പ്രസവശേഷമുള്ള വീണയുടെ ശാരീകമാറ്റം തന്നെ അവളിൽ നിന്നകറ്റിയപ്പോൾ താൻ മെറീനയിൽ കൂടുതൽ ആകൃഷ്ട്ടനായ് .. അവളുടെ ഉടലഴകുകളുടെ..

(രചന: രജിത ജയൻ)

തണുപ്പ് കൂടുകൂട്ടിയ ആ ഏ.സി മുറിക്കുള്ളിൽ മെറീനയെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ അനിലിൽ നിറഞ്ഞു നിന്നത് ഒരു വിജയിയുടെ ഭാവമായിരുന്നു

കഴിഞ്ഞ മൂന്നാലു മാസമായിട്ടുള്ള തന്റെ കഠിനശ്രമത്തിന്റെ ഫലമാണ് തന്റെ നെഞ്ചിൽ നഗ്നയായ് കിടന്നുറങ്ങുന്നവളെന്ന ചിന്ത തന്നെയവനിൽ പുതിയ ലഹരി നിറച്ചു

കണ്ടിട്ടും കണ്ടിട്ടും മതിവരാത്തൊരു സ്വപ്നം പോലെ അവൻ വീണ്ടും വീണ്ടും അവളുടെ മുഖത്തേക്കും ആ നഗ്നതയിലേക്കും കണ്ണുകൾ പായിച്ചു ,തന്റെ ശരീരം വീണ്ടും അവളിൽ അലിയാൻ കൊതിക്കുന്നതറിഞ്ഞ അവൻ മെല്ലെ അവളെ ഉണർത്താൻ ശ്രമിച്ചതും തൊട്ടരികിലെ മേശയിലിരുന്ന ഫോൺ ബെല്ലടിച്ചതും ഒരേ സമയത്താണ്

ഡിസ്പ്ലെയിൽ അമ്മ എന്നു കണ്ടതും അവൻ മെറിനയെ ഒന്നു നോക്കി മെല്ലെ ബാൽക്കണിയിലേക്കിറങ്ങി

“ഹലോ.. അമ്മ പറയൂ ..

ഫോൺ കാതോരം ചേർത്തവൻ പറഞ്ഞു

“ഒന്നൂല്ല അനീ.. നീ അവിടെ നിന്ന് തിരികെ പുറപ്പെട്ടോന്നറിയാൻ വേണ്ടി വിളിച്ചതാണ് …

അമ്മയുടെ ശബ്ദമവന്റെ കാതിൽ പതിഞ്ഞു

“തിരികെ അര മണിക്കൂറിനുള്ളിൽ ഇറങ്ങും അമ്മേ.. കൂടെയുള്ളവൻമാർ റെഡിയാവണ്ട താമസ മേയുള്ളൂ.. എന്തായാലും രാത്രി ഞാൻ വീട്ടിലുണ്ടാവും അതുപോരെ അമ്മ കുട്ടിയ്ക്ക് ..

ഒരു കൊഞ്ചലോടെ അനിൽ ചോദിച്ചതിന് മറുവശം അമ്മ ചിരിക്കുന്നത് അവൻ കേട്ടു

“നിന്നെ കാണാഞ്ഞിട്ട് എന്നെക്കാളും നിന്റെ മകനെക്കാളും ബുദ്ധിമുട്ടും സങ്കടവും നിന്റെ ഭാര്യയ്ക്കാടാ .

അമ്മ പറയുന്നതു കേട്ടതും അവന്റെ മനസ്സിൽ വീണയുടെ മുഖം തെളിഞ്ഞു വന്നു ,കറുപ്പിച്ചെഴുതിയ കണ്ണുകളും വിയർത്ത നെറ്റിയിലെ പടർന്ന സിന്ദൂര ചുവപ്പും കൺമുന്നിൽ കണ്ടെന്നതു പോലെ അവനിലൊരു പുഞ്ചിരി വിരിഞ്ഞു

“നീ പോയതിൽ പിന്നെ അവൾക്കൊരു ഉഷാറില്ലെടാ .. ഇനിയിങ്ങനെ മീറ്റിംഗ് ഓഫീസ് എന്നെല്ലാം പറഞ്ഞിറങ്ങുമ്പോൾ അവളെയും കൊണ്ടു പോടാ കൂടെ..

അമ്മയുടെ വാക്കുകൾ നെഞ്ചിലൊരഗ്നി നിറച്ചപ്പോൾ അവന്റെ കണ്ണുകൾ റൂമിലെ ബെഡ്ഡിൽ കിടന്നുറങ്ങുന്നവളിലേക്കായ് ..

തിരിഞ്ഞു കിടന്നപ്പോൾ സ്ഥാനം തെറ്റിയ ബ്ലാങ്കറ്റിനു പുറത്തായ് അവളുടെ കണംങ്കാലുകൾ കണ്ടതും അവനേതോ ഓർമ്മയിൽ ഫോൺ കട്ടു ചെയ്തവളിലേക്ക് അടുത്തു..

“അനീ… നീയൊരാളെ വിശ്വസിച്ചാണ് ഞാനീ പരിപാടിക്ക് സമ്മതിച്ചത് നിനക്കറിയാലോ എബിച്ഛായന്റെ സ്വഭാവം..?

“ചോദ്യവും പറച്ചിലും ഒന്നുമുണ്ടാവില്ല കൊല്ലും ആ മനുഷ്യനെന്നെ ഇതു വല്ലതും അറിഞ്ഞാൽ..

അനിലിന്റെ നെഞ്ചോരം ചാരിയിരുന്ന് ഭയപ്പാടോടെ മെറീന പറയുമ്പോൾ അനിലവളെ ആശ്വസിപ്പിക്കും പോലെ തന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു ,അവന്റെ മനസ്സിലപ്പോൾ എബിയുടെ മുഖമായിരുന്നു തെളിഞ്ഞു വന്നത്

ചെറുപ്പം മുതലുള്ള കൂട്ടുകാരനാണ് എബി, തന്റെ ഏതു കാര്യത്തിനും മുമ്പിൽ നിൽക്കുന്നവൻ

വീണയെ തനിക്കിഷ്ട്ടമാണ് അവളില്ലാതെ ജീവിയ്ക്കാൻ പറ്റില്ലാന്നു പറഞ്ഞപ്പോൾ അവളുടെ വീട്ടുകാരുടെയെല്ലാം എതിർപ്പിനെ മറികടന്ന് അവളെ ഇറക്കി കൊണ്ടുവരാൻ തനിക്കൊപ്പം ഉണ്ടായിരുന്നവൻ..

അവന്റെ ഭാര്യയാണ് മെറീന ..

ആദ്യമെല്ലാം കൂട്ടുകാരന്റെ ഭാര്യയെ ഒരനിയത്തി എന്ന നിലയിൽ മാത്രമാണ് താൽ കണ്ടിരുന്നതെങ്കിൽ പോകെ പോകെ അവളോടുള്ള തന്റെ ഇഷ്ട്ടതിന്റെ നിറം മാറുകയായിരുന്നു .

പ്രസവശേഷമുള്ള വീണയുടെ ശാരീകമാറ്റം തന്നെ അവളിൽ നിന്നകറ്റിയപ്പോൾ താൻ മെറീനയിൽ കൂടുതൽ ആകൃഷ്ട്ടനായ് .. അവളുടെ ഉടലഴകുകളുടെ ഭംഗി തന്നെ അവളിലേക് ആഘർഷിച്ചു

നഴ്സിംഗ് പഠിക്കാൻ ബാംഗ്ലൂർ വന്ന മെറീനയെ ഇല്ലാത്ത മീറ്റിംഗുകളുടെ പേരിൽ വന്നു കാണുന്നതും തന്നിലേക്കടുപ്പിക്കാൻ ശ്രമിക്കുന്നതും തന്റെ പതിവായ്, ഒടുവിൽ താനതിൽ വിജയിച്ചതിന്റെ ഫലമാണ് തന്റെ നെഞ്ചിൽ തന്നോടൊട്ടി കിടക്കുന്നവൾ അവനോർത്തു…

വീണ്ടും കാണാമെന്ന ഉറപ്പിൽ ഒരു വലിയ സംഖ്യ മെറീനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്ത് അവളോട് യാത്ര പറഞ്ഞ് അനിൽ അവിടെ നിന്നിറങ്ങും നേരം മെറീനയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

പതിവുപോലെ അമ്മയും വീണയും കുഞ്ഞുമായ് മുന്നോട്ടു ജീവിയ്ക്കുമ്പോഴും അനിൽ ഇടയ്ക്കിടെ മെറീനയെ കാണാൻ പോവുന്നത് പതിവായ് .. അതിനനുസരിച്ചവൻ വീണയിൽ നിന്നകന്നു കൊണ്ടിരുന്നു

പ്രസവശേഷം വണ്ണം വെച്ച അവളുടെ ശരീരത്തെയും നഷ്ട്ടപ്പെട്ട അവളുടെ ശരീര ഭംഗിയേയും പറ്റി പറഞ്ഞവൻ അവളെ നിരന്തരം കളിയാക്കുമ്പോൾ അവനെ വിശ്വസിച്ച് സ്വന്തം കുടുംബത്തെ തള്ളി പറഞ്ഞതോർത്തവൾ തേങ്ങി ..

തന്റെ ഏതൊരു മോശം അവസ്ഥയിലും തനിക്കിനി അവരുടെ അടുത്തേക്ക് മടങ്ങിപ്പോവാൻ കഴിയില്ല എന്ന സത്യം അവളെ കൂടുതൽ ഞെട്ടിച്ചു

തന്റെ വീട്ടുക്കാരോട് ചെയ്ത തെറ്റിന്റെ ശിക്ഷയായ് അനിലിന്റെ കുറ്റപ്പെടുത്തലുകളും വേദനിപ്പിക്കലും ഏറ്റുവാങ്ങിയവൾ കൂടുതൽ നിശബ്ദയായി ആ വീടിനുള്ളിൽ ഒതുങ്ങി ..

വീണയുടെ നിസ്സഹായവസ്ഥ മുതലെടുക്കും വിധമായിരുന്നു പിന്നീടങ്ങോട്ട് അനിലിന്റെ പ്രവൃത്തികൾ .. അവനെ മാത്രം വിശ്വസിക്കുന്ന ഒരമ്മയും അവന്റെ കരുത്തായിരുന്നു തെറ്റുകൾ ചെയ്യാൻ ..

മെറീന എന്ന ഒറ്റ ബിന്ദുവിൽ കുരുങ്ങി ജീവിതം അവൾക്ക് ചുറ്റും മാത്രമായ് തീർന്നപ്പോൾ തനിയ്ക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാൻ അനിലിനും സാധിച്ചില്ല

ജീവിതത്തിൽ നിന്ന് വർണ്ണങ്ങൾ നഷ്ട്ടമാവുന്നു എന്ന സത്യത്തെ ഉൾക്കൊണ്ട് ജീവിതം തിരികെ പിടിക്കാൻ വീണയും ശ്രമം തുടങ്ങിയിരുന്നു അന്നേരം..

കുറച്ചു മാസങ്ങൾക്ക് ശേഷമൊരു ദിവസം തന്നെ ചുറ്റി നിൽക്കുന്ന അനേകം മനുഷ്യർക്കിടയിൽ ഒരു പരിഹാസപാത്രമായ് ഒരു കോമാളിയെ പോലെ തലക്കുനിച്ച് നിൽക്കുമ്പോൾ ജീവിതം ആ നിമിഷം അവസാനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയ് അനിൽ ..

ഓഫീസിലെ സാമ്പത്തിക ക്രമക്കേടിൽ പിടിക്കപ്പെട്ട് അവർക്കു മുമ്പിൽ നിൽക്കുമ്പോൾ അവനോർത്തത് മെറീനയുടെ മുഖമായിരുന്നു .

അവസാനിക്കാത്ത ആവശ്യങ്ങളായിരുന്നു അവൾക്കെന്നും ..

കയ്യിലെ നീക്കിയിരിപ്പെല്ലാം തീർന്ന് ഇനിയെന്ത് എന്ന് ചിന്തിക്കുമ്പോൾ അവൾ തന്നെയാണ് ഇത്തരം ഒരു ഐഡിയ പറഞ്ഞതെന്നവൻ ഓർത്തു

സ്വന്തമായുണ്ടായിരുന്ന ജോലിയും നഷ്ട്ടപ്പെട്ട് ഇനിയെന്ത് എന്നറിയാതെ പതറി നിന്ന അനിലിന്റെ ഫോണിലേക്ക് അമ്മയുടെ കാൾ വന്നതും അവനൊന്ന് ഞെട്ടി

വീട്ടിൽ മെറീനയെയും കൂട്ടി എബി വന്നിരിക്കുന്നുവെന്ന് അമ്മ പറഞ്ഞതു കേട്ടവനൊരു നിമിഷം തറഞ്ഞു നിന്നു പോയ്

മെറീനയുമായ് എബി തന്റെ വീട്ടിൽ …

ആ ഓർമ്മ പോലും അവനെ ഞെട്ടിച്ചു

അവന്റെ മനസ്സിൽ വീണയുടെ മുഖം തെളിഞ്ഞു ,ഇത്രയും നാൾ താനവളെ പരിഹസിച്ചതും കുറ്റപ്പെടുത്തിയതുമെല്ലാം മെറീനയ്ക്ക് വേണ്ടിയാണെന്ന് അവളും അമ്മയും അറിഞ്ഞാൽ ..

അതിലുപരി കൂടപ്പിറപ്പിനെ പോലെ തന്നെ കരുതിയവന്റെ പെണ്ണിനോട് തന്നെ കാമം തോന്നിയവനാണ് താനെന്ന് എബി തിരിച്ചറിഞ്ഞാൽ …

അവൾക്കൊപ്പം രാപ്പകൽ വ്യത്യാസമില്ലാതെ ശരീരം പങ്കിട്ടവനാണ് താനെന്ന് തന്റെ അമ്മയുൾപ്പെടെ മറ്റുള്ളവരെല്ലാം അറിഞ്ഞാൽ …

ഒരു നിമിഷം മനസ്സിൽ ആദ്യമായ് മെറീനയെ കണ്ടു മോഹിച്ച ആ നിമിഷത്തെ ശപിച്ചു പോയ് അനിൽ ..

മനസ്സിലാഞ്ഞുവീശുന്ന ചുഴലിക്കാറ്റിനെ ഒതുക്കി പിടിച്ച് വീടിന്റെ പടി കയറുമ്പോൾ തന്നെ, തന്നെ തുറിച്ചു അയൽവാസികൾക്കും നാട്ടുകാർക്കുമിടയിൽ നിൽക്കുന്ന എബിയെ കണ്ടവൻ പതറി..

അടി കൊണ്ടു പൊട്ടിയ ചുണ്ടും മുഖവുമായ് നിൽക്കുന്ന മെറീനയെകൂടി കണ്ടതോടെ തന്റെ നാശം പൂർണ്ണമായെന്ന് അനിൽ ഉറപ്പിച്ചു എന്നാൽ അതിനെക്കാളധികം അവൻ പകച്ചു പോയത് സ്വന്തം മാതാപിതാക്കൾക്കും സഹോദരനും ഒപ്പം നിൽക്കുന്ന വീണയെ കണ്ടിട്ടായിരുന്നു ..

യാതൊരു വിധ ഭാവങ്ങളുമില്ലാതെ തികച്ചും ശാന്തമായിരുന്നു അവളുടെ മുഖമെന്നതും അവനെ അമ്പരപ്പിച്ചു..

“അനിൽ …
തൊട്ടരികെ എബിയുടെ ശബ്ദം

“കൂടുതൽ ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല നിനക്ക് പെണ്ണായി എന്റെ ഭാര്യയെ മതിയെന്ന് ഞാൻ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്

“നിന്റെ ഏതു കാര്യത്തിനും മുമ്പും പിന്നും നോക്കാതെ നിനക്കൊപ്പം നിന്നവനാണ് ഞാൻ ഇവിടെയും ഞാൻ നിനക്കാപ്പം ആണ്..

എബി പറയുന്നത് എന്തെന്ന് മനസ്സിലാവാതെ അനിലവനെ പകച്ചു നോക്കി

“വീണയെ കാര്യങ്ങൾ പറഞ്ഞു ഞാൻ മനസ്സിലാക്കിയിട്ടുണ്ട് ,അതു പോലെ അവളുടെ വീട്ടുക്കാരെയും ,അവളെ കൊണ്ട് നിനക്ക് ബുദ്ധിമുട്ടില്ല..

” ഇനിയുള്ളത് മെറീന, അവളെയും ഞാനിതാ നിനക്കായ് തരുകയാണ് അവളുടെ വീട്ടുകാരുടെയും ഈ നിൽക്കുന്ന നാട്ടുകാരുടെയും മുന്നിൽ വെച്ചു തന്നെ..

എബി പറഞ്ഞു ചുറ്റും നോക്കിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന മെറീനയുടെ മാതാപിതാക്കളെ അനിൽ കണ്ടത്

ഒരു നിമിഷം കൊണ്ട് തനിക്ക് ചുറ്റും നടക്കുന്നതെന്താണെന്നറിയാതെ അനിൽ പരിഭ്രമത്തോടെ മെറീനയെ നോക്കിയെങ്കിലും അവൾ കണ്ണുനീരോടെ തലക്കുനിച്ചു നിൽക്കുകയായിരുന്നു

തനിക്ക് മുമ്പിലൂടെ മോനെയും എടുത്ത് വീണ നടന്നു പോവുന്നത് കണ്ണുനീർ കാഴ്ചകൾക്കിടയിലൂടെ അനിൽ കണ്ടു നിന്നു

ചുറ്റും ആളും ആരവവുമൊതുങ്ങിയെന്ന് തോന്നി അനിൽ മുഖമുയർത്തുമ്പോൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു എബി

“എനിക്ക് സത്യത്തിൽ നിന്നോടു നന്ദിയാണ് ഉള്ളത് അനിൽ ..

“എന്നെ ഇവളിൽ നിന്ന് രക്ഷിച്ചതിന് ..

“കാരണം ഇവളുടെ ആദ്യത്തെ പുരുഷൻ ഞാനും രണ്ടാമത്തവൻ നീയും അല്ല ,അവൾക്കു പോലും അറിയില്ല അവളിലൂടെ കയറിയിറങ്ങി പോയ ആണുങ്ങളുടെ എണ്ണത്തെ…

എബി പറഞ്ഞതു കേട്ട് ഞെട്ടി അനിൽ മെറീനയെ നോക്കി

“നീ ഞെട്ടണ്ട.. തൊണ്ടയിൽ പുഴുത്താൽ ഇറക്കുക എന്നു പറയുമ്പോലെ ഞാനിത് ആരോടും പറയാൻ പറ്റാതെ ഇവളിൽ നിന്നെങ്ങനെ രക്ഷ നേടാം എന്നാലോചിക്കുമ്പോഴാണ് നീ വന്നിതിൽ ചാടുന്നത് .എന്നാൽ പിന്നെ ഇനി ജീവിതം നിങ്ങൾ തമ്മിലാവട്ടെ എന്ന് ഞാനും വീണയും കരുതി, ഞെട്ടണ്ട വീണക്ക് ഇതെല്ലാം അറിയാം അതുകൊണ്ടല്ലേ നിന്റെ ഓഫീസിലെ തിരിമറിയെ പറ്റി അവൾ നിന്റെ മേലധിക്കാരികളെ അറിയിച്ചതും നിന്റെ ജോലി കളയിച്ചതും …

ഇനി ഞെട്ടാൻ തന്നിലൊന്നും അവശേഷിക്കുന്നില്ല എന്ന ഞെട്ടലിൽ അനിൽ നിൽക്കുമ്പോൾ അവനരികിലേക്ക് മെറീനയെ ചേർത്ത് നിർത്തി അവരെ നോക്കി പരിഹാസത്തിലൊന്നു ചിരിച്ചു കൊണ്ട് എബിനും ആ വീടിന്റെ പടിയിറങ്ങി ..

തന്നോടു ചേർന്നു നിൽക്കുന്ന മെറീനയുടെ ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പോലെ തോന്നി അനിലിന്

ആ ദുർഗന്ധം താനിനി തന്റെ ജീവിതകാലം മുഴുവൻ ചുമക്കണമെന്ന ഓർമ്മ വന്നതും അവൻ തളർന്നാ വെറും മണ്ണിൽ ഇരുന്നു പോയ് എന്നന്നേക്കുമായ് .. ഇനിയൊരു തിരിച്ചുവരവ് ഇല്ലായെന്ന ഉറച്ച ബോധ്യത്തോടെ ….