മറ്റൊരാളുടെ കൈ പിടിച്ചു അവളാ അഗ്നി സാക്ഷിയായി വലം വെക്കുന്നത് കൂടി..

അവളുടെ ചുംബനം
(രചന: Vijitha Ravi)

ഞാൻ ചെല്ലുന്ന നേരം അവളവിടെ ഒറ്റക്കായിരുന്നു. വാതിൽ തുറക്കുന്ന ഒച്ച കേട്ടുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.

എന്നെ കണ്ടമാത്രയിൽ അവൾ ഒന്ന് പകച്ചു നിന്നു. സ്വയബോധം തിരിച്ചു കിട്ടിയപ്പോൾ അവൾ എന്നിലേക്ക് ഓടി അടുത്തു. അടുത്ത് വന്നു എന്നെ അതിഗാഢമായി കെട്ടിപിടിച്ചു.

അത്രയും നേരം അവളുടെ കണ്ണുകളിൽ ഒളിച്ചു വെച്ച കണ്ണുനീർ എന്റെ ഹൃദയത്തിലേക്ക് ശരവര്ഷം കണക്കെ പെയ്തിറങ്ങി . ഇന്നേവരെ അവൾ എന്നെ ഇത്രയും ആഴത്തിൽ പുണർന്നിട്ടില്ല.

കൈകൾ കൊണ്ടു എന്റെ മുറുകെ പിടിച്ചു എന്നിലേക്കു ഒരു നിശ്വാസത്തിനകലെ അവൾ എന്നോട് ചേർന്നു നിൽക്കുന്നു.

എന്നാൽ അവളുടെ ആലിംഗനം എന്നിലെ എല്ലാ വികാരങ്ങളെയും തടഞ്ഞു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ .

അറിഞ്ഞിരുന്നില്ല അവളിൽ ഇത്രയും അഗാധമായി ഞാനെന്ന വ്യക്തി ഒളിച്ചിരിക്കുന്നുണ്ട് എന്ന സത്യം. ഈറനണിഞ്ഞ ആ കണ്ണുകൾ എന്നെ നോക്കി പിറുപിറുത്തു.

അവളെ നോക്കുവാനോ അവളുടെ കൈകളെ എന്നിൽ നിന്നും അകറ്റുവാണോ കഴിയാത്തവണ്ണം ഞാൻ നിശ്ചലനായി നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു. എന്റെ ഹൃദയം കത്തിജ്വലിക്കുകയാണ്.

അവളുടെ കണ്ണുനീർ പോലും എന്നിലെ ആളിക്കത്തലിന്റെ ചൂട് കുറക്കുവാൻ കഴിഞ്ഞില്ല. അവളെ ചേർത്തി നിർത്തി കൈയിൽ പിടിച്ചു ഒരാളെയും ഭയക്കാതെ എനിക്ക് കൊണ്ടുപോകാൻ തോന്നി.

പക്ഷെ, എല്ലാം അവസാനിച്ചു. ഇനിയങ്ങോട്ട് അവൾ എന്റെയല്ല എന്ന അറിവ് എന്റെ വാക്കുകളെ വരിഞ്ഞു മുറുക്കി. എന്നിൽ നിന്നും എന്നേക്കുമായി അവളെ ഞാൻ അകറ്റി മാറ്റി.

അവളുടെ കൈകൾ എന്നിൽ നിന്നും അകറ്റി മാറ്റിയപ്പോൾ വീണ്ടും അവൾ ഒരു ഭ്രാന്തിയെ പോലെ എന്റെ നെഞ്ചിൽ തലതല്ലി കൈകൾ കൊണ്ട് നെഞ്ചിൽ ഇടിച്ചു. ഒന്നിനും ഞാൻ പ്രതികരിച്ചില്ല.

എന്റെ മൗനത്തിൽ അവൾ എന്നും പ്രതികരിച്ചത് ദേഷ്യം വരുത്തിയായിരുന്നു, എന്നാൽ ഇന്നവൾ എന്റെ ചുണ്ടിൽ എന്നെ തളർത്തും വിധം ചുംബിച്ചു കൊണ്ടായിരുന്നു.

അവളുടെ കണ്ണുനീരിൽ കുതിർത്ത ആദ്യ ചുംബനം. അതിലും ഞാൻ ഒരു തോൽവിയായിരുന്നു.

അവളുടെ കണ്ണുനീർ മാത്രമേ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞുള്ളു. എനിക്ക് സമ്മാനിച്ച ആ ചുംബനം പോലും ഞാൻ പകുതിക്ക് വെച്ച് തട്ടിത്തെറിപ്പിച്ചു കൊണ്ടു ഞാൻ ആ റൂം വിട്ടിറങ്ങി.

റൂം വിട്ടിറങ്ങിയ അവൻ കണ്ടത്,
കൊട്ടുംകുരവയും ഇട്ട് ആർപ്പുവിളികളോടെ ആ മണ്ഡപം അവളെ കാത്തിരിക്കുന്നതാണ് .

മറ്റൊരാളുടെ കൈ പിടിച്ചു അവളാ അഗ്നി സാക്ഷിയായി വലം വെക്കുന്നത് കൂടി കാണുവാനുള്ള ശക്തിയില്ലാത്തതിനാൽ ആ കല്യാണമണ്ഡപം വിട്ട് അവനും യാത്രയായി.

അവനറിയാo തനിക്ക് നഷ്ടപെട്ടത് ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത തന്റെ സ്വപ്നങ്ങളും ജീവനുമാണ്.

കഴുത്തിൽ താലി അണിയുമ്പോൾ
അവൾ എന്നെ തിരയുമായിരിക്കും, അവസാനനേരത്തെങ്കിലും ഞാൻ വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

അന്നേരം അവളിലെ നൊമ്പരം എനിക്ക് ഇവിടെ എന്റെ ഹൃദയത്തിൽ നിന്നും കേൾക്കാം. അവളുടെ അവസാന വാക്കുകൾക്കു പോലും മറുപടി പറയാൻ കഴിയാതെ,

അവൾ പുണർന്നപ്പോൾ തിരിച്ചു എന്റെ മാറോടു ചേർത്തു എന്നിലേക്കു അടുപ്പിച്ചു നിർത്തി ആ മുടിയിഴകളെ തലോടി അവളെ സ്വാന്തനിപ്പിക്കുവാനോ,

അവളുടെ കലങ്ങിയ കണ്ണുകളെ ചുംബിച്ചു അവളിലെ ആ ഉപ്പു രസം നുകർന്നു ആ സങ്കടങ്ങളെ ഏറ്റുവാങ്ങുവാനോ,

അവളുടെ അവസാന ചുംബനം പോലും എനിക്ക് സ്വന്തമയക്കുവാണോ കഴിയാതെ ഞാൻ അത്രമേൽ അവളിൽ നിന്നും അകന്നു നിൽക്കാൻ എനിക്കെങ്ങനെ കഴിഞ്ഞു .

അടുത്ത ജന്മം നിനക്ക് വേണ്ടി കാത്തിരിക്കാം എന്ന പാഴ് വാക്ക് പോലും എനിക്ക് അവളോട് പറയുവാൻ കഴിഞ്ഞില്ലല്ലോ.

എങ്കിലും അവളുടെ അവസാന ചുംബനത്തിന്റെ ചൂട് മാത്രം മതി ഇനിയുള്ള കാലം അവളെ ഓർക്കാൻ……

Leave a Reply

Your email address will not be published. Required fields are marked *