അവളുടെ വീട്ടുകാർക്ക് പറ്റിയ തെറ്റ്, പലരും അവളോടെ പറഞ്ഞു അയാളുമായുള്ള ബന്ധം..

(രചന: Syam Varkala)

ഇതായിരുന്നു ആ സ്റ്റാറ്റസ്.. “ഞാൻ കല്ല്യാണം കഴിക്കാൻ തീരുമാനിച്ചു, ഒരു മറയുമില്ലാതെ ഞാൻ എന്താണെന്ന് ഞാനീ ഫേസ്ബുക്കിൽ എഴുതിയിട്ടുണ്ട്, അതൊക്കെ പലരും വായിച്ചിട്ടുമുണ്ട്,..

വായിച്ചവരിൽ എന്നെ ഉൾക്കൊള്ളാനായ പെൺകുട്ടികൾക്ക്,
എന്നെ ലൈഫ്പാർട്ണറാക്കാൻ താൽപ്പര്യമുള്ളവർക്ക് എന്റെ ഇൻബോക്സിൽ വരാം..

നമുക്ക് സംസാരിക്കാം..പരസ്പരം ഓകെയാണെന്ന് തോന്നിയാൽ പിന്നെയുള്ള കാര്യങ്ങൾ നമ്മുടെ വീട്ടുകാർ തമ്മിൽ സംസാരിക്കട്ടെ..

എന്ന് നിങ്ങളുടെ സ്വന്തം റോയിച്ചൻ.

റോയിച്ചന്റെ പോസ്റ്റ് ദിവ്യ പല വട്ടം വായിച്ചു. കുറെ ചിന്തിച്ചു .
ഒടുവിൽ ആ ചിന്ത റോയിച്ചന്റെ ഇൻബോക്സിലെ ഹായ് എന്ന മെസ്സേജിൽ അവസാനിച്ചു.

“ഹായ് ദിവ്യ…പറയൂ… നമ്മൾ സുഹൃത്തുക്കളല്ല ല്ലേ..”

“അതെ.. പക്ഷേ താങ്കളുടെ എഴുത്തുകൾ ഞാൻ ഫോളോ ചെയ്യാറുണ്ട്..”

“അതെന്താ റിക്വസ്റ്റ് അയക്കാതെ ഫോളോ ചെയ്യുന്നത്..?”

“ഏയ്..ഒന്നൂല്ല.. അങ്ങനെ മറഞ്ഞിരുന്നു‌ എഴുത്തുകാരൻ അറിയാതെ വായിക്കാനൊരു സുഖം.”

“നല്ല സുഖം.ഹ…ഹ..ഹ..”

“ഞാൻ മാറ്ററിലേയ്ക്ക് വരാം.
റോയ് ഇന്ന് പോസ്റ്റ് ചെയ്തത് വായിച്ചു. ആദ്യമേ തെറ്റിദ്ധാരണ ഒഴിവാക്കട്ടെ, എനിക്ക് വേണ്ടിയല്ല, എന്റെ സുഹൃത്ത് എയ്ഞ്ചലിനു വേണ്ടിയാണ് ഞാൻ താങ്കളോട് ചാറ്റ് ചെയ്യാൻ വന്നത്..!”

“എയ്ഞ്ചൽ..??”

“അതെ..അവളും നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ല..പക്ഷേ വർഷങ്ങളായ് അവൾ നിങ്ങളുടെ ആരാധികയാണ്..

അതൊരു വെറും ആരാധനയായ് എനിക്ക് തോന്നിയിട്ടില്ല..ഒരിക്കൽ അവൾ എന്നോടത് സമ്മതിച്ചിട്ടുമുണ്ട്..”

“വൗ…കട്ട പ്രേമം..എവിടെയാണാ മാലാഖ..ദിവ്യ ഇത് പറയുമ്പോൾ തന്നെ അവളോടൊരു ഇഷ്ട്ടമൊക്കെ തോന്നുന്നുണ്ട്…പറയൂ…പ്രൊഫൈൽ ലിങ്ക് തരൂ…”

“അവൾ…അവൾ മാരീഡാണ്..!!!”..

“വാട്ട്…!!!” റോയ്ച്ചൻ ഞെട്ടിപ്പിടഞ്ഞു.

“അതെ…. ഞാൻ തെളിച്ചു പറയാം..
എയ്ഞ്ചൽ എന്താണെന്ന് പൂർണ്ണമായും അറിഞ്ഞ ശേഷം താങ്കളൊരു ഡിസിഷൻ എടുത്താൽ മതി…

ഞാനും എയ്ഞ്ചലും അടുത്ത സുഹൃത്തുക്കളായിരുന്നു, .
ഹോസ്റ്റലിൽ ഒരേ മുറിപങ്കിട്ടവർ.
ഇഞ്ചിയെന്നാ ഞങ്ങളവളെ വിളിക്കാറ്…

ഞാനാണ് പുസ്തകപ്പുഴുവായ അവൾക്ക് ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്ത് കൊടുക്കുന്നത്.

ആദ്യമൊക്കെ മടുപ്പ് തോന്നിയെങ്കിലും റോയിച്ചൻ എന്ന പ്രൊഫൈലിൽ വരുന്ന കഥകളും കവിതകളും അവൾ പതിയെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. നിങ്ങൾ കുറിക്കുന്ന ഓരോ വരികളും അവൾ ഫോളോ ചെയ്തു.

ഞാൻ പറഞ്ഞു പല വട്ടം, റിക്വസ്റ്റ് അയച്ച് ഫ്രണ്ടാക്കാൻ.. അവൾ ചെയ്തില്ല..
അവൾ നിങ്ങളെ അഗാധമായി പ്രണയിച്ചു.

ലൈഫിൽ നിങ്ങളെ കൂടെ കിട്ടണമെന്നൊന്നും അവൾ ആഗ്രഹിച്ചില്ല,..

പരസ്പരം മിണ്ടാതെ ആരെന്നോ എന്തെന്നോ അറിയാതെ ഒരു നാളും സ്വന്തമാകില്ലെന്ന് ബോധ്യമുള്ള പ്രണയം..അതായിരുന്നു അവൾക്ക് വേണ്ടതും…

“ദിവ്യാ…പ്ലീസ്.. ഞാനിപ്പോൾ വല്ലാതെ
എയ്ഞ്ചലിനെ മിസ് ചെയ്യുന്നു..
ആ കുട്ടി എന്നോടൊന്ന് മനസ്സ് തുറന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്നു.

അവൾ പറഞ്ഞ പോലെ ഒരിക്കലും എനിക്കാ കുട്ടിയെ സ്വന്തമാക്കാനാകില്ലല്ലോ.. മറ്റൊരു ജീവിതമുണ്ടവൾക്ക്.. എന്നിട്ടും പിന്നെന്തിനാണ് എയ്ഞ്ചലിനെ പറ്റി എന്നോട് പറയുന്നത്..? ലീവ് ഇറ്റ് ദിവ്യാ..”

“ഞാനിനിയും എനിക്ക് പറയാനുള്ള മാറ്ററിലേയ്ക്ക് വന്നിട്ടില്ല..കേൾക്കാൻ ക്ഷമയുണ്ടാകണം റോയ്..
പറഞ്ഞത് ശരിയാണ്..അവൾക്ക് മറ്റൊരു കുടുംബമുണ്ട്..,

അവളും അവൾ നരകത്തെക്കാൾ വെറുക്കുന്ന ഭർത്താവുമടങ്ങുന്ന ഒരു കുടുംബം..!! അവളുടെ വീട്ടുകാർക്ക് പറ്റിയ തെറ്റ്., പലരും അവളോടെ പറഞ്ഞു അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ..

പക്ഷേ’ ഒരു ഡിവോഴ്സ് എന്റെ ലൈഫിൽ ഒരിക്കലുമുണ്ടാകില്ല.. ഇതെന്റെ വിധിയാണ് ഞാനിത് ഇപ്പോൾ ആസ്വദിക്കുകയാണ്’ എന്നൊക്കെയാണ് അവളുടെ പക്ഷം..

ഒരു തെറ്റിദ്ധാരണയിൽ ഞാനും അവളുമായ് കോളേജിൽ വച്ച് പിണങ്ങിയതിൽ പിന്നെ അവളുടെ കാര്യങ്ങൾ മറ്റ് സുഹൃത്തുക്കൾ വഴിയാണ് ഞാൻ അറിഞ്ഞിരുന്നത്..
വല്ലാത്ത വാശിയാണവൾക്ക്…

ഇനി പറയാൻ പോകുന്നത് എന്റെയൊരു ആഗ്രഹമാണ്.. താങ്കൾ അത് എങ്ങെനെ സ്വീകരിക്കും എന്നെനിക്കറിയില്ല… എന്തായാലും എനിക്കത് പറയാതെ വയ്യ..

എന്നോടവൾക്ക് പിണക്കമാണെങ്കിലും എയ്ഞ്ചലിന്റെ ഇന്നത്തെ അവസ്ഥ എനിക്ക് താങ്ങാനാകുന്നില്ല …

നിങ്ങളും എയ്ഞ്ചലുമായൊരു ലൈഫ് ഞാൻ സ്വപ്നം കാണുന്നു റോയ്..
അത് വെറുമൊരു സ്വപ്നം മാത്രമാകരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു..”

“ദിവ്യാ..!!!!!യൂ മാഡ്..?? എ‌ന്താണ് ദിവ്യ ഉദ്ദേശിക്കുന്നത്…?”

“റോയ്…നിങ്ങളാലെ മാത്രമേ എന്റെ എയ്ഞ്ചലിന് മോക്ഷമുള്ളൂ..
നിങ്ങൾ അവളോട് സംസാരിക്കണം..

നിങ്ങളുടെ മാജിക്കൽ എഴുത്തുകൾ കൊണ്ട് അവളെ നിങ്ങളോട് അടുപ്പിക്കണം.. അവൾ നിങ്ങളോടൊത്തൊരു ജീവിതം ആഗ്രഹിക്കും വരെ..‌ ഇപ്പോഴുള്ള ജീവിതത്തിന് ഫുൾ സ്റ്റോപ്പിടും വരെ..

“ഹ..ഹ..ഹ….എന്തു ഫൂളിഷ്നെസ്സാണിത്..
ഇത് സിനിമയല്ല ഇങ്ങനൊക്കെ ചെയ്ത് ഒരു പെണ്ണിന്റെ മനസ്സ് മാറ്റാൻ..

ദിവ്യ അടുത്ത സുഹൃത്തല്ലേ, അവളോട് പറയൂ എനിക്ക് എയ്ഞ്ചലിനെ കണ്ട് സംസാരിക്കണമെന്ന് ഞാൻ പറഞ്ഞുവെന്ന്..എന്നിട്ട് നമ്മൾക്കൊരു ദിവസം മീറ്റ് ചെയ്യാം..

സംസാരിച്ച് എനിക്ക് ഓകെയാണെങ്കിൽ അവളൊന്നു കെട്ടിയതൊന്നും എനിക്ക് വിഷയമല്ല.. എയ്ഞ്ചലിനെ പോലൊരു കുട്ടിക്ക് തലയിണയാകുന്നതിൽ എന്റെ നെഞ്ചിന് ഒരു കുറച്ചിലുമില്ല..!”

“റോയ്…ഹൊ..!! നിങ്ങളെന്തു മനുഷ്യനാണ്..നമിക്കുന്നു.
നിങ്ങളുടെ ഈ സംസാരിക്കാനുള്ള കഴിവിനു മുന്നിൽ എയ്ഞ്ചലിന്റെ മനസ്സിന് വ്യതിചലിക്കാതിരിക്കാനാകില്ല.. ഉറപ്പ്..!

റോയ് വിചാരിക്കും പോലെ എനിക്ക് അവളോട് ഇക്കാര്യം സംസാരിക്കാനാകില്ല.

ഒരു ദിവസം അവളെ കാണാൻ വീട്ടിൽ ചെന്ന എനിക്ക് മുന്നിൽ മലർക്കെ തുറന്ന വാതിൽ വലിച്ചടച്ചു കൊണ്ടായിരുന്നു അവൾ പ്രതികരിച്ചത്. വാതിലടയ്ക്കും മുൻപ് അവൾ ഇത്രയും മാത്രം പറഞ്ഞു..

“എന്റെ വാശികൾക്ക് മുന്നിലെങ്കിലും എനിക്ക് ജയിച്ചേ പറ്റൂ..”… അതെ..ഈ ജന്മം അവൾക്ക് എന്നോടുള്ള പിണക്കം തീരുമെന്ന് തോന്നുന്നില്ല…സോ…!!

“ആഹാ..നല്ല വാശിക്കാരിയാണല്ലേ.. അപ്പോ ഒന്ന് മെരുക്കിയെടുക്കേണ്ടതുണ്ട്.. ഓകെ ദിവ്യാ..

ഇന്നു മുതൽ തന്റെ ഇഞ്ചിക്കുട്ടിയെ സ്വന്തമാക്കാനുള്ള എന്റെ മിഷൻ സ്റ്റാർട്ട് ചെയ്യുന്നു.. ഈ കളിയിൽ എനിക്കും എയ്ഞ്ചലിനുമിടയിൽ ദിവ്യയില്ല..ദിവ്യയെ എനിക്കറിയില്ല..

ഞാനും എയ്ഞ്ചലും തമ്മിലുള്ള മാര്യേജ് ഡേറ്റ് അറിയിക്കാനായ് വൈകാതൊരു ദിവസം ദിവ്യയെ തേടി എന്റെ മെസ്സേജ് വരും..

അതു വരെ നമ്മൾ തമ്മിലിനി മിണ്ടുന്നില്ല…ഓകെ..!?..അപ്പോൾ മാര്യേജിന്റെ അന്ന് നമുക്ക് കാണാം..ആദ്യമായി..സമാധാനമായിരിക്കൂ…! ബീ കൂൾ ദിവ്യാ..!

“റോയ്…ഡിയർ… എനിക്കെത്രമാത്രം സന്തോഷമായെന്നോ..എന്റെ കണ്ണു നിറഞ്ഞു… നിങ്ങളെ പോലുള്ളവരും ഈ ഭൂമിയിലുണ്ടല്ലോ .

താങ്ക്സ് ഗോഡ്..!ഒരിക്കലും നിങ്ങളുടെ ചാറ്റിനിടയിൽ ദിവ്യ എന്ന പേര് കടന്നു വരരുത്…അത് ഈ മിഷൻ പരാജയപ്പെടുത്തും..

നിങ്ങളോട് പിന്നെ ഒരിക്കലും മിണ്ടില്ല..അവളുടെ വാശിയുടെ പ്രഹരശേഷി നേരിട്ടറിഞ്ഞവളുടെ അപേക്ഷയാണിത്. ആരും ഇടനിലക്കാരില്ലാതെ ഒരു നാൾ എന്നെ അവൾ ഓർക്കും..

എന്നോട് മിണ്ടാൻ കൊതിച്ച് എന്നെ തേടി ഓടിവരും..അന്നത്തേയ്ക്ക് മാറ്റി വയ്ക്കാം നമുക്കീ സർപ്രൈസ് ചാറ്റ്..
ഞാനാ ദിവസം ഇന്നു മുതൽ എണ്ണിത്തുടങ്ങാൻ പോകുന്നു…
ഗുഡ് ലക്ക് ഡിയർസ്…”

“താങ്ക്സ് എ ലോട്ട് ദിവ്യാ.. ഐ റെസ്പെക്ട് യൂ.. യൂ ആർ ഗ്രേറ്റ് ലേഡി..!
ബെസ്റ്റ് ഓഫ് ലക്ക്..

പത്തു ദിവസം തികച്ചു വേണ്ടി വന്നില്ല റോയിച്ചന് എയ്ഞ്ചലിന്റെ
മനസ്സ് മാറ്റാൻ.. ഡേവിഡ് സക്കറിയ എന്ന സാഡിസ്റ്റിനെ തന്റെ ലൈഫിൽ നിന്നും അവൾ വലിച്ചെറിഞ്ഞു..

വൈകാതെ അവൾക്ക് നിയമപരമായി പൂർണ്ണമായും വിടുതൽ കിട്ടി..ഇനിയുള്ളത് മറ്റൊരു ലൈഫിന് തീയതി കുറിക്കലാണ്..അതും നടന്നു..ഇനി വൈകാതെ റോയ്ച്ചന് സ്വന്തമാകും എയ്ഞ്ചൽ.!

റോയിച്ചന് നന്ദിയും കടപ്പാടും മുഴുവൻ ദിവ്യയോടാണ്…കല്ല്യാണം കഴിഞ്ഞ് വൈകാതെ തന്നെ അവർക്കിടയിലെ പിണക്കം മാറ്റണം..

പക്ഷേ, ദിവ്യയുടെ ഐഡി എത്ര തിരഞ്ഞിട്ടും റോയിക്ക് കണ്ടെത്താനായില്ല..!! ആരാണവൾ.. ദിവ്യ..?അവൾക്കെന്ത് പറ്റി..?

ഇനി എയ്ഞ്ചൽ തന്നെയായിരുന്നോ..?!!! ഒരു ഫേക്ക് ഐഡി..?? .അങ്ങനെയാണേ കൊല്ലും ഞാനവളെ…ഭയങ്കരീ…!!

ദിവ്യ ഒരു പ്രഹേളികയായ് മാറിയത്
മറ്റൊരു ത്രില്ലായി റോയിച്ചൻ ഉൾക്കൊണ്ടു. മിന്നു കെട്ട് കഴിഞ്ഞും റോയിച്ചൻ ദിവ്യയെ തിരഞ്ഞു കൊണ്ടേയിരുന്നു..

ഈ ആൾക്കൂട്ടത്തിനിടയിൽ അവൾ മറഞ്ഞിരിപ്പുണ്ടോ..അതോ..എയ്ഞ്ചലെന്ന കുസൃതിക്കുടുക്കയോണോ ദിവ്യ…കാത്തിരിക്കാം.. റോയ്ച്ചൻ ഉൾപ്പുളകത്തോടെ ചിരിച്ചു..

റോയിച്ചൻ സംശയിച്ചത് ശരിയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ദിവ്യയുണ്ടായിരുന്നു ‌….!

“ഞാനാണ് ദിവ്യ…നിങ്ങൾക്കെന്നെ അത്ര പരിചയമുണ്ടാകില്ല.. പക്ഷേ എന്റെ പേരറിയാം…

“ഡേവിഡ് സക്കറിയ”

യസ്‌..എയ്ഞ്ചലിന്റെ സാഡിസ്റ്റായ ഹസ്ബന്റ്…ഞെട്ടിയല്ലേ…? അതെ ഞാനാണ് ദിവ്യ, എയ്ഞ്ചൽ എന്ന എന്റെ ലൈഫിൽ വീണ കുരുക്കഴിക്കാൻ ഞാൻ ക്രിയേറ്റ് ചെയ്ത ഫേക്ക് ഐഡി..!

ഞാൻ പറഞ്ഞതൊക്കെ സത്യമാണ്..
നരകമായിരുന്നു എന്റെ ജീവിതം… മനസമാധാനം തച്ചുടയ്ക്കാൻ എന്റെ ലൈഫിലേയ്ക്ക് കടന്നുവന്ന നൂറ് പൗണ്ട് ഭാരമുള്ള കൂടമായിരുന്നു എയ്ഞ്ചൽ..ദ റിയൽ ഡെവിൾ..

എന്റെ ഭാര്യാസങ്കൽപ്പങ്ങൾക്ക് മേൽ വീണ ഇടിത്തീ..!!. പലവുരു ഡിവോഴ്സിനായ് ഞാനവളോട് കെഞ്ചി.. ഒരിക്കൽ കാലു പിടിച്ചു.. കേട്ടില്ലവൾ..!

ജീവിതം പുകയായ്പ്പോകുന്ന ആ വേളയിലാണ് ഞാൻ റോയിച്ചന്റെ വധുവിനെ തേടിയുള്ള പോസ്റ്റ് കാണുന്നത്…! പിന്നെ നടന്നതൊക്കെ നിങ്ങൾക്കറിയാല്ലോ…!

എനിക്കറിയേണ്ട മറ്റൊന്നു കൂടിയുണ്ടായിരുന്നു, പ്രണയമെന്ന വികാരം എയ്ഞ്ചലിന്റെ ഹൃദയത്തിൽ ഉണ്ടോയെന്ന്…

എത്രയൊക്കെ ശ്രമിച്ചിട്ടും എനിക്ക് കണ്ടെത്താനത് കഴിയാത്തതിനാൽ ഈ ഗെയിമിൽ ചാൻസ് ഫിഫ്റ്റി ഫിഫ്റ്റിയായിരുന്നു. എല്ലാ സംശയങ്ങളും
അസ്ഥാനത്തായി..റോയ്ച്ചൻ ദ ഗ്രേറ്റ്
എല്ലാം തവിടു പൊടിയാക്കി…

അൺ ലക്കി മാൻ..റോയ്… എക്ട്രീമ്ലി സോറി ഡിയർ.. എയ്ഞ്ചലിന് മൂക്ക് കയറിടാൻ നിനക്ക് കയിയട്ടെ..എന്നും എ‌ന്റെ പ്രാർത്ഥനകളിൽ നീയുണ്ടാകും..!

ഞാനിപ്പോൾ ഹിമാലയത്തിലേയ്ക്കുള്ള യാത്രയിലാണ്..ഇനിയും കുറെ യാത്ര ചെയ്യാനുണ്ട്…ഒറ്റയ്ക്ക്…ഈ ജന്മം മുഴുവൻ…!.‌‌ഹീ…യ്യാാാാ!!

നിങ്ങൾ ചിന്തിക്കുന്നുണ്ടാകും
റോയ് എന്ന സാധുവും, കരുണ്യവാനുമായ ഒരു യുവാവിന്റെ ജീവിതം തകർത്തിട്ടല്ലേ ഈ
ഹീ..യ്യാ വിളിയെന്ന്…

അതെ..ശരിയാണ്..ഞാൻ സ്വാർത്ഥനാണ്.. ഞാൻ ദ്രോഹിയാണ്.. ഇത് നായകന്റെ കഥയല്ല, ഡേവിഡ് സക്കറിയ എന്ന വില്ലന്റെ കഥയാണ്.. ഹീ…യ്യാാ..

Leave a Reply

Your email address will not be published. Required fields are marked *