എപ്പോളും ഇതാടോ അവസ്ഥ എന്നോട് ഒരു പെണ്ണ് മിണ്ടണതൊ ഫോൺ..

കന്താരിയുടെ കലിപ്പൻ
(രചന: Joseph Alexy)

“എന്തിനാ ആ പെണ്ണിനെ വിളിച്ചേ.? കൂടെ ജോലി ചെയ്തതാന്നും പറഞ്ഞ് എപ്പോളും വിളിക്കണോ?” അവൾ ഫോണിൽ കൂടി അലറി.

“അതിന് അവൾ ഇങ്ങോട്ട് വിളിച്ചാൽ ഞാൻ ‌ ചെയ്യാനാ പൊന്നു.. വിളിക്കണ്ടാന്നു പറയാൻ പറ്റോ “.
അവനും വിട്ട് കൊടുത്തില്ല.

” ഫോൺ എടുക്കണ്ടല്ലൊ.. അല്ലേൽ ബ്ലോ ക്ക്‌ ചെയ്തോ.. ഇനി അവളെ വിളിച്ചാ പിന്നെ എന്നെ വിളിക്കണ്ടാ ”

“എനിക്ക് എന്റെ ഫ്രണ്ട്സ് വിളിച്ചാൽ ഒന്നും മിണ്ടാൻ പോലും പാടില്ലേ??? “”

“മിണ്ടിക്കൊ .. എപ്പോളും മിണ്ടിക്കൊ ഞാൻ ചോദിച്ചാൽ അല്ലെ പ്രശ്നം.. ഇനി ഞാൻ ഒന്നും മിണ്ടണില്ല ” ദേഷ്യത്തോടെ അവൾ ഫോൺ കട്ട്‌ ചെയ്ത് പോയി.

ഫോൺ കുറച്ചു നേരം കൂടി ചെവിയിൽ പിടിച്ചു സനു അവിടെ തന്നെ നിന്നൂ.
പിന്നെ തന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന
ദീപയെ നൊക്കി ചമ്മിയ ചിരിച്ചു.

“എപ്പോളും ഇതാടോ അവസ്ഥ എന്നോട് ഒരു പെണ്ണ് മിണ്ടണതൊ ഫോൺ വിളിക്കണതൊ ഒന്നും അവൾക് ഇഷ്ടല്ല .. പിന്നെ അതും പറഞ്ഞു അടി ആവും..

ഇപ്പൊ തന്നെ താൻ എന്റെ കൂടെ ഉണ്ട് എന്നറിഞ്ഞാൽ പിന്നെ ആരാ എന്താന്ന് ഓക്കേ അറിയണം … പിന്നെ അതും പറഞ്ഞു തുടങ്ങും ”

അവന്റെ വിഷമം കെട്ട് ദീപയും കൂടെ ചിരിച്ചു.

“എടൊ സനു.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ??”

“ആടോ താൻ ചോദിക്ക് ”

“അവൾ ഇത് പോലെ എല്ലാ കാര്യത്തിനും തന്നോട് അടി കൂടുന്നുണ്ടോ ?? തനിക്ക് R estrictions വക്കാറുണ്ടോ ?? ”

“ആടോ എപ്പോളും ഇതാ അവസ്ഥ എനിക്ക് എന്റെ ഗേൾ ഫ്രണ്ട്സ്ന്റെ ബർത്ത്ഡേ സറ്റാറ്റ്സ് വക്കാൻ പോലും പറ്റില്ല ”

അവൻ സംസാരിച്ചു ഇരിക്കുബോൾ തന്നെ ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി.

“പൊന്നു ആണ് പിന്നേം വിളിക്കുന്നു.. ഞാൻ ഇതൊന്നു തീരുമാനം ആക്കട്ടെ.. ഇപ്പൊ വരാട്ടോ”

സനു ഫോൺ അറ്റൻഡ് ചെയ്ത് എഴുനെറ്റ് പോയി.

ദീപയും സനുവും കോളേജിൽ ഒരുമിച്ചു പഠിച്ച ബന്ധം ആണ് .. ഇടക്ക്
വിളിക്കുമെങ്കിലും കുറേ നാൾ കൂടിയാണ് അവനെ നേരിട്ട് കാണുന്നത്.

“ഇനി ഞാൻ അവളെ വിളിക്കില്ല..
ആടി പെണ്ണെ നിനക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ വിളിക്കില്ല.. സത്യം..
നിന്നെ മാത്രേ ഇഷ്ടള്ളൂ .. ആം ശരി..
ഞാൻ ഇപ്പോൾ ടൗണിൽ ആണ് .. ഞാൻ വിളിക്കാം കുറച്ചു തിരക്കിൽ ആണ്”

അവന്റെ ഉച്ചത്തിൽ ഉള്ള സംസാരം ദീപയിൽ ചിരിയാണ് കൊണ്ട് വന്നത്.

അവൻ പിന്നെയും അവൾക് മുന്നിൽ ആയ് ഇരുന്നു.

“എടൊ സോറി.. ഏത് സമയവും അവൾക് എന്നെ വിളിക്കണം.. ഞാൻ എവടെ ആന്ന് അറിയണം ഇതാണ് അവസ്ഥ”

അവൻ ചമ്മിയ മുഖതോട് കൂടി അവൾക് മുന്നിൽ ഇരുന്നു.. പിന്നെ കൊഫീ കയ്യിൽ എടുത്ത് കുടിക്കാൻ തുടങ്ങി.

“സനു.. ഞാൻ പറയുന്നത് കൊണ്ട് തനിക്ക് ഒന്നും തോന്നരുത് ”

“എന്ത് തോന്നാൻ താൻ പറ

“സനു.. ഇതൊരു ടോക്സിക്ക് റിലേഷൻ ആണ് ”

ദീപ അവന്റെ മുന്നിലേക്ക് ഒന്നു കൂടി ആഞ് ഇരുന്നു. സനു ഒന്നും മാനസിലാകാത്ത പോലെ അവളെ നൊക്കി.

“എടൊ സനു.. എനിക്ക് തന്നെ നന്നായിട്ട് അറിയാം .. താൻ ശരിക്കും ട്രാപ്ഡ് ആണ് അവൾക് സംശയം ആണ് അല്ലാണ്ട് സ്നേഹം കൂടുതൽ കൊണ്ട് ഒന്നും അല്ല ”

“ഏയ്യ് അങ്ങനെ ഒന്നും ആവില്ല”

“എടൊ തന്നെ വിശ്വസിക്കുന്നാ ഒരാൾ ആണെങ്കിൽ എപ്പോളും എവിടെയാന്ന് എന്താണ് എന്നൊക്കെ വിളിച്ചു ചൊദിക്കൊ..

പിന്നെ ഗേൾ ഫ്രണ്ട്സ്നോട്‌ മിണ്ടിയാൽ ദേഷ്യം പിടിക്കണത് ഓക്കേ മൂത്ത സംശയം ആണ് .. തന്റെ ഫ്രീഡം ആണ് അവൾ ഇല്ലാണ്ട് ആകുന്നത്.. ആലോചിച്ചു നോക്ക് ”

സനു അവൾ പറഞ്ഞതിൽ കാര്യം ഉള്ള പോലെ ശ്രദ്ധിക്കാൻ തുടങ്ങി.

“സനു.. നിന്റെ പൊന്നുവിനു.. കാര്യങ്ങൾ പറഞ്ഞു കൊടുക്ക് .. ഒരാളുടെ ഫ്രീഡം ആണ് ആരോട് മിണ്ടണം എന്നത് ഓക്കേ… നീ ഒരു ടോക്സിക് റിലേഷനിൽ ആണ് ”

ദീപ അവനിൽ മാറ്റം കൊണ്ട് വരാൻ നോക്കി.

“താൻ പറഞ്ഞത് ശരി ആണ് ആൾ കുറച്ചു അധികം പൊസെസ്സിവ് ആണ്.. അധികം ഫ്രണ്ട്സ് ഒന്നും ഇല്ലാത്ത കൂട്ടത്തിൽ ആണ് എന്നാലും…”

“ഒരെന്നാലും ഇല്ലാ താൻ അവളോട് കാര്യങ്ങൾ സംസാരിക്ക് .. പിന്നേം അവൾ ഇത് പോലെ തന്നെ ആണേൽ ഒഴിവാക്കടോ”

ദീപയുടെ വാക്കുകൾ അവനിൽ
അലയടിച്ചു.

“ആടോ ഇന്ന് തന്നെ അവളോട് ഈ കാര്യം സംസാരിക്കണം.. ഇന്നത്തോടെ ഞാൻ ഇതിന് തീരുമാനം ഉണ്ടാക്കും ..”

കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവർ പിരിഞ്ഞു.

3 ദിവസത്തിനു ശേഷം

ദീപ ഫോൺ എടുത്ത് അവന്റെ നമ്പറിലെക്ക് വിളിച്ചു.

“ഹെലോ..”

“എടൊ സനു താൻ എവിടെ ആണ് .. കുറച്ചു ദിവസം ആയല്ലോ വിളിച്ചിട്ട് എന്തായി കാര്യങ്ങൾ ഓക്കേ?”

“ദീപാ ഞാൻ തന്നെ വിളിക്കാൻ ഇരിക്കാരുന്നു.. ” അവൻ പതിവ് ടോണിൽ തന്നെ ആണ് സംസാരിച്ചത്

“എന്തായി..കാര്യങ്ങൾ ?? ”

“ഞാൻ താൻ പറഞ്ഞ കാര്യങ്ങൾ ഓക്കേ അവളോട് സംസാരിച്ചു.. അവൾ എല്ലാം കേട്ടിരുന്നു..”

“എന്നിട്ട് ” ദീപയിൽ ആകാംഷ നിറഞ്ഞു.

“എന്നിട്ട് എന്താ അവൾക് തന്നെ തീരെ ഇഷ്ടായില്ല.. താൻ പറഞ്ഞ കാര്യങ്ങൾ അത്രേം കൂടി ഇഷ്ടായില്ല..അത് കൊണ്ട് ”

“അത് കൊണ്ട് ?”

“താൻ ഇനി എന്നെ വിളിക്കരുത് അവൾക് അതിഷ്ട്ടല്ലാ.. അപ്പൊ ശരി എന്തേലും ഉണ്ടേൽ ഞാൻ അങ്ങോട്ട് വിളിക്കാ ട്ടോ ”

ദീപാ ഫോൺ കയ്യിൽ പിടിച്ചു കുറച്ചു നേരം കൂടി നിന്നു..

“ചങ്കരൻ പിന്നേം തെങ്ങേൽ തന്നെ”

Leave a Reply

Your email address will not be published. Required fields are marked *