ഭർത്താവ്, അത് പങ്കു വക്കാൻ അത്ര വലിയ മനസ്സൊന്നും എനിക്കില്ല താനില്ലാതെ പറ്റില്ല എന്നല്ലേ പറഞ്ഞത്..

(രചന: J. K)

കുറച്ച് ദിവസമായിരുന്നു വിനുവിന്റെ മാറ്റം മീന ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ആ പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല ആള്…

ഇനിയിപ്പോ ഏതു നേരം നോക്കിയാലും ആലോചനയാണ് എന്താണെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയും..

ഓഫീസിൽ എന്തെങ്കിലും പ്രശ്നമാവുമെന്ന് കരുതി കൂടുതൽ ബുദ്ധിമുട്ടിച്ചില്ല പക്ഷേ എന്തോ ഒരു വശ പേശക് പോലെ തോന്നി അവൾക്ക്..

എങ്കിലും ഒന്നും പറഞ്ഞില്ല കാരണം ഒന്നും തെളിവില്ലാതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അയാളുടെ അടക്കി പിടിച്ചുള്ള കുറെ ഫോൺ സംഭാഷണങ്ങളും മറ്റും അവളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു…

അവൾ മെല്ലെ പാസ്റ്റിലേക്ക് പോയി തങ്ങളുടെ വിവാഹം തീർത്തും വീട്ടുകാർ ഉറപ്പിച്ചതാണ്…

പെണ്ണുകാണാൻ വന്നപ്പോൾ അയാള് ചോദിച്ചിരുന്നു എന്നോട് അയാളെ ഇഷ്ടമായോ എന്ന് എനിക്ക് പ്രത്യേകിച്ച് ഇഷ്ടക്കേടും ഒന്നും ഉണ്ടായിരുന്നില്ല

വീട്ടുകാർ ഉറപ്പിക്കുന്നതിനോടൊപ്പം നീങ്ങുക എന്നല്ലാതെ കാരണം എന്റെ നന്മയ്ക്ക് എതിരായി അവരൊന്നും ചെയ്യില്ല എന്ന ഉറച്ചു വിശ്വാസമുണ്ടായിരുന്നു…

അയാൾക്കും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അങ്ങനെയാണ് ഈ വിവാഹം നടന്നത് തന്നെ..

പക്ഷേ വിവാഹം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് നിനക്ക് അതുപോലെ തന്നൂടെ ഇതുപോലെ സാരി ഉടുത്തൂടെ എന്നൊക്കെ പറഞ്ഞ ഉദാഹരണത്തിന് ഓരോ പെണ്ണുങ്ങളെ കാണിച്ചു തരാൻ കേൾക്കുമ്പോൾ

എനിക്ക് വല്ലാലുതാവും കാരണം ഞാൻ ഞാനായിട്ട് നടക്കാനായിരുന്നു എനിക്കെപ്പോഴും താൽപര്യം….

എങ്കിലും നമ്മളെ ഓരോ രീതിയിൽ കാണാനുള്ള പങ്കാളിയുടെ താല്പര്യത്തെ കൂടി കണക്കിലെടുത്ത് ഞാൻ അദ്ദേഹം പറയുന്ന രീതിയിൽ എല്ലാം നടക്കാൻ ശ്രമിച്ചിരുന്നു അദ്ദേഹത്തിന് വേണ്ടി മാത്രം…

ഇപ്പോൾ അവളെ പോലെയുണ്ട് നന്നായിട്ടുണ്ട് എന്നുള്ള കോംപ്ലിമെന്റ് കേട്ട് എനിക്ക് മടുത്തിരുന്നു..

എങ്കിലും ക്ഷമിച്ചു ഇപ്പോ അതു നല്ല പ്രശ്നം ആള് തീർത്തും സയ്‌ലൻഡ് ആണ് എന്നോട് സംസാരിക്കുന്നത് കൂടിയില്ല എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടിയില്ല…

എന്താണ് കാരണം എന്ന് ആലോചിക്കട്ടെ എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല ഓഫീസിലെ പ്രശ്നമല്ല എന്നത് അദ്ദേഹത്തിന്റെ രീതികൾ കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു

ഫോണിൽ ആരോ വിളിക്കും അയാൾ വിളിച്ചാൽ മാത്രം വളരെ സന്തോഷപൂർവ്വം സംസാരിക്കുന്നത് കാണാം കളിയും ചിരിയും എല്ലാം കാണാം…

വിളിക്കുന്നത് ഒരു സ്ത്രീയാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു… ആരാണെന്നോ എന്താണെന്നോ ഒന്നും ചോദിക്കാൻ പോയില്ല എനിക്കെന്തോ വല്ലാത്ത ടെൻഷൻ പോലെ തോന്നി..

ഭർത്താക്കന്മാരുടെ അവിഹിത ബന്ധവും അതിൽ പെട്ടാലുള്ള അവരുടെ അവസ്ഥയും ഒക്കെ പലയിടത്തു നിന്നും കേട്ടിട്ടുണ്ട് അതുപോലെ എന്റെ ജീവിതത്തിലും എനിക്ക് അത് ഓർക്കാൻ കൂടി വയ്യായിരുന്നു…

ഞങ്ങൾക്കിടയിൽ ഒരു കുഞ്ഞ് എന്നത് എന്റെ മാത്രം സ്വപ്നമാണ് അദ്ദേഹത്തോട് പലതവണയായി ഞാൻ പറഞ്ഞിരുന്നു എനിക്കൊരു കുഞ്ഞിനെ വേണമെന്ന്…

അത് അദ്ദേഹവും സമ്മതിച്ചതാണ് അത് വൈകുന്നതു കൊണ്ട് ഞങ്ങൾ രണ്ടുപേരുംകൂടി ഒരു ഡോക്ടറെയും പോയി കണ്ടു രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല സാവധാനം ഉണ്ടായിക്കൊള്ളും എന്ന് ഡോക്ടർ പറഞ്ഞു മരുന്ന് എഴുതിത്തന്നു..

അത് കഴിഞ്ഞു പിന്നെയും കാണിക്കേണ്ട ദിവസമായപ്പോൾ പോകാം എന്ന് പറഞ്ഞു പക്ഷേ അദ്ദേഹത്തിന് അതിൽ അപ്പോൾ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല ഇപ്പോൾ തന്നെ വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം..

പെട്ടെന്ന് എങ്ങനെയാണ് ആളുടെ തീരുമാനം മാറിയത് എന്ന് എനിക്കറിയില്ലായിരുന്നു
എങ്കിൽ പിന്നെ അത് അങ്ങനെ മതി എന്ന് ഞാനും തീരുമാനിച്ചു…

ഇപ്പോൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തോ ഒരു ചേർച്ചയില്ലായ്മ… എല്ലാം വരുന്നതുപോലെ വരട്ടെ എന്ന് ഞാനും തീരുമാനിച്ചു..

ഒരു ദിവസം അദ്ദേഹം പതിവുപോലെ ഓഫീസിലേക്ക് പോയതായിരുന്നു അല്പസമയം കഴിഞ്ഞപ്പോൾ ഒരു വണ്ടി വീട്ട് മുറ്റത്ത് വന്ന് നിൽക്കുന്നത് കണ്ടിട്ടാണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്…

അത് അദ്ദേഹം തന്നെ ആയിരുന്നു ഒപ്പം ഒരു പെണ്ണും ഓഫീസിലേക്ക് പോയ ആൾ അപ്പോൾ തന്നെ എന്തിനാണ് വന്നത് എന്നറിയാതെ ഞാൻ വേഗം അടുത്തേക്ക് ചെന്നു..

കൂടെ വന്ന് സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി ഇത് വീണ…

എന്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്നതാണ് എന്ന് പറഞ്ഞ് അവരെന്തിനാണ് ഇങ്ങോട്ട് വന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല അവരോട് കയറി ഇരിക്കാൻ പറഞ്ഞു ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു.

അപ്പോൾ അവർ ഒന്നും മിണ്ടിയില്ല ഞാൻ വലിയ അടുക്കളയിലേക്ക് നടന്നു ചായ എടുക്കാൻ പെട്ടെന്ന് വീണ എന്റെ കൂടെ അടുക്കളയിലെത്തി അവൾക്ക് എന്നോട് എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു…

അല്ലെങ്കിലും അവർക്ക് എന്തോ ഉദ്ദേശമുണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു ഞാൻ അവൾക്ക് പറയാനുള്ളത് കേൾക്കാൻ റെഡിയായി നിന്നു…

“””മീന ഞാൻ നേരെ കാര്യത്തിലേക്ക് വരാം.. വളച്ചുകെട്ടി പറഞ്ഞ എനിക്ക് ശീലമില്ല ഞാനും വിനുവും സ്നേഹത്തിലാണ് ഞങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു”””

അവൾ പറഞ്ഞത് കേട്ട് ഞാൻ ആദ്യം ഞെട്ടിപ്പോയി.

ആ പറഞ്ഞത് എന്റെ ഭർത്താവിനെ പറ്റിയാണ് ഒരു ഭാര്യയുടെ മുഖത്ത് നോക്കി സ്വന്തം ഭർത്താവിനെ പറ്റി ഇങ്ങനെ ഒരാൾക്ക് പറയാൻ കഴിയുമോ എനിക്ക് ആകെ എന്ത് ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരക്ഷരം മിണ്ടാതെ….

“”വിനുവിന് തന്നെ ഒഴിവാക്കാനും വയ്യ… ആകെ ധർമ്മസങ്കടത്തിലാണ് അവൻ.. തന്നെ അവന് ഭയങ്കര ഇഷ്ടാ…””‘

എന്താണ് അവൾ പറഞ്ഞു വരുന്നത് എന്ന് അറിയാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

“”” വിനുവിനെ തന്നെ ഒഴിവാക്കാൻ വയ്യ എന്നോട് പറഞ്ഞു.. ഞാനില്ലാതെ അവന് പറ്റില്ല താനും.. സൊ ഞാനൊരു സജഷൻ വെച്ചു.. എന്നെ കല്യാണം കഴിച്ചോട്ടെ ഒപ്പം താനും നമുക്കൊരുമിച്ച് അങ്ങ് മുന്നോട്ടു പോവാടോ…

ഇപ്പോൾ ഒത്തിരി പേരുണ്ട് അങ്ങനെ.. തനി സോഷ്യൽ മീഡിയ ഒന്നും കാണാറില്ലേ.. സന്തോഷിച്ച് ജീവിക്കുന്നവരുണ്ട്… അതുപോലെ നമുക്കും മുന്നോട്ടു പോകാം…””‘

വിചിത്രമായ ആ സജഷൻ കേട്ട് ഒരു നിമിഷം ഞാൻ അവിടെ തറഞ്ഞു നിന്നു..

പിന്നെ മെല്ലെ അവളെയും കൂട്ടി വിനുവേട്ടന്റെ അടുത്തേക്ക് പോയി..

എനിക്ക് പറയാനുള്ളത് രണ്ടുപേരോടും കൂടിയാണ് എന്ന് പറഞ്ഞു..

“”” സോഷ്യൽ മീഡിയയിലും മറ്റും പലതും നടക്കുന്നുണ്ടാവും അതൊക്കെ കണ്ട് എന്റെ ലൈഫിൽ അനുകരിക്കാൻ തന്നെ പോലെ ഞാനില്ല.. പിന്നെ ഈ സപത്നി, സപതി എന്നൊക്കെ കുറെ ഏർപ്പാട് പണ്ട് നടന്നിരുന്നതായി കേട്ടിട്ടുണ്ട്…

അത് എന്റെ ജീവിതത്തിൽ വർക്ക് ഔട്ട് ആക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്വാർത്ഥതയോടെ കൊണ്ട് നടക്കുന്ന ഒന്നാണ് അവളുടെ ഭർത്താവ്…

അത് പങ്കു വക്കാൻ അത്ര വലിയ മനസ്സൊന്നും എനിക്കില്ല… താനില്ലാതെ പറ്റില്ല എന്നല്ലേ പറഞ്ഞത്.. എന്തായാലും ആ മനസ് വേദനിപ്പിക്കണ്ട…”””

അത് പറഞ്ഞു അവൾ ആ പടിയിറങ്ങി എന്നെന്നേക്കുമായി…. ഡിവോഴ്സ് നേടി എടുക്കുമ്പോൾ വല്ലാത്ത ഒരാശ്വാസം തോന്നിയിരുന്നു…

ഇനി എനിക്ക് ഞാനായി ജീവിക്കണം.. എനിക്കായി മാത്രം.. നമ്മൾ ഒരാളെ സ്നേഹിക്കുന്നതിന്റെ പേരിൽ നമ്മുടെ ഇഷ്ടങ്ങളെല്ലാം മാറ്റിവെക്കുന്നവർ വിഡ്ഢികളാണ് എന്ന് വലിയൊരു പാഠം എന്റെ ജീവിതത്തിൽ നിന്ന് പഠിക്കുകയായിരുന്നു…