അതുകേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി, ഈ വിവാഹവുമായി മുന്നോട്ടുപോകാൻ രവി അച്ഛനും ശ്രീയേട്ടനും തയ്യാറായിരുന്നു..

(രചന: J. K)

നേരത്തോടു നേരം ആ ശവശരീരം സ്വന്തം മകനെയും കാത്തു കിടന്നു…
അത് നാളെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി അഷ്ടമിക്ക്..

തലഭാഗത്ത് വച്ച ചന്ദനത്തിരി തീരാറായതും പുതിയ പാക്കറ്റ് പൊട്ടിച്ച് അവൾ അതിൽ നിന്ന് മൂന്നാലെണ്ണം കത്തിച്ചുവച്ചു…

ഇനിയും എത്രയെണ്ണം എരിഞ്ഞു തീർന്നാൽ ആണ് ഈ ശരീരത്തിന് മോക്ഷം കിട്ടി അഗ്നിയിൽ ദഹിപ്പിക്കുക എന്നവൾ വെറുതെ ചിന്തിച്ചു…

പിന്നെ അവളുടെ കണ്ണുകൾ നീണ്ടത് മഹിതയിലേക്കാണ്…
രവിയച്ഛന്റെ മരുമകൾ.
ഒരുപക്ഷേ ചെറുപ്പം മുതൽ താൻ ആഗ്രഹിച്ചതും ആ ഒരു സ്ഥാനമാണ്. പക്ഷേ വിധി അതാണ് തന്നിൽ നിന്നും എല്ലാം തട്ടിപ്പറിച്ചത്.

മഹിത വരുന്നവർക്ക് മുന്നിൽ സ്നേഹമയിയായ മരുമകളായി അഭിനയിച്ച് തകർക്കുന്നുണ്ട് അത് കാണാൻ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛിച്ചിരി വിരിഞ്ഞു…

സമയം കിട്ടുമ്പോഴൊക്കെ അവൾ തന്നെ കുത്തി പറയാനും നോവിക്കാനും കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കിയില്ല…

മുമ്പും കേട്ട് ശീലം ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ഒന്നും മിണ്ടാതെ അവിടെത്തന്നെയിരുന്നു. ഇനിരവി അച്ഛനായി തനിക്ക് ചെയ്യാനുള്ളത് ഇതു മാത്രമാണ് എന്ന് ബോധ്യവും ഉണ്ടായിരുന്നു…

അത്ര പെട്ടെന്ന് ഒരാൾ പറഞ്ഞാൽ ഒന്നും തീരുന്നതല്ല തനിക്ക് ഈ വീടുമായുള്ള ബന്ധം…

അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെട്ടത് ആയിരുന്നു തനിക്ക് അതുകൊണ്ടുതന്നെ അമ്മയും താനും ഒറ്റയ്ക്കായിരുന്നു.. ഒരച്ഛന്റെ സ്നേഹവും വാത്സല്യവും എല്ലാം തന്നത് രവി അച്ഛനാണ്.. അച്ഛന്റെ പെങ്ങളുടെ ഭർത്താവ്…

അവർക്കും എന്റെ വീട്ടിൽ ഉള്ളതുപോലെതന്നെ ഒരു മകനായിരുന്നു ആകെ ഉണ്ടായിരുന്നത്..
ശ്രീജിത്ത്‌ എന്റേ ശ്രീയേട്ടൻ…

ചെറുപ്പം മുതലേ പറഞ്ഞു വെച്ചിരുന്നതാണ് ഞങ്ങളുടെ വിവാഹം.. അതുകൊണ്ടുതന്നെ ഇരുവരും പരസ്പരം ആ ഒരു രീതിയിൽ തന്നെയാണ് കണ്ടിട്ടുള്ളത്..

എന്റെ ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ അമ്മയും അപ്പച്ചിയും എല്ലാം പറഞ്ഞിരുന്നു ഇനി വച്ച് നീട്ടേണ്ട ഞങ്ങളുടെ വിവാഹം എന്ന്.

അങ്ങനെയാണ് ഒരു നല്ല നാള് നോക്കാൻ വേണ്ടി അമ്മയും അപ്പച്ചിയും കൂടി ജോൽസ്യരുടെ അടുത്തേക്ക് പോയത് ഞങ്ങളുടെ ജാതകം കണ്ടപ്പോൾ തന്നെ അയാൾ പറഞ്ഞിരുന്നു ഈ ജാതകങ്ങൾ ഒരു കാരണവശാലും ചേർക്കരുത് പെൺകുട്ടിക്ക് വൈധവ്യയോഗമുണ്ട് എന്ന്….

അതുകേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി…ഈ വിവാഹവുമായി മുന്നോട്ടുപോകാൻ രവി അച്ഛനും ശ്രീയേട്ടനും തയ്യാറായിരുന്നു.

പക്ഷേ അപ്പച്ചി മാത്രം ഒരു അഭിപ്രായവും പറയാതെ നിന്നു എതിർത്തത് ഞാനും അമ്മയും ആയിരുന്നു ഞങ്ങൾ കാരണം ആ വീട്ടുകാർക്ക് ഒരു ദോഷം വരുന്നത് സഹിക്കാൻ പോലും കഴിഞ്ഞില്ല..

അതിന്റെ പേരിൽ ശ്രീയേട്ടൻ ഒരുപാട് വഴക്ക് പറഞ്ഞു ഈ നൂറ്റാണ്ടിൽ ആരെങ്കിലും ഇതും നോക്കിയിരിക്കുമോ ഏതെങ്കിലും ഒരു ജോത്സ്യൻ എന്തെങ്കിലും വിഡ്ഢിത്തരം പറഞ്ഞെന്ന് വിചാരിച്ച് അത് നടക്കണം എന്നുണ്ടോ എന്നൊക്കെ പറഞ്ഞ് വാദിച്ചു…

എന്തൊക്കെ പറഞ്ഞാലും അതൊന്നും എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ പോന്നത് ആയിരുന്നില്ല അതുകൊണ്ടുതന്നെ ഞാനും അമ്മയും ഈ വിവാഹം വേണ്ട എന്ന് തീർത്ത് തന്നെ പറഞ്ഞു അതോടെ ശ്രീയേട്ടന് വാശിയായി.. ആ വാശി പുറത്താണ് മഹിതയെ പോയി പെണ്ണ് കണ്ടതും വിവാഹം നടത്തിയതും..

വിവാഹം കഴിഞ്ഞ് അധികം നാൾ കഴിയും മുന്നേ ശ്രീയേട്ടൻ ഗൾഫിൽ ഒരു ജോലി കിട്ടി അങ്ങോട്ടേക്ക് പോയി…
പിന്നീട് രവി അച്ഛനും ,
അപ്പച്ചിയും മഹിതയും മാത്രമായിരുന്നു ആ വീട്ടിൽ…

എന്റെ കാര്യം അറിഞ്ഞതും അവർക്കൊന്നും ഒരുതരത്തിലും സമാധാനം കൊടുത്തിരുന്നില്ല മഹിത… എന്റെ പേരും പറഞ്ഞ് അവിടെ എന്നും വഴക്കായിരുന്നു അവളും ശ്രീയേട്ടനും തമ്മിൽ എപ്പോഴെങ്കിലും അങ്ങോട്ട് ചെല്ലുന്നതെല്ലാം അവൾ വിലക്കി വേദനിച്ചെങ്കിലും ഞാൻ അതിനൊന്നും മറുപടി പറയാതെ അങ്ങോട്ട് പോകുന്നത് നിർത്തി..

അവരുടെ കുടുംബത്തിൽ ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു അതുകൊണ്ടുതന്നെ അമ്മയെ നിർബന്ധിച്ച് അവിടുത്തെ വീട് വിറ്റ് ദൂരെ ഒരു സ്ഥലത്ത് ഒരു കുഞ്ഞു വീട് വാങ്ങി..

അവിടെത്തന്നെ ഒരിടത്ത് ജോലിക്കും കയറി ഞങ്ങളുടെ കാര്യങ്ങൾ മെല്ലെ നന്നായി നടന്നു പോവുകയായിരുന്നു ഇതിനിടയിൽ ആയിരുന്നു അപ്പച്ചിയുടെ മരണം..

കുറെനാൾ അസുഖം ബാധിച്ചു കിടന്നു മഹിതയ്ക്ക് ഇഷ്ടമാവില്ല എന്ന് അറിഞ്ഞിട്ടും അപ്പച്ചിയെ കാണാൻ ചെന്നു.

അപ്പോഴൊക്കെയും അവർക്ക് പറയാൻ ഉണ്ടായിരുന്നത് എന്റെ വിവാഹത്തെപ്പറ്റി ആയിരുന്നു ഞാൻ ആ കുടുംബത്തിലേക്ക് കാലെടുത്തുവച്ച് കയറിയാൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു എന്ന് പറഞ്ഞു…..

മഹിത എത്രത്തോളം അവർക്ക് അവിടെ സമാധാനം കൊടുക്കുന്നില്ല എന്നത് അതിൽ നിന്നും എനിക്ക് വ്യക്തമായിരുന്നു…..

മഹിത തന്നെ ശ്രീയേട്ടന് സമാധാനം കൊടുക്കുന്നില്ല അതിന്റെ കൂട്ടത്തിൽ അവൾ അവിടെ ചെയ്തു കൂട്ടുന്നതൊന്നും രവി അച്ഛനും അപ്പച്ചിയും പറയാറില്ല അവരും കൂടി ശ്രീയേട്ടന്റെ സമാധാനം കളയണ്ട എന്ന് കരുതി…

അതുതന്നെ അവൾക്കൊരു വളമായിരുന്നു അവൾ അവിടെ തോന്നിയ പോലെ ചെയ്തു…
ഒരുപിടി വറ്റ് കഴിക്കണമെങ്കിൽ അവളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ട അവസ്ഥയായിരുന്നു അവർക്ക് അപ്പച്ചി മരിച്ചപ്പോൾ രവിയച്ചൻ പറഞ്ഞത് അവൾ എങ്കിലും രക്ഷപ്പെട്ടല്ലോ എന്നാണ്…

പക്ഷേ അപ്പച്ചി കൂടി പോയപ്പോൾ രവിയച്ചന്റെ കാര്യം ഏറെ പരുങ്ങലിൽ ആയിരുന്നു നേരത്തിന് ആഹാരം പോലും അവൾ കൊടുത്തിരുന്നില്ല ഒരു ദിവസം കാണാൻ പോയപ്പോൾ ഞാൻ കണ്ടതാണ്

കേട്ടാൽ അറക്കുന്ന വാക്കുകൾ പറയുന്നത് ഒന്നുമില്ലെങ്കിലും അച്ഛന്റെ പ്രായമുള്ള ഒരാളല്ലേ ആ ഒരു പരിഗണന പോലും അവൾ കൊടുത്തിരുന്നില്ല..

പിന്നെ അദ്ദേഹത്തെ അവിടെ നിർത്താൻ തോന്നിയില്ല ഞാൻ അദ്ദേഹത്തെയും വിളിച്ച് എന്റെ വീട്ടിലേക്ക് പോന്നു അവൾ ഒരുപാട് എതിർത്തു പക്ഷേ ഞാൻ കൂട്ടാക്കിയില്ല..

ചെറുപ്പം മുതൽ ഒരു അച്ഛന്റെ സ്നേഹം തന്നത് രവിയച്ഛനാണ് ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്ത് കണ്ടതും അദ്ദേഹത്തെ തന്നെയാണ് ഇങ്ങനെ കൺമുമ്പിൽ നരകിക്കാൻ വിടാൻ എനിക്ക് പറ്റുമായിരുന്നില്ല എന്റെ വീട്ടിൽ അദ്ദേഹത്തെ ഞാൻ പൊന്നുപോലെ നോക്കി..

ഇതിനിടയിൽ ശ്രീയേട്ടനോട് മഹിത എന്തൊക്കെയോ പറഞ്ഞു കൊടുത്തിരുന്നു അയാൾ ലീവിന് വന്നപ്പോൾ അവിടേക്ക് അച്ഛനെ കൂട്ടിക്കൊണ്ടു പോകാൻ വന്നു…

സ്വന്തം മകൻ വന്ന് വിളിക്കുമ്പോൾ പറഞ്ഞയക്കില്ല എന്ന് പറയുന്നതെങ്ങനെ? രവി അച്ഛനെ വീണ്ടും ആ നരകത്തിലേക്ക് കൊണ്ടുപോയി…

അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് അറിയുന്നത് രവി അച്ഛൻ ഈ ലോകം വിട്ട് പോയി എന്നാണ്…
ഹാർട്ടറ്റാക്കാണ് മരണകാരണം ഒരുപക്ഷേ അവളുടെ പീഡനം സഹിക്കാൻ കഴിയാതെ ആ ഹൃദയം പൊട്ടിപ്പോയത് ആവാം…

അല്ലെങ്കിൽ അദ്ദേഹത്തെ അത്രമാത്രം അവൾ വേദനിപ്പിച്ചിരുന്നിരിക്കാം എന്തായാലും നഷ്ടം ഞങ്ങളുടേത് മാത്രമായിരുന്നു…

ഒടുവിൽ ശ്രീയേട്ടൻ വന്നു.. മരണാനന്തര ചടങ്ങുകൾ എല്ലാം ഭംഗിയായി കഴിഞ്ഞപ്പോൾ ഞാനാ പടിയിറങ്ങി ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ല എന്ന് മനസ്സിൽ കരുതി..

അതുകഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞതും ശ്രീയേട്ടൻ മടങ്ങിപ്പോയി എന്ന് കേട്ടിരുന്നു..

എനിക്കതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല പക്ഷേ എന്നെ കാണാൻ ഒരു ദിവസം മഹിത വന്നിരുന്നു..

അവളെ ഇപ്പോൾ ശ്രീയേട്ടൻ വിളിക്കാറില്ല യാതൊരുവിധ കോണ്ടാക്റ്റും ഇല്ല എന്ന് പറഞ്ഞു കരഞ്ഞു…

അവൾക്കിപ്പോൾ എന്തോ ഒരു അസുഖവും ഉണ്ടത്രേ..എല്ലാംകൊണ്ടും അവൾ ആകെ കോലം കെട്ടിരുന്നു എനിക്ക് കണ്ടപ്പോൾ പാവം തോന്നി എനിക്ക് അറിയാവുന്ന ശ്രീയേട്ടന്റെ ഒരു കൂട്ടുകാരന് മെസ്സേജ് അയച്ചു. അയാൾ വഴി ശ്രീയേട്ടനെ കോൺടാക്ട് ചെയ്തു…

വിവാഹം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ് മഹിത ശ്രീയേട്ടന് സമാധാനം കൊടുക്കാതിരിക്കൽ..

അതുവരേക്കും ആ മനസ്സിൽ ഞാനായിരുന്നുവെങ്കിലും കല്യാണം കഴിഞ്ഞതോടുകൂടി നൂറ് ശതമാനവും സത്യസന്ധമായാണ് അദ്ദേഹം മഹിതയുടെ കൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോയത്..

അതുപോലും തിരിച്ചറിയാതെ അവൾ ആവശ്യമുള്ളതിനും ഇല്ലാത്തതിനും കുറ്റപ്പെടുത്തി വീട്ടുകാർക്ക് പോലും സമാധാനം കൊടുത്തില്ല അച്ഛനും അമ്മയും ഉള്ളത് വരെ അദ്ദേഹം ക്ഷമിച്ചു ഇപ്പോൾ അവർ കൂടി വിട്ടു പോയപ്പോൾ ആകെ ഭ്രാന്ത് പിടിച്ചു അതുകൊണ്ടാണ് അവളെ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും കൂട്ടാക്കാതെ അവിടെ നിന്നത്…

വെറുതെയുള്ള മനസ്സമാധാനം എന്തിനാണ് കളയുന്നത് എന്ന് കരുതിയത്രേ..

എത്രയും പെട്ടെന്ന് നാട്ടിൽ വരണം എന്ന് ഞാൻ അപേക്ഷിച്ചു വരാം എന്ന് പറഞ്ഞു..
വന്നപ്പോൾ ചെയ്തതിനെല്ലാം മഹിത അദ്ദേഹത്തോട് മാപ്പ് പറയുന്നുണ്ടായിരുന്നു ഇപ്പോൾ മനസ്സിലായിക്കാണും ഓരോരുത്തരുടെയും വില..

അവളുടെ രോഗാവസ്ഥയിൽ താങ്ങായി ശ്രീയേട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു.

എല്ലാം മാറിയപ്പോൾ പോകുമ്പോൾ കൂടെ കൂട്ടി…
പലപ്പോഴും ജീവിതം അങ്ങനെയാണ് വിചാരിച്ചതൊന്നും കിട്ടിയില്ല കിട്ടിയതുമായി തൃപ്തിപ്പെടേണ്ടി വരും…

പിന്നെ നമുക്ക് വേറെ മാർഗ്ഗമൊന്നുമില്ല ഒഴിക്കനനുസരിച്ച് നീന്തുകയല്ലാതെ…