പേടിച്ച് പേടിച്ചു ഞാൻ അമ്മയോട് പറഞ്ഞില്ല, എനിക്കെന്തു പറ്റിയാലും ആ മനസ് താങ്ങില്ല എന്ന് അറിയാം അച്ഛൻ പോയെ പിന്നെ..

(രചന: J. K)

“””എനിക്ക് നേരിട്ട് ഒന്ന് കാണണല്ലോ “”

അങ്ങനെ ഒരു മെസേജ് വന്നപ്പോൾ അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു..

ഇര ഇങ്ങോട്ട് വന്നു കയറുന്നു….

“””അതിനെന്താ എവിടെക്കാ വരണ്ടേ ന്ന് പറഞ്ഞോളൂ…””

അയാൾ റിപ്ലൈ ചെയ്തു…

വീണ്ടും ആ പെണ്ണിന്റെ പ്രൊഫൈൽ ഒന്നൂടെ കയറി നോക്കി അയാൾ..

സുന്ദരിയാണ്.. ആരെയും മയക്കും വിധം..
പക്ഷേ ഈ അന്പത്തഞ്ചു വയസുള്ള തന്നിൽ ആകർഷയായോ…? അതും മകളെക്കാൾ പ്രായത്തിനു താഴെ ഉള്ളവൾ…

ആാാ?? ഓരോരുത്തർ ഓരോ പോലെ ആണല്ലോ…
അയാൾ ഓർത്തു.

പിന്നെ കാത്തിരിപ്പ് ആയിരുന്നു.. അവൾ പറഞ്ഞ ദിവസത്തിനായി.. സമയത്തിനായി.. പറഞ്ഞ സ്ഥലത്ത് എത്തി ചേരുന്നതിനായി…
സമയത്തിന് ഒച്ചിഴയുന്ന വേഗമേ ഉള്ളൂ എന്നയാൾക്ക് തോന്നി..

ഒരു രണ്ട് ആഴ്ച ആയിക്കാണും ഈ പെണ്ണ് ഇങ്ങോട്ട് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വന്നിട്ട്..

ആദ്യമായി ഇങ്ങോട്ട് കയറി ഹായ് എന്നും പറഞ്ഞു.. സാധാരണ തിരിച്ചാണ് ഉണ്ടാകാറ്. പക്ഷേ ഇതു മാത്രം..

മെല്ലെ സംസാരം തുടങ്ങി അതിലൂടെ അവൾ പറഞ്ഞതാണ് ചേട്ടന്റെ ഫോട്ടോ കണ്ടിട്ട് എന്തോ ഒരു ആകർഷണീയത അവൾക്ക് തോന്നി എന്ന്…

ഓരോരുത്തരുടെ യോഗം എപ്പോഴാ തെളിയുക എന്നറിയില്ല എന്നോർത്ത് അയാൾ ആ സമാഗമത്തിനായി കാത്തിരുന്നു…

പറഞ്ഞ ദിവസം അവൾ പറഞ്ഞതുപോലെ അങ്ങോട്ടേക്ക് എത്തി… വിജനമായ ഒരു സ്ഥലത്തെ പണിതീരാത്ത ഒരു കെട്ടിടത്തിലേക്ക് ആയിരുന്നു വിളിച്ചുവരുത്തിയത്…

അല്ലെങ്കിലും ഇത്തരം ഏർപ്പാടുകൾക്ക് വിജനമായ സ്ഥലം ആണല്ലോ നല്ലത് എന്ന് അയാളും ഓർത്തു…

അങ്ങോട്ടേക്ക് കയറി ചെന്നപ്പോൾ കണ്ടു അവളെ പിങ്ക് കളർ സാരിയെല്ലാം ഉടുത്ത് അതിമനോഹരിയായിരുന്നു അവൾ…

അയാളെ കണ്ടത് മനോഹരമായി ഒന്ന് പുഞ്ചിരിച്ചു അയാളോട് കയറി വരാൻ പറഞ്ഞു അയാൾ അവളെ അനുഗമിച്ച് അകത്തേക്ക് നടന്നു….

അതിനുള്ളിൽ ഒരു മുറി സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു അത്യാവശ്യതിന് ഇരിക്കാനായി രണ്ട് കസേരയും, ചെറിയൊരു ബെഞ്ചും അവിടെയുണ്ടായിരുന്നു…

ഇങ്ങനെ പണിതീരാത്ത വീടിനുള്ളിൽ ഇങ്ങനെയൊരു സെറ്റപ്പ് അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.. അയാളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു…

അവൾ കൊടുത്ത വോഡ്ക രുചിയോടെ അയാൾ നുണഞ്ഞു… ക്രമേണ ഉറക്കം വന്ന് അയാളെ മൂടുന്നുണ്ടായിരുന്നു…

എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ ദേഹത്തെല്ലാം വല്ലാത്ത വേദന പോലെ തോന്നി..

അവ്യക്തമായി അവളെ കണ്ടു…

“””നീ.. നീയെന്താടീ ചെയ്തത്???”””
ഏറിയ കോപത്തോടെ അയാൾ ചോദിച്ചു..

അവർ ചിരിയോടെ അതിനുള്ള മറുപടി നൽകി…

“”സിമ്പിൾ…. നിന്റെ ആണത്തം കാണിക്കുന്ന ആ ആറിഞ്ചില്ലേ?? അത് ഞാനങ്ങു ചെത്തി കളഞ്ഞു… ഇപ്പോ ഇതാണ് രാജേന്ദ്രാ ട്രെൻഡ്… നീയീ സിനിമ ഒന്നും കാണാറില്ലേ…””””

“”എന്തിനാടീ… എന്തിനാടീ… നീ….”””
കിടന്നിടത്ത് കിടന്നുകൊണ്ട് അയാൾ ആക്രോശിച്ചു ചിരിയായിരുന്നു അതിനും അവൾക്കുള്ള മറുപടി….

“”””ഓർമ്മയുണ്ടോ ഒരു പതിന്നാല് വയസുകാരി പെൺകുട്ടിയെ… കണ്ണ് പൊരി വെയിലത്ത് നീ പണിയെടുത്ത് അവളുടെ വീട്ടിലേക്ക് അല്പം വെള്ളം വാങ്ങാൻ വേണ്ടി വന്നിരുന്നു…

വയ്യാത്തത് കാരണം സ്കൂളിൽ പോകാതിരുന്ന അവൾ നിനക്ക് പാവം തോന്നി വെള്ളം കൊണ്ടു തന്നു…

അവളുടെ വീട്ടിൽ ചെവി കേൾക്കാത്ത ഒരു പാവം അമ്മൂമ്മ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കിയ നീ അവളെ കടന്നു പിടിച്ചു… സ്വന്തം മകളുടെ പ്രായം പോലും ഇല്ലാത്ത അവളെ നീ പിച്ചി ചീന്തി….””””

ഒരു കിതപ്പോടെ അവൾ ഇത്രയും പറഞ്ഞു തീർത്തപ്പോൾ രാജേന്ദ്രന്റെ ഓർമ്മകൾ പുറകിലേക്ക് പോയി…

അതെ അവൾ പറഞ്ഞതെല്ലാം ശരിയാണ് താൻ ഒരു പാവം പെൺകുട്ടിയോട് ഇങ്ങനെയെല്ലാം ചെയ്തിട്ടുണ്ട്….
അവളാണോ ഇത് അയാൾക്ക് ആകെ ഭയമായി…

അന്ന് തനിക്ക് ഒരു പിഡബ്ല്യുഡി കോൺടാക്ടരുടെ കീഴിലായിരുന്നു ജോലി…

റോഡ് പണിക്കായി എത്തിയതായിരുന്നു അവിടെ കുറെ ദിവസമായിരുന്നു അവളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അവരുടെ വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രമേ ഉള്ളൂ എന്നു മനസ്സിലാക്കി..

അമ്മ എന്നും രാവിലെ ജോലിക്ക് പോകുമെന്നും….. എന്നും അമ്മയുടെ കൂടെ അവളും പോകാറുണ്ട്..

ഒരു ദിവസം അവൾ പോയിട്ടില്ല എന്ന് മനസ്സിലാക്കി വീടിനു ചുറ്റും അവൾ അറിയാതെ നടന്നു. അവിടെ അവളുടെ അമ്മയും ഇല്ല എന്ന് മനസ്സിലാക്കി അതുകൊണ്ടാണ് വെള്ളം വേണം എന്ന വ്യാജേന ചെന്നത്….

അവൾ പുറത്തേക്ക് വന്നതും അവളെ കയറി പിടിച്ച് വലിച്ച് വീടിനു പുറകിലുള്ള ബാത്റൂമിലേക്ക് കൊണ്ടുപോയി…
അവിടെ വെച്ചാണ് അവളെ താൻ…

“”ഇപ്പോ ഓർമ്മ വന്നോടോ…???”””

കാലുകൊണ്ട് ഒന്ന് തട്ടി അയാളോട് അവൾ ചോദിച്ചു….

“””ഞാൻ എനിക്കൊരു തെറ്റ്… “””

അയാൾ വാക്കുകൾക്കായി പരതി

“””തെറ്റോ… ഇതാണോ തെറ്റ്. നീ ചെയ്തതിന്റെ പേരിൽ ഒരായുസ്സ് മുഴുവൻ ഉരുകി ഉരുകി തീരണം ആയിരുന്നു ഞാൻ…. അതും ഞാൻ മനസാ അറിയാത്ത കുറ്റത്തിന്… “””

ഭയം അയാളെ അപ്പോഴേക്ക് കീഴ്പെടുത്തിയിരുന്നു…

“””‘അന്ന് ഒന്നും അറിയില്ലായിരുന്നു എനിക്ക്.. എന്താണ് സംഭവിച്ചത് എന്ന് പോലും…. പേടിച്ച്.. പേടിച്ചു ഞാൻ…. അമ്മയോട് പറഞ്ഞില്ല.. എനിക്കെന്തു പറ്റിയാലും ആ മനസ് താങ്ങില്ല എന്ന് അറിയാം..

അച്ഛൻ പോയെ പിന്നെ എന്നിൽ മാത്രാ പ്രതീക്ഷ…. നന്നായി പടിക്കു ന്ന കുട്ടി. ക്ലാസ്സിൽ പോലും ശ്രെദ്ധിക്കാതെ ആയി…

ഒടുവിൽ അമ്മയെ പോലെ കണ്ട ടീച്ചരോട് എല്ലാം പറഞ്ഞു…
ആരോടും പറയണ്ട തനിക്ക് ഒന്നും പറ്റിയില്ല എന്ന് ടീച്ചർ പറഞ്ഞു…

ആരുമറിയാതെ ടീച്ചർ കൗൺസിലിങ്ങിന് കൊണ്ടുപോയി പതിയെ ഞാൻ ജീവിതത്തിലേക്ക് വന്നു.. അന്നും ഉള്ളിൽ കനൽ പോലെ തന്റെ മുഖം കെടാതെ സൂക്ഷിച്ചിരുന്നു….
അന്നും ടീച്ചർ പറഞ്ഞ ഒറ്റ വാക്കാണ് എന്നെ പിടിച്ചു നിർത്തിയത്…

നീ തളരരുത് നീ തളർന്നാൽ വേറെ ആർക്കും ഒന്നും നഷ്ടപ്പെടാനില്ല… നഷ്ടം നിനക്ക് മാത്രമാണെന്ന്….

അപ്പോൾ മുതൽ ഞാൻ തീരുമാനിച്ചിരുന്നു എന്നെ നരകത്തിലേക്ക് തള്ളിവിട്ട് സന്തോഷിക്കുന്ന നിന്നെ ഒരിക്കൽ വന്നു കാണും എന്ന് പകരം വീട്ടാൻ… വൈകി അറിയാം.. എന്നാലും ഇനി ഒരു തവണ കൂടെ നിന്റെ ഉള്ളിലെ ചെകുത്താൻ ഉണരാൻ പാടില്ല..

ഇതുവരെയ്ക്കും പ്രാർത്ഥനയായിരുന്നു നിന്റെ ആയുസ്സ് അതിനുമുമ്പ് ഒടുങ്ങല്ലേ എന്ന്….
അതും പറഞ്ഞു അവൾ നടന്നു നീങ്ങുമ്പോൾ കരുണക്കായി അയാൾ കേണു….

“””” എന്നെ കൊന്നിട്ടെങ്കിലും പോകു വേദന സഹിക്കാൻ വയ്യ എന്ന് പറഞ്ഞ് അയാൾ അലറി…

“”ആരും വരില്ലടോ ഇങ്ങോട്ട് താൻ നരകിച്ചു ചാവും…ഗുഡ് ബൈ…”””

അതും പറഞ്ഞു അവൾ തിരിഞ്ഞു നടക്കുമ്പോൾ ആ ചുണ്ടിൽ വല്ലാത്ത ഒരു ചിരി ഉണ്ടായിരുന്നു….

വിജയത്തിന്റെ…..