സ്വന്തം അമ്മ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എന്റെ മോൾക്ക് ഇതുവരെയായിട്ടും..

ഹിമാനി
(രചന: Arun Narayanan)

ഇന്നലെ രാത്രിയാണ് കോൻവെന്റിൽ നിന്നും വാർഡന്റെ ഫോൺ കോൾ അപ്രദീക്ഷിതമായി എനിക്ക് വന്നത്.

കാര്യമെന്താണെന്ന് എന്നോട് വ്യക്തമായി പറഞ്ഞില്ലെങ്കിലും, എന്തോ ഒരു ഭയം എന്നിൽ വന്നുകൊണ്ടേയിരുന്നു. ഞാനിന്ന് ജീവിക്കുന്നതുപോലും എന്റെ മകൾക്ക് വേണ്ടി മാത്രമാണ്.

അവളുടെ ജീവിതമെങ്കിലും എന്റേതുപോലെ ആകാതിരിക്കാൻ വേണ്ടിയാണ് ഞാൻ എന്റെ മോളെ ദൂരെയുള്ള സ്കൂളിൽ പഠിക്കാൻ വിട്ടത്.

എന്റെ വീട്ടിലേക്ക് വരണമെന്ന് എന്നെ കാണുമ്പോഴൊക്കെ അവൾ എന്നോട് പറയും. പക്ഷേ ഞാൻ അവളെ ആ വീട്ടിലേക്ക് എങ്ങനെ കൂട്ടികൊണ്ട് പോകും.

സ്വന്തം അമ്മ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എന്റെ മോൾക്ക് ഇതുവരെയായിട്ടും അറിയില്ല.

ഞാനത് അവളോട് പറഞ്ഞിട്ടില്ല. സത്യം പറഞ്ഞാൽ, അത് പറയാനുള്ള ധൈര്യം എനിക്കില്ല. ഞാൻ അത് പറഞ്ഞാൽ പോലും അവൾക്ക് ഒന്നും മനസ്സിലാകുന്ന പ്രായവും അല്ല.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളോട് ഞാൻ ആരാണെന്ന കാര്യം ഇന്ന് പറഞ്ഞാൽ, നാളെ അവൾ വലുതായാൽ അവൾ ചിലപ്പോൾ എന്റെ മുഖത്തേക്ക് പോലും നോക്കില്ല.

വേണമെന്ന് വിചാരിച്ചല്ല ഞാൻ ഈ ജോലി ചെയ്യുന്നത്. പക്ഷേ എന്റെ മുന്നിൽ അന്നും ഇന്നും ഒരു വഴിയും ഉണ്ടായിരുന്നില്ല.

ഒരു പ്രാവിശ്യം ഈ ജോലിയിൽ ഏർപെട്ടാൽ, പിന്നെ ഒരു മടങ്ങി വരവ് ആർക്കും ഉണ്ടാകില്ല. ഇനി ഈ ജോലി ഉപേക്ഷിച്ച് നേർവഴിക്ക് നടന്നാൽ തന്നെ സമൂഹം ഞങ്ങളെ ഒരിക്കലും അംഗീകരിക്കില്ല.

സോനാഗാച്ചിയിൽ നിന്ന് ഷിംലയിലേക്ക് 1 ദിവസവും 9 മണിക്കൂറും ( 1809 കിലോമീറ്റർ ) നീണ്ട യാത്രയുണ്ട്.

ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യാനുള്ള സമയമില്ലതുകൊണ്ട് ഒരു ടാക്സി കാറിലാണ് ഞാനെന്റെ യാത്ര ആരംഭിച്ചത്.

എന്റെ മകൾ ഷിംലയിലെ കോ ൻ വെന്റ് ഓ ഫ് ജീ സ സ് ആൻഡ് മേ രി എന്ന ഗേൾസ് സ്കൂളിലാണ് പഠിക്കുന്നത്.

എന്റെ ഭർത്താവ് മരണപ്പെടുമ്പോൾ എന്റെ മുന്നിൽ പോകാൻ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. അജ്മീറിലെ ഒരു അനാഥാലയത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും.

ഭർത്താവിന്റെ വീട്ടുകാരെ അവഗണിച്ച് കല്യാണം കഴിച്ചതുകൊണ്ട്, അവർക്കും എന്നെ ഇഷ്ടമല്ല. ഭർത്താവിന് ജോലിമാറ്റം കിട്ടിയാണ് ഞാനും എന്റെ ഭർത്താവും കൊൽക്കത്തയിലേക്ക് താമസം മറിയെത്തിയത്.

എനിക്ക് അവിടത്തെ ഭാഷ മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒരു സാധാരണ ഭാര്യയായി മക്കളെയും ഭർത്താവിനെയും സ്‌നേഹിച്ച് ജീവിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.

നല്ല സന്ദോഷത്തോടെയായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്. പക്ഷേ ആ സന്ദോഷം അധികകാലം നീണ്ടുനിന്നില്ല. ഭർത്താവ് ജോലിചെയ്തിരുന്ന കമ്പനി അടച്ചുപൂട്ടേണ്ടി വന്നു.

പിന്നെ പണം സമ്പാദിക്കാൻ വേണ്ടി പല ജോലിയും എന്റെ ഭർത്താവ് ചെയ്തു. അങ്ങനെയാണ് ഒരു അവിശ്യത്തിന് വേണ്ടി എന്റെ ഭർത്താവ് കുറച്ച് പണം പലിശയ്ക്ക് വാങ്ങാൻ ഇടയാവുന്നത്.

വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ എന്റെ ഭർത്താവിന് ഉറപ്പിലായെന്ന് തോന്നിയതുകൊണ്ടായിരിക്കണം, അന്ന് രാത്രി അദ്ദേഹം ആദ്യമായി മ ദ്യ പിച്ചാണ് വീട്ടിലേക്ക് വന്നത്.

പിറ്റേന്ന് ഞാൻ മുറിയിൽ കാണുന്നത് ഫാനിൽ തൂങ്ങിക്കിടക്കുന്ന എന്റെ ഭർത്താവിന്റെ മൃതദേഹമാണ്. പിന്നീട് ജീവിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ കുഞ്ഞ്…

അവൾക്ക് വേണ്ടിയാണ് പിന്നീട് ഞാൻ ജീവിച്ചത്. പലിശ ചോദിച്ച് ഒരാൾ ആദ്യമായി വീട്ടിലേക്ക് വരുമ്പോൾ എന്ത് ചെയ്യണമെന്ന് എനിക്ക് അറിഞ്ഞില്ല.

എന്റെ കയ്യിൽ ഇപ്പോൾ പണമില്ലായെന്ന് ഞാൻ അയാളോട് പറഞ്ഞപ്പോൾ, അയാൾ പകരം ചോദിച്ചത് എന്റെ ശരീരമാണ്.

പിന്നീട് എന്റെ ജീവിതം മരണതുല്യമായിരുന്നു. അങ്ങനെയാണ് ഞാൻ സോനാഗാച്ചിയിലെത്തുന്നത്. സോനാഗാച്ചി, ഇന്ത്യയിലെ വെസ്റ്റ് ബംഗാളിലാണ് സോനാഗാച്ചി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഇവിടെ താമസിക്കുന്ന പലരും എന്നെപോലെ തന്നെ ഇവിടെ എത്തിയവരാണ്. ചിലരെയൊക്കെ സ്വന്തം മാതാപിതാക്കൾ തന്നെയാണ് ഇവിടെ കൊണ്ടുവരുന്നതും.

ആശുപത്രിയിലേക്ക് ഞാൻ എത്തുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു.

ആശുപത്രിയുടെ മുറിയിലേക്ക് ഞാൻ കടന്ന് വരുമ്പോൾ അവിടെ വാർഡനും, സ്കൂൾ പ്രിൻസിപ്പാളും മറ്റും നിൽക്കുന്നുണ്ടായിരുന്നു.

“എന്താ എന്റെ മോൾക്ക് പറ്റിയത് ?” ഞാൻ പരിഭ്രമത്തോടെ വാർഡനോട് ചോദിച്ചു.

“പേടിക്കാനൊന്നുമില്ല ഹിമണി, കുട്ടിക്ക് ഒരു വയറുവേദന വന്നതാണ്. ഇപ്പോൾ കുഴപ്പമൊന്നുമില്ല.” വാർഡൻ മറുപടി നൽകി.

ആശുപത്രികിടക്കയിൽ നിന്ന് അവൾ മയക്കം ഉണരുമ്പോൾ ഞാൻ അവളുടെ അടുത്ത് തന്നെയുണ്ടായിരുന്നു.

ഡോക്ടറും വാർഡനും എന്നോട് അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. പക്ഷേ ഞാൻ നിരസിച്ചു. എന്റെ മോൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു.

പക്ഷേ, എന്റെ സങ്കടം എനിക്ക് മാത്രമല്ലേ അറിയൂ. ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ വാർഡൻ ഒരിക്കൽകൂടി എന്നോട് ചോദിച്ചു മോളെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ്ക്കൂടെ എന്ന്.

പക്ഷേ ഞാൻ എങ്ങനെ അവളെ ആ വീട്ടിലേക്ക് കൊണ്ടുപോകും. അവർക്കറിയില്ലല്ലോ ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന്.

ഞാൻ എങ്ങനെ അവരോട് പറയും, ഞാനൊരു വേശ്യയാണെന്ന്. ഞാൻ എങ്ങനെ പറയും ഞാൻ താമസിക്കുന്നത് ഒരു വേശ്യാലയത്തിലാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *