ഇത്രയും നാൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു, ഇനിയും അതു പറ്റില്ല..

പുകമറ
(രചന: മഴമുകിൽ)

ഇനിയും നിങ്ങൾ എന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കേണ്ട ആവശ്യം ഇല്ല… എന്റെ മക്കൾക്ക്‌ ഇനി അച്ഛന്റ്റെ ആവശ്യം ഇല്ല…..

ഇത്രയും നാൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു.. ഇനിയും അതു പറ്റില്ല. നിങ്ങള്ക്ക് തോന്നുന്നപോലെ ജീവിക്കാം ഞാനും എന്റെ മക്കളും ഇനിയും നിങ്ങള്ക്ക് ഒരു തടസം ആവില്ല……

മതിയായി…. രണ്ടു പെൺകുട്ടികളുടെ അച്ഛൻ ആണ് എന്നുപോലും മറന്നു പോയല്ലോടാ നിങ്ങൾ….

ഇറങ്ങിപോകൊള്ളണം… എനിക്ക് നിങ്ങളെ കാണേണ്ട… അത്രക്ക് വെറുപ്പാണ്…….

സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു ….

നാളെ നിങ്ങളുടെ മക്കൾ ആണെന്ന് പോലും മറന്നു നിങ്ങൾ എന്റെ കുഞ്ഞുങ്ങളുടെ നേരെയും തിരിഞ്ഞാൽ…. ഇല്ല അതിനു ഞാൻ സമ്മതിക്കില്ല….

അത്രയുംപറഞ്ഞു തുളസി കതകു കൊട്ടി അടച്ചു…..

കുമാരൻ അവിടെ കുറച്ചു നേരം കൂടി ചുറ്റിതിരിഞ്ഞു നിന്നിട്ടു അവിടെ നിന്നും നടന്നു കവലയിലെത്തി…….

കടകൾ മുഴുവനും അടച്ചിരുന്നില്ല…. നാരായണൻറെയും ഹമീദിന്റെയും കടകൾ തുറന്നിരുന്നു. കുറച്ചു നാട്ടുകാരും അവിടെ കൂടി നിന്നിരുന്നു……..

കുമാരൻ നടന്നു ചുമടു താങ്ങിയിൽ ചെന്നിരുന്നു…. ദൂരെ നിന്നും കടയിൽ സാധനം വാങ്ങുവാൻ വന്നവർ അവനെത്തന്നെ നോക്കി നിന്നു…..

മക്കൾക്ക്‌ ആഹാരം കൊടുത്തു കിടത്തി തുളസി അവരുടെ അടുത്തായി ഇരുന്നു….. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി….

സ്വയം തിരഞ്ഞെടുത്ത ജീവിതം ആയതു കൊണ്ട് ആരോടും പരാതി പരാതി പറയാൻ കഴിയില്ല.. എല്ലാം സ്വയം അനുഭവിച്ചേ മതിയാകു…..

തുളസി ടൈപ്പ് പഠിക്കുമ്പോളാണ് ആദ്യമായി കുമാരനുമായി പരിചയ പെടുന്നത്…

പരിചയം പിന്നെ സൗഹൃദം ആയി അതുപിന്നെ പ്രണയം ആകാൻ അധികം സമയം വേണ്ടിവന്നില്ല…. വീട്ടുകാരെല്ലാം എതിർത്ത ആ ബന്ധത്തിൽ തുളസി മാത്രം ഉറച്ചു നിന്നു….

കുമാരനെ കുറിച്ച് അറിഞ്ഞകാര്യങ്ങൾ അത്ര സുഖമുള്ളതല്ല എന്ന്‌ അച്ഛനും ഏട്ടന്മാരുംപല ആവർത്തി പറഞ്ഞെങ്കിലും അവൾ അതൊന്നും ചെവി കൊണ്ടില്ല…

തങ്ങളുടെ പ്രണയം തകർക്കാൻ പറയുന്ന കാര്യങ്ങൾ ആയി അവയെ അവഗണിച്ചു…….

റേഷൻ കടയിൽ തൂക്കി കൊടുക്കാൻ നിൽക്കുന്ന കുമാരനു നാട്ടിലെ പല സ്ത്രീകളുമായും ബന്ധം ഉണ്ടായിരുന്നു….

അവന്റെ സ്വഭാവത്തിൽ ഈ വൈകൃതം കടയുടെ മുതലാളി ആയ സുധാകരൻ പല തവണ പറഞ്ഞു എങ്കിലും അവൻ അതൊന്നും ചെവികൊണ്ടില്ല…….

പ്രണയത്തിൽ അന്ധയായി മാറിയ തുളസി കുമാരന്റെ ഒപ്പം ഇറങ്ങിപ്പോയി.. വീട്ടുകാരെ ധിക്കരിച്ചുപോയതിനാൽ അവളെ അവർ ഉപേക്ഷിച്ച മട്ടായിരുന്നു..

കുമാരൻ തുളസിയെ ദൂരെയുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്…

അവന്റെ തരികിട പണികൾ ഏറെക്കുറെ അവർക്കു അറിയാമായിരുന്നു.. തുളസിയുടെ മുന്നിൽ കുമാരൻ സ്നേഹനിധിയായ ഭർത്താവ് ആയിരുന്നു.

ഇതിനിടയിൽ റേഷൻ കടയിൽനിന്നും തൂക്കത്തിൽ വെട്ടിപ്പു നടത്തി പുറത്തു കച്ചവടം നടത്തിയതിന്റെ പേരിൽ സുധാകരൻ കുമാരനെ കടയിൽ നിന്നും പുറത്താക്കി.

നാട്ടിൽ നിന്നും മാറി ദൂരെ ആയതിനാൽ തുളസി ഇതൊന്നും അറിഞ്ഞില്ല….. പണിപോയതിനാൽ ചിലവിനും മറ്റുമായി കുമാരൻ ചെറിയ തോതിൽ മോഷണം തുടങ്ങി

ഇതിനിടയിൽ തുളസി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി…. കുമാരൻ അവന്റെ പ്രവർത്തികളുമായി മുന്നോട്ടുപോയി…

ഒരിക്കൽ കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയോട് കുമാരൻ മോശമായി പെരുമാറി എന്ന്‌ അറിഞ്ഞു നാട്ടുകാർ അവനെ തല്ലി ഓടിച്ചു……

ചതവും മുറിവുമായി വരുമ്പോൾ കാരണം തിരക്കിയതുളസിയോട് വീണതാണ് എന്ന്‌ കള്ളം പറഞ്ഞു…… ദൂരെയായതിനാൽ നാടുമായി അവൾക്കു ഒരു ബന്ധവും ഇല്ലായിരുന്നു……

നാളുകൾ കഴിയുംതോറും കുമാരന്റെ സ്വഭാവം വല്ലാതെ മാറുന്നതായി തുളസിക്ക് തോന്നി..

അവൾ അതിനെ കുറിച്ച് കുമാരനോട് പല തവണ ചോദിച്ചു… അപ്പോഴെല്ലാം അവളുടെ തോന്നൽ ആണെന്ന് പറഞ്ഞു കുമാരൻ ഒഴിഞ്ഞുമാറി……

ഇതിനിടയിൽ തുളസി ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി…..

കുമാരൻ ഇപ്പോൾ വയറിങ് പണികൾ ഒക്കെ ചെയ്യുന്നുണ്ട്… അത്യാവശ്യം വീടുകളിൽ ഒക്കെ പോയ്‌ പണി ചെയ്യും.. ആവശ്യക്കാർ അവനെ അന്വേഷിച്ചു വീട്ടിൽ വന്നു വിളിക്കും..

ഇതിനിടയിൽ പലപ്പോളായി കുമാരന്റെ വഴിവിട്ട ജീവിതത്തെ കുറിച്ച് തുളസി അറിയാൻ ഇടയായി.. അതിന്റെ പേരിൽ വാക്കുതർക്കങ്ങളും അടിപിടിയും വരെ ആയി..

പക്ഷെ കുമാരന്റെ സ്വഭാവം ഒരിക്കലും മാറില്ല എന്ന്‌ തുളസിക് ബോദ്യമായി… തങ്ങളുടെ മക്കളെ ഓർത്തെങ്കിലും പഴയ പടി ആകരുത് എന്ന്‌ തുളസി പറയുമ്പോൾ എല്ലാം കുമാരൻ അതു തലകുലുക്കും…..

ഇപ്പോൾ കുമാരൻ പണിക്കുപോയാൽ ആഴ്ചകളും മാസങ്ങളും ആകും മടങ്ങി വരാൻ… തിരിച്ചു വീട്ടിൽ വരുമ്പോൾ എല്ലാംകൈ നിറയെ കുഞ്ഞുങ്ങൾക്ക് സാധനങ്ങൾ വാങ്ങി കൊണ്ട് വരും………

ഒരിക്കൽ കുട്ടികളെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുമാരനെ തിരക്കി പോലീസ് അവിടെ എത്തിയത്… അവരെ കണ്ടപാടേ കുമാരൻ ഇറങ്ങി റബ്ബർ കാട്ടിന്റെ ഇടയിലൂടെ ഓടി രക്ഷപെട്ടു…..

ഒച്ചപ്പാടും ബഹളവും കേട്ടാണ് തുളസി ഇറങ്ങി വന്നത്….

എന്താ സാർ എന്താ കാര്യം…

നീയാണോ കുമാരന്റെ ഭാര്യ…..

അതെ സാർ……

അവനിപ്പോൾ മോഷണവും പിടിച്ചുപ്പറിയും പിന്നെ ചെറിയ രീതിക്കുള്ള പീഡനം അതിലുണ്ട്…….. ഞങ്ങൾ കുറെ ക്ഷമിച്ചു.

ഇനി അവനെ കയ്യിൽ കിട്ടിയാൽ പിന്നെ അവൻ നിവർന്നു നടക്കില്ല…. അതു മാത്രമേ ഇപ്പോൾ പറയുന്നുള്ളു…..

കുമാരൻ പിന്നെ കുറെ നാളായിട്ട് വീട്ടിൽ വരവില്ല.. തുളസി വളരെ പാട് പെട്ടാണ് വീട്ടുകാര്യങ്ങൾ തള്ളി നീക്കിയത്…

റബ്ബർ വെട്ടാനും അടുത്ത വീടുകളിൽ ചില്ലറ സഹായങ്ങൾ ചെയ്‌തും കാര്യങ്ങൾ ഒരു വിധത്തിൽ ക്കഴിഞ്ഞു പോകുന്നു…..

കുഞ്ഞുങ്ങൾ ഇടയ്ക്കു അച്ഛനെ തിരക്കുമ്പോൾ.. അച്ഛൻ ദൂരെ പണിക്കു പോയേക്കുവാണ് ഉടനെ വരും എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കും……

തുളസിയുടെ വീടിന്റെ അടുത്ത് നാലു വീട് അപ്പുറത്താണ് റീത്തമ്മയുടെ വീട്.. മക്കൾ രണ്ടുപേരും ദുബയിൽആണ്….

അപ്പച്ചന്റെമരണശേഷം അമ്മച്ചിയെ കൂടെ കൂട്ടാൻ നോകിയെങ്കിലും അമ്മച്ചി സമ്മതിച്ചില്ല.. അപ്പോൾ പിന്നെ അമ്മച്ചിയെ നോക്കാൻ ഒരു ജോലിക്കാരിയെ ഏർപ്പാടാക്കി…..

രാത്രിയിൽ അവരാണ് അമ്മച്ചിക്ക് കൂട്ടു കിടക്കുന്നതു…….

ഇടയ്ക്കു ഒന്നു രണ്ടു പ്രാവശ്യം വീട്ടിലെ വയറിംഗ് പണികൾ ഒക്കെ കുമാരൻ ആണ് ചെയ്തു കൊണ്ടിരുന്നത്….

ഒരുദിവസം കുമാരൻ പാത്തും പതുങ്ങിയും വീട്ടിലേക്കു വരുമ്പോൾ ആണ് റീത്ത അമ്മച്ചിയുടെ വീട്ടിൽ വെളിച്ചം കിടക്കുന്നത് കണ്ടത്…… കുമാരൻ നേരെ അവിടേക്കു വച്ചുപിടിച്ചു….

പിൻവശത്തെ വാതിൽ പതിയെ തുറന്നു അകത്തേക്ക് കയറി…. പതുങ്ങി നടക്കുമ്പോൾ ജോലിക്കാരി നല്ല ഉറക്കം ആണ്.. റീത്താമ്മച്ചി ആണെങ്കിൽ കട്ടിലിൽ എഴുനേറ്റു അങ്ങനെ ഇരിപ്പാണ്….

അമിതമായി മ ദ്യപിച്ചിരുന്ന കുമാരൻ റീത്തമച്ചിയുടെ അടുത്തേക്ക് ചെന്നു… അപ്പോഴേക്കും അവനിലെ ചെകുത്താൻ ഉണർന്നിരുന്നു…..

റീത്തമ്മച്ചിയുടെ വായ പൊതിഞ്ഞു പിടിച്ചു അവരുടെ കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ചു…. കയ്യിൽ നിന്നും വളകൾ ഊരി എടുത്തു…….. ആ സാധു സ്ത്രീക്ക് എതിർക്കുവാൻ ഉള്ള ശേഷി ഇല്ലായിരുന്നു…

ശ്വാസം മുട്ടി ബോധം പോയി മറിഞ്ഞവരെ… ഉപേക്ഷിച്ചു പുറത്തേക്കു കടക്കാൻ തുടങ്ങി കുമാരൻ ഒന്നു കൂടി മുറിയിലേക്ക് കയറി…..

തന്റെ അമ്മയോളം പ്രായമുള്ള വൃദ്ധ ആണെന്നുപോലും നോക്കാതെ ആ സാധുവിനെ കൊടിയ പീഡനത്തിന് ഇരയാക്കി……

വാർന്നു ഒഴുകുന്ന രക്തതുള്ളികളിൽ ചവിട്ടി അവൻ അവിടെ നിന്നും ഇറങ്ങി പോയി…..

രാവിലെ ജോലിക്കാരിയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്.. ഒച്ചവച്ചു ആളെ കൂട്ടി അവർ റീത്തമ്മച്ചിയെ ഹോസ്പിറ്റലിൽ എത്തിച്ചു…

പോലീസ് എത്തി കേസ് രജിസ്റ്റർ ചെയ്തു ആരാണ് ചെയ്തത് എന്നതിനെ പറ്റി ആർക്കും ഒരു സംശയവും ഇല്ലായിരുന്നു… ഒളിവിൽ പോയ കുമാരനെ തേടി പോലീസ് പല തവണ തുളസിയുടെ അടുത്തെത്തി….

ഒടുവിൽ കുമാരൻ പോലീസ് പിടിയിലായി….. അതുവരെയുള്ള എല്ലാ കേസുകളുടെയും കൂടെ ഈ കേസും ചേർത്തു കുമാരനെ ജയിലിലാക്കി….

സമൂഹത്തിന്റെ മുന്നിൽ സ്റ്റാറ്റസ് നോക്കിയ റീത്തമ്മച്ചിയുടെ മക്കൾ കേസിനും വഴക്കിനും ഒന്നും പോയില്ല….

ആ പാവം വൃദ്ധ ഇന്ന് നാട്ടുകാരുടെ മുന്നിൽ ഒരു സഹതാപ പാത്രം ആണ്…. ജോലിക്കാരിക്ക് പിന്നെ അവിടെ നിൽക്കാൻ പേടിയായി..

ഒടുവിൽ തന്റെ ഭർത്താവിന്റെ ക്രൂരതക്കു ഇരയായ ആ അമ്മച്ചിയെ നോക്കുന്ന ചുമതല തുളസി ഏറ്റെടുത്തു…….

കുമാരൻ ജയിലിലായിട്ടു വർഷങ്ങൾ കഴിഞ്ഞു മക്കൾ വളർന്നു വലുതായി…. റീത്തമ്മച്ചി പിന്നെ ഒരുപാടു നാൾ കിടന്നില്ല ആരെയും ബുദ്ധിമുട്ടിക്കാതെ അവർ യാത്രയായി…….

കുമാരൻ കലുങ്കിൽ ഇരിക്കുന്നത് പല ആളുകളും ശ്രദ്ധിച്ചു… ജയിലിൽ നിന്നിറങ്ങി എന്ന്‌ അറിഞ്ഞെങ്കിലും വീണ്ടും ഈ നാട്ടിലേക്കു തിരിച്ചു വരുന്നെന്നു ആരും കരുതിയില്ല….

കടകൾ പൂർണ്ണമായും അടച്ചു കവലയിൽ ആളും ഒഴിഞ്ഞു….

രാവിലെ കടതുറക്കാൻ എത്തിയ ആരോ ആണ് കാഴ്ച ആദ്യം കണ്ടത്.,..

റോഡിന്റെ ഒരു വശത്തായി കുത്തു കൊണ്ട് മരിച്ച നിലയിൽ കിടക്കുന്ന മൃതാശരീരം… ആരൊക്കെയോ ചേർന്നു പോലീസിനെ വിവരം അറിയിച്ചു… അവർ വന്നു പരിശോധിച്ച്…..

ബോഡി മലർത്തി കിടത്തുമ്പോൾ കണ്ടു കുമാരൻ……. തലേ ദിവസം രാത്രിയിൽ ആരോ കൊലപ്പെടുത്തിയതാണ്….. അവനു അങ്ങനെ ഒരു മരണമേ ഉണ്ടാകു കൂടി നിന്നവർ പല അഭിപ്രായവും പറഞ്ഞു…

ഇവനെയൊക്കെ ഭൂമിക്കു മുകളിൽ ഭാരമായി വച്ചേക്കാതെ തീർത്തത് തന്നെയാണ് നല്ലത്…

സഹതപിക്കാനും സങ്കടപെടാനും ആരും ഇല്ലാതെ ഒരു അനാഥ ശവമായി കുമാരനും അവസാനിച്ചു…..ആരാണ് ചെയ്തത് എന്നത്…ആർക്കും അറിയില്ല.. ഒരു തെളിവും ഇല്ല..

പോലീസുകാരും പതിയെ കേസ് ഫയൽ ക്ലോസ് ചെയ്തു…… ഇവനൊക്കെ ഇങ്ങനെയേ സംഭ വിക്കു… എന്നാ കാഴ്ചപ്പാടിൽ….

Leave a Reply

Your email address will not be published. Required fields are marked *