മറ്റന്നാൾ നിന്റെ കല്യാണം ആണ്, അതുകൊണ്ട് ഇനീ പഠിപ്പും ഒന്നും വേണ്ട എല്ലാം മതി..

സഹനം
(രചന: സൂര്യ ഗായത്രി)

കതിർ സ്കൂളിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ ഒരു ജീപ്പ് മുറ്റം കടന്നുപോയി…

ആരാ അമ്മ ഇവിടെ വന്നത്… ആ ജീപ്പിൽ അപ്പയുടെ സുഹൃത്തുക്കൾ ആരെങ്കിലും ആണോ..

കതിർ യൂണിഫോം മാറ്റി….. വരുമ്പോൾ അവളെയും കാത്തു കസ്തൂരി നിൽക്കുന്നു….

നാളെ മുതൽ സ്കൂളിൽ പോകേണ്ട മറ്റന്നാൾ നിന്റെ കല്യാണം ആണ്….. അതുകൊണ്ട് ഇനീ പഠിപ്പും ഒന്നും വേണ്ട…എല്ലാം മതി…….

എനിക്ക് വേണ്ടാ അമ്മേ ആ ആളിനെ കാണുമ്പോൾ തന്നെ പേടി ആകുന്നു…. എന്നേക്കാൾ ഒരുപാട് വലിയ ആൾ ആണ്…..

എനിക്ക് ഇപ്പോൾ കല്യാണം വേണ്ട….. ഞാൻ പഠിക്കട്ടെ…. ഇപ്പോൾ പരീക്ഷ സമയം ആണ്….

ടീച്ചർ പറഞ്ഞു നല്ല മാർക്ക് വാങ്ങാൻ എനിക്ക് കഴിവുണ്ട് എന്ന്‌…….. ആ പതിനഞ്ചു വയസുകാരി കസ്തൂരിയുടെ കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു………..

ഒരു വേള അവളുടെ ഹൃദയത്തിൽ നോവ് പടർന്നു… പക്ഷെ അടുത്ത നിമിഷം അവിടെ വീര സിംഹന്റെ മുഖം തെളിഞ്ഞതും അവർ അവളെ ആഞ്ഞു തൊഴിച്ചു……..

നീ എത്ര കരഞ്ഞാലും കാലു പിടിച്ചാലും എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല… ഈ വിവാഹം ഞാൻ നടത്തും……. മതി നിന്റെ പഠിത്തം…. ആവശ്യത്തിന് പഠിപ്പു ഇപ്പോൾ തന്നെ ആയല്ലോ… ഇനീ വേണ്ടാ…..

ഉൾനാടൻ ഗ്രാമമായ സുന്ദരപുരം… തമിഴും മലയാളവും ഇടകലർന്ന ഭാഷ… അവിടത്തെ പ്രമാണിയാണ് വീര സിംഹൻ…

വീരസിംഹന്റെ പണിക്കാരൻ ആണ് കതിരിന്റെ അച്ഛൻ…… വേലായുധം … വേലായുധത്തിനു കുതിരയോട്ടം ആണ്… ഒരിക്കൽ പണിക്കിടയിൽ ഉണ്ടായ അപകടത്തിൽ വേലായുധത്തിനു അപകടം പറ്റി.

ചികിത്സക്കുള്ള പണമെല്ലാം കൊടുത്തു സഹായിച്ചത് വീര സിംഹൻ ആണ്… പക്ഷെ വേലായുധത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല……

വേലായുധത്തിന്റെ ആദ്യ ഭാര്യയുടെ മകളാണ് കതിർ. കതിരിനു രണ്ടു വയസ്സുള്ളപ്പോഴാണ് ഒരു പനി വന്നു വേലയുധത്തിന്റെ ഭാര്യ മരിക്കുന്നത്..

പിന്നീടാണ് വകയിലെ ഒരു ബന്ധുവായ കസ്തൂരിയെ വേലായുധൻ വീണ്ടും കല്യാണം കഴിക്കുന്നത്……

വളരെ സ്നേഹത്തോടെ കൂടിയാണ് കസ്തൂരി ശാലിനിയെ നോക്കിക്കൊണ്ടിരുന്നത് എന്നാൽ വേലായുധന് അപകടം പറ്റികുടുംബം കടക്കെണിയിലായ തോടുകൂടി

കുടുംബത്തെ നിലനിർത്തുന്നതിനുവേണ്ടി കടക്കെണിയിൽ നിന്നും മോചനം നേടാനും വീര സിംഹന്റെ ആഗ്രഹത്തിനു മുന്നിൽ കസ്തൂരിക്കു മുട്ടുമടക്കേണ്ടി വന്നു……..

ഒന്നുകിൽ എന്റെ കാശു മുഴുവനും തന്നു തീർക്കണം അല്ലെങ്കിൽ കതിരിനെ എനിക്ക് വിവാഹം കഴിച്ചു തരണം…..

കാശു തരാൻ കാണില്ലെന്നു എനിക്കറിയാം.. അതുകൊണ്ട് ഒരുപാട് ആലോചിക്കേണ്ട…. അവളെ എനിക്ക് തന്നേക്കു…..

മുതലാളി കതിർ തീരെ ചെറിയ കുട്ടിയല്ലേ അവളെ മുതലാളിക്ക് എങ്ങനെയാണ് വിവാഹം കഴിച്ചു തരുന്നത്……

കസ്തൂരി നീ അതിനെക്കുറിച്ചൊന്നും ആലോചിച്ച് ഒരുപാട് സങ്കടപ്പെടേണ്ട എനിക്ക് അങ്ങനെ ഒരുപാട് പ്രായമൊന്നും ആയിട്ടില്ല ഞാൻ അവളെ പൊന്നുപോലെ ഒരു രാജകുമാരിയെ പോലെ നോക്കിക്കൊള്ളാം……

ഒടുവിൽ മനസ്സില്ലാമനസ്സോടെ കൂടി കസ്തൂരിക്ക് വീരസിംഹന്റെ വാക്കുകൾ കേൾക്കേണ്ടത് ആയി വന്നു….

അപ്പക്ക് യ് നാണമില്ലേ ഇനിയും ഒരു വിവാഹം കഴിക്കാൻ…… വീരസിംഹന്റെ വിവാഹ വാർത്തയറിഞ്ഞ് മകനായ വെട്രി ബഹളം വക്കാൻ തുടങ്ങി… ഗുണ്ടായിസവും…. പെണ്ണുപിടിത്തവും എന്തെല്ലാം…… ഇനീ ഇതും കൂടെ……

എടാ എനിക്ക് പ്രായം അതിനു വേണ്ടി ആയില്ല…

അപ്പ ഒന്നും പറയേണ്ട… ഞാൻ ജീവിച്ചിരിക്കുമ്പോൾ ഈ വിവാഹം നടക്കാൻ അനുവദിക്കില്ല……

അതുകൊണ്ട് തന്നെ വെട്രി നാട്ടിൽ ഇല്ലാത്ത അവസരത്തിൽ ആണ് വീരസിംഹൻ എല്ലാം പ്ലാൻ ചെയ്തത്

അയാൾ തീരുമാനിച്ച മുഹൂർത്തത്തിൽ അയാൾ കൊണ്ടുവന്നു കൊടുത്ത ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം അണിയിച്ചു ഒരുക്കി….

കതിരിനെ അണിയിച്ചു ഒരുക്കുന്ന ജോലി മാത്രമേ കസ്തൂരിക്കു ഉണ്ടായിരുന്നുള്ളൂ…..

വിര സിംഹം പറഞ്ഞതനുസരിച്ച് കസ്തൂരി കതി രിനെ ഒരു മണവാട്ടിയെ പോലെ അണിയിച്ചൊരുക്കി………

സർവാഭരണ വിഭൂഷിതയായി നിൽക്കുന്ന കതി രിനെ കണ്ടാൽ അവളൊരു പത്താംക്ലാസ് വിദ്യാർഥിയാണ് എന്ന് ഒരിക്കലും തോന്നില്ല..

കാരണം അത്രമാത്രം ഉണ്ടായിരുന്നു അവളുടെ ആകാരവടിവുകൾ………

ഫ്രണ്ട്‌സ് മായി സംസാരിച്ചിരിക്കുമ്പോൾ ആണ് വെട്രിയുടെ ഫോണിലേക്കു കാൾ വരുന്നത്….

ടാ ഇതു ഞാനാണ് വേലു……….

നിന്റെ അച്ഛന്റെ ഗുണ്ടകൾ ആ കൊച്ചിനെയും കൊണ്ട് ഇപ്പോൾ ജീപ്പിൽ പോകുന്നത് കണ്ടു.. നീ ഇവിടെ ഇല്ലാത്തതു കൊണ്ട് സമയം മനസിലാക്കി നിന്റെ അച്ഛൻ പണിയുന്നത്…….

എന്നാൽ അപ്പക്ക് തെറ്റി… ഞാൻ ഇവിടെ ഉണ്ട്… ഇന്നലെ മുതൽ ചെറിയ സംശയം തോന്നി അതുകൊണ്ട് ഞാൻ നാട്ടിൽ ഉണ്ട്…. ഇവിടെ കോവിൽ പെട്ടിയിൽ…..

ഏറി പോയാൽ ഒരു അരമണിക്കൂർ അതിനുള്ളിൽ ഞാൻ എത്തും…. നീ ഫോൺ വച്ചോ…..

വെട്രി ഫോൺ കട് ചെയ്തു തന്റെ ബൈക്കിൽ ശെരിക്കും അവൻ പറക്കുകയായിരുന്നു…..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കതിർ വണ്ടിയിൽ നിന്നുമിറങ്ങി.. ചുറ്റും ഒരു കൂട്ടം ഗുണ്ടകൾ അവർക്കു നടുവിൽ ഒരു പാവം പെണ്ണ്…… ആശ്രയം ഇല്ലാത്ത ഒരുവൾ…….

അവളെ ആ ഔട്ട്‌ ഹൌസിൽ ഇരുത്തു.. മുഹൂർത്തതിന് ഇനീ കുറച്ചു സമയം കൂടി ഉണ്ട്… അതും പറഞ്ഞു വീര സിംഹൻ അകത്തേക്കുപോയി..

ഗുണ്ടകൾ കാണിച്ചു കൊടുത്ത മുറിയിൽ കതിർ മിണ്ടാതെ പോയി ഇരുന്നു…….. തന്നെ രക്ഷിക്കാൻ ആരും ഇല്ലല്ലോ എന്ന ചിന്തയിൽ…..

പൂജാരി മുഹൂർത്തം ആയി എന്നറിയിച്ചതും വീര സിംഹൻ ഔട്ട്‌ ഹൌസിൽ പോയി… പേടിച്ചരണ്ടു ഔട്ട്ഹൗസിന്റെ ഒരു മൂലയിൽ ഇരിക്കുന്ന ആപ്പെണ്ണിനോട് ഒരു കരുണയും അയാൾക്ക്‌ തോന്നിയില്ല…….

അവളെയുംവലിച്ചിഴച്ചു വീര സിംഹൻ മുറ്റത്തു നാട്ടിയ പന്തലിൽ വന്നിരുന്നു… കുതറി മാറാൻ ശ്രമിച്ചവളെ നിർബന്ധപൂർവം പിടിച്ചിരുത്തി …

പൂജാരി നൽകിയ താലി അവളുടെ കഴുത്തിൽ ചാർത്തുന്നതിനു മുൻപായി മുറ്റത്തു ഒരു ബൈക്ക് വന്നു നിന്നു…..കൂടെ ഒരു പോലീസ് ജീപ്പും……

ജീപ്പിൽ നിന്നും കുറച്ചു പോലീസ്കാരും …. ബൈക്കിൽ നിന്ന് വെട്രിയും. ഇറങ്ങി……

സാർ ഇതാണ് എന്റെ അപ്പ വീര സിംഹൻ…. ഈ കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല..

കുറച്ചു പൈസ കൊടുത്തു സഹായിച്ചതിനു പ്രതിഭലമായി അവർക്കു കൊടുത്ത പൈസ മുതലാക്കാൻ വേണ്ടി ആ കൊച്ചിനെ വിവാഹം കഴിക്കുവാണ്….

പഴയ പ്രമാണിയും നാട്ടിലെ അറിയപ്പെടുന്ന ഗുണ്ടയുമാണ്… അപ്പ…

ഗുണ്ടകളെ ഒക്കെ പോലീസുകാർ ഇതിനോടകം തന്നെ ജീപ്പിലാക്കി…..

താൻ ആള് കൊള്ളാമല്ലോ കാലം മാറിയത് അറിഞ്ഞില്ലേ…….

ഈ കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടല്ലേ സാർ…. നന്നായി പഠിക്കുന്ന കുട്ടിയാണ്.. അതിനു പഠിക്കാൻ സഹായം നൽകി സുരക്ഷിതമായ എവിടെയെങ്കിലും ആക്കണം…. ഇനിയും ആ സ്ത്രീക്കൊപ്പം വിടരുത്…………..

വീരസിംഹൻ വെട്രിയെ തന്നെ നോക്കി…. അവൻ അത്‌ കണ്ടഭാവം കാണിച്ചില്ല…

അപ്പ കുറച്ചു നാൾ അകത്തു കിടക്കു നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള സമയം കിട്ടും……..

കതിർ വെട്രിയുടെ അടുത്തേക്ക് വന്നു കൈകൾ കൂപ്പി തൊഴുതു…..എങ്ങനെ നന്ദി പറയണം എന്നറിയില്ല..

വെട്രി അവളുടെ കൈകൾ ചേർത്ത് പിടിച്ചു ഇനീ നിനക്ക് ആരെയും പേടിക്കാതെ പഠിക്കാനും ഒക്കെ ഉള്ള സൗകര്യം ഇവര് ചെയ്തു തരും…. സമാധാനത്തിൽ പോയിക്കോ………

വെട്രി…. നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യം ആണ്… സ്വന്തം അച്ഛൻ ആണെങ്കിലും നിങ്ങൾ ന്യായതിന്റെ കൂടെ നിന്നു……

ആ പാവം കുട്ടിയുടെ ജീവിതം നിങ്ങൾ സുരക്ഷിതമാക്കി….. നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ആണ് ഇന്നു ഈ നാടിന്റെ ആവശ്യം…… ഓക്കേ വെട്രി ഇനിയും കാണാം…

ജീപ്പ് പടികടന്നു പോകുന്നതും നോക്കി… വെട്രി അവിടെ തന്നെ നിന്നു…

Leave a Reply

Your email address will not be published. Required fields are marked *