എന്താണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങൾ ഇവിടേക്ക് സുഖം തേടിയാണ് വരുന്നത്. അത് പരമാവധി നിങ്ങൾക്ക് ഞാൻ തരുന്നുമുണ്ട്. പക്ഷെ അതിനിടയിൽ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” എടോ.. ദേ നിന്റെ കാമുകൻ ചേട്ടൻ മെസേജ് അയച്ചു തുടങ്ങി. ”

കൂട്ടുകാരി പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് തന്റെ ഫോൺ കയ്യിലെക്കെടുത്ത് വാട്ട്സപ്പ് ഓപ്പൺ ആക്കി ആര്യ.

‘എടോ പ്ലീസ് ഒരു റിപ്ലൈ താ.. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം ആണ്. അതുകൊണ്ടാണ് ഇങ്ങനെ പിന്നാലെ നടക്കുന്നത്.. ‘

തുടരെ തുടരെയുള്ള ആദർശിന്റെ ആ മെസേജുകൾ വായിച്ചു അവൾ ഏറെ അസ്വസ്ഥയായി.

‘ ചേട്ടാ പ്ലീസ്.. എന്നെ വിട്ടേക്ക്.. ഒരു കസ്റ്റമർ ആയിട്ട് ആണ് നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്. ആവശ്യം കഴിഞ്ഞു സന്തോഷത്തോടെ കാശും തന്ന് പോയി നിങ്ങൾ.. ഇനി എപ്പോഴേലും ആഗ്രഹം തോന്നുന്നേൽ ചേട്ടന് വീണ്ടും വരാം..

അതിനപ്പുറം ഇങ്ങനെ കിടന്നു മെസേജ് ഇടേണ്ട കാര്യം ഇല്ല.. ഞാൻ കോളേജിൽ പഠിക്കുന്ന പെൺകുട്ടി അല്ല മറിച്ചു കാശിനു വേണ്ടി ശരീരം. വിൽക്കുന്ന പെണ്ണാണ്.’

അവളുടെ മറുപടി ആദർശിനും നിരാശയായിരുന്നു സമ്മാനിച്ചത്.

‘ ആര്യ.. ഈ തൊഴിൽ ഇനി നീ ചെയ്യേണ്ട.. തന്നെ കൂടി പോറ്റാൻ ഞാൻ ഒരുക്കമാണ്.. അതിനുള്ള ശേഷി എനിക്കുണ്ട്.. ഇതുവരെയുള്ള കാര്യങ്ങൾ വിട്ടേക്കൂ… ഇനി ഉള്ള കാലം എന്റെ ഭാര്യയായി ജീവിക്കാം നിനക്ക്.പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. ‘

വിട്ടു കൊടുക്കുവാൻ അവനും തയ്യാറല്ലായിരുന്നു.

അതോടെ ഏറെ ആസ്വസ്ഥയായി ഫോൺ നിലത്തേക്ക് വച്ചു ആര്യ.

” ഈ ചേട്ടൻ സീരിയസ് ആണോ അതോ… തേപ്പ് പരിപാടി ആണോ ”

കൂട്ടുകാരിയുടെ കമന്റിനു മറുപടി കൊടുത്തില്ല ആര്യ… ഏറെ ആസ്വസ്ഥയായിരുന്നു അവൾ അപ്പോൾ.

ആദർശ് ആര്യയെ ആദ്യമായി കാണുന്നത് ഒരു പ്രൈവറ്റ് ഫ്ലാറ്റിൽ വച്ചാണ്. കൃത്യമായി പറഞ്ഞാൽ ഒരു മലയാളി സ്ത്രീ നടത്തുന്ന വ്യഭിചാര ശാലയിൽ വച്ച്. നാട്ടിൽ നിന്നും ദുബായിൽ ജോലിക്കെത്തിയ നാൾ മുതൽ ഒരു സ്ത്രീ സുഖം അറിയണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടന്ന അവനെ സുഹൃത്താണ് ആ ഫ്ലാറ്റിൽ എത്തിക്കുന്നത്.

ഫോണിലൂടെ അവിടുത്തെ സ്ത്രീ കാട്ടിക്കൊടുത്ത സുന്ദരികളായ പെൺകുട്ടികളുടെ ഫോട്ടോകൾക്കിടയിൽ നിന്നും മനസ്സിൽ ഏറെ ഇഷ്ടപ്പെട്ടാണ് അവൻ ആര്യയെ തിരഞ്ഞെടുക്കുന്നതും. ജീവിതത്തിൽ ആദ്യമായി അന്നവൻ അവളിലൂടെ സെ ക്സ് എന്താണെന്നറിഞ്ഞു.

എല്ലാം കഴിഞ്ഞു പൂർണ്ണ സംതൃപ്തിയിൽ അങ്ങിനെ കിടക്കവേയാണ് ആര്യ തന്റെ കഥ ആദർശിനോട് പറയുന്നത്. വീട്ടിലെ പ്രാരാബ്ദങ്ങൾ മൂലം ഹൗസ് മെയിഡ് ജോലിക്കായി പ്രവാസത്തിലേക്കെത്തിയ അവൾ വിസ നൽകിയ ഏജന്റിന്റെ ചതിയിൽ പെട്ട് ഭാവി എന്തെന്ന് അറിയാതെ കുഴഞ്ഞപ്പോൾ ഒടുവിൽ ഗതിയില്ലാതെ തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ച കഥ.

ആ കഥ കേട്ടപ്പോൾ മുതൽ അവൾ ആദർശിന്റെ മനസ്സിൽ കുടിയേറി. ജീവിതത്തിൽ ആദ്യമായി അറിഞ്ഞ പെണ്ണായത് കൊണ്ട് തന്നെ അവളോടുള്ള അവന്റെ വികാരം കാമത്തെ മറികടന്നു പ്രണയത്തിലേക്ക് വഴിമാറി.

അന്ന് മുതൽ ഫോണിലൂടെ തന്റെ പ്രണയം ആര്യയെ അറിയിക്കുകയാണ് അവൻ. എന്നാൽ സ്ഥിരമായി പലരുടെ അടുത്തൂന്നും ഇത്തരം മോഹനവാഗ്ദാനങ്ങൾ കേൾക്കുന്ന ആര്യയ്ക്ക് ഇതിനെയും ആ ഗണത്തിൽ പെടുത്തി കാണുവാനെ കഴിഞ്ഞുള്ളു.

മാത്രമല്ല കാശുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകൾക്കിടയിൽ ഇത്തരം അനാവശ്യ സംഭാഷണങ്ങൾക്ക് അവൾക്ക് താത്പര്യവും ഇല്ലായിരുന്നു.

എന്നാൽ തന്റെ ആവശ്യം ആത്മാർത്ഥമായതിനാൽ തന്നെ പലവട്ടം കാശ് മുടക്കി ആദർശ് അവളുടെ മുന്നിലേക്കെത്തി. കസ്റ്റമറെ വെറുപ്പിക്കരുത് എന്ന നിർദ്ദേശമുള്ളതിനാൽ തന്നെ അവന് വഴങ്ങുന്നതിനൊപ്പം തന്നെ അവൻ പറയുന്നത് പലപ്പോഴും മൗനമായി കേട്ടിരുന്നു ആര്യ.

അങ്ങനൊരു ദിവസം കാശ് മുടക്കി വീണ്ടും ആര്യയെ കാണാനെത്തി ആദർശ്. എന്നാൽ ഇത്തവണ അവൾക്ക് ശെരിക്കും ദേഷ്യം വന്നിരുന്നു.

” ചേട്ടാ.. എന്താണ് നിങ്ങളുടെ ഉദ്ദേശം. നിങ്ങൾ ഇവിടേക്ക് സുഖം തേടിയാണ് വരുന്നത്. അത് പരമാവധി നിങ്ങൾക്ക് ഞാൻ തരുന്നുമുണ്ട്. പക്ഷെ അതിനിടയിൽ ഉള്ള നിങ്ങളുടെ ഈ സംസാരം ഏറെ ബോറാകുന്നുണ്ട്.

എനിക്ക് കൂടി സംതൃപ്തി തോന്നിയാൽ മാത്രമേ നിങ്ങളെ കൂടുതൽ സന്തോഷവാനാക്കാൻ എനിക്ക് കഴിയുള്ളു. എന്നാൽ ഈ സംസാരം എന്റെ മൂഡ് കളയുകയാണ്. ഞാൻ ആരാണെന്ന് നിങ്ങൾക്ക് വ്യക്തമായി അറിയാലോ.. എന്നിട്ടും എന്നെ പോലൊരു പെണ്ണിന്റെ പിറകെ ഇങ്ങനെ പ്രേമം പറഞ്ഞു നടക്കുന്നതിന്റെ ഉദ്ദേശം എന്താണ്.. എന്തായാലും തുറന്ന് പറയു.. ”

ഒരവസരത്തിൽ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് ആര്യ ചോദിക്കുമ്പോൾ പുഞ്ചിരിയോടെ തന്നെ പതിയെ എഴുന്നേറ്റു ആദർശ് ശേഷം തന്റെ പേഴ്സ് കയ്യിലെക്കെടുത്തു അവൻ. അതിൽ നിന്നും കളർ പേപ്പറിൽ പൊതിഞ്ഞ ഒരു പൊതി നിവർത്തി.

അതിനുള്ളിൽ ഒരു സ്വർണ്ണ മാലയായിരുന്നു. ഒന്നും മനസിലാകാതെ നോക്കി നിന്ന ആര്യയെ ബലമായി തന്നോട് ചേർത്ത് നിർത്തി ആ മാല അവളുടെ കഴുത്തിൽ ചാർത്തിക്കൊടുത്തു അവൻ.

” ചേ..ചേട്ടാ ഇതെന്താണ്.. ”

ബലമായി തന്നെ അവനിൽ നിന്നും കുതറി മാറിയ ആര്യ ഏറെ അന്ധാളിപ്പോടെ നോക്കി നിന്നു.

” എടോ എനിക്ക് തോന്നുന്നു ഈ ലോകത്ത് തന്നെ ആദ്യമായിട്ടാണ് ആകും രണ്ട് പേര് ഒരു വ്യഭിചാര ശാലയിൽ വച്ച് വിവാഹിതരാകുന്നത്. അതും പൂർണ്ണ നഗ്നരായി നിന്നു കൊണ്ട്. എന്റെ സ്നേഹം ആത്മാർത്ഥമാണെടോ.. അത് ഇനിയേലും താൻ മനസിലാക്ക് ”

അവന്റെ വാക്കുകൾ കേട്ട് ആകെ നടുക്കത്തോടേ അങ്ങിനെ നിന്നു പോയി ആര്യ.

” ചേട്ടാ.. ഇതെന്തൊക്കെയാണ് ഈ പറയുന്നേ നിങ്ങൾക്ക് എന്താ വട്ടാണോ.. വിവാഹമോ.. അതും എന്നെ… നിങ്ങളെ പോലെ കാശും നിലയും വിലയുമുള്ള ഒരാൾക്ക് വിവാഹം കഴിക്കാൻ പറ്റിയൊരു പെണ്ണല്ല ഞാൻ.

ഇതിനോടകം നിങ്ങൾ ഉൾപ്പെടെ പതിനഞ്ചോളം പുരുഷന്മാർക്ക് മുന്നിൽ കിടന്നു കൊടുത്തിട്ടുണ്ട് ഞാൻ. അങ്ങനുള്ള എന്നോട് ആണോ നിങ്ങൾക്ക് പ്രണയം… വട്ട് പറയാതെ ഈ മാലയും കൊണ്ട് പോയെ ചേട്ടാ ”

അത്രയും പറഞ്ഞു കൊണ്ട് ആര്യ ആ മാല തന്റെ കഴുത്തിൽ നിന്നും ഊരാൻ തുനിഞ്ഞെങ്കിലും ബലമായി അവളെ തടഞ്ഞു ആദർശ്.

” എടോ ഇതുവരെ എന്ത് എന്ന് എനിക്ക് അറിയേണ്ട കാര്യമില്ല.. പക്ഷെ ഇനി മുതൽ….ഇനി മുതൽ നീ എന്റെ പെണ്ണായാൽ മതി. ഞാൻ അല്ലാതെ മറ്റൊരു പുരുഷൻ ഇനി നിന്റെ ശരീരത്തിൽ തൊടരുത്. അത്ര മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ഇനിയും താൻ നോ പറയരുത്.. ”

മറുപടി ഇല്ലാതെ ആദർശിനെ തന്നെ നോക്കി നിന്നു പോയി അവൾ.. അത് കണ്ട് വീണ്ടും പുഞ്ചിരിച്ചു അവൻ.

” അടുത്ത ആഴ്ച ഞാൻ നാട്ടിലേക്ക് പോകുന്നുണ്ട്. താനും എനിക്കൊപ്പം വരണം അവിടെ വച്ച് നമുക്ക് നിയമപരമായി ഒന്നാകണം. ഒരു രജിസ്റ്റർ ഓഫീസിൽ വച്ച് മതി അധികം ആരുമില്ലാതെ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ പിന്നെ താൻ ഇവിടേക്ക് തിരികെ വരേണ്ട. നാട്ടിൽ എന്റെ വീട്ടിൽ എന്റെ ഭാര്യയായി എന്നുമുണ്ടായാൽ മതി. എന്റെ അമ്മയ്ക്ക് ഒരു മകളായി. ഇത് സമ്മതിക്കണം പ്ലീസ്.. ”

ഒക്കെയും കേട്ട് മറുപടിയൊന്നും പറയുവാൻ കഴിഞ്ഞില്ല ആര്യയ്ക്ക് അവളുടെ മിഴികൾ അറിയാതെ തുളുമ്പി.

” ചേട്ടാ.. ഞാൻ.. ഞാൻ എന്ത് മറുപടിയാണ് പറയേണ്ടത്.. എനിക്ക് അറിയില്ല.. ഇത്.. ഇതൊന്നും വേണ്ട ചേട്ടാ.. ഞാൻ നല്ലൊരു ജീവിതം അർഹിക്കുന്നില്ല.. ”

ആ വാക്കുകൾ കേട്ട് പതിയെ അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ കോരി എടുത്തു ആദർശ്.

” താൻ ഇനി ഒന്നും പറയേണ്ട.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. ഒക്കെയും നല്ലതിനാണ്. അത്രമാത്രം ചിന്തിക്ക്.. ഇപ്പോ ഞാൻ പോകുവാ. പക്ഷെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ.. ഇനി ഈ ശരീരത്തിൽ വേറൊരു ആണിന്റെ കൈ പതിയരുത്. ”

മറുപടിക്ക് കാക്കാതെ വേഗത്തിൽ തന്റെ വസ്ത്രങ്ങൾ എടുത്തണിനു ആദർശ്. അപ്പോഴും സ്ഥബ്ധയായി നിൽക്കുകയായിരുന്നു ആര്യ. വേഗത്തിൽ റെഡിയായി തന്റെ പേഴ്സ് വീണ്ടും കയ്യിലേക്കെടുത്തു അവൻ ശേഷം അതിൽ നിന്നും കുറച്ചു നോട്ടുകൾ എടുത്ത് ആര്യയുടെ കരങ്ങളിൽ ബലമായി പിടിപ്പിച്ചു.

” എല്ലാ തവണയും വന്നു പോകുമ്പോൾ തനിക്ക് ടിപ്പ് തരാറുണ്ട്. പക്ഷെ ഇത് അതല്ല.. ഇനിയുള്ള ഒരാഴ്ച തനിക്ക് സുഖമായി കഴിയാനുള്ളത് ഇതിൽ ഉണ്ട്. അത് കഴിഞ്ഞു നാട്ടിലേക്ക് ടിക്കറ്റ് ഞാൻ എടുത്തോളാം പാസ്പോർട്ട് ഡീറ്റെയിൽസ് വാട്ട്സപ് ചെയ്യണം… കേട്ടല്ലോ ”

ഒക്കെയും കേട്ട് ഒരു പ്രതിമ കണക്കെ അങ്ങിനെ നിന്നു ആര്യ. അത് കണ്ട് പതിയെ അവളെ വലിച്ചടുപ്പിച്ചു തന്നോട് ചേർത്തു അവൻ.

” എന്താടോ.. ഒന്ന് ചിരിച്ചൂടെ ഇനിയേലും..ഇങ്ങനങ്ങ് നിൽക്കാൻ ആണോ പ്ലാൻ ഞാൻ ദേ ഡോർ തുറക്കാൻ പോവാ.. ആരേലും കണ്ടാൽ നാണക്കേട് അല്ലെ.. ”

അത് കേട്ട് പെട്ടെന്നു പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വാരി പുണർന്നു ആര്യ.

” ചേട്ടാ.. എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. ഇഷ്ടപെട്ട് ഒന്നും അല്ല ഈ തൊഴിലിലേക്കെത്തിയത് ഇവിടെ വന്നു പെട്ടു പോയതാ കഷ്ടപ്പാടും ബുദ്ധിമുട്ടും കാരണം തിരികെ നാട്ടിലേക്ക് പോകാൻ ഉള്ള സാഹചര്യമല്ലായിരുന്നു വീട്ടിൽ. പക്ഷെ ഇപ്പോ.. ഇപ്പോ എനിക്ക് ഇതെല്ലാം സ്വപ്നം പോലെ തോന്നുവാ.. എന്റെ ജീവിതത്തിൽ ഇങ്ങനൊരു സൗഭാഗ്യം ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല ഞാൻ.. ”

ആ വാക്കുകൾ കേട്ട് അവളുടെ നെറുകയിൽ പതിയെ തലോടി ആദർശ്.

” വിഷമിക്കേണ്ട.. ഇനി ഞാനുണ്ട് നിനക്ക്.. ”

അത്ര മാത്രമേ പറഞ്ഞുള്ളു അവൻ. ആര്യ അപ്പോഴും പൊട്ടിക്കരയുകയായിരുന്നു.

കഷ്ടപ്പാടുകൾക്കിടയിൽ ഒരു നല്ല ജീവിതം അങ്ങിനെ അവൾക്ക് മുന്നിൽ തെളിഞ്ഞു