കണ്മണിക്ക് കഴിക്കാൻ വാരി നൽകുമ്പോൾ രാജിയുടെ കണ്ണുകൾ നിറഞ്ഞു, എനിക്ക്..

കണ്മണി
(രചന: മഴമുകിൽ)

കണ്മണി നീ ഇതു കഴിക്കുന്നുണ്ടോ….രാജി രാവിലെ തന്നെ മോളുടെ പിന്നാലെ പലഹാരവുമായി നടപ്പ് തുടങ്ങി…..

പത്താം ക്‌ളാസിൽ പഠിക്കുന്ന പെണ്ണാണ് ഇപ്പോഴും പിന്നാലെ നടന്നു വാരി കൊടുത്താലേ കഴിക്കു……

എനിക്ക് അമ്മ വാരി തന്നു കഴിക്കുമ്പോൾ ആണ് സന്തോഷം….. കണ്മണിക്കു ദോശ മുഴുവൻ പിച്ചു വായിൽ വച്ചു കൊടുത്തു കാപ്പി വെള്ളവും കൊടുത്തു രാജി അടുക്കളയിലേക്ക് പോയി……..

വണ്ടൻമേട് എസ്റ്റേറ്റ്ലെതൊഴിലാളികളാണ്
ചെല്ലപ്പനും രാജിയും.. രണ്ടുപേരുടെയും മകൾ ആണ് കണ്മണി എന്നുവിളിക്കുന്ന അഭിരാമി……….വണ്ടന്മേഡ് സ്കൂളിൽ റാങ്ക് സ്വപ്നം ആണ് കണ്മണി..

പഠിത്തത്തിലും കലാകായില മത്സരങ്ങളിലും അവൾ പലതവണ മികവ് പുലർത്തിയിട്ടുണ്ട്. ടീച്ചേഴ്‌സിനും കുട്ടികൾക്കും ഒക്കെ കണ്മണിയെ വല്ലാതെ ഇഷ്ടം ആണ്…..

നിത്യ വൃത്തിക്കു വഴി തേടുന്നവർ ആണെങ്കിലും കണ്മണിയുടെ കലാവാസന ആ അച്ഛനമ്മ മാർ പ്രോത്സാഹിപ്പിച്ചിരുന്നു അവരാൽ കഴിയും പോലെ………

കണ്മണിയുടെ അടുത്ത കൂട്ടുകാരി ആണ് മേരി.. അയൽപക്കം ആണ് ഇരുവരും കുഞ്ഞ് നാളുമുതൽ രണ്ടുപേരും ഒന്നിച്ചാണ്….

പഠിക്കാനും കളിക്കാനും തല്ലു കൂടാനും എല്ലാം… പരസ്പരം പറയാത്തതായി ഒന്നുമില്ലാത്ത രണ്ടു കൂട്ടുകാരികൾ അതിൽ ഉപരി.. കൂടെപ്പിറക്കാത്ത സഹോദരങ്ങൾ…..

ക്ലാസിൽ എത്തിയപ്പോൾ ആണ് അറിയുന്നത് ഇന്നു ആർട്സ് ക്ലബ്ബി ന്റെ ഉത്ഘാടനം ആണെന്നു…. നേരെ ഓഡിറ്റോറിയത്തിൽ പോയി ഇരുന്നു…. പാട്ടും ഡാൻസും ഒക്കെയായി പരിപാടി നല്ല പൊടിപൊടിച്ചു….

വൈകുന്നേരം പതിവ് പോലെ സ്കൂളിൽ നിന്നും വീട്ടിലേക്കു നടക്കുമ്പോൾ ആണ് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു……

കാലുകൾക്ക് ഭാരം കുറഞ്ഞു… ഒരു അപ്പൂപ്പൻ താടി പോലെ ശരീരത്തിന് ഭാരംകുറയുന്നു.. കണ്ണുകളിൽ ഇരുട്ട് മൂടി നാളത്തേക്ക് ഊർന്നു വീണു…….

കവലയിലെ ആളുകൾക്ക് അറിയാവുന്നതുകൊണ്ട് നേരെ എടുത്തു അടുത്തുള്ള കടയുടെ മുന്നിൽ കിടത്തി വെള്ളം തളിച്ചപ്പോൾ ഓർമ്മ വീണു പക്ഷെ എങ്ങും ഒരു പുകമറ പോലെ..

ആരൊക്കെ ഇതിനോടകം തന്നെ അച്ഛനെ അറിയിച്ചു…. അച്ഛൻ വേഗം കവലയിലെത്തി…..

ഓട്ടോയിൽ എടുത്തു കയറ്റി ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ചെല്ലപ്പന്റെ കണ്ണുകൾ നിറഞ്ഞു തൂവി…

ക്യാഷുവാലിറ്റിയിൽ പ്രവേശിപ്പിച്ചു ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചു…… കാര്യമായ കുഴപ്പം ഒന്നും കാണുന്നില്ല….

വിളർച്ച കാണിക്കുന്നുണ്ട്.. അതിനു കുറച്ചു വിറ്റാമിൻ ടാബ്ലറ്റ് കുറിച്ചിട്ടുണ്ട്… ഒരു ട്രിപ്പ്‌ കൊടുത്തിട്ടുണ്ട് അത് കഴിഞ്ഞാൽ പോകാം.. ചെല്ലപ്പാനു അത് കേട്ടപ്പോൾ ആണ് സമാധാനം ആയതു….

കണ്മണിയെ കൊണ്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ രാജി അവളെയും കാത്ത് മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു മകളെ കണ്ട ഉടനെ രാജി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു

എന്തുപറ്റി അമ്മയുടെ മോൾക്ക് ആഹാരമൊന്നും കഴിക്കാതെ എന്റെ കുഞ്ഞു ആകെ വാടി പോയി സമയാസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇതേപോലെ ഒക്കെ സംഭവിക്കും എന്ന് അമ്മ എപ്പോഴും പറയാറില്ലേ

ആ മതി ഇനി കുറച്ചുനേരം അവൾ കിടക്കട്ടെ…

ദിവസങ്ങൾ പിന്നെയും പിന്നെയും ഓടി മറിഞ്ഞു കൊണ്ടേയിരുന്നു….. അന്നത്തെ ആ സംഭവത്തിന് ശേഷം കണ്മണിയ്ക്കു വളരെയധികം ക്ഷീണം അനുഭവപ്പെടുന്നതായി ചെല്ലപ്പനും രാജിക്കും തോന്നി…..

അവളിൽ പഴയ ഉത്സാഹവും ചുറുചുറുക്കും ഒക്കെ എവിടെയോ നഷ്ടപ്പെട്ടതുപോലെ തോന്നി….

സ്കൂളിൽ ഒരിക്കൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ഓരോ ക്ലാസ്സിലെയും കുട്ടികളെ ആയി ക്യാമ്പിലേക്ക് പങ്കെടുക്കാനായി ടീച്ചർ കൊണ്ടുപോയി……..

അവിടെ വച്ച് നടത്തിയ ചില ചെക്കപ്പുകൾ ഡോക്ടർമാർക്ക് സംശയം തോന്നിയത് കൊണ്ട്… കൺമണിയെ അവരുടെ ഹോസ്പിറ്റലിലേക്ക് വരുന്നതിന് വേണ്ടി ടീച്ചർമാരെ പറഞ്ഞു ഏൽപ്പിച്ചു……..

സ്കൂളിൽ നിന്നും ടീച്ചർമാർ വിവരമറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ ചെല്ലപ്പനും രാജിയും കൺമണിയേയും കൂട്ടി മേരിമാതാ ഹോസ്പിറ്റലിലേക്ക് തിരിച്ചു….

ഡോക്ടർ കോശി കുര്യൻ എന്ന് ബോർഡ്‌ വച്ച റൂമിനു മുന്നിൽ കാത്തുനിന്നു…. അൽപനേരം കഴിഞ്ഞപ്പോൾ കണ്മണിയെ ഡോക്ടർ കേബിനിലേക്ക് വിളിപ്പിച്ചു…..

അൻപതു വയസിനോട് അടുത്ത് പ്രായമുള്ള ഒരു ആൾ ആയിരുന്നു ഡോക്ടർ. വളരെ നല്ല രീതിയിൽ ഉള്ള പെരുമാറ്റം ആയിരുന്നു അവരോടെല്ലാം…

ഞാൻ ഇവിടേയ്ക്ക് വരാൻ പറഞ്ഞത്.. കഴിഞ്ഞ ദിവസം സ്കൂളിൽ വച്ചു നടത്തിയ ചില ടെസ്റ്റ്‌ കളിൽ മോൾക്ക്‌ ചെറിയ രീതിയിൽ ഉള്ള കുഴപ്പങ്ങൾ കണ്ടു അതിനെ കുറിച്ച് സംസാരിക്കാൻ ആണ്…

അപ്പോഴേക്കും കണ്മണിയെ കൂട്ടാൻ ഒരു സിസ്റ്റർ അകത്തേക്ക് വന്നു….

മോൾ സിസ്റ്ററിന്റെ കൂടെ ചെല്ല്.. ചില ടെസ്റ്റ്‌ കൾ എടുക്കുവാൻ ഉണ്ട്…. കണ്മണി മനസില്ല മനസോടെ സിസ്റ്ററിന്റെ ഒപ്പം പോയി….

കുറച്ചു ടെസ്റ്റുകൾ നടത്തിയതിൽ നിന്ന് കണ്മണിക്ക് ബ്ലഡ്‌ കാൻസർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്….. ഇതിന്റെ രോഗ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല……. അതാണ് ഇവിടെയും സംഭവിച്ചത്……

ചെല്ലപ്പനും രാജിയും….. പൊട്ടികരയുവാൻ വെമ്പി..

ഡോക്ടർ ഞങ്ങളുടെ മോൾ… അവൾക്കു…… ഇത് എങ്ങനെ….

കുറച്ചു നാൾ മുൻപ് ഒന്ന് തലകറങ്ങി വീണു അന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ വിളർച്ച ആണെന്നാണ് പറഞ്ഞത്…. അല്ലാതെ….

ഞാൻ പറഞ്ഞല്ലോ…. ഇതിപ്പോൾ സെക്കന്റ്‌ സ്റ്റേജ് ആണ്……… ട്രീറ്റ്മെന്റ് ഉടനെ തുടങ്ങണം…

നിങ്ങള്ക്ക് ഇവിടത്തെ ചിലവുകൾ താങ്ങാൻ കഴിയില്ല അതുകൊണ്ട് ഞാൻ നിങ്ങളെ rcc യിലേക്ക് വിടാം അവിടെ ഇതിനു ബെറ്റർ ട്രീറ്റ്മെന്റ് കിട്ടും… ഒരുപാട് വൈകിക്കരുത് എത്രയും പെട്ടെന്ന് പോകണം………

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ ചെല്ലപ്പനും രാജിയും ആകെ തകർന്നിരുന്നു…. അന്നന്നുള്ള അന്നത്തിനു വകതേടുന്ന ഞങ്ങൾ എങ്ങനെ… ഓർത്തു വീടെത്തിയത് അറിഞ്ഞില്ല.. ആരും ഒന്നും സംസാരിച്ചില്ല….

കണ്മണിയുടെ അസുഖകാര്യം നാടുമുഴുവൻ അറിഞ്ഞു… പഞ്ചായത്തിൽ നിന്നും പിരിവിട്ടു rcc യിലേക്ക് ചികിത്സക്ക് പോയി… റേഡിയേഷൻ കീമോതെറാപ്പി എല്ലാം കണ്മണിയെ അവശയാക്കി………

കണ്മണിക്ക് കഴിക്കാൻ വാരി നൽകുമ്പോൾ രാജിയുടെ കണ്ണുകൾ നിറഞ്ഞു…

എനിക്ക് വേണ്ടമ്മേ ഒന്നും ഇറക്കാൻ കഴിയുന്നില്ല..വിശപ്പുണ്ട്.. പക്ഷെ കഴിക്കാൻ കഴിയുന്നില്ല .രാജി മകളെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു….

മുടി പകുതിയും പൊഴിഞ്ഞു പോയി…..കണ്ണുകൾ കുഴിഞ്ഞു…

കണ്മണിയുടെ അസുഖവിവരം സ്കൂൾ മുഴുവൻ അറിഞ്ഞു…….. മീറ്റിംഗിൽ കണ്മണിക്കായി ധനസഹായം നൽകാൻ ഓരോ കുട്ടിയും അവരാൽ കഴിയുന്ന തുക നൽകാൻ തീരുമാനം ആയി….

അമ്മേ എനിക്ക് ഇന്ന് സ്കൂളിൽ മുന്നൂറ് രൂപ കൊണ്ട് ചെല്ലണം….

അതെന്തിനാഡാ……

അമ്മേ അത് ഞങ്ങടെ സ്കൂളിൽ ഒരു കുട്ടിക്ക് സുഖമില്ല അതിനു സഹായിക്കാൻ ആണ്…..

രമ മുന്നൂറ് രൂപ കൊണ്ട് മകന്റെ കയ്യിൽ കൊടുത്തു……..

വൈകുന്നേരം മകൻ മടങ്ങി വന്നപ്പോൾ രമ കാശിനെ കുറിച്ച് ചോദിച്ചു… എങ്ങനെ ഉണ്ടെടാ ആ കുട്ടിക്ക്..

ആ കൊച്ചു മരിച്ചു അമ്മേ.. ഓപ്പറേഷൻ നടത്താൻ ഡേറ്റ് തീരുമാനിച്ചതാപക്ഷെ ആ കുട്ടി ഇന്ന് മരിച്ചു… കാശ് കൊണ്ട് വരാത്ത കുട്ടികൾ ഇനി കൊണ്ട് വരേണ്ടെന്നു ടീച്ചർ പറഞ്ഞു……

കൊടുത്തകുട്ടികളുടെ കാശ് ആ കുട്ടിയുടെ വീടിനു ധനസഹായം ആയിട്ട് കൊടുക്കും…..

കണ്മണിയുടെ ശരീരം ഏറ്റുവാങ്ങി സംസകരിച്ചു…… സ്കൂളിൽ നിന്നും ടീച്ചേർസ് കുട്ടികൾ എല്ലാം അവളെകണ്ടു കണ്ണുനീർ വാർത്തു…

ആ അച്ഛനെയും അമ്മയെയും സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല…,….

പൊന്നുപോലെ ആറ്റുനോറ്റു വളർത്തിയ മകൾ മരണത്തിനു കീഴടങ്ങിയപ്പോൾ ആ അച്ഛനമ്മയും മാനസികമായി തളർന്നു… ഇരവും പകലും വന്നയുന്നതറിയാതെ ആ നാലുച്ചുവരിനുള്ളിൽ അവരുടെ ജീവിതം തളച്ചിട്ടു….

അയൽക്കാർ ഇടയ്ക്കിടയ്ക്ക് എത്തിനോക്കിയും ഭക്ഷണം കൊടുത്തും… ഉള്ളപ്പോൾ കഴിച്ചും ഇല്ലാത്തപ്പോൾ കഴിക്കാതെയും…..

ഒരു ദിവസം അടുത്ത വീട്ടിലെ മേരി ഭക്ഷണം കൊണ്ടുവരുമ്പോൾ വീട്ടിൽ ആരെയും കാണാൻ ഇല്ല…

അയൽക്കാർ നടത്തിയ അന്വേഷണത്തിൽ പാറമടയിൽ നിന്നും ഇരുവരുടെയും മൃത ശരീരം കിട്ടി…….

മകളുടെ വിയോഗയവുമായി പൊരുത്ത പെടാൻ ആ പാവങ്ങൾക്ക് കഴിഞ്ഞില്ല…. മരണത്തിലൂടെയെങ്കിലും പൊന്നു മകളുടെ അരികിലെത്താൻ അവർക്കായി…

Leave a Reply

Your email address will not be published. Required fields are marked *