നീ എല്ലാ കാര്യങ്ങളും നിന്റെ അമ്മയോട് തുറന്നുപറയു പിന്നെ നിനക്ക് അയാളെ പേടിക്കേണ്ട കാര്യമില്ലല്ലോ, സുജി..

(രചന: സൂര്യ ഗായത്രി)

എന്റെ അമ്മു നീ ഇങ്ങനെ ഭയപ്പെടാൻ നി ന്നിട്ടാണ് നീ എല്ലാ കാര്യങ്ങളും നിന്റെ അമ്മയോട് തുറന്നുപറയു പിന്നെ നിനക്ക് അയാളെ പേടിക്കേണ്ട കാര്യമില്ലല്ലോ.

സുജി നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല ഞാൻ അമ്മയോട് പലതവണ ഇതിനെക്കുറിച്ച് സംസാരിക്കാൻ ചെന്നതാണ് പക്ഷേ അമ്മയ്ക്ക് അയാളെക്കുറിച്ചു പറയുമ്പോൾ തന്നെ 100 നാവാണ്.

പിന്നെ അമ്മ അങ്ങോട്ട് പറയാൻ തുടങ്ങും കുഞ്ഞിലെ തന്നെ അയാൾ നമുക്ക് വേണ്ടി കഷ്ടപ്പെടുന്നതും

ഇപ്പോഴും നമുക്ക് വേണ്ടി കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത് നമ്മളാണ് അയാളുടെ ലോകം എന്നൊക്കെ തന്നെയായിരിക്കും ചർച്ച മുഴുവൻ കേട്ടു കേട്ട് ഞാൻ മടുത്തു.

എന്തായാലും ഞാൻ ഇന്ന് പോകുന്നില്ല നിന്റെ ഒപ്പം ഇവിടെ കൂടാം അയാൾ ഇന്ന് വരും.

നീ ഇവിടെ എന്റെ ഒപ്പം താമസിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ പക്ഷേ എത്ര നാളെന്നു വച്ചാൽ നീ അയാളിൽ നിന്ന് ഇങ്ങനെ പേടിച്ചു ഓടുന്നത്.

പതിവുപോലെ ചന്ദ്രൻ വന്നു. അയാൾ കുളിച്ച് ഫ്രഷായി വന്നപ്പോഴേക്കും.ജാനു സന്തോഷത്തോടുകൂടി അയാൾക്ക് ആഹാരം വിളമ്പി നൽകി.

വന്നത് മുതൽ ചന്ദ്രന്റെ കണ്ണ് അമ്മുവിനെ തേടിക്കൊണ്ടേയിരുന്നു

എവിടെയാ അമ്മു ഞാൻ വന്നത് അറിഞ്ഞില്ലേ ഇത്ര നേരമായിട്ടും കണ്ടില്ലല്ലോ.

അമ്മു ഇവിടെ ഇല്ല ചന്ദ്രേട്ടാ അവൾ തെക്കേതിലെ സുജിയുടെ വീട്ടിൽ പോയിരിക്കുകയാണ് ഇന്ന് അവിടെ കിടക്കും.

നീ എന്തിനാ പ്രായമായ പെണ്ണിനെ ഇങ്ങനെ അങ്ങുമൊക്കെ പോയി കിടക്കാൻ സമ്മതിക്കുന്നത്.

എന്നും ഇല്ല ചന്ദ്രേട്ടാ വല്ലപ്പോഴും അന്യരൊന്നുമല്ലല്ലോ..

എന്തായാലും ഇത് ഇവിടെ വച്ച് നിർത്തിക്കോ എനിക്കിഷ്ടമല്ല ഇങ്ങനെ കണ്ടവരുടെ വീട്ടിലൊക്കെ പോയി കിടക്കുന്നത്.

ആ എന്തായാലും ഇന്ന് ഇത്രയും രാത്രിയായില്ലേ ഇനി ഞാൻ ശ്രദ്ധിച്ചു കൊള്ളാം.

അന്ന് അമ്മു സമാധാനത്തിൽ കിടന്നുറങ്ങി ആരെയും പേടിക്കാതെ.

അമ്മുവിന്റെ അച്ഛന് തെങ്ങുകയറ്റം ആയിരുന്നു.ഒരിക്കൽ തെങ്ങിന്റെ മുകളിൽ നിന്ന് കൈവിട്ട നിലത്തേക്ക് വീണതാണ്.

അതിനുശേഷം അയാൾ എഴുന്നേറ്റ് നടന്നിട്ടില്ല ഏകദേശം ഒരു വർഷക്കാലം ചികിത്സയും ഒക്കെയായി കഴിഞ്ഞു എങ്കിലും മരിച്ചു.. അന്ന് അമ്മുവിനെ പ്രായം ഏകദേശം അഞ്ചു വയസ്സായിരുന്നു.

അമ്മൂവും അമ്മയും വീട്ടുകാർക്ക് ബാധ്യതയാകും എന്ന് ഓർത്തുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്നും പണിക്കായി എത്തിയ ചന്ദ്രന് ജാനുവിൽ ഒരു താല്പര്യമുണ്ട് എന്ന് മനസ്സിലാക്കിയ വീട്ടുകാർ അവളെ അയാൾക്ക് കെട്ടിച്ചു കൊടുത്തു ബാധ്യത തീർത്തുവിട്ടു.

എന്നാൽ ചന്ദ്രന്റെ കണ്ണ് അമ്മുവിലും കൂടിയായിരുന്നു അമ്മുവിന്റെ വളർച്ചയുടെ ഓരോ ഘട്ടവും അയാൾ കണ്ട് ആസ്വദിക്കുകയായിരുന്നു.

അവളെ കൊഞ്ചിക്കുന്നത് ഒക്കെ കാണുമ്പോൾ മറ്റുള്ളവർക്ക് സംശയം തോന്നില്ല.

ചന്ദ്രന് അമ്മു മകളുടെ സ്ഥാനത്താണ് എല്ലാവരും അങ്ങനെ മാത്രമേ കണ്ടിരുന്നുള്ളൂ പക്ഷേ അമ്മു ഓരോ ക്ലാസ്സ് മുതിരുമ്പോഴും അയാളുടെ അവളോടുള്ള പെരുമാറ്റത്തിലെ പന്തികേട് അവൾക്ക് മനസ്സിലായി.

അവളുടെ ശരീര ഭാഗങ്ങളിൽ അയാൾ സ്പർശിക്കുമ്പോൾ അവർക്ക് വല്ലാത്ത അലോസരം തോന്നി.

അമ്മു അവളുടെ എല്ലാ കാര്യങ്ങളും വകയിലെ ബന്ധുകൂടിയായ സുജിയോട് പറയുമായിരുന്നു സുജിയും അമ്മുവും ഒരേ ക്ലാസിലാണ് പഠിക്കുന്നത്.

ചന്ദ്രനെ ഇപ്പോൾ പണി ദൂര സ്ഥലത്താണ് അതുകൊണ്ട് മാസത്തിലൊരിക്കലൊക്കെ മാത്രമേ വരികയുള്ളൂ. ചന്ദ്രൻ വരുന്നത് നേരത്തെ മനസിലാക്കി ആ സമയങ്ങളിൽ സുജിയോടൊപ്പം അവളുടെ വീട്ടിൽ ചെലവഴിക്കും.

ചന്ദ്രനന് ഇടയ്ക്ക് വെച്ച് അവളുടെ ആ ഒഴിഞ്ഞുമാറ്റം മനസ്സിലായി. എത്രനാൾ നീ ഇങ്ങനെ അവരുടെ ഇവരുടെയും വീടുകളിലൊക്കെ പോയി നിന്ന് എന്നെ ഒഴിവാക്കുമെന്ന് എനിക്കൊന്നു കാണണം.

ഞാൻ ആഗ്രഹിച്ചിട്ടുള്ളത് എല്ലാം ഇന്നുവരെ നേടിയെടുത്തിട്ടുണ്ട് അതുകൊണ്ട് ഇത് ഞാൻ നേടുക തന്നെ ചെയ്യും. പിന്നെ നിന്റെ അമ്മയോട് പറഞ്ഞു എന്നെ അങ്ങ് കഴിവേറ്റി കളയാമെന്ന് വിചാരിക്കേണ്ട.

എന്റെ ആഗ്രഹങ്ങൾക്കെതിരെ നിന്ന് പിന്നെ അവളെ ഞാൻ ബാക്കി വച്ചേക്കില്ല. അയാളുടെ ആ ഭീഷണിയിലാണ് പലപ്പോഴും അമ്മുപതറി പോകുന്നത്.

ചന്ദ്രൻ അന്ന് പോകുന്നത് കണ്ടതും അമ്മുവിന് വളരെ സന്തോഷം തോന്നി ഇനി കുറച്ചു ദിവസം കഴിഞ്ഞിട്ടല്ലേ വരൂ എന്ന് ആശ്വാസമായിരുന്നു അവൾക്ക്.

വൈകുന്നേരം പതിവുപോലെ ജോലികളൊക്കെ തീർത്ത്. കുളിയും കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോഴാണ് കട്ടിലിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്.

അയാളെ കണ്ടപാടെ അവളുടെ മുഖം വിറങ്ങലിച്ചു. അകാരണമായ ഒരു ഭയം തന്നെ വന്നു കൂടുന്നത് അമ്മു അറിഞ്ഞു.

നാവനക്കി ഒന്നും പറയാൻ കഴിയുന്നില്ല ആരോ ചങ്ങലയിട്ട് ബന്ധിച്ചത് പോലെ. അവൾ പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോഴേക്കും കതക്കൾ കുറ്റിയിട്ടിരിക്കുന്നു..

ഒരു ആശ്രയത്തിൽ എന്നവണ്ണം നോക്കിയപ്പോൾ അമ്മ അവിടെയില്ല അവൾ കുളിക്കാൻ പോകുമ്പോൾ പറഞ്ഞതായിരുന്നു അമ്മ അമ്പലത്തിലേക്ക് പോകുന്നു എന്ന്.

അമ്മു എന്തുചെയ്യണമെന്ന് അറിയാതെ കുറച്ചു നേരം അങ്ങനെ നിന്നു.

നീ എന്തിനാ എന്നെ ഇങ്ങനെ എപ്പോഴും ഭയപ്പെടുന്നത്. എനിക്ക് നിന്നോട് സ്നേഹം അല്ലെ.

എനിക്ക് നിങ്ങളുടെ ആ സ്നേഹം വേണ്ട.

അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് നിന്റെ ഈ കാണുന്ന ശരീരംഎന്റെ പൈസയിൽ കൊഴുത്തു വീർത്തതല്ലേ.

അതുകൊണ്ട് ഞാൻ ഇതു മുതലാക്കിയേ വിടൂ. ചന്ദ്രൻ അമ്മുവിനെ കടന്നു പിടിച്ചു. അവൾ നിലവിളിച്ചുകൊണ്ടു കുതറി മാറി.

എന്നിട്ടും അവളെ വിട്ടില്ല അവന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ കിടന്ന് അമ്മു ഞെരുപിരി കൊണ്ടു.

അവൾ കയ്യിൽ കിട്ടിയത് എല്ലാം അയാളെ എടുത്ത് എറിയാനും അടിക്കാനും തുടങ്ങി. പക്ഷേ അവളുടെ ആശ്രമങ്ങളെ എല്ലാം ചന്ദ്രൻ വേഗതയോട് കൂടി നേരിട്ടു.

ഒടുവിൽ തളർന്നുപോയി അമ്മു. എതിരിടാ നുള്ള ശേഷി ആ ശരീരത്തിൽ ഇല്ലാതെയായി. വാടിയ ചേമ്പിൻ തണ്ട് പോലെ നിലത്തേക്ക് വീണവളെ ചന്ദ്രന്റെ ബലിഷ്ട്ടമായ കൈകൾ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി.

അവളുടെ ദാവണിയെ അയാൾ വലിച്ചെറിഞ്ഞു. ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി അഴിച്ചുമാറ്റി. പെട്ടെന്നാണ് കതകിൽ തോരാതെ മുട്ടുകൾ കേൾക്കുന്നത്.

അസ്വസ്ഥതയോടെ മുഖം വെട്ടിച്ചുകൊണ്ട് അയാൾ. ബ്ലൗസിന്റെ ഹുക്കുകൾ വേഗത്തിലിട്ട് ദാവണിയെടുത്ത് പുതപ്പിച്ചു. വലിയൊരു ചീത്തയും വിളിച്ചു കൊണ്ടുവന്ന കതക് തുറന്നു..

സുജിയുടെ മുഖം കണ്ടപ്പോൾ അയാളുടെ മുഖം വിളറി വെളുത്തു.

മ്മ്മ് എന്തുവേണം.

ഞാൻ അമ്മുവിനെ തിരക്കി വന്നതാണ് അവളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.

അതിന് അമ്മു ഇവിടെ ഇല്ലല്ലോ അവൾ അമ്മയോടൊപ്പം അമ്പലത്തിൽ പോയിരിക്കുകയാണ്.

അല്ല ഇവിടെ കാണുമെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു.

നിനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാവില്ല ഇറങ്ങിപ്പോടി അവൾ ഇവിടെ ഇല്ല. അകത്തേക്ക് എത്തിനോക്കാൻ തുടങ്ങിയ സുജിയെ ചന്ദ്രൻ തള്ളി മാറ്റി.

സുജി പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി. പക്ഷേ അവൾ മുള്ളുവേലിയുടെ അവിടെ ചെന്ന് വീണ്ടും ചന്ദ്രനെ തന്നെ നോക്കി.

അവൾ അവിടുന്ന് പോയിട്ട് മാത്രമേ അകത്തേക്ക് കയറുള്ളൂ എന്ന് നിശ്ചയിച്ചത് പോലെ ചന്ദ്രനും പടിവാതിലിൽ തന്നെ നിന്നു.
സുജി വേഗം അവിടെ നിന്നും നടന്നു മാറി. അവൾ പോയെന്ന് കണ്ടതും ചന്ദ്രൻ പെട്ടെന്ന് വീടിനകത്തേക്ക് കയറി കതകുകൾ വലിച്ച ടച്ചു.

അപ്പുറത്തേക്ക് മാറി നിന്ന സുജി ഇതെല്ലാം ഒ ളിച്ചു കാണുന്നുണ്ടായിരുന്നു അവൾ വേഗം ശബ്ദം ഉണ്ടാക്കാതെ ഓടി പിന്നാമ്പുറത്തേക്ക് വന്ന് മുറിയുടെ സൈഡിൽ ആയുള്ള ജനലോരം നിന്നു.

ചന്ദ്രൻ അവരുടെ ദാവണിയെ എടുത്തു മാറ്റി അവളിലേക്ക് അമരാൻ തുടങ്ങി. പെട്ടെന്ന് അമ്മൂ ഞരങ്ങി അയാൾ അവളുടെ വായ ബലമായി അമർത്തിപ്പിടിച്ചു.

അവളിൽ നിന്ന് ശബ്ദം പുറത്തു വരാതിരിക്കുന്നതിന് വേണ്ടിയും ബഹളം വയ്ക്കാതിരിക്കുന്നതിന് വേണ്ടിയും കാലുകൾ രണ്ടും ചവിട്ടി പിടിച്ചു.

ചെറിയ രീതിയിലുള്ള ഞരക്കങ്ങൾ മാത്രമേ സുജക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ. സുജ നോക്കുമ്പോള്‍ ഉണ്ട് ജാനു പടിവാതിൽ കയറി വരുന്നു. അവൾ വേഗം ജാനുവിനോട് കാര്യം പറഞ്ഞു രണ്ടുപേരും കൂടി കതൽ മുട്ടി.

ഗത്യന്തരമില്ലാതെ മറ്റു വഴികൾ ഇല്ലാതെയും ചന്ദ്രൻ വാതിൽ തുറന്നു. ഇതിനോടകം തന്നെ അടുത്തുള്ള രണ്ടു മൂന്നു വീട്ടുകാരെയും കൂടി വിളിച്ച് അറിയിച്ചിരുന്നു.

ചന്ദ്രൻ പുറത്തേക്കിറങ്ങിയതും ജാനുവും സുചിയും കൂടി അകത്തേക്ക് കയറി . മാറിൽ നിന്ന് ദാവണി വലിച്ചെറിഞ്ഞിരിക്കുന്നു തല ചരിഞ്ഞു കിടക്കുന്നഅമ്മുവിന്റെ അടുത്തേക്ക് രണ്ടുപേരും കൂടെ ഓടിച്ചെന്നു.

ജാനു അവളെ വാരിയെടുത്ത് മടിയിൽ വച്ചു. അപ്പോഴേക്കും അനക്കം ഒന്നും കാണാഞ്ഞ് സുജി അവളുടെ പൾസ് ചെക് ചെയ്ത്തു… വാരിപ്പിടിച്ച് ജാനുവിന്റെ കയ്യിൽ നിന്നും അമ്മു ഊർന്ന് കട്ടിലിലേക്ക് വീണു.

സുജിയുടെയും അമ്മുവിന്റെയും നിലവിള കേട്ട് പുറത്തുനിന്ന് കുറച്ച് ആളുകൾ അകത്തേക്ക് കയറി നോക്കുമ്പോഴേക്കും ആ പെൺകുട്ടിയുടെ ജീവൻ അവളെ വിട്ടു പോയിരുന്നു….

അമ്മുവിന്റെ അടുത്തിരുന്ന് ഓരോന്ന് ഓരോന്നായി എണ്ണി പറഞ്ഞ് കരയുന്ന സുജിയെ കണ്ടപ്പോൾ ജാനുവിന് അവളോട് തന്നെ ദേഷ്യം തോന്നി ഒരു മകളുടെ വിഷമം മനസ്സിലാക്കാൻ കഴിയാത്ത താൻ ഒരിക്കലും ഒരു നല്ല അമ്മ ആവില്ല എന്ന് അവർക്ക് തോന്നി.

പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിൽക്കുന്നതിന് മുമ്പേതന്നെ. ജാനു അമ്മ അടുക്കളയിൽ നിന്ന് വാക്കത്തിയെടുത്ത് ചന്ദ്രന്റെ കഴുത്തിൽ ആഞ്ഞു വെട്ടി.

സ്വന്തം മകളെപ്പോലെ കാണേണ്ടവളെ കാമ കണ്ണുകളോടെ നോക്കി മാത്രവുമല്ല അവളെ മരണത്തിലേക്ക് തള്ളി വിടുകയും ചെയ്തു. അതുകൊണ്ട് താനും ഇനി ജീവിച്ചിരിക്കണ്ട.

ഭർത്താവ് മരിച്ചപ്പോൾ കുഞ്ഞിനെയും നോക്കിയിരിക്കാതെ തന്നെപ്പോലുള്ള ഒരു തന്നെ എന്റെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി അപ്പോൾ പിന്നെ ഞാനും ആ പാപത്തിന്റെ ശമ്പളം അനുഭവിക്കേണ്ടേ.

ചന്ദ്രന്റെ കഴുത്തിലേക്ക് വീണ്ടും വീണ്ടും ജാനുവിന്റെ കയ്യിലിരുന്ന് കത്തി ആഞ്ഞു പതിച്ചു കൊണ്ടിരുന്നു. ഒടുവിൽ തന്റെ മകളുടെ അടുത്തേക്ക് വന്ന് അവളുടെ പാദങ്ങളിൽ പിടിച്ച് ജാനു പൊട്ടിക്കരഞ്ഞു.

പാപിയായ ഈ അമ്മയോട് എന്റെ മോള്‍ ക്ഷമിക്കൂ… ആ വാക്കത്തി തന്റെ കഴുത്തിലേക്കും അവർ കുത്തിയിറക്കി…….

പോലീസ് ജീപ്പ് മുറ്റത്ത് വന്ന് നിൽക്കുമ്പോൾ. രണ്ടു മൃതശരീരങ്ങൾ രക്തത്തിൽ കുളിച്ചു കിടക്കുന്നു. മരണത്തിൽ പോലും അമ്മുവിന്റെ മുഖത്ത് വല്ലാത്ത ശാന്തതയായിരുന്നു….

Leave a Reply

Your email address will not be published.