ഡോക്ടർ വിനയന്റെ ഒച്ച ചിലമ്പിച്ചു പോയി, രേണുക പൊട്ടി പൊട്ടി കരഞ്ഞു..

ജീവിതപാത
(രചന: മഴ മുകിൽ)

സ്കൂളിൽ നിന്നും ഫോൺ വന്ന ഉടനെ തന്നെ രേണുക ആ വിവരം വിനയനെ വിളിച്ചറിയിച്ചു

വിനയേട്ടാ മോൾടെ ക്ലാസ്സിൽ നിന്നും ടീച്ചർ വിളിച്ചിരുന്നു…എത്രയും പെട്ടെന്ന് സ്കൂളിൽ എത്തണം എന്ന്…രാവിലെ മുതലേ മോൾക്ക് ഒരു ചെറിയ വല്ലായ്മ ഉണ്ടെന്ന്…

ഞാൻ സ്കൂളിലേക്ക് പോവുകയാണ് സ്കൂളിലേക്ക് എത്തുമല്ലോ അല്ലേ….

അത്രയും പറഞ്ഞുകൊണ്ട് രേണുക വേഗത്തിൽ തന്നെ ഫോൺ കട്ട് ചെയ്തു കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്ത് അണിഞ്ഞുകൊണ്ട് ഒരു ഓട്ടോ വിളിച്ച് സ്കൂളിലേക്ക് യാത്രയായി….

വിനയന്റെയും രേണുകയുടെയും മകളാണ് ഒൻപതാം ക്ലാസിൽ പഠിക്കുന്ന ശാലിനി… വിവാഹം കഴിഞ്ഞ് ഒരുപാട് വൈകിയാണ് ശാലിനി ഉണ്ടായത്…………

ആ കുഞ്ഞിനെ ലാളിച്ച് വളർത്തി പിന്നീട് ഒരു കുഞ്ഞിനെ കുറിച്ച് അവർ ആലോചിച്ചു പോലുമില്ല………

കുറച്ചുദിവസമായി മോൾക്ക് വല്ലാത്ത ക്ഷീണവും വിളർച്ചയും ഒക്കെ ഉണ്ട് ഭക്ഷണം നേരെ ചൊവ്വേ കഴിക്കില്ല….

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ആകെ ക്ഷീണവും തളർച്ചയും ആണ് സ്കൂളിൽ പോകണം എന്ന് പറഞ്ഞിട്ടും കേൾക്കാതെ ആണ് സ്കൂളിലേക്ക് പോയത്

ഇനി ഇപ്പോൾ അവിടെവച്ച് സുഖമില്ലാതെ ആയോ എന്തോ ഓരോ ചിന്തകളിൽ പെട്ട് രേണുക സ്കൂളിലെത്തി..

സ്കൂളിൽ എത്തിയപാടെ രേണുക നേരെ ശാലിനിയുടെ ക്ലാസ് റൂമിലേക്ക് പോയി…. ക്ലാസ് റൂമിൽ എത്തിയപ്പോൾ അവിടെ ടീച്ചർ ഉണ്ടായിരുന്നില്ല..

രണ്ടു മൂന്നു കുട്ടികൾ…..ചേർന്ന് രേണുകയെ സ്റ്റാഫ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി……..

സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ കണ്ടു അവിടെ ഒരു ബെഞ്ചിൽ വളരെ അവശതയോടെ കിടക്കുന്ന മോളെ….

രേണുക ഓടി ശാലിനിയുടെ അടുത്തേക്ക് വന്ന് അവളെ വാരി തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു….അമ്മയെ കണ്ട ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

അപ്പോഴേക്കും ക്ലാസ് ടീച്ചർ അവരുടെ അടുത്തേക്ക് വന്നു… രാവിലെ മുതലേ മോൾക്ക് വല്ലാത്ത ക്ഷീണവും തളർച്ചയും….കുറച്ചു മുന്നേ ഒന്ന് തലകറങ്ങി വീണു….

ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വിളിച്ചിട്ട് ഒരുവിധത്തിലും വരുന്നില്ല…. അമ്മയെയും അച്ഛനെയും കാണണം അവരെ വിവരം അറിയിക്കാൻ പറഞ്ഞു ഒരേ കരച്ചിൽ ആയിരുന്നു….

അതുകൊണ്ടാണ് ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്…. എന്തായാലും മോളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ വരെ ഒന്നുകൊണ്ടു കാണിക്കണം…….

ഞാൻ വിനയെട്ടനെ വിളിച്ച് അറിയിച്ചിട്ടുണ്ട് അദ്ദേഹം കൂടി വന്നാൽ ഉടനെ തന്നെ ഞങ്ങൾ മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകും.. പറഞ്ഞു തീരും മുമ്പേ തന്നെ വിനയനും ഓഫീസിൽ നിന്നും അവിടെ എത്തിയിരുന്നു…

രണ്ടുപേരും ചേർന്ന് മോളെയും ബാഗും എല്ലാം കയ്യിലെടുത്തു…. നേരെ ഹോസ്പിറ്റലിൽ എത്തി…

ഹോസ്പിറ്റലിൽ എത്തിയപാടെ അവർ ഒരുപാട് ചെക്കപ്പുകൾ ഒക്കെ ചെയ്യുന്നതിനായി എഴുതി കൊടുത്തു…….

ചില ടെസ്റ്റുകളുടെ റിസൾട്ട് അപ്പോൾ തന്നെ കിട്ടി. ചില ടെസ്റ്റുകളുടെ റിസൾട്ട് തൊട്ടടുത്ത ദിവസം മാത്രമേ കിട്ടുകയുള്ളു….അങ്ങനെ ഒടുവിൽ കിട്ടിയ റിപ്പോർട്ടുമായി നേരെ ഡോക്ടറെ കാണാനായി പോയി……

വിനയനെയും രേണുകയെയും ഡോക്ടർ തന്റെ ക്യാമ്പിലേക്ക് വിളിപ്പിച്ചു ശാലിനിയെ സിസ്റ്റർ നോടൊപ്പം ചില ടെസ്റ്റുകൾ കൂടി എടുക്കുന്നതിനായി അവരോടൊപ്പം വിട്ടു…

എന്താണ് ഡോക്ടർ മോൾക്ക് സുഖം ഇപ്പോൾ ഇടയ്ക്കിടയ്ക്ക് മോൾക്ക് വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെ അനുഭവപ്പെടുന്നുണ്ട്….

വിനയചന്ദ്രൻ എവിടെയാണ് ജോലി ചെയ്യുന്നത്…

ഞാൻ ഒരു ഗവൺമെന്റ് എംപ്ലോയീസ് ആണ് ഡോക്ടർ…

വിനയചന്ദ്രൻ പേടിക്കേണ്ട കാര്യമൊന്നുമില്ല.. മോളുടെ ലക്ഷണങ്ങൾ ക്യാൻസർ എന്ന നിഗമനത്തിൽ ആണ് കൊണ്ട് ചെന്നു എത്തിക്കുന്നത്തു….

ഡോക്ടർ….. വിനയന്റെ ഒച്ച ചിലമ്പിച്ചു പോയി…. രേണുക പൊട്ടി പൊട്ടി കരഞ്ഞു….

നിങ്ങൾ ഇങ്ങനെ നേർവസ് ആകരുത്….. ആകുട്ടിയുടെമുന്നിൽ ഇങ്ങനെ ആയാൽ അത്‌ ഗുണത്തെക്കാൾ ദോഷം ചെയ്യും……

അർബുദം ഇന്നും ഭയാനകമായ ഒരു രോഗം ആണ് എന്നാണ് ജനങ്ങൾ കരുതുന്നത്. എന്നാൽ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല.

പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താൽ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും പരിപ്പുവർഗങ്ങളും മത്സ്യവും ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം അർബുദം പോലെയുള്ള ജീവിതശൈലീ രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കും.

നിത്യേന വ്യായാമം ചെയ്യുന്നതാണ് മറ്റൊരു മാർഗം. ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം തുടങ്ങിയവ അമിതമായി അടങ്ങിയ ആഹാരം ഒഴിവാക്കുക,

നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാകും…….

ആദ്യം ബാക്കി റിസൾട്ട്‌ വരട്ടെ നമുക്ക് ചികിത്സ rcc യിലേക്ക് മാറ്റാം…. എപ്പോഴും പേഷ്യന്റിന് മെന്റൽ സപ്പോർട് കൊടുക്കണം….. പോസിറ്റീവ് തിങ്കിങ് ആണ് നല്ലത്……..

ഹോസ്പിറ്റലിൽ നിന്നും തിരികെ വന്നപ്പോൾ വിനയനും രേണുകയും ശാലിനിയുടെ ഒപ്പം ഇരുന്നു…..

എന്താ അച്ഛാ എന്റെ അസുഖം ഡോക്ടർ എന്ത് പറഞ്ഞു…..

അത്‌.. അതുപിന്നെ….. വിനയൻ നിന്നു വിക്കാൻ തുടങ്ങി……….

മോളെ നിനക്ക് പേടിക്കണ്ട അസുഖം ഒന്നുമില്ല…. നമുക്ക് ചികിൽസിച്ചു ഭേദം ആക്കാം…. നീ പേടിക്കേണ്ട….

അച്ഛാ ഞാൻ ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്…. എന്റെ അസുഖം എന്തോ ഗൗരവം ഉള്ളതാണെന്ന് എനിക്ക് മനസ്സിലായി അതാണ് അച്ഛനോട് എന്താണെന്ന് ചോദിച്ചത്…

എന്താണെങ്കിലും അച്ഛൻ എന്നോട് പറയൂ..ഇനി എന്റെ ചികിത്സയ്ക്ക് മുമ്പ് എനിക്ക് എന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട….

ഇപ്പോഴുള്ള ഏകദേശം എല്ലാ അസുഖങ്ങൾക്കും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട് അതുകൊണ്ട് അച്ഛൻ എന്തായാലും ധൈര്യമായിട്ട് പറഞ്ഞോ…

അത് മോൾക്ക് കാൻസർ ആണെന്നാണ് ഡോക്ടർ ഒരു സംശയം അത് സംശയം മാത്രമേ ഉള്ളൂ ചില ടെസ്റ്റ്‌കൾ ഡോക്ടർ എഴുതി തന്നിട്ടുണ്ട് നമുക്ക് ആർസിസിയിൽ ഒന്നു പോകേണ്ടിവരും…

അതുവരെ സംസാരിച്ചുകൊണ്ടിരുന്ന ശാലിനിയുടെ മുഖം വിവർണമായി….

മോളെ പേരക്ക വിഷമിക്കേണ്ട കാര്യമൊന്നുമില്ല നമുക്ക് എന്തായാലും നാളെ തന്നെ ആർ സി സി യിലേക്ക് പോകാം…….

വിനയനും രേണുവും ശാലിനിയെ ചേർത്തുപിടിച്ച് ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു…ഒരുപാട് കാലത്തെ നേർച്ചക്ക് ശേഷം ഞങ്ങൾക്ക് കിട്ടിയ ഒരു മോളാണ് നീ… നിന്നെ ചുറ്റിപ്പറ്റി ആണ് മോളെ ഞങ്ങളുടെ ലോകം…

നിനക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്നു പറഞ്ഞു ഞങ്ങൾ തളർന്നിരുന്നു പോയാൽ നീ അതിനേക്കാൾ കൂടുതൽ തളരും….അതുകൊണ്ട് നമുക്ക് മൂന്നു പേർക്കും ഇവിടെ തളരാൻ പാടില്ല….

അച്ഛനും അമ്മയും നിന്നൊപ്പം തന്നെ കൂടെയുണ്ട്…ആ ധൈര്യം നിന്റെ മനസ്സിൽ ഉള്ളടത്തോളം കാലം നിനക്ക് ഒന്നും തന്നെ സംഭവിക്കില്ല….നീ അസുഖങ്ങളിൽ നിന്ന് എല്ലാം തിരിച്ചു വരുക തന്നെ ചെയ്യും…..

അടുത്ത ദിവസം തന്നെ മൂന്നുപേരും ആർസിസി യിലേക്ക് യാത്രയായി..
ഡോക്ടർ എഴുതികൊടുത്ത ടെസ്റ്റുകൾ എല്ലാം തന്നെ ചെയ്തു..

റിസൾട്ട് വന്നപ്പോൾ ശാലിനിക്ക് കാൻസറാണെന്ന് കൺഫോം ആക്കി… പിന്നീടങ്ങോട്ട് പല വിധത്തിലുള്ള ചികിത്സകൾ ആയിരുന്നു…

റേഡിയേഷനും കീമോയും എല്ലാം കൊണ്ട് ശാലിനി വളരെയധികം ആവശയാ യിത്തീർന്നു…

പക്ഷേ അപ്പോഴും അവളുടെ ഉള്ളിൽ അസുഖത്തിൽ നിന്നും അച്ഛനും അമ്മയ്ക്കും ഒപ്പം ഇനിയും സന്തോഷത്തോടെ ജീവിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂമുക്ത ആകണമെന്നും…

റേഡിയേഷൻ കീമോയും കാരണം ശാലിനിയുടെ നീണ്ട് ഇടതൂർന്ന തലമുടി അത്രയും മൊത്തത്തിൽ കൊഴിഞ്ഞുപോയി….. അവളുടെ രൂപം അവളെ വല്ലാതെ അസ്വസ്ഥയാക്കി…

ഒരു ദിവസം പതിയെ വാർഡിൽ കൂടെ നടക്കുകയായിരുന്നു ശാലിനിക്ക് അമ്മ… കുട്ടികളുടെ വാർഡ് കാണിച്ചുകൊടുത്തു..

തന്റെ പ്രായമുള്ളവരും തന്നെക്കാൾ കുറച്ചുകൂടി മുതിർന്നവരും തന്നെക്കാൾ ഒരുപാട് പ്രായം കുറഞ്ഞതും ആയിട്ടുള്ള പല കുട്ടികളും അവിടെ ഉണ്ടായിരുന്നു അവരുടെ രൂപവും തലമുടിയും ഒക്കെ കണ്ടപ്പോൾ… ശാലിനിക്ക് വല്ലാത്ത വേദന തോന്നി…..

അഞ്ചും ആറും വയസ്സായ കുഞ്ഞു കുഞ്ഞു കുട്ടികളെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി ഇത്രയും ചെറിയ പ്രായത്തിൽ ഇവർക്കൊക്കെ എങ്ങനെ അമ്മ ഈ അസുഖം ഉണ്ടായത്…….

ഞാനാണ് വലുത് ഞാൻ ആണ് വലുത് എന്ന് പരസ്പരം കലഹിക്കുന്ന ആളുകൾ ആർ സി സി യിലെ ഈ കാൻസർ വാർഡിൽ കുട്ടികളുടെ വാർഡിൽ ഒന്ന് കണ്ടാൽ തീരുന്ന വിഷമം മാത്രമേ അവരുടെ ജീവിതത്തിൽ ഉള്ളൂ…….

പതിയെ പതിയെ ചികിത്സയുടെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞ് ഇന്ന് ശാലിനി രോഗത്തിൽ നിന്നും ഏകദേശം മുക്ത ആയിട്ടുണ്ട്…..

അവളുടെ കളിയും ചിരിയും ഒക്കെ ആവീട്ടിൽ തിരികെ വന്നു…..

മകൾക്കു ക്യാൻസർ ആണെന്നറിഞ്ഞപ്പോൾ തളർന്ന ഇരിക്കാതെ അവൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് അവളുടെ എല്ലാ വേദനയിലും അച്ഛനുമമ്മയും അവളോടൊപ്പം ഉണ്ടായിരുന്നു ആശ്വാസമായി…

പലപ്പോഴും തളർന്നു വീഴാൻ പോയ അവളെ താങ്ങായി പിടിച്ചുനിർത്തി അവൾക്ക് വേണ്ട ആത്മവിശ്വാസം നൽകി അവളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആ അച്ഛനുമമ്മയ്ക്കും കഴിഞ്ഞു……..

ശാലിനിയുടെ കൈകൾ പിടിച്ചു അവളുടെ ഭർത്താവിന്റെ കൈകളിൽ വിനയൻ ഏൽപ്പിച്ചു….. പൊന്നുപോലെ ഒന്നും നോക്കിയില്ലെങ്കിലും ഒരിക്കലും കൈവിടാതെ…. സന്തോഷത്തോടെ കഴിയണേ മക്കളെ…………

ഇന്നു ശാലിനിയുടെ വിവാഹം ആയിരുന്നു….. അവളുടെ ജീവിതത്തിലെ പുതിയ വഴിത്തി രിവിൽ എല്ലാ പ്രാർഥനയും നേരുന്നു…….

Rcc യിൽ അവളെ ചികിൽസിച ഡോക്ടർ അവൾക്കു ആശംസകൾ നേർന്നു……. തളർന്നു ഇരിക്കയല്ല കുതിച്ചുയരണം……. എന്ന്‌ ശാലിനി എല്ലാവർക്കും മനസിലാക്കി കൊടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *