സമൂഹ മാധ്യമങ്ങളിലൂടെ തിളങ്ങിയ ഗായികയാണ് റാണു മണ്ഡൾ. റെയിൾവേ സ്റ്റേഷനിലിരുന്നു പാടിയ അവരുടെ പാട്ട് ഒരാൾ ഫേസ്ബുക്കിൾ പങ്കു വെച്ചതോടു കൂടിയാണ് ഗായികയുടെ ജീവിതം മാറിമറിഞ്ഞത്. വളരെ പെട്ടന്നാണ് ഈ തെരുവ് ഗായിക ദേശിയ ശ്രദ്ധ ആകർഷിച്ചത്. ഗായികയുടെ അതിവേഗമുള്ള വളർച്ച കണ്ട് പലരും അതിശയപ്പെട്ടിരുന്നു. അതിനു ശേഷം ബോളിവുഡ് സിനിമകളിൾ വരെ പാടിയ ഗായിക മിക്ക ടെലിവിഷൻ സംഗീത റിയാലിറ്റി ഷോകളിലും അതിഥിയായി പങ്കെടുത്തിരുന്നു.
പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രെശ്മിൾ ആണ് താരത്തിന് ആദ്യമായി സിനിമയില്‍ പാടാനുള്ള അവസരം നൽകിയത്. ഹിമേഷിന്റെ സംഗീതത്തിൽ താരം പാടിയ പാട്ടുകളെല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ഗായിക ലത മങ്കേഷ്‌ക്കറുമായുള്ള ശബ്ദ സാമിപ്യമാണ് താരത്തിന്റെ വൈറലായ വീഡിയോക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ കാരണം. അതേ സമയം സമൂഹ മാധ്യമം വഴി ജീവിതം പച്ച പിടിച്ച താരത്തിന്റെ ഇപ്പൊഴത്തെ അവസ്ഥ ദയനീയമാണെന്നാണ് ഇപ്പൊഴത്തെ റിപ്പോർട്.
പ്രശസ്തിയും പണവും അവസരവും കുറഞ്ഞതോടെ അവർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്തിയായതിനു പിന്നാലെ പഴയ വീടുപേക്ഷിച്ചു കൂടുതൾ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു.
എന്നാൾ ലോക് ഡൗൺ സമയത്തു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശിയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടു ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്നത്തിലായ താരത്തിന്റെ ജീവിതം ഇപ്പോൾ ദയനീയാവസ്ഥയിലാണെന്നും വാർത്തകളിൽ പറയുന്നു. എന്നാൽ എത്രമാത്രം സത്യാവസ്ഥയുണ്ട് എന്നുള്ളത് അറിയില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ചു കൂടുതൽ വാർത്തകൾ വരുമെന്ന് പ്രതീക്ഷിക്കാം.