അതോ ആദ്യത്തെ ആവേശമാണോ, എന്ത് തന്നെയായാലും ഒരു റോമന്‍സ് കിട്ടുന്നുണ്ട്‌ പോകുന്നിടം വരെ പോട്ടെ..

രണ്ടാം ലൈഫ്
(രചന: ANNA MARIYA)

സെക്കന്റ് ലൈഫ് ആണ്. ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം. ആദ്യത്തെതില്‍ പറ്റിയ ഒരബദ്ധവും ഇവിടെ പറ്റാന്‍ പാടില്ല.

ഒരു പെണ്ണെന്ന നിലയില്‍ അത്യാവശ്യം കാര്യങ്ങള്‍ എനിക്കറിയാം. പിന്നെ ചില കാര്യങ്ങളില്‍ എനിക്ക് എന്റേതായ നിലപാട് ഉണ്ടെന്ന് മാത്രം.

അത് വിട്ടു കളിച്ചാല്‍ ആളുകള്‍ തലയില്‍ കയറി നിരങ്ങും. അത് വേണ്ട,, ഏതൊരു കാര്യത്തിലായാലും നമുക്ക് നമ്മുടെതായ ഒരു നിലപാട് വേണമല്ലോ.

അതെനിക്കുണ്ട്,, അത് തെറ്റായിട്ട് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. ഇനിയും തോന്നാന്‍ പോകുന്നില്ല.

കല്യാണത്തിന് ദിവസങ്ങളെ ഉള്ളൂ. അതുകൊണ്ട് മനസ്സിലാക്കേണ്ടത് മുഴുവന്‍ അതിനുള്ളില്‍ മനസ്സിലാക്കണം. ഒന്നും പിന്നത്തേയ്ക്ക് വയ്ക്കരുത്.

ഇത് അന്ന് പറഞ്ഞില്ലല്ലോ എന്ന് രണ്ടാളും പരസ്പരം പറയാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഫ്രാങ്ക് മൈന്‍ഡ്,, എന്തും ഓപ്പണായി സംസാരിക്കാന്‍ രണ്ടാളും ശ്രദ്ധിക്കാറുണ്ട്.

പണ്ടത്തെ പോലെയല്ലല്ലോ,, ഇപ്പൊ ഒരുവിധം കല്യാണം എല്ലാം തന്നെ ലവ് ഇന്ററാക്ഷന്‍ ഉണ്ടല്ലോ. എപ്പോള്‍ വേണമെങ്കിലും ഫോണ്‍ ചെയ്യാം ,, സംസാരിക്കാം,, വീഡിയോ കോള്‍ ചെയ്യാം,, സൊ കാര്യങ്ങള്‍ ഇന്ന് ഒരുപാട് ബെറ്റര്‍ ആണ്.

ആദ്യത്തെയാള്‍ ഒരു മുരടന്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കുറെ നാള് കഴിഞ്ഞപ്പോള്‍ ഞാനും അങ്ങനെയായി.

അയാളെ എന്തിനാണോ എന്റെ തലയില്‍ വച്ച് തന്നതെന്ന് പല തവണ ഞാന്‍ വീട്ടില്‍ ചോദിച്ചിട്ടുണ്ട്. ഒന്ന് രണ്ടു തവണ അവര്‍ക്കും അത് തോന്നി. ഇത് വേണ്ടായിരുന്നു എന്ന്. നന്നായി അന്വേഷിച്ചതോക്കെയാണ്.

പക്ഷെ,, കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ആള് കൈവിട്ടു പോയി. തോന്നിയപോലെ ജീവിതം,, ഏതെങ്കിലും സമയത്ത് വന്നു കയറും,, ആരോടും അധികം സംസാരിക്കില്ല,, ജോലിയില്‍ മാത്രം ശ്രദ്ധിക്കും. മധുവിധു എന്നൊരു പരിപാടി ഉണ്ടായേ ഇല്ല.

ആളൊരു വെറും മുരടന്‍ ആയിരുന്നു. മനുഷ്യന്‍ അങ്ങനെ ആകാന്‍ പാടില്ല. കൂടെ നില്‍ക്കുന്ന ആളുടെ മനസ്സും അങ്ങനെയായി പോകും.

യാഥാര്‍ത്ഥ്യം എന്നും വിക്രുതമാണല്ലോ,, അങ്ങനെ ഒരു ദിവസം ഞാന്‍ ആ തീരുമാനം എടുത്തു ,, ഇനി ഇത് വേണ്ടാ എന്ന്. അങ്ങനെ ഡിവോഴ്സ് പ്രൊസീഡ് ചെയ്തു. ആള് അതും ഈസിയായി കൈകാര്യം ചെയ്തു.

എന്തായാലും ഇങ്ങേരു മുരടന്‍ അല്ല. അത്യാവശ്യം റൊമാന്റിക് ആണ്. അത് മനസ്സിലായി. ഇനി കെട്ടു കഴിഞ്ഞ് നോക്കാം. വലിയ ആര്‍ഭാടങ്ങള്‍ ഇല്ലാതെ കല്യാണം നടന്നു. ഒരുപാടു പേരെയൊന്നും വിളിച്ചില്ല. ഒന്നാം ദിനം. നല്ല ടെന്ഷനുണ്ട്.

എന്തൊക്കെ പറഞ്ഞാലും മറ്റൊരാളുടെ കൂടെ ജീവിച്ച പെണ്ണാണ്‌. സ്വാഭാവികമായി ലൈംഗീകമായും ജീവിതമുണ്ടായി.

അതൊക്കെ ഓക്കേ ആണെന്ന് എത്ര പറഞ്ഞാലും മനസ്സില്‍ എന്താണെന്ന് അങ്ങനെ തീര്‍ത്തു പറയാന്‍ പറ്റില്ലലോ. കുറെയേറെ പറഞ്ഞും അറിഞ്ഞും ഒന്നാം ദിവസം അങ്ങനെ പോയി. രണ്ടാം ദിവസം അങ്ങനെ സംസാരത്തിന് വിട്ടു കൊടുത്തില്ല.

പ്രതീക്ഷിക്കാതെ വന്ന് പുറകിലൂടെ വാരിപ്പിടിച്ചപ്പോള്‍ ആണ് ആള് കൊള്ളാലോ എന്ന് എനിക്ക് തോന്നിയത്. ശ്ശെടാ,, ആള് കൊള്ളാലോ.

അതോ ആദ്യത്തെ ആവേശമാണോ,, എന്ത് തന്നെയായാലും ഒരു റോമന്‍സ് കിട്ടുന്നുണ്ട്‌. പോകുന്നിടം വരെ പോട്ടെ. ആദ്യമായി ദേഹത്ത് പടര്‍ന്നപ്പോഴും എതിര്‍ക്കാന്‍ പറ്റാത്ത വിധം ലയിച്ചു പോയിരുന്നു.

ആള് കൊള്ളം. ഇത്രയൊക്കെയേ ഞാന്‍ ആഗ്രഹിച്ചുള്ളൂ.

ദിവസങ്ങള്‍ പോകുമ്പോള്‍ കൂടുതല്‍ സ്വാതന്ദ്രം നമുക്കിടയില്‍ വന്നു തുടങ്ങി. മുപ്പത് കഴിഞ്ഞ രണ്ടാം കെട്ടു കഴിഞ്ഞ രണ്ടു ജീവിതം ഉണ്ടായ രണ്ടു പേരായിരുന്നു എന്ന് ഒരു പരിധി വരെ മറന്നു തുടങ്ങി.

ദൈവമേ,, ഒരു ദുരന്ത ജീവിതം തന്നത് ഇങ്ങനൊന്ന് മറച്ചു വച്ചിട്ടാണോ. ഇപ്പൊ എന്തായാലും സന്തോഷത്തിലാണ്.

ഇനിയുള്ള കാര്യം വരുമ്പോലെ വരട്ടേ. ഒരാള്‍ക്ക് സന്തോഷ ജീവിതം ഉണ്ടാകുന്നത് മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം കാണാനും കേള്‍ക്കാനും വളരെ പ്രയാസമുള്ളതാകുമല്ലോ,, തികച്ചും സ്വാഭാവികം.

എന്റെ ഫസ്റ്റ് റിലേഷന്‍ സമ്പൂര്‍ണ്ണ പരാജയം ആയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചു എന്ന് ഞാന്‍ കരുതുന്ന ഒരുത്തിയെ ഒരു ഫാമിലി ഫങ്ക്ഷനില്‍ വച്ച് കണ്ടപ്പോള്‍ പെട്ടെന്ന് ആളുടെ കൈക്കുള്ളിലൂടെ കൈ ഇട്ട് ഞാനൊന്നു നടന്നു.

ഇവളിതെന്താ ഈ കാണിക്കുന്നേ എന്ന് ആള് ചിന്തിച്ചപ്പോള്‍ ആണ് ഒരു പെണ്ണ് ഓപ്പോസിറ്റ് നടന്നു വരുന്നത് കണ്ടത്.

ആളെ കാണിക്കാന്‍ ആകുമെന്ന് മൂപ്പര്‍ക്ക് മനസ്സിലായപ്പോള്‍ സഹകരിച്ചു. ഈ പരസ്പര സഹകരണം ഓരോ കാര്യത്തിലും ഉണ്ടായാല്‍ ജീവിതം എത്ര സുന്ദര സുരഭിലമായേനെ.

അവള്‍ ചമ്മിക്കാണും. അവളുടെ ഇന്നത്തെ ഉറക്കം പോയിക്കാണും. പോണം,, എന്നെ ദ്രോഹിക്കാന്‍ കൂട്ട് നിന്നവര്‍ മുഴുവന്‍ ഒടുങ്ങണം. അതാണെന്റെ ആഗ്രഹം.

നാളുകള്‍ കഴിഞ്ഞു. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി ജീവിതം മുന്നോട്ടു പോയപ്പോള്‍ ആണ് ഒരു ദിവസം വൈകിട്ട് ആള് ഒരു ബ്ലാസ്ട്ടിംഗ് ന്യൂസ് ആയിട്ട് വരുന്നത്.

കമ്പനി വക ടൂര്‍,, അതില്‍ ഫാമിലിയില്‍ ഒരാളെ ഇന്‍ക്ലൂട് ചെയ്യാമെന്ന്.

ദൈവമേ,, ഒരു വിദേശ യാത്ര,, ഈ നടക്കുന്നതെല്ലാം സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് മനസ്സിലാകാന്‍ കുറച്ചു സമയമെടുത്തു. നാല് ദിവസത്തെ പരിപാടിയില്‍ ആദ്യത്തെ മൂന്നു ദിവസം പരമ ബോറാകും എന്നൊരു മുന്‍ ധാരണ ആള് തന്നിരുന്നു.

സാരമില്ല,, മൂന്നു മാസമോന്നുമില്ലലോ,, മൂന്നു ദിവസമല്ലേ. എങ്ങനേലും തള്ളി നീക്കാം. അങ്ങനെ ആ യാത്രയ്ക്ക് പറന്നു.

എവിടെയോ വായിച്ചിട്ടുണ്ട്,, ചിലപ്പോള്‍ ദൈവം ചിലത് വച്ച് നീട്ടും. അത് നമ്മള്‍ ഭയങ്കര നന്മയുള്ള ആള്‍കാര് ആയിട്ടല്ല,, മറിച്ച് അതൊരു നല്ല സമയത്തിന്റെ ഭാഗമാണ്.. ശരിയാകും,, ഞാന്‍ അത്ര വലിയ നന്മ മരമോന്നുമല്ല. എന്നാല്‍ തീരെ മോശവുമല്ല.

നല്ല പ്രായത്തില്‍ ചെയ്യാന്‍ തോന്നിയ നന്മകള്‍ ഒക്കെ ചെയ്തിട്ടുണ്ട്. അതിപ്പോഴും ചെയ്യുന്നുമുണ്ട്. അത്രയൊക്കെ മതി.

കാരണം എനിക്കാരും ഒന്നും തന്നിട്ടില്ല. ഞാന്‍ അങ്ങനെ എല്ലാരേം സേവിക്കേണ്ട കാര്യവുമില്ല. ചെയ്യണമെന്ന് തോന്നുന്നത് ചെയ്യും.

ഇല്ലേല്‍ ചെയ്യൂല. നാല് ദിവസത്തെ വിദേശ യാത്രയുടെ നാലാം ദിവസം,, മൂന്നു ദിവസത്തെ ഫ്രസ്റ്റേഷന് ശേഷം അവിടെ ഒരു ദിവസം ഫ്രീ ആയിട്ട് കിട്ടി. അത് ഞങ്ങള്‍ ആവോളം ആസ്വദിച്ചു. ജീവിതം ഇപ്പോഴാണ് കളര്‍ ആയത്.

അതൊരു വല്ലാത്ത അനുഭവമാണ്‌. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. രാജ്യം വിട്ടാല്‍ അല്പം ജാഡ കാണിക്കാം. കാരണം നമ്മള്‍ അവിടെ അതിഥികള്‍ ആണല്ലോ.

അവരോടു ചെറിയൊരു സ്മൈല്‍ കൊടുക്കുക. എന്നിട്ട് ഇത്തിരി ജാടയിട്ടു നടക്കുക. ഇതെല്ലാം ചെയ്യാനും ഈ ലൈഫ് തന്നെയല്ലേ ഉള്ളൂ. അപ്പോപ്പിന്നെ ഇത്തിരി ജാഡ ഇരിക്കട്ടെ ന്നേ.

ടൂര്‍ കഴിഞ്ഞു തിരികെ ഫ്ലൈറ്റ് കയറുമ്പോള്‍ ഒരു വര്‍ഷം കൊഴിഞ്ഞു പോയ ഫീല്‍ ആണ്. കാരണം,, നമ്മള്‍ സ്വയം മറക്കുന്ന മോമന്റ്സ് അങ്ങനെയാണ്,, അതിന്റെ ഫീല്‍ ഒരു മഞ്ഞ് മലയാണ്. ഉള്ളൂ തണുപ്പിക്കും.