എന്നെ നീ നിന്റെ കെട്ട്യോനായ് കണ്ടൊന്ന് സ്നേഹിക്കണം ഈ ഒരു രാത്രി, ഞാൻ നിന്നെ തൊടില്ല..

(രചന: Syam Varkala)

രാത്രി… ആ വീട്ടിലപ്പോൾ ഒരു പെണ്ണ് മാത്രം..അവിടൊരു കള്ളൻ മോഷ്ട്ടിക്കാൻ കയറുന്നു….

“രാത്രിയൊരു കറുത്ത ലഹരിയാണ്,
നീയതിൽ വെളിച്ചമെന്ന വെള്ളം ചേർത്ത് അതിന്റെ ഉന്മാദം കെടുത്തരുത്… വാ.. വന്നെന്റെ നെഞ്ചിലെ രോമക്കാടുകളിൽ നിന്റെ വിരൽക്കൂട്ടങളെ മേയാൻ വിടൂ…”

മുകിലിന്റെ വിരലുകൾ
സ്വിച്ചിലമർന്നു.. ഇരുട്ട്… അവൾ ചുമരിലേയ്ക്ക്‌ ചാരി… ഈശ്വരാ എന്തൊക്കെയാണെന്റെ ജീവിതത്തിൽ സംഭവിക്കുന്നത്..

നിമിഷങൾ കൊണ്ടെല്ലാം മാറി മറിഞ്ഞുവല്ലോ..!! അതെ….നിമിഷങൾ കൊണ്ട്… അന്നവൾക്ക്
സഹായിയായിരുന്ന വനജ അച്ഛന് സുഖമില്ലാത്തതിനാൽ കൂട്ട് കിടക്കാനെത്തിയിരുന്നില്ല…

ഇടയ്ക്കൊക്കെ വനജ ഇതു പോലെ കൂട്ടിനെത്തില്ല, അങനെ ഒറ്റയ്ക്കുറങി ഉണർന്ന രാത്രികളിലൂടെ കിട്ടിയ ധൈര്യത്തോടെയാണ് മുകിൽ അന്നും സ്വസ്ഥമായുറങാൻ കിടന്നത്…

ശബ്ദം കേട്ടവൾ ഞെട്ടിയുണർന്നു..
മുറിയാകെ അവളുടെ പ്രിയപ്പെട്ടവനേറെ ഇഷ്ട്ടമുള്ള പെർഫ്യൂം ഗന്ധം നിറഞ്ഞു….
നല്ല മനോഹരമായൊരു ചില്ലുക്കുപ്പിയിലായിരുന്നു ആ സുഗന്ധത്തുള്ളികൾ ഉറങിയിരുന്നത്.

അവൾ വിറപൂണ്ട വിരലോടെ സ്വിച്ചിൽ കൈയ്യമർത്തി…! വെളിച്ചം തെളിഞ്ഞതും ബെഡ്ഡിനരികിൽ പാതിയിൽ കൂടുതൽ മുഖം മറച്ച ഒരുവൻ കത്തിയുമായി നിൽക്കുന്നു..

ഷെൽഫ് തുറന്നു കിടക്കുന്നു..നിലത്ത് ചിന്നിച്ചിതറിയ സുഗന്ധച്ചില്ലുകൾ..!
നിലവിളിക്കാൻ തുടങിയ അവളുടെ കഴുത്തിൽ കത്തി ചേർത്തവൻ..
“ശബ്ദിക്കരുത്…!!!…

അവൾ പെട്ടെന്ന് കിടക്കയിൽ നിന്നെഴുന്നേറ്റു റൂമിന്റെ മൂലയിലേയ്ക്ക് പതുങി.. അവൻ അവളെ അടിമുടി നോക്കി..

അവളും.. കട്ടിലിലിരുന്ന് പതിയെ അവൻ പിന്നിലേയ്ക്ക് ചാഞ്ഞു…ലൈറ്റ് കെടുത്തി… ഇരുട്ട്….

മുകിൽ ഭയന്ന് വിറച്ച് വിയർത്ത് എന്തു ചെയ്യുമെന്നറിയാതെ ആ ഇരുട്ടിൽ മുങി നിന്നു…ആ മുറിയിലെ ഇരുട്ട് ആദ്യമായി അവളെ ഭയപ്പെടുത്തി..

അയാളുടെ കണ്ണുകൾ അവളിൽ നിറഞ്ഞു നിന്നു…ഈ ഇരുട്ടിൽ എനിക്കടുത്ത് അയാൾ നിൽക്കുന്നുണ്ടാകുമോ…?

അവൾ പെട്ടെന്ന് ചുവരിലൂടെ ഉരഞ്ഞ് നീങിവന്ന് ലൈറ്റിട്ടു…അയാൾ കിടക്കുകയാണ്.. ഷർട്ടിന്റെ ബട്ടനുകൾ വിടുവിച്ചിട്ടുണ്ട്… മുഖത്തെ തുണി മാറ്റിയിട്ടില്ല… ആ കണ്ണുകൾ അവളെ തന്നെ തുറിച്ചു നോക്കുന്നു…

“പേടിക്കണ്ട..തന്നെ ഞാൻ കൊല്ലില്ല..
ഞാനൊരു കള്ളനാ., ഒരു പ്രാണനെടുത്തിട്ട് ജയിലിൽ കിടക്കാൻ തീരെ താൽപ്പര്യമില്ല.. അതെന്റെ മോഷണം എന്ന തൊഴിലിനോട് ചെയ്യുന്ന നീതികേടാകും….

പക്ഷേ….പതിവിന് വിപരീതമായി എന്റെ മോഷണശ്രമം പൊളിഞ്ഞു.. ഇത് രണ്ടാം തവണയാ…ആദ്യത്തെ തവണ ഞാൻ രക്ഷപ്പെട്ടു…ഇന്നും രക്ഷപെടും…”

അവൾ മുഖത്തെ വിയർപ്പ് തുടച്ച് അവനെ നോക്കി..അവൾക്ക് പെട്ടെന്ന് ശാന്തത കൈ വന്നു..നടന്നു വന്ന് മേശപ്പുറത്ത് നിന്നും വെള്ളമെടുത്തു കുടിച്ചു…ഒരു തുള്ളി പോലും ദേഹം നനയ്ച്ചില്ല…

അവളുടെ കൈയ്യിലെ വിറ അപ്രത്യക്ഷമായിരുന്നു…
ചെയറിലിരുന്നു കൊണ്ട് അവൾ വീണ്ടും അവനെ നോക്കി..

“നിനക്ക് എന്താണ് വേണ്ടത്…
എടുത്തോളൂ…എനിക്ക് ഉറക്കം ശരിയായില്ലേ തല വേദനിക്കും..ഞാൻ പോലീസിലൊന്നും പരാതി കൊടുക്കില്ല…”…

അവൻ അവളെ ചുഴിഞ്ഞ് നോക്കി… പെട്ടെന്ന് ഇവൾക്കെങെനെ ഇത്ര ധൈര്യം..??

“എനിക്ക് ഇവിടുന്ന് ഒന്നും തന്നെ വേണ്ട… അനുവാദം കൂടാത്തെ കവർന്നെടുക്കുന്നതാണ് മോഷണം..
അതാണ് അതിന്റെ ത്രിൽ… നിന്റെ ദാനം എനിക്ക് ആവശ്യമില്ല… എനിക്കിന്ന് വേണ്ടത് മറ്റൊന്നാണ്… നിന്റെ സ്നേഹം….

എന്നെ നീ നിന്റെ കെട്ട്യോനായ് കണ്ടൊന്ന് സ്നേഹിക്കണം…ഈ ഒരു രാത്രി… ഞാൻ നിന്നെ തൊടില്ല… നീയെന്നെ സന്തോഷിപ്പിക്കണം..
എല്ലാ അർഥത്ഥത്തിലും… ചുരുക്കം പറഞ്ഞാൽ പണിയെടുക്കേണ്ടവൾ നീയാണ്…

അവളത് കേട്ട് ചിരിച്ചു …

“ഞാൻ സ്നേഹിച്ചില്ലെങ്കിൽ..?
താനെന്നെ കൊല്ലുമോ…അതോ ബലാക്കാരമായി കീഴ്പ്പെടുത്തുമോ..?”

അവൻ പതിയെ തലയിണ ഉയർത്തി ബെഡ്ഡിൽ ചാരിയിരുന്നു.

“ഞാൻ പറഞ്ഞില്ലേ. തന്നെ കൊല്ലില്ല.. അതെന്റെ പണിയല്ല…. ബലാൽക്കാരം ചെയ്യില്ല.. ഇതെന്റെ അപേക്ഷയാണ്… എന്നെ താനൊന്ന് കാ മി ക്കണം…”

‘ശരി..തന്റെ ഇഷ്ട്ടം പോലെ…” അവൾ പതിയെ എഴുന്നേറ്റു… അവൻ ഞെട്ടിയെങ്കിലും പുറത്ത് കാട്ടിയില്ല.

“രാത്രിയൊരു കറുത്ത ലഹരിയാണ്,
നീയതിൽ വെളിച്ചമെന്ന വെള്ളം ചേർത്ത് നശിപ്പിക്കരുത്… വാ…, വന്നെന്റെ നെഞ്ചിലെ രോമക്കാടുകളിൽ നിന്റെ വിരൽക്കൂട്ടങളെ മേയാൻ വിടൂ…”

അവൻ അവളെ നോക്കി മൃദുവായ് പറഞ്ഞു.

അവന്റെ നെഞ്ചിലെ രോമങളിൽ അവളുടെ വിരലുകൾ ഉഴിയാൻ തുടങി..
“ഇരുട്ടല്ലേ…ഇനിയെങ്കിലും മുഖത്തെ തുണി മാറ്റരുതോ..?” അവളുടെ ശ്വാസം അവന്റെ നെഞ്ചിൽ വീണലിഞ്ഞു..

“വേണ്ട..അതെന്റെ രാത്രിയാഭരണമാണ്… നിനക്ക് ഉറക്കമെന്ന പോലെ…!.. തനിക്കെന്താ എന്നെ പേടിയില്ലാത്തത്…??”

അവൾ ശബ്ദമില്ലാതെ ചിരിച്ചു…

“ഞാനെന്തിന് ഭയക്കണം.. ഞാനൊരു ഭാര്യയാണ്‌.. ആശകൾ ഉള്ളിലിതുക്കി അവന്റെ വരവും കാത്തിരിക്കുന്നവൾ..

ആ എനിക്ക് ഈ രാത്രിയിൽ ഇങനൊരു ചാൻസ് കിട്ടിയിട്ട് കളയാൻ ഞാൻ മണ്ടിയല്ല..” അവൾ വീണ്ടും ചിരിച്ചു.

“അത് ചതിയല്ലേ..?.. നിനക്ക് വേണ്ടിയല്ലേ അവൻ അവിടെ കഷ്ട്ടപ്പെടുന്നത്..?..

“അതെ… അയാൾ കഷ്ട്ടപ്പെട്ട മുതലാണ് ഈ വീട്ടിൽ നിന്നും താൻ അപഹരിക്കാൻ വന്നത്…അതിനെ എന്തു വിളിക്കണം!??”
അവൻ ഒന്നും മിണ്ടിയില്ല…

“ഞാനൊന്ന് ചോദിക്കട്ടെ… അയാൾ ഗൾഫിൽ എന്നെ മാത്രമോർത്ത് കഴിയുകയാണെന്ന് എങെനെ വിശ്വസിക്കാൻ പറ്റും.. എന്നെക്കാൾ വില കൂടിയ പുതപ്പുകൾ അവിടെ കിട്ടില്ലേ… ?

അയാൾ എന്നെയും ചതിക്കുന്നുണ്ടെങ്കിലോ…
ഞാനതെങെനെ അറിയും..?” അവൾ മുഖമുയർത്തി അവന്റെ കവിളോട് മുഖം ചേർത്തു..

“ശരിയാണ്…. പക്ഷേ… പരസ്പരവിശ്വാസം എന്നൊന്നില്ലേ… നിനക്ക് നിന്റെ ഭർത്താവിനെ വിശ്വാസമില്ലേ..?”

“ആണ്…പുള്ളി എന്നെ ചതിക്കേന്നൂല്ല.. എനിക്കറിയാം… പാവാണ്.. പക്ഷേ ഞാൻ പാവല്ല.. എനിക്കിപ്പോ സുഖിക്കണം, അതിനൊരു പുരുഷൻ വേണം. താനിപ്പോ എന്റെ കൂടെയുണ്ട്…

മറ്റൊന്നും ഞാൻ ചിന്തിക്കുന്നില്ല. പിന്നേ…എനിക്ക് ഉറങിയില്ലേൽ തല വേദനിക്കും..ഞാൻ ജോലിയിലേയ്ക്ക് പ്രവേശിക്കട്ടെ… പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേയ്ക്ക് തെന്നിക്കയറി…

അവനവളെ തൊട്ടതേയില്ല.. കൈകൾ രണ്ടും വിരിച്ചു കിടന്നതല്ലാതെ.. അവൾ അവന്റെ മൂർദ്ദാവിൽ നനുത്ത ഒരു മുത്തം നൾകി.. പെട്ടെന്നവൻ അവളെ തട്ടിമാറ്റി ചാടിയെഴുന്നേറ്റു..ലൈറ്റിട്ടു…

അവൾ അവനെ നോക്കി ചിരിച്ചു…

“അരുത്…രാത്രിയൊരു കറുത്ത ലഹരിയാണ്, നീയതിൽ വെളിച്ചമെന്ന വെള്ളം ചേർത്ത് നശിപ്പിക്കരുത്… വാ…, വന്നെന്റെ നെഞ്ചിലെ നിറകുടങളിൽ നിന്റെ വിരലുകളാൽ താളമിടൂ…..”

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്തു പറ്റി മാൻ.. താങ്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..
കാര്യത്തോടടുക്കുമ്പോൾ…..ങ്ങേ….ങ്ങേ?

അവൾ ബെഡ്ഡിൽ ചാരിയിരുന്നു ചിരിച്ചു.

“നിനക്ക് കാ മപ്രാന്താ… നിന്റെ കെട്ട്യോനോട് നാട്ടിൽ വന്ന് ബിസിനസ് ചെയ്യാൻ പറ..‌” അവൻ മുഖം വെട്ടിച്ച് വാതിൽക്കലേയ്ക്ക് നടന്നു…

“ഹേയ്..പോകാതെ…”

“പോഡീ…”

“നിക്ക്‌..നിൽക്കാൻ തന്റെ കത്തി വേണ്ടേ…”

“അത് നീ വെണ്ടയ്ക്ക അരി..”

“ശരത്….നിൽക്കാൻ..!”

അവൻ ടാറിൽ ചവിട്ടിയ പോലെ ഉറഞ്ഞു പോയി…പതിയെ തിരിഞ്ഞു നോക്കിക്കൊണ്ട് വാതിലിൽ ചാരി…
വാതിൽ ശക്തിയായി ചുവരിലിടിച്ചു ശബ്ദമുണ്ടായി…

അവൾ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ്
അലമാരയ്ക്കരുകിലേയ്ക്ക് നടന്നു.
ഒരു കുഞ്ഞ് പഴ്സിനുള്ളിൽ നിന്നും
കുറെ കടലാസുകൾ പുറത്തെടുത്തു.

അവനു മുന്നിൽ നിന്ന് വീണ്ടും അവളാ കണ്ണുകളിലേയ്ക്ക് നോക്കി… ഫൂൾ..‌നീ മറയ്ക്കേണ്ടത് നിന്റെ കണ്ണുകളെയായിരുന്നു..എങ്കിൽ നിന്നെ ഞാൻ അറിയുകയേ ഇല്ലായിരുന്നു…

അവൻ മുഖത്തെ തുണി അഴിച്ചു മാറ്റി…ചമയങളഴിച്ചു വച്ച കോമാളിയെ പോലെ തല കുമ്പിട്ടു നിന്നു..

“നിനക്ക് തരാൻ ഈ വീട്ടിൽ എനിക്ക് വിലപ്പെട്ടതായി ..ദാ ഇതു മാത്രമേയുള്ളൂ…നീ എനിക്കു തന്ന പ്രണയലേഖനങൾ…

അറിയോ നിനക്ക്… ഇതിലെ വരികൾ കൂടുതൽ വായിച്ചത് എന്റെ ഹസ്ബന്റാണ്…തന്റെ ആരാധകനാണദ്ദേഹം..

തന്നെ കാണാൻ അതിയായ ആഗ്രഹമുണ്ട് പുള്ളിക്ക്…..ഞാൻ നിന്നെ പുറത്തൊക്കെ പോകുമ്പോൾ തിരയാറുണ്ട്…. ഇപ്പോൾ ഈ രാത്രിയിൽ നിന്നെയിങനെ കണ്ടുമുട്ടുമെന്ന്……
അവൾ മുഴുമിപ്പിച്ചില്ല….

ശരത് അപ്പോഴും തല കുമ്പിട്ട് നിൽക്കുകയാണ്‌‌‌…പ്രണയിച്ച് പ്രണയിച്ച് ഒടുവിൽ ഞാൻ വേദനയോടെ വേണ്ടെന്ന് വച്ച ഇഷ്ട്ടം..

ഇതാ എന്റെ മുന്നിൽ.. അവൾക്കു മുന്നിലിപ്പോൾ ഞാൻ കാമുകനല്ല… മോഷ്ട്ടാവ്… പിടിച്ചുപറിക്കാരൻ..

നിനക്കോർമ്മയുണ്ടോ ശരത്..നീ പറഞ്ഞ ആ വരികൾ…

“രാത്രിയൊരു കറുത്ത ലഹരിയാണ്, നീയതിൽ വെളിച്ചമെന്ന വെള്ളം ചേർത്ത് നശിപ്പിക്കരുത്… വാ…, വന്നെന്റെ നെഞ്ചിലെ രോമക്കാടുകളിൽ നിന്റെ വിരൽക്കൂട്ടങളെ മേയാൻ വിടൂ…”

“അത് നീ നമ്മുടെ കോളേജ്ഡെയ്സിൽ ഒരിക്കൽ ബ്ലാക് ബോർഡിൽ എഴുതിയിരുന്നു…

ആ വരികൾ ഞാനന്ന് പകർത്തിയിരുന്നു
നീ അങ്ങനെ എഴുതിയിട്ട വരികളൊക്കെ ഞാനിന്നും ഭദ്രമായി സൂക്ഷിച്ച് വച്ചിട്ടുണ്ട്…

മുഖം മറച്ചിട്ടും നീയറിയാതെ തന്നെ നീ എനിക്കു മുന്നിൽ ഊർന്നു വീണു..എന്നെ കണ്ടതും താൻ പഴയ എന്റെ കാമുകനായി…

പക്ഷേ…തന്നെ കണ്ടാൽ ഇപ്പോ പഴയ ശരത്തിന്റെ നിഴൽ പോലുമില്ല…
ആ വരികളാണ് നിന്നെ എനിക്ക് ഒറ്റിയത്‌‌. നീയെന്നെ ഉപദ്രവിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു..അതാ ഞാനിത്ര ധൈര്യത്തിൽ…”

പെട്ടെന്ന് ശരത് കൈയ്യിലിരുന്ന തുണി അവളുടെ മുഖത്തേയ്ക്കെറിഞ്ഞ് മുറിക്ക് പുറത്തിറങി…

‘ശരത്…’ അവൾ വിളിച്ചു.

“പോഡീ”

“നിൽക്ക്‌‌‌…നിൽക്കാൻ..”

“പോഡീ”..

“എഡോ നിൽക്ക്‌..‌. ഞാൻ തന്നെ സഹായിക്കാം..താനീ മോഷണമൊക്കെ നിർത്തൂ…”

“പോഡീ…പുല്ലേ….”

അവൾ സ്റ്റെയറിന്റെ പടികളിറങി പാതിയിൽ നിന്നു. ശരത് ഇരുട്ടിൽ മറഞ്ഞിരുന്നു… അവൾ പടിയിലേയ്ക്കിന്നു…

അവളുടെ നിറഞ്ഞ കണ്ണുകൾ ഒഴുകാൻ തുടങി.. അവൾക്ക് ചുറ്റുമുള്ള ഇരുട്ടിനെ അവൾ ഭയന്നതേയില്ല… ഇനി ഭയക്കുകയുമില്ല…

“ഹലോ….മുകീ… എന്താഡീ രാവിലെ ഒരു വിളി…”

“രാഗൂ….നീയെന്നാ നാട്ടിലേയ്ക്ക്‌…”

“നിനക്കിതെന്തു പറ്റി..!? ഞാൻ പറഞ്ഞതല്ലേ നെക്സ്റ്റ് മന്ത് വരുംന്ന്…ഇപ്പോ വീണ്ടും…!!?”

“ഒന്നൂല്ല…അതേ വന്നാലുടൻ നമുക്ക് പ്ലാൻ ചെയ്ത പോലെ ഒരു ഷോർട്ട് ഫിലിം ചെയ്യണം..”.. മുകിൽ ഉത്സാഹത്തോടെ പറഞ്ഞു..

“ഇതു പറയാനാണോ നീയീ വെളിപ്പാൻ കാലത്തെന്നെ വിളിച്ചത്.. ഷോർട്ട് ഫിലിം നമ്മൾ പ്ലാൻ ചെയ്തതല്ലേ….അതിന് കഥയെവിടുന്ന്.‌?”

“കഥയൊക്കെ റഡിയാ… ജ്ജിങ് വന്നാ മതി കെട്ട്യോനേ…..”

“ആഹാ…ന്നാൽ കേൾക്കട്ടെ…പറ..പറ..”
രാഗേഷ് തിടുക്കം കൂട്ടി.

അവൾ കഥ പറയാൻ തുടങി. ” രാത്രി , മുട്ടനിരുട്ട്… ഒരു കള്ളൻ പൂർവ്വ കാമുകിയുടെ വീടാണെന്നറിയാതെ
അവിടെ മോഷ്ടിക്കാൻ കയറുന്നു….

Leave a Reply

Your email address will not be published. Required fields are marked *