ഉള്ളതക്കെ വിധം വെച്ചു കഴിഞ്ഞപ്പോൾ, മുന്നിൽ ഒരു ചോദ്യ ചിന്ഹം പോലെ അമ്മ..

വേണ്ടാത്തവർ
(രചന: Noor Nas)

ഉള്ളതക്കെ വിധം വെച്ചു കഴിഞ്ഞപ്പോൾ.
മുന്നിൽ ഒരു ചോദ്യ ചിന്ഹം പോലെ അമ്മ. അമ്മയുടെ നെഞ്ചിൽ ചേർത്ത് വെച്ചിരിക്കുന്ന അച്ഛന്റെ ചില്ലിട്ട ഫോട്ടോ കണ്ടപ്പോൾ മകൻ. ചോദിച്ചു…

അമ്മയ്ക്ക് അത് എവിടെയെങ്കിലും ഒന്നു വെച്ചൂടെ…???

അമ്മയുടെ അരികിൽ തന്നേ തന്റെ വസ്ത്രങ്ങൾ അടങ്ങുന്ന സഞ്ചിയും തൂക്കി പിടിച്ചു നിൽക്കുന്ന വേൽക്കാരി ലക്ഷ്മി…

മകൻ.. എന്താടി സഞ്ചി വിർത്തിരിക്കുന്നെ നീ ഇവിടെന്ന് വലതും അടിച്ചു മാറ്റിയോ.?

നോക്കട്ടെ ?

അയാൾ ആ സഞ്ചി പിടിച്ചു വാങ്ങി മുഴുവൻ താഴോട്ട് കുടഞ്ഞിട്ടു..

താഴെ വീണു കിടക്കുന്ന അവളുടെ നിറം മങ്ങിയ കുറേ വസ്ത്രങ്ങൾ..

മകൻ. ഉം എടുത്തോ നിന്റെ കണക്ക് ഒക്കെ തിർത്തില്ലേ…

പിന്നെ എന്തിനാ ഇവിടെ ചുറ്റി പറ്റി നിക്കുന്നെ പൊക്കുടേ…?

മകന്റെ കണ്ണി ചോരയില്ലാത്ത പ്രവർത്തി
കണ്ടപ്പോൾ ആ അമ്മയുടെ നെഞ്ച് നീറി

അഞ്ചു കൊല്ലത്തോളം ഈ വിട്ടിൽ അടിമയെ പോലെ പണി ചെയ്ത കുട്ടിയാണ്…. തന്നേ പോലെ അവളും ഇപ്പോ വെറും കറി വേപ്പിലയായി…

അവളുടെ ആ നിൽപ്പ് കണ്ടാൽ അറിയാം. തന്റെ കാര്യത്തിൽ മകൻ എടുക്കുന്ന തിരുമാനം അറിഞ്ഞിട്ട് വേണം..

അവൾക്ക് ഈ പടി ഇറങ്ങി പോകാൻ…

തന്റെ മക്കൾക്ക്‌ ഒന്നും ഇല്ലാത്ത എന്തോ ഒരു കരുതൽ തന്നിക്ക് മേൽ എന്നും അവൾക്ക് ഉള്ളത് പോലെ പലപ്പോഴും
തോന്നിയിട്ടുണ്ട്….

മകൻ. എന്താടി.. മിഴിച്ചു നിക്കുന്നെ???

ലക്ഷ്മി.. അമ്മ.??

മകൻ.. ആ അമ്മയ്ക്ക് ഒന്നുമില്ല നീ പൊക്കോ.

ശേഷം ആരായൊക്കെയോ മൊബൈലിൽ വിളിക്കുന്ന അയാൾ… മറുതലയ്ക്കൽ എല്ലാവരും അമ്മയെ കൈയൊഴിഞ്ഞ മറുപടികൾ..

ലക്ഷ്മി വിഷത്തോടെ അമ്മയെ നോക്കി.

അവർ സാരിയുടെ തുമ്പ് വായിൽ തിരുകി വെച്ച് അടക്കി പിടിച്ചു കരയുകയാണ്…. എല്ലാം വഴികളും അടഞ്ഞ മകൻ അമ്മയെ അമ്മർഷത്തോടെ നോക്കി നിന്നു

ആ മുഖത്ത് അമ്മ തന്റെ തലയിൽ ആയോ എന്ന ഭാവവും ഉണ്ടായിരുന്നു….
ലക്ഷ്മി…പുച്ഛത്തോടെ അയാളെ നോക്കി..

ശേഷം കരഞ്ഞു ക്കൊണ്ട് നിൽക്കുന്ന അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് ഇവിടുന്ന് എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാ എടുത്തോ.

ഇന്നി എടുത്തിലേലും കുഴപ്പമില്ല….. ലക്ഷ്മി അമ്മയുടെ കൈയിൽ പിടിച്ചു

വാ അമ്മേ ഇത്രത്തോളം വരില്ലെങ്കിലും എന്നിക്കും ഉണ്ട് ഒരു വിട്. ഒരു കൊച്ചു വിട്… അവിടെ അമ്മയ്ക്ക് ഇത്രയ്ക്ക് ഒന്നും സൗകര്യം കിട്ടിലെങ്കിലും.. സമാധാനം. കിട്ടും..

മകനെ കുറച്ചു നേരം നോക്കി നിന്ന ശേഷം ലക്ഷ്മിയുടെ കൂടെ പടികൾ ഇറങ്ങി പോകുന്ന അമ്മ…

എന്താടി നിന്റെ ആ ഓല പുര
വൃദ്ധസദനമാണോ..? എന്റെ അമ്മയെ കൊണ്ട് പോയി താമസിപ്പിക്കാൻ.?

അത് കേട്ടപ്പോൾ ലക്ഷ്മി
അവസാന പടികളിൽ നിന്ന് കൊണ്ട് ഒന്നു തിരിഞ്ഞു. നോക്കി എന്തോ മാരണം തലയിൽ നിന്നും ഒഴിഞ്ഞു പോയ ആശ്വാസ ഭാവത്തോടെ നിൽക്കുന്ന. അയാൾ..

അത് നോക്കി പുച്ഛത്തോടെ ലക്ഷ്മി പറഞ്ഞു…

സാറെ ഇതുപോലെ ഒരു ദിവസം സാറിന്റെ ജീവിത യാത്രയിൽ സാർ എന്നെങ്കിലും കണ്ടു മുട്ടും….

അന്ന് സാർ വന്നേക്കണം സാർ പറഞ്ഞ എന്റെ ആ വൃദ്ധസദനത്തിലേക്ക്.. അതിന് ഉള്ള അയാളുടെ മറുപടി മൗനം ആയിരുന്നു…

വാ അമ്മേ അമ്മയുടെ കൈയും പിടിച്ച് ഗേറ്റ് കടന്ന് പോകുന്ന ലക്ഷ്മിയുടെ… മുടികൾക്കിടയിലൂടെ വന്ന അസ്തമയ സൂര്യന്റെ സ്വർണ നിറം…

അയാളുടെ മുഖത്ത് ഒരു പ്രഹരം പോലെ വന്ന് വീണപ്പോൾ.. ലക്ഷ്മിയുടെ കൈകളിൽ ഒന്നുടെ മുറുക്കി പിടിച്ച് ആ അമ്മ…

അവർ തിരിഞ്ഞു നോക്കിയില്ല. നോക്കിയാൽ തന്റെ മകനെ ശപിച്ചു പോകുമെന്ന് ആ അമ്മയ്ക്ക് നന്നായി അറിയാമായിരുന്നു….

ആർക്കും വേണ്ടാത്തവരുടെ മുന്നിൽ. ചിലപ്പോ ദൈവം കാണിച്ചു തരുന്ന വഴികൾ ആണ് ലക്ഷ്മിയെ പോലെ ഉള്ള ചിലർ..

Leave a Reply

Your email address will not be published. Required fields are marked *