എന്റെ ഭർത്താവ് അല്ലാതെ മറ്റൊരാളുടെ മുൻപിൽ കിടന്നു കൊടുത്തിട്ടുണ്ടെങ്കിൽ അത് നിങ്ങൾക് മുൻപിൽ മാത്രം ആണെന്ന്..

(രചന: മിഴി മോഹന )

അരക്കെട്ടുകളെ ഉലച്ചു കൊണ്ട് അയാൾ വീണ്ടും വീണ്ടും ഉയർന്നു പൊങ്ങുമ്പോൾ എന്നത്തെയും പോലെ തന്നെ അവളുടെ കണ്ണുനീർ നിർത്താതെ പെയ്തിറങ്ങി…..

അവസാനം അയാളുടെ പുരുഷത്വത്തിന്റെ പ്രതിഫലനം എന്നത് പോലെ കിതച്ചു കൊണ്ട് അവളിൽ നിന്നും അടർന്നു മാറി നഗ്നത മറയ്യ്ക്കാതെ അവൾക്ക് ഒപ്പം കിടക്കുമ്പോൾ അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

എത്ര നാളുകൾക്ക് ശേഷമാ വീണ്ടും ഒന്ന് കൂടാൻ പറ്റിയത്… നിരാശപെടുത്തിയില്ല നീ…. ഒന്ന് കൂടി കൊഴുത്തു…….””

കിതപ്പിന്റെ ആലസ്യം മാറിയതും അവളിലേക്ക് ചെരിഞ്ഞയാൾ അവളുടെ മാറിടങളെ കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞു…

ഞാൻ അല്ലാതെ വേറെ ആരെങ്കിലും വരുന്നുണ്ടോ ഇതൊക്കെ ആകെ ഒന്ന് കൊഴുത്തല്ലോ…..”””

അവളിൽ നിന്നും അടർന്നു മാറി അയാൾ ചോദിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

നിങ്ങള് തന്നെ ഇത് ചോദിക്കണം എന്നെ ഈ നിലയിൽ എത്തിച്ചത് നിങ്ങൾ ആണ് …എന്റെ ഭർത്താവ് അല്ലാതെ മറ്റൊരാളുടെ മുൻപിൽ കിടന്നു കൊടുത്തിട്ടുണ്ടെങ്കിൽ അത് നിങ്ങൾക് മുൻപിൽ മാത്രം ആണെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക് അറിയാം….

നീ വലിയ ശീലാവതി ചമയണ്ട കെട്ടിയോൻ ചത്തതിന്റെ പതിനാറിന്റ അന്ന് എനിക്ക് കിടന്നു തന്നത് അല്ലെ നീ..'””

ചുണ്ടിലെക്ക് ഒരു സിഗേരറ്റ് കൊളുത്തി വെച്ചു അയാൾ..

എന്റെ ഗതികേട്.. അത് നിങ്ങൾ മുതൽ എടുത്തു… അല്ലാതെന്ത്.. “”

മുഖം തുടച്ചു കൊണ്ട് കട്ടിലിൽ നിന്നും ഇറങ്ങി അവൾ സാരി വാരി പൊത്തി….

അത് കൊണ്ട് നിനക്കും പിള്ളേർക്കും സുഭിക്ഷമായി ഉണ്ട് ഉറങ്ങാൻ ഈ വീട് തിരിച്ച് കിട്ടിയില്ലേ.. “” ഇന്നാ… “”

പറയുന്നതിന് ഒപ്പം ചൂട് പോകാത്ത അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്തു അവളുടെ കൈയിലേക്ക് വെച്ചു കൊണ്ട് അയാൾ നടന്നു നീങ്ങുമ്പോൾ ആ കട്ടിലിലേക്ക് തന്നെ തളർന്നവൾ ഇരുന്നു…കണ്ണുകൾ ചുവരിൽ മാല ചാർത്തിയാ ഉണ്ണിയുടെ ചിത്രത്തിലെക്ക് പോകുമ്പോൾ അടക്കി പിടിച്ച കണ്ണുനീർ വീണ്ടും അവളെ പൊള്ളിച്ചു കൊണ്ട് പെയ്തൊഴുകി ഇറങ്ങി..

എന്തിനാ… എന്തിനാ എന്നോടും എന്റെ പിള്ളേരോടും ഈ ചതി ചെയ്തത്… നിങ്ങൾക്ക് വേണ്ടി അല്ലെ ഞാൻ വീണ്ടും തെറ്റുകൾ ചെയ്തത്…. മരിക്കാൻ പോയ എന്നെ ജീവിതത്തിലേക്കു കൂട്ടിയത് കൊണ്ട് അല്ലെ ഇതൊക്കെ സംഭവിച്ചത്…

ഇപ്പോൾ ഞാ… ഞാൻ ജീവിവിക്കുന്നുണ്ട് നിങ്ങളുടെ ചൂടിന് വേണ്ടി മാത്രം കൊതിച്ച ശരീരം ആ ദുഷ്ടന് വീണ്ടും കൊടുത്ത് അവന്റെ കൈയ്യിലെ നോട്ട് കെട്ടിന്റെ ചൂടിനു വേണ്ടി…

അത് എന്നെ ചുട്ട് പൊള്ളിക്കുന്നുണ്ട് ഉണ്ണിയേട്ടാ …. “” എന്നിട്ടും എന്റെ ഗതി കേട് ആണ് ഈ അവസ്ഥ… അല്ല നിങ്ങൾ ആണ് എല്ലാത്തിനും കാരണം.. “”

മ്മ്ഹ്ഹ്.. “” കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ അവളുടെ ഓർമ്മകൾ കുറെ പുറകോട്ട് പോയി….

ജീവിതത്തിൽ സ്നേഹം എന്താണെന്ന് അറിയാതെ വളർന്ന വന്ന ബാല്യം…….. അമ്മയുടെ മരണശേഷം അച്ഛൻ കൊണ്ട് വന്ന ചിറ്റമ്മ സ്നേഹം തരുന്നതിന് പകരം തന്നതൊക്കെയും കൊടും പീഡനങ്ങൾ മാത്രം ആയിരുന്നു…..

അത് അറിഞ്ഞിട്ടും കണ്ടിട്ടും കണ്ണുകൾ അടച്ച് ഇരുട്ട് ആക്കി അച്ഛൻ….അച്ഛന്റെ നിസ്സഹായത ആണ് അത് എന്ന് തോന്നിയിരുന്നു അന്നൊക്കെ… “” ഒൻപതാം ക്ലാസിൽ വെച്ച് പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ചു മറ്റൊരു വീട്ടിൽ വേലയ്ക്ക് പോകാൻ ചിറ്റമ്മ ആവശ്യപെടുമ്പോഴും എതിർത്ത് ഒന്നും പറഞ്ഞില്ല… അല്ലങ്കിൽ പറയാൻ കഴിഞ്ഞില്ല എനിക്കോ അച്ഛനോ.. “”

ചിറ്റമ്മയുടെ ആവശ്യങ്ങൾ എല്ലം കഴിഞ്ഞു മറ്റൊരു വീട്ടിലെ പണികളും കഴിഞു വന്നു ഒന്ന് തല ചായിക്കാൻ പോലും സമ്മതിച്ചിരുന്നില്ല…”” എന്നിട്ടും എല്ലാം സഹിച്ചു…പക്ഷെ പതിനേഴാം വയസിൽ ആ അച്ഛന്റെ മരണത്തോടെ തികച്ചും വീണ്ടും ഒറ്റ പെടുകആയിരുന്നു ഞാൻ..

അല്ല എന്റെ ജീവിതതിന്റെ തന്നെ ഗതി മാറി മറിയുക ആയിരുന്നു…”” അന്ന് ഒരു രാത്രിയിൽ പണി കഴിഞ്ഞു വരുമ്പോൾ അകത്തെ മുറിയിൽ നിന്നും ഉയർന്നു വരുന്ന സീൽക്കാര ശബ്ദം അന്ന് ആദ്യമായ് അവരോട് വെറുപ്പ് തോന്നിച്ചു.. “”

“””” നിന്റെ അച്ഛൻ അയാളുടെ കൈയിൽ നിന്നും പലിശക്ക് എടുത്തത് ലക്ഷങ്ങൾ ആണ്… അത് തിരിച്ചു കൊടുക്കാൻ എന്തായാലും എനിക്ക് കഴിയില്ല… അപ്പോൾ പിന്നെ ഇതേ വഴി ഉള്ളു… പണി കഴിഞ്ഞു വന്നാൽ കണ്ടില്ല കേട്ടില്ല എന്ന് കണ്ട് മുറിയിൽ കയറി കതക് അടച്ചോണം..'”

ചിറ്റമ്മയുടെ വാക്കുകൾക്ക് മറുവാക്ക് പറയാൻ ഭയന്നിരുന്ന എന്റെ രാത്രികൾ പിന്നീട് ആ പലിശക്കാരന്റെയും ചിറ്റമ്മയുടെയും സീൽക്കാര ശബ്ദം കേട്ട് ഉറങ്ങാൻ ആയിരുന്നു വിധി…

പക്ഷെ കൂടെ കിടന്ന കൊടുത്ത കൂട്ടത്തിൽ എന്റെ ശരീരത്തിനും ചിറ്റമ്മ വിലയിട്ടത് അറിഞ്ഞില്ല.. “”

“” നിന്റെ അച്ഛൻ വരുത്തി വെച്ച ബാദ്യതകൾ തീർക്കാൻ ഞാൻ ഒരാൾ മാത്രം വിചാരിച്ചാൽ കഴിയില്ല അതിന് നീ കൂടെ വിചാരിക്കണം എന്ന് പറയുമ്പോൾ എന്താണ് അവർ ഉദേശിച്ചത് എന്ന് മനസിലായില്ല……

പക്ഷെ പിന്നീട് അങ്ങോട്ട് ഉള്ള ഓരോ രാത്രികളിൽ അയാളുടെ നോട്ടം അർത്ഥം വച്ചുള്ള സംസാരം എല്ലാം തിരിച്ചറിയാൻ എനിക്ക് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല……. എന്നിട്ടും അയാൾക്ക് വഴങ്ങി കൊടുക്കാതെ പല രാത്രികളിൽ മുറിയിൽ പതുങ്ങി കൂടി….

“” ഇന്ന് നീ എന്റെ മുറിയിൽ കിടന്നാൽ മതി… ഞാൻ ഇവിടെയാ കിടക്കുന്നത്..”

അന്നത്തെ ആ ഇരുണ്ട രാത്രിയിൽ ചിറ്റമ്മ വന്നു പറയുമ്പോൾ ഭയത്തോടെ തല ഉയർത്തി നോക്കി അവൾ….

“”വേണ്ടാ ഞാൻ എന്റെ മുറിയിൽ കിടന്നോളാം..””

തിരിച്ചു വിറയ്ക്കുന്ന ചുണ്ടുകൾ പറയുമ്പോൾ മെലിഞ്ഞുണങ്ങിയവളെ ഒറ്റ കൈയിൽ കോരി എടുത്തു അവർ..

അസത്തേ തർക്കുത്തരം പറയുന്നോ..? ഇന്ന് നീ ആണ് എനിക്ക് പകരം അയാൾക്ക് ഒപ്പം കിടക്കേണ്ടത്..”

ശരീരം കൊണ്ടോ മനസ് കൊണ്ടോ എതിർത്ത് നിൽക്കാൻ കഴിവ് ഇല്ലാത്തവളെ അന്ന് രാത്രിയിൽ അയാൾ പിച്ചി ചീന്തി… “”

പിന്നീട് അങ്ങോട്ടുള്ള പല രാത്രികളിലും നിസ്സഹായതയോടെ അയാൾക്ക് മുൻപിൽ കിടന്നു കൊടുക്കുമ്പോൾ സീൽക്കാര ശബ്ദം ആയിരിന്നില്ല തേങ്ങലിന്റെ ഉൾ വിളി ആയിരുന്നു അവളിൽ നിന്നും പുറത്തേക്ക് വന്നത്.. “”

അയാളിൽ നിന്നോ ചിറ്റമ്മയിൽ നിന്നോ ഇനി ഒരു രക്ഷ ഇല്ലന്ന് തിരിച്ചറിഞ നിമിഷം ആണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്….

പക്ഷെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഇടത്ത് മറ്റൊരു ജീവിതം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഒരിക്കലും ഓർത്തില്ല…

ഉണ്ണിയേട്ടൻ..” രണ്ട് വീടിന് അപ്പുറം ആണെങ്കിലും കണ്ട് മാത്രം പരിചയമുള്ളവൻ…… അന്ന് ആ രാത്രിയിൽ കായലിന്റെ ഓളങ്ങളിൽ ജീവനും ജീവിതവും നശിപ്പിക്കാൻ ഒരുങ്ങി ഇറങ്ങിയവളുടെ കൈയിൽ പിടിച്ചു പുറകോട്ട് വലിച്ചവൻ…

ചാകാൻ ആണെങ്കിൽ നിന്റെ തള്ള ചത്ത അന്ന് തന്നെ ആകാമായിരുന്നില്ലെടി… അല്ലങ്കിൽ ആ സ്ത്രീ നിന്റെ വീട്ടിലേക്ക് കയറി വന്നപ്പോൾ തന്നെ ആകാമായിരുന്നില്ലേ…. അവരുടെ ആട്ടും തുപ്പും നിനക്ക് പുതിയ കാര്യം ഒന്നും അല്ലലോ…..'”

ആ രാത്രിയിൽ ഉണ്ണിയേട്ടന്റെ ഓട്ടോയിൽ വിറച്ചിരിക്കുമ്പോൾ ചിറ്റമ്മയുടെ ക്രൂരതകൾ കേട്ടറിവുള്ള ആൾ അത് ആയിരിക്കും എന്റെ പ്രശ്നം എന്ന് കരുതി വഴക്കു പറയുമ്പോഴും മറുത്തൊന്നും പറഞ്ഞില്ല…

പക്ഷെ ആ ഓട്ടോ വീണ്ടും ചിറ്റമ്മയുടെ അടുത്തേക്ക് ആണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ ഉള്ളിലെ ഭയം ആയിരിക്കും ഉണ്ണിയേട്ടന്റെ തോളിൽ എന്റെ കൈ പതുക്കെ പതിഞ്ഞു…

“” എന്നെ അങ്ങോട്ട് വിടാതെ ഇരിക്കിവോ.. “”

ആ ചോദ്യത്തിൽ വണ്ടി നിർത്തി തിരിഞ്ഞു നോക്കി ആൾ.. “”

പിന്നെ അങ്ങോട്ട് വിടാതെ എനിക്ക് എന്റെ വീട്ടിൽ കൊണ്ട് പോകാൻ പറ്റുവോ..? ഉണ്ണിയെട്ടൻ തിരിഞ്ഞിരുന്നു ചോദിക്കുമ്പോൾ മെല്ലെ തല കുനിച്ച് ആണ് ഉത്തരം നൽകിയത്…

വേണ്ട എന്നെ വേറെ എവിടെ എങ്കിലും കൊണ്ട് പോയി ആക്കിക്കൂടെ അവിടെ നിന്നാൽ അയാൾ എന്നെ ഇനിയും ഉപദ്രവിക്കും..”

പതുകെ കണ്ണുകൾ താഴ്ത്തി പറയുമ്പോൾ പുരികം ഉയർത്തി ഉണ്ണിയേട്ടൻ..

അയാൾ നിന്നെയും ഉപദ്രവിക്കാറുണ്ടോ..?

ചോദ്യത്തിൽ മെല്ലെ തല ഇളക്കി…

ആ നാറിക്ക് ഇത് തന്നെ ആണോ പണി..”ഗതി കേട് കൊണ്ട് ആരെങ്കിലും പലിശക്ക് വാങ്ങിയാൽ പലിശയും പലിശയുടെ പലിശയും വാങ്ങി അവരെ നശിപ്പിക്കുന്നത് പോരാഞ്ഞു കൊടുക്കാൻ നിർവാഹമില്ലാത്തവരുടെ വീടുകളിൽ കയറി സ്ത്രീകളെ..”’ ശേ… “”

ഉണ്ണിയേട്ടൻ ദേഷ്യം തീർത്തു പറയുമ്പോഴേക്കും ഓട്ടോ ഉണ്ണിയെട്ടന്റെ ചെറിയ വീടിനു മുന്പിൽ എത്തി കഴിഞ്ഞിരുന്നു.. “”

എന്തായാലും ഇന്ന് ഇവിടെ നില്ക്കു… രാവിലെ ആലോചിച്ചു തീരുമാനിക്കാം.. “‘ ആ ഒരു വാക്കിൻ പുറത്തു ഉണ്ണിയെട്ടൻ കാണിച്ചു തന്ന മുറിയിലേക്ക് കയറുമ്പോൾ ആദ്യമായി ഒരു പുരുഷന്റെ സുരക്ഷിതത്വം തിരിച്ചറിയുക ആയിരുന്നു…

പക്ഷെ എല്ലാം കലങ്ങി മറിയാൻ അധികം സമയം വേണ്ടി വന്നില്ല…. എന്നെ കാണാതെ ആയത് നാട് മുഴുവൻ അറിഞ്ഞു…എവിടെ ഉണ്ട് എന്ന് അറിഞ്ഞ നിമിഷം ഉണ്ണിയേട്ടന് ഒപ്പം ഒളിച്ചോടി എന്നത് ആയി വാർത്ത…

പിന്നെ ഒരു ഭ്രാന്തിയെ പോലെ ചിറ്റമ്മ ഈ മുറ്റത് അഴിഞ്ഞടുമ്പോൾ അവരോടുള്ള വാശിപുറത്ത് ആയിരുന്നു അന്ന് ഉണ്ണിയേട്ടൻ എന്നെ സ്വീകരിച്ചത്…

പക്ഷെ പിന്നീട് അങ്ങോട്ട് ആ മനുഷ്യൻ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു തരം അവജ്ഞ ആയിരുന്നു എനിക്ക് എന്നോട് തന്നെ……

ഞാൻ ചീത്ത ആണ് എന്നെ മറ്റ് എവിടെ എങ്കിലും ഉപേക്ഷിച്ചു കളയാൻ പറയുമ്പോൾ എന്റെ ശരീരത്തിൽ പറ്റിയ അഴുക്ക് കഴുകി കളഞ്ഞാൽ പോകും എന്ന് പറഞ്ഞു ചേർത്തു നിർത്തി..ഒരു പക്ഷെ സ്നേഹം കൊതിക്കുന്നത് കൊണ്ട് ആയിരിക്കും വിട്ടു പോകാൻ എനിക്കും തോന്നിയില്ല…

ഉണ്ണിയേട്ടന്റർ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുമ്പോഴും മുൻപോട്ട് ഉള്ള ജീവിതത്തിൽ ഒരുപാട് സന്തോഷവതി ആയിരുന്നു ഞാൻ… പക്ഷെ എല്ലാം തകരാൻ ഒരു നിമിഷം മാത്രം ആയിരുന്നു വേണ്ടി വന്നത്……

മൂത്രം പോകാതെ വയറു വേദന കൊണ്ട് സഹികെട്ട ഉണ്ണിയേട്ടനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത് രണ്ട് വൃക്കയും തകരാറിലായ കാര്യം.. “”””

ജീവിതം വഴി മുട്ടിയ നിമിഷങ്ങൾ… ആ മനുഷ്യന്റെ ജീവന് വേണ്ടി അറിയാവന്നവരുടെ എല്ലാം മുൻപിൽ കൈ നീട്ടി…പക്ഷെ എല്ലാവരും കൈ ഒഴിഞ്ഞപ്പോൾ ആണ് ചിറ്റമ്മ വീണ്ടും വരുന്നത്… “”

മുങ്ങി താഴാൻ പോകുന്ന കുടുംബം ചിറ്റമ്മയെന്ന കച്ചി തുരുമ്പിൽ വീണ്ടും കയറി പിടിക്കുമ്പോൾ അറിഞ്ഞില്ല വീണ്ടും എന്റെ ശരീരത്തിന് അവർ വിലയിട്ട കാര്യം….

ഉണ്ണിയേട്ടന്റ്റ് ജീവന് വേണ്ടി വീണ്ടും നശിച്ച ആ ജീവിതത്തിലേക്ക് പോകുമ്പോൾ അയാൾ എണ്ണി തന്ന നോട്ട് കെട്ടുകൾ ആയിരുന്നു ഉണ്ണിയേട്ടന്റ്റ് പിന്നീടുള്ള ജീവൻ നിലനിർത്തിയത്…….

ഓപ്പറേഷൻ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഉള്ളു തുറന്നു പറഞ്ഞ് പോയി… വീണ്ടും പിഴച്ചു പോയി ഞാൻ എന്ന്….. “”പക്ഷെ ജീവൻ തിരികെ കിട്ടിയതിലും വേദന ആയിരുന്നു ഉണ്ണിയേട്ടന് അത് ഉൾകൊള്ളാൻ…..

ഒരു മുഴം കയറിൽ സ്വന്തം ജീവൻ കളയുമ്പോൾ നിസ്സഹായായ ഈ പെണ്ണിന്റെ അവസ്ഥ തിരിച്ചറിഞ്ഞില്ലേ ഒരിക്കൽ പോലും…”””

ഓർമ്മയിൽ നിന്നും പുറത്തു വരുമ്പോൾ അവളുടെ കണ്ണുകൾ ആ ചിത്രത്തിൽ തന്നെ ആയിരുന്നു….

ഒരിക്കൽ ചിറ്റമ്മ ചെയ്ത തെറ്റ് ഇന്ന് താനും ആവർത്തിക്കുന്നു….. കടങ്ങൾ കൊണ്ട് ഒരു പെണ്ണിനെ വിലയ്‌ക്കെടുത്തിരിക്കുന്നു…….

മരിക്കാൻ പോലും അവകാശമില്ലാത്ത ജന്മം…..അയാളെ കൊല്ലാനും കഴിയില്ല….എനിക്ക് എന്ത്‌ സംഭവിച്ചാലും നാളെ തന്റെ രണ്ട് പെൺമക്കളുടെ ശരീരത്തിനു ചിറ്റമ്മയോ അല്ലങ്കിൽ മറ്റു ആരുമോ വിലയിടും… അത് പാടില്ല..
“”

തിരിച്ചു പിടിക്കാനാവാത്ത തരത്തിൽ ബന്ധിക്കപെട്ട ജീവിതത്തിൽ മക്കൾ തള്ളി കളയും വരെ അവർക്ക് വേണ്ടി ജീവിച്ചേ മതിയാകൂ…..കട്ടിലിൽ നിന്നും അഴിഞ്ഞുലഞ സാരി വാരി പൊത്തി എഴുനെല്കുമ്പോൾ അവളുടെ കണ്ണുനീർരും വറ്റിയിരുന്നു…