തന്റെ ഭാര്യയിൽ നിന്നും കിട്ടാത്ത പലതും അവളിൽ നിന്ന് കിട്ടുന്നു എന്നതായി ചന്ദ്രന്റെ വാദം, അവിടെ പോയി..

(രചന: സൂര്യഗായത്രി)

എന്തിനാ ചന്ദ്രേട്ടാ ഇങ്ങനെയൊക്കെ കാണിക്കുന്നത്.. ഞാൻ നിങ്ങളുടെ ഭാര്യയല്ലേ….

ഈ അവഗണന സഹിക്കാൻ വയ്യാതായിട്ടുണ്ട്…. പ്രഭ കരച്ചിലോളം എത്തി..

നീയിനി എന്തൊക്ക പറഞ്ഞാലും എന്റെ തീരുമാനം മാറില്ല.

വഴിമാറി നില്ക്കു എനിക്ക് പോകണം..

അമ്മയെങ്കിലും ചന്ദ്രേട്ടനോട് പറയു…

എന്തിനാ മോളെ അവനെ ഇങ്ങനെ നി സ്നേഹിക്കുന്നത്… ദുഷ്ടനാണ് അവന്റെ അച്ഛനെപ്പോലെ അവനും….പോകട്ടെ എവിടെയെന്നുവച്ചാൽ ഒരിക്കൽ നിന്റെ വില മനസിലാകും…..

പ്രഭ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…..

നീ നശിച്ചു പോകുമെടാ ആ കൊച്ചിനെ ഇങ്ങനെ കണ്ണുനീർ കുടിപ്പിച്ചാൽ. കിട്ടുന്ന കാശ് മുഴുവൻ അവൻ ആ മറ്റവൾക്ക് കൊണ്ടുകൊടുക്കുന്നു… നാട്ടിലെ ആണുങ്ങളെ നശിപ്പിക്കാൻ ഇങ്ങനെ ഒരു ജന്മം.

അവളെയും തൊഴുതു പ്രാകിക്കൊണ്ട് മാധവി അകത്തേക്ക് കയറി..

അടുക്കളയിലെ പാതകത്തിന് മുകളിലിരുന്ന് വിങ്ങിപ്പൊട്ടി കരയുകയായിരുന്നു പ്രഭയപ്പോൾ.

മാധവിയെ കണ്ട ഉടനെ തന്നെ അവൾ കണ്ണ് മുഖവും തുടച്ചു എഴുന്നേറ്റ് നിന്നു..

നീ എന്തിനാ മോളെ ഇങ്ങനെ സങ്കടപ്പെടുന്നത്. ഇവനൊക്കെ ഇപ്പോൾ അറിയില്ല.അവന്റെ കാശ് കണ്ടിട്ടാണ് അവൾ അവനെ വിടാതെ പിടിച്ചിരിക്കുന്നത്. അവിടെ കൊടുക്കുന്ന കാശ് കുറയുമ്പോൾ അവൾ തന്നെ അവനെ ചവിട്ടി പുറത്താക്കി കൊള്ളും.

കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നു കാരണത്തിലല്ലേ അവൻ നിന്നോടിങ്ങനെ പെരുമാറുന്നത്….

ഡോക്ടറെ കാണിച്ചപ്പോൾ അവനാണ് കുഴപ്പം എന്നു അറിഞ്ഞില്ലേ. അത് അവ നോട് പറഞ്ഞാൽ മതിയായിരുന്നു. അവനിൽ നിന്നും ആ വിവരം മറച്ചുവെച്ചതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് കാരണം.

നിന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുണ്ടാക്കാത്തത് എന്ന് പറഞ്ഞാണ് അവൻ അവളെ തേടി പോകുന്നത്. അവനോട് ഇനിയെങ്കിലും എല്ലാം തുറന്നു പറഞ്ഞു കൂടെ….

ചന്ദ്രേട്ടന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുണ്ടാകാത്തത് എന്നറിഞ്ഞാൽ പിന്നെ ചന്ദ്രേട്ടൻ ജീവിച്ചിരിക്കില്ല. മാധവി നെടുവീർപ്പെട്ടു.

പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ചന്ദ്രന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്ന് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ.

പാരമ്പര്യമായി അവന്റെ അച്ഛനു ഉണ്ടായിരുന്ന ഭ്രാന്തിന്റെ ചില സൂചനകൾ. അവനിലും ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്.

കുറച്ചു ദിവസത്തെ മരുന്നും മറ്റും കഴിച്ചതിൽ പിന്നെ അത് മാറി. പക്ഷേ മനസ്സിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടാകുമ്പോൾ അവനിൽ വീണ്ടും ആ മാനസിക പ്രശ്നങ്ങൾ ഉടലെടുക്കും.

ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോൾ കോളേജിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് അവനിൽ വീണ്ടും അസുഖങ്ങൾ തലപൊക്കി. അതോടുകൂടി പഠിത്തം അവസാനിച്ചു.

ചികിത്സ കഴിഞ്ഞ് തിരികെ എത്തിയിട്ടും അവൻ വീട്ടിൽനിന്നും പുറത്തിറങ്ങാനും ആരെയും കാണാനോ കൂട്ടാക്കിയില്ല.

ഡോക്ടറിന്റെ നിർദ്ദേശപ്രകാരമാണ് അമ്മാവന്റെ മകൾ കൂടിയായ പ്രഭയുമായി ചന്ദ്രന്റെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹം കഴിഞ്ഞാൽ അസുഖത്തിന് ഒരു പരിധിവരെ മാറ്റം ഉണ്ടാകുമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു.

ആദ്യമൊക്കെ വിവാഹത്തിന് ചന്ദ്രനെതിരു പറഞ്ഞെങ്കിലും പിന്നീട് പ്രഭയുടെ സ്നേഹപൂർവ്വമായ ഇടപെടലുകളിൽകൂടി അവൻ വിവാഹത്തിന് സമ്മതിക്കുകയും ആയിരുന്നു.

പിന്നീടാണ് ഒരു കമ്പനിയിൽ ജോലി കിട്ടിയത് സന്തോഷ പൂർണമായ ജീവിതമായിരുന്നു .

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ഓഫീസിൽനിന്ന് മടങ്ങി വരും വഴി ആക്സിഡന്റിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

അന്നുണ്ടായ ആക്സിഡന്റിൽ ചന്ദ്രനു ഒരിക്കലും അച്ഛനാകാൻ കഴിയില്ല എന്ന് ഡോക്ടർ പറഞ്ഞു.. ആ വിവരം ചന്ദ്രനെ വീട്ടുകാർ ഇതുവരെയും അറിയിച്ചില്ല.

വിവാഹം കഴിഞ്ഞ് രണ്ടുവർഷമായി എങ്കിലും കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് ചൊല്ലി പ്രഭയുടെയും ചന്ദ്രന്റെയും ഇടയിൽ വാക്ക് തർക്കങ്ങൾ കൂടിക്കൊണ്ടിരുന്നു. സഭയുടെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാക്കാത്തത് എന്ന രീതിയിലായിരുന്നു ചന്ദ്രന്റെ പെരുമാറ്റം.

ആ ഇടയ്ക്കാണ് അവർ താമസിച്ചിരുന്ന വീടിന്റെ നാലഞ്ചു വീടപ്പുറം ഒരു കുടുംബം താമസത്തിന് എത്തിയത്.

കുടുംബം എന്ന് പറയുമ്പോൾ ഭാര്യയും ഭർത്താവും മാത്രം. ഭർത്താവിനെ കണ്ടാൽ അവളുടെ അച്ഛനാണെന്ന് തോന്നുന്നു അത്രയ്ക്ക് പ്രായം കൂടുതലുണ്ട്. അവൾ ആണെങ്കിൽ ഒരു ചെറുപ്പക്കാരി..

വന്ന് കുറച്ചുനാൾ കഴിയും മുമ്പേ തന്നെ ആ വീട്ടുകാർ അവിടെ ഫേമസ് ആയി. കാരണംഅത് അവളുടെ ഭർത്താവായിരുന്നില്ല. അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്. ഒരു തമിഴ്നാട്ടുകാരനാണ്.

അവന്റെ ഭാര്യയും മകനും കൂടി വന്നു തിരികെ വിളിച്ചുകൊണ്ടുപോയി. അതോടുകൂടി അവളെ അന്വേഷിച്ച് നാട്ടിലെ ചില പ്രമുഖന്മാർ എത്തിത്തുടങ്ങി. ആരെയും വശീകരിക്കുന്ന പ്രകൃതമായിരുന്നു അവൾക്ക്.

അധികം താമസിക്കാതെ തന്നെ ചന്ദ്രനും അവളുടെ വലയിൽ വീണു. തന്റെ ഭാര്യയിൽ നിന്നും കിട്ടാത്ത പലതും അവളിൽ നിന്ന് കിട്ടുന്നു എന്നതായി ചന്ദ്രന്റെ വാദം.

അവിടെ പോയി തുടങ്ങിയതിൽ പിന്നെയായിരുന്നു ചന്ദ്രൻ മുഴു കുടിയനായി മാറിയത്.

അവളുടെ വീട്ടിൽ പോകുന്നതിനെ ചൊല്ലി ചന്ദ്രന്റെയും പ്രഭയുടെയും ഇടയിൽ വഴക്ക് പതിവായി. എത്രയൊക്കെ പറഞ്ഞിട്ടും തിരുത്താൻ ശ്രമിച്ചിട്ടും ചന്ദ്രൻ വകവച്ചില്ല.

ഒടുവിൽ പ്രഭ നേരിട്ട് അവളെ കാണാൻ പോകാൻ തീരുമാനിച്ചു. എന്റെ ഭർത്താവിനെ ഇനി നീ ഇവിടെ വരാൻ അനുവദിക്കരുത്. ഇവിടെ വരികയാണെങ്കിൽ തന്നെ നീ ഇറക്കി വിടണം.

പ്രഭയത് പറയുമ്പോൾ പരിഹാസത്തോടുകൂടിയുള്ള ഒരു ചിരിയായിരുന്നു അവൾക്ക് കിട്ടിയ മറുപടി.

നിന്റെ ഭർത്താവിനെ ഞാൻ ഇവിടെ പിടിച്ചു വെച്ചിട്ടില്ല അയാൾ ഇങ്ങോട്ട് വരികയാണെങ്കിൽ തീർച്ചയായും ഞാൻ സ്വീകരിക്കുക തന്നെ ചെയ്യും. ഒരിക്കലും അയാളെ തേടി ഞാൻ അവിടേക്ക് വരില്ല ആ ഒരു ഉറപ്പ് മാത്രമേ എനിക്ക് തരാൻ കഴിയൂ.

ഒന്നും മിണ്ടാതെ തലയും താഴ്ത്തി പ്രഭാഅവിടെനിന്നും ഇറങ്ങിപ്പോന്നു.

അന്ന് വൈകുന്നേരം ചന്ദ്രൻ വരുമ്പോൾ ആവശ്യത്തിന് കൂടുതൽ കുടിച്ചിട്ടുണ്ടായിരുന്നു. പ്രഭ അവളെ തിരക്കി വീട്ടിൽ ചെന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി ചന്ദ്രൻ പ്രഭയെ ഒരുപാട് തല്ലി.

വഴക്കിനിടയിൽ തടസ്സം പറയാൻ വന്ന മാധവിയമ്മയെ പിടിച്ചുതള്ളി.. അവർ പുറത്തേക്ക് തെറിച്ചുവീണു തല ചുമരിന്മേൽ അടിച്ചു. തല പൊട്ടി ചോര വാർന്നു..

അത് കണ്ട പ്രഭ ഓടി മാധവിയമ്മയുടെ അടുത്തേക്ക് ചെന്നു . പക്ഷേ അപ്പോഴേക്കും അവരുടെ ബോധം മ റഞ്ഞിരുന്നു..

അയൽക്കാർ ഓടികൂടുകയും മാധവി അമ്മയെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു….

പക്ഷേ ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും അവർ മരിച്ചിരുന്നു.

പ്രഭയും മറ്റും വീട്ടിലെത്തുമ്പോൾ അവിട മാകെ വാരി വലിച്ചിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. അകത്തെ മുറിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു ചന്ദ്രൻ .

രാവിലെ ചന്ദ്രൻ ഉമറത്തേക്ക് വരുമ്പോഴാണ് കത്തിച്ചുവച്ച നിലവിളക്കിന് മുന്നിൽ കിടക്കുന്ന അമ്മയെ കാണുന്നത്.. പ്രഭയുടെ മുഖത്തേക്ക് നോക്കുമ്പോൾ അടിയുടെയും ചതവിന്റെയും പാടുകൾ നല്ല തെളിഞ്ഞു കാണാം.

പുറത്ത് തിങ്ങി കൂടിയ ആളുകളുടെ സംസാരത്തിൽ നിന്ന് ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ഏകദേശം മനസ്സിലായി.

താനാണ് അമ്മയുടെ മരണത്തിന് കാരണക്കാരൻ എന്ന ചിന്ത അവന്റെ തലച്ചോറിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. അവന്റെ തലച്ചോറിൽ വണ്ടുകൾ മൂളുന്നതുപോലെ തോന്നി….

ഇരുകൈയും തലയിൽ പിച്ചി വലിച്ചുകൊണ്ട് അവൻ നിലത്തേക്ക് ഇരുന്നു. ഓർമ്മകൾ അവനിൽ നിന്നും പതിയെ വിട്ടകന്നു..

അമ്മയുടെ ചടങ്ങുകൾ ഒന്നുംതന്നെ ചെയ്യുന്നതിന് ചന്ദ്രനെ കൊണ്ടാവുമായിരുന്നില്ല…. അവൻ തീർത്തും ഭ്രാന്തനായി മാറി…..

കോടതി അവനെ ശിക്ഷിച്ചു. ചികിത്സകൾക്ക് വേണ്ടിയുള്ള കാര്യങ്ങൾക്കായി അറിയിച്ചു.

പക്ഷേ ജയിലിലെ നാല് സെല്ലുകൾക്കുള്ളിൽ. ഒരു ഭ്രാന്തനായി ചന്ദ്രൻ തന്റെ ജീവിതകാലം കഴിച്ചുകൂട്ടി ഒരിക്കലും തിരിച്ചു വരാത്ത അവന്റെ ഓർമ്മകളിൽ…

എല്ലാ സത്യങ്ങളും അവനോട് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ചന്ദ്രന് ഈ ഗതി വരില്ലായിരുന്നുവെന്ന് പ്രഭയ്ക്ക് തോന്നി….

പക്ഷേ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. പറയാനുള്ള അവസരങ്ങളിൽ ഒന്നും ചന്ദ്രനോടു ഒന്നും പറഞ്ഞില്ല….

അതുകൊണ്ട് സംഭവിച്ച ദുരന്തങ്ങളും പേറി അവൾ കഴിച്ചുകൂട്ടി… സ്വന്തം ജീവിതം കൺമുന്നിൽ നശിക്കുന്നതും കണ്ടുകൊണ്ട്.. സ്വന്തം ജീവിതം തന്നെ കളഞ്ഞു കുളിച്ച പ്രഭമാർ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട്.