അവളോടുള്ള ബന്ധം അയാൾ മുതലെടുക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു, അവരുടെ സ്വകാര്യ നിമിഷങ്ങൾ..

(രചന: J. K)

ഫോൺ റിങ് ചെയ്തതും ഞെട്ടി നോക്കി അജിത…. അയാളുടെ നമ്പർ… ബാബുവിന്റെ..
ഒരു വിറയൽ ദേഹത്ത് മൊത്തത്തിൽ പടരുന്നത് അറിഞ്ഞു…

കുറച്ചു കാലം മുമ്പുവരെ ഈയൊരു നമ്പറിൽ നിന്നുള്ള കോൾ വരുമ്പോൾ വല്ലാത്തൊരു കുളിരായിരുന്നു….ഇപ്പോൾ താൻ ഏറെ ഭയപ്പെടുന്നതും ഇതാണ്… വിറയ്ക്കുന്ന കൈകളോടെ ഫോൺ അറ്റൻഡ് ചെയ്തു അവൾ …

അപ്പുറത്തുനിന്ന് ഭീഷണിയായിരുന്നു നീ വരാൻ തയ്യാറാണോ എന്ന്?? അല്ല എന്ന് പറഞ്ഞപ്പോൾ അതിന്റെ ഭവിഷത്ത് അനുഭവിക്കാൻ തയ്യാറായിക്കോ എന്ന് പറഞ്ഞു ഫോൺ കട്ടായി…

തികട്ടി വന്ന അലറിക്കരച്ചിൽ വാപൊത്തി പിടിച്ചടക്കി നിർത്തി അവൾ…

ജോലികഴിഞ്ഞ് മൂക്കുമുട്ടെ കള്ളുകുടിച്ച് വന്ന് ബോധമില്ലാതെ കിടന്നുറങ്ങുന്ന ഭർത്താവ് മാത്യുവിനെ ഒന്ന് നോക്കി അവൾ….
ഒപ്പം നിഷ്കളങ്കമായി ഉറങ്ങുന്ന തന്റെ കുഞ്ഞിനെയും …

മാത്യുവുമായി പ്രണയവിവാഹമായിരുന്നു അവളുടേത് രണ്ട് മതം ആയതുകൊണ്ട് വീട്ടുകാർ എതിർത്തു….

മാത്യുവിന് ആരുമുണ്ടായിരുന്നില്ല അനാഥനായിരുന്നു.. അനിതയുടെ വീടിന്റെ അടുത്തുള്ള കോറിയിൽ പണിക്ക് വന്നതായിരുന്നു മാത്യു അവിടെ വച്ചാണ് പരിചയപ്പെടുന്നത്…

ഇരുനിറം എങ്കിലും സുന്ദരിയായിരുന്നു അജിത.. നീണ്ട സമൃദ്ധമായ മുടിയും ആകാരവടിവും അവളുടെ സൗന്ദര്യത്തിന് മാറ്റേ കിയിരുന്നു അജിതയുടെ അച്ഛന് ഒരു ചെറിയ ചായക്കടയുണ്ട് ക്വാറിക്ക് അടുത്ത്….

അവിടെ നിന്ന് ആയിരുന്നു ജോലിക്കാർ എല്ലാവരും ചായ കുടിക്കുന്നത്… അനിതയും അവിടെ സഹായിക്കാൻ പോകുമായിരുന്നു അങ്ങനെ കണ്ടാണ് മാത്യുവിനെ ഇഷ്ടപ്പെട്ടത്….

കാണാൻ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരൻ സൗമ്യമായ പെരുമാറ്റം.. അയാൾക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ തോന്നിയ ഒരു സഹതാപം മെല്ലെ പ്രണയമായി മാറുകയായിരുന്നു….

എല്ലാം ഉപേക്ഷിച്ചു അയാളോടൊപ്പം ഇറങ്ങി പോകുമ്പോൾ വീട്ടിൽ നിന്ന് പടിയടച്ച് പിണ്ഡം വെക്കുകയും…

ഇനി ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു ഇനി അങ്ങോട്ട് തിരിച്ചു പോകാൻ കഴിയില്ല എന്ന് പൂർണ ബോധ്യത്തോടെ തന്നെയാണ് ഇറങ്ങിപ്പോന്നത്….

ഉള്ളിൽ കത്തിനിൽക്കുന്ന പ്രണയം കാരണം അതിലൊന്നും അശേഷം കുറ്റബോധം തോന്നിയില്ല…

ആദ്യമൊക്കെ വലിയ സ്നേഹവും കാര്യങ്ങളും ഒക്കെ തന്നെ ആയിരുന്നു.. ഒരു പെൺ കുഞ്ഞു കൂടി വന്നതോടുകൂടി അവരുടെ സന്തോഷം ഇരട്ടിച്ചു….

കുഞ്ഞിനെ താഴെയും തലയിലും വയ്ക്കാതെ കൊണ്ടുനടന്നു അവർ.. പക്ഷേ ക്രമേണ അയാളുടെ ശ്രദ്ധ കുടിയിലേക്ക് മാറി വെറുതെ കുടിച്ച് ബോധമില്ലാതെ വീട്ടിൽ വന്നു കിടക്കും…

ആദ്യം ജോലിചെയ്തതിന്റെ പാതി പണം വീട്ടിൽ കൊടുത്തിരുന്നുവെങ്കിൽ പിന്നീട് അതും എടുത്തു കുടിക്കാൻ തുടങ്ങി…

പല രീതിയിൽ അയാളോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അജിത… തങ്ങൾക്ക് വേറെ ആരുമില്ല ഇങ്ങനെ നശിക്കരുത് എന്ന്.. അയാൾ അതൊന്നും ചെവിക്കൊണ്ടില്ല.. ലഹരിയുടെ ലോകത്തേക്ക് പതിയെ ചേക്കേറിയിരുന്നു അയാൾ…

മകളെയും വെച്ച് അജിത ശരിക്കും ബുദ്ധിമുട്ടി… കുഞ്ഞിനെയുംകൊണ്ട് അടുത്ത ഒരു വക്കീൽ അമ്മയുടെ വീട്ടിൽ പണിക്കു പോകാൻ തുടങ്ങി അങ്ങനെ ക്രമേണ അവളുടെ കാര്യങ്ങൾ അങ്ങനെ നടത്താൻ തുടങ്ങി….

അവർ നല്ല സഹായം ആയിരുന്നു.. ഇതിനിടയിലാണ് മാത്യു വിന്റെ കൂട്ടുകാരൻ ബാബു, എന്നൊരാൾ വീട്ടിൽ വരുന്നത്….

കുടിച്ച് ബോധം ഇല്ലാത്ത മാത്യുവിനെ താങ്ങിയെടുത്ത് അയാൾ കൊണ്ടുവരുമ്പോൾ വീടിന്റെ വാടക കൊടുക്കാൻ ഇട്ടു വീട്ടുടമസ്ഥൻ വന്നു ചീത്ത പറയുകയായിരുന്നു……
ബാബു കൂടി കേട്ടത് ആകെ വിഷമമായി അജിതക്ക്…

പൊള്ളി പനിക്കുന്ന മോളെയും കൊണ്ട് ആശുപത്രിയിലേക്ക് ഇറങ്ങിയതായിരുന്നു അജിത.. അപ്പോഴാണ് വീട് ഉടമസ്ഥൻ വന്നതും ഇത്രയും വഴക്ക് ഉണ്ടാക്കിയതും…

കുഞ്ഞിനെയും കൂട്ടി ഇവിടെ നിന്ന് ഇറങ്ങി കൊള്ളാൻ അയാൾ പറഞ്ഞപ്പോൾ ബാബു വേഗം പോക്കറ്റിൽ കിടന്ന പൈസ എടുത്തു കൊടുത്തു.. കുടിശിക മുഴുവൻ തീർത്ത് കൊടുത്തപ്പോൾ സന്തോഷത്തോടെ അയാൾ അവിടെ നിന്നും പോയി,

“” ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ പണം കിട്ടും അല്ലേ?? “”” എന്നും പറഞ്ഞ്..

ആകെ വല്ലാത്ത ഒരു അവസ്ഥയിൽ നിന്നു അജിത… ആദ്യമായി കാണുകയാണ് അങ്ങനെ ഒരു കൂട്ടുകാരനെ….

അയാൾ വഴിയിലെവിടെയോ മാത്യുവിനെ കണ്ടിട്ട് എടുത്തു കൊണ്ടു വന്നതാണ്…. ആ ഉപകാരം കൂടി പോരാഞ്ഞിട്ട് ആണ് ഇപ്പോൾ വാടക കൂടി കൊടുത്തത്…. എന്തു വേണം എന്നറിയാതെ അജിത നിന്നു….

“””” മോൾക്ക് ഒട്ടും വയ്യല്ലോ വരൂ ഞാൻ ആശുപത്രിയിൽ ആക്കാം””” എന്ന് അയാൾ പറഞ്ഞു….

വേണ്ട എന്ന് പറയാൻ വയ്യാതെ, അജിത് അയാളുടെ സഹായം സ്വീകരിച്ചു അതൊരു തുടക്കമായിരുന്നു പിന്നീട് പല ഉപകാരങ്ങളും ആയി അയാൾ അവരുടെ വീട്ടിൽ കയറി ഇറങ്ങി…

ക്രമേണ അജിതയ്ക്ക് അയാളോട് എന്തോ ഒരു സ്നേഹം തോന്നി തുടങ്ങി… അജിതയുടെ ബെഡ്റൂം വരെ എത്തി ആ ബന്ധം…..

നിരാലംബയായ പെണ്ണിനെ സഹായിക്കാൻ വന്ന ഒരു രക്ഷകന്റെ മുഖമാണ് അയാളിൽ അവൾ കണ്ടത് പക്ഷേ അവളോടുള്ള ബന്ധം അയാൾ മുതലെടുക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ വൈകിപ്പോയിരുന്നു…

അവരുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈൽ വീഡിയോയിൽ അയാൾ പകർത്തിയിരുന്നു…

അത് അവളെ കാണിച്ച് അയാൾ വിളിക്കുന്നിടത്ത് ചെല്ലണമെന്ന് അയാൾ ഭീഷണിമുഴക്കി….. എന്ത് വേണമെന്ന് അവൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല തന്റെ സഹായത്തിന് പോലും ആരുമില്ല എന്ന പൂർണ ബോധ്യമുണ്ടായിരുന്നു അവൾക്ക് …

ചെയ്തുപോയ തെറ്റിന്റെ വ്യാപ്തി അവളെ കൂടുതൽ വിഷമിപ്പിച്ചു…

ജോലി ചെയ്യുന്ന വീട്ടിലെ വക്കിൽ അമ്മയോട് എല്ലാം തുറന്നുപറയാൻ അവൾ തീരുമാനിച്ചു അവിടെ ചെന്ന് എല്ലാം പറഞ്ഞതും അവർ പൊട്ടിത്തെറിച്ചു…..

ഇത്രയും തരംതാഴ്ന്ന ഒരു പ്രവർത്തി അവളുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചില്ല എന്നവർ പറഞ്ഞപ്പോൾ അവരുടെ മുന്നിൽ അവൾ പൊട്ടിക്കരഞ്ഞു..

അവളുടെ കരച്ചിൽ കേട്ട് അവരുടെ മനസ്സ് അറിഞ്ഞില്ല തെറ്റ് അവളുടെതാണെന്ന് അവർക്ക് പൂർണ ബോധ്യമുണ്ടായിരുന്നു… പക്ഷേ അവളുടെ കൂടെ ചെന്ന കുഞ്ഞിന്റെ മുഖം കാണെ അവർ സഹായിക്കാമെന്നേറ്റു മനസ്സില്ലാമനസ്സോടെ….

അയാൾ പറഞ്ഞ പ്രകാരം ആ സ്ഥലത്തേക്ക് അജിത ചെന്നു അവിടെ പോലീസിന്റെ സഹായത്തോടെ അയാൾക്കായി കെണി ഒരുക്കിയിരുന്നു… അയാളെ പിടിച്ച് എല്ലാ വീഡിയോകളും നശിപ്പിച്ചു…

അവളോട് തിരിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞു..
മാത്യൂസ് എല്ലാം അറിയുന്നത് അപ്പോഴായിരുന്നു.. അജിതയെ ഉപദ്രവിക്കാൻ ആയി ചെന്നപ്പോൾ, വക്കീൽ അമ്മ തടഞ്ഞു…

ഈ സംഭവിച്ചതിന് എല്ലാം തനിക്കും പങ്കുണ്ട് എന്ന് അയാളുടെ മുഖത്ത് അടിക്കും പോലെ പറഞ്ഞു.

പെണ്ണിനെ ഇറക്കി കൊണ്ടുവന്നാലും കുഞ്ഞിനെ ഉണ്ടാക്കി കൊടുത്താലും പോരാ അവളുടെ കാര്യം കൂടി ശ്രദ്ധിക്കണം എന്ന് അയാളോട് വക്കീൽ അമ്മ പറഞ്ഞു…

പിന്നെ അയാൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല..

അവളുടെ തെറ്റ് ക്ഷമിക്കാൻ അയാൾ തയ്യാറായി… വക്കീൽ അമ്മയുടെ നിർദ്ദേശപ്രകാരം ഒരു ഡീഅഡിക്ഷൻ സെന്റർ ഇൽ പോയി കുടി പൂർണ്ണമായും നിർത്തി…

സാധാരണപോലെ ജോലിക്ക് പോകാനും പണം കൃത്യമായി അജിതയെ ഏൽപ്പിക്കാനും തുടങ്ങി.. തിരിച്ചു കിട്ടില്ല എന്ന് കരുതി അവരുടെ കുടുംബത്തിന്റെ സന്തോഷം തിരികെ വന്നു…