളും. അതേ സമയം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നു എന്ന് തോന്നിക്കുന്ന പിറന്നാൾ ആഘോഷ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ലൊക്കേഷനിൽ വെച്ച് നടിക്ക് പിറന്നാൾ സർപ്രൈസ് നല്‍കിയത് താരത്തിന്റെ അടുത്ത സുഹൃത് നിമിഷ് രവിയും സണ്ണിവെയ്‌നും സുഹൃത്തുക്കളുമാണ്. ഈ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 2014 ലെ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവലോപ്പസിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. ഇന്ന് മലയാളത്തിലെ യുവ നടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കയ്യടി നേടിയിരുന്നു. താരത്തിന്റെ പാത പിന്തുടർന്ന് സഹോദരി ഇഷാനിയും സിനിമയിലേക്ക് എത്തുകയാണ്. “ഒന്ന്” എന്ന ചിത്രത്തിലൂടെ യാണ് ഇഷാനിയുടെ അരങ്ങേറ്റം.

Leave a Reply

Your email address will not be published. Required fields are marked *