വന്നു കയറിയതും നോക്കി നിൽക്കുകയായിരുന്നോ വയറു വീർപ്പിക്കാൻ എന്ന് ചോദിച്ച്, ഒരു വാട്ടർ ടാങ്കിന്റെ..

(രചന: J. K)

അമ്മ ജോലി കിട്ടിയ വിവരം അച്ഛമ്മയോട് പോയി പറയണ്ടേ?? “”

എന്ന് അനു ചോദിച്ചപ്പോൾ സമ്മതം നൽകിയത് അത് അവളുടെ അച്ഛന്റെ അമ്മയാണ് എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു..
പോയി വന്നതുമുതൽ അവൾ വാതോരാതെ പറയുന്നതാണ് അച്ഛമ്മയ്ക്ക് ആ വീട്ടിൽ കിട്ടുന്ന അവഗണനകളെക്കുറിച്ച്..

അവളോട് എന്തുപറയും എന്ന് ആലോചിച്ചിരുന്നു സുമിത്ര ഒരിക്കൽ തന്നെ ഇതിനേക്കാൾ ഏറെ അവർ ഉപദ്രവിച്ചിട്ടുണ്ട് എന്നോ,?? അതോ തന്നെ നേരെ അവരുടെ ഭാഗം പറയുന്ന ഈ മോളെ പോലും തനിക്ക് നഷ്ടപ്പെടാൻ വേണ്ടി അവർ പലതും ചെയ്തിട്ടുണ്ടെന്നോ..

ഒരു ദീർഘനിശ്വാസം എടുത്ത് അവൾ പറയുന്നതെല്ലാം കേട്ടു അവൾക്ക് പറയാനുണ്ടായിരുന്നത് മുഴുവൻ ചെറിയച്ഛനും ചെറിയമ്മയും കൂടി അവളുടെ അച്ഛമ്മയോട് കാണിക്കുന്ന ദ്രോഹത്തെപ്പറ്റി മാത്രമായിരുന്നു ഇടയ്ക്ക് അവളുടെ സ്വരം ഇടറുന്നതും ശ്രദ്ധിച്ചു…

അവൾ ചെന്ന പാട് അവളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞത്രേ അച്ഛമ്മ… അവൾ കൊടുത്ത വേഷ്ടിയും മുണ്ടും മുഖത്തേക്ക് ചേർത്ത് ഒരുപാട് നേരം കരഞ്ഞു എന്ന്…

“”കുറ്റ ബോധം ആവും എന്ന് മനസ് പറഞ്ഞു..
പിന്നെയും പറയുന്നുണ്ടായിരുന്നു അവൾ നേരത്തിന് ആഹാരം കൊടുക്കാത്തതും അറിയാതെ കിടക്കയിൽ ഇത്തിരി മൂത്രം പോയതിന് ചെറിയമ്മ വയ്യാത്ത അച്ഛമ്മയെ കൊണ്ട് സ്വയം അലക്കിപ്പിച്ചതും എല്ലാം….

നീ ഇപ്പോൾ എന്താ പറഞ്ഞു വരുന്നത്??””

അവളോട് നേരിട്ട് തന്നെ ചോദിച്ചു അമ്മ എനിക്കും കൂടി ഇപ്പോൾ ഒരു വരുമാനമായില്ലേ നമുക്ക് അച്ഛമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നാലോ വേണമെങ്കിൽ ഒരു ഹോം നേഴ്സിനെയും നിർത്താമല്ലോ..??

“” അനു എനിക്ക് ഒന്നാലോചിക്കണം..””

എന്നുപറഞ്ഞപ്പോൾ അവർ സംശയത്തോടെ അമ്മയെ നോക്കുന്നുണ്ടായിരുന്നു ഇതിൽ എന്താണ് ഇത്ര ആലോചിക്കാൻ എന്ന്..

സുമിത്രയ്ക്ക് അന്ന് രാത്രി ഉറക്കം വരുന്നുണ്ടായിരുന്നില്ല അനു പറഞ്ഞ കാര്യം തന്നെയായിരുന്നു മനസ്സ് മുഴുവൻ അവരെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരണമോ ഇല്ലയോ എന്ന്..

ഒരിക്കൽ താൻ ഏറ്റവും വെറുത്ത ആളാണ് തന്നെ ഏറ്റവും വെറുത്ത ആളാണ്…

ഓർമ്മകൾ പുറകിലേക്ക് പോയി…

ചന്ദ്രേട്ടന്റെയും അനിയൻ സാദാനന്ദന്റെയും വിവാഹം ഒരു ദിവസം തന്നെയായിരുന്നു താനും സതിയും ഒരു ദിവസം തന്നെയാണ് ആ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയത്..

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു. അവളുടെ ദേഹത്ത് മുഴുവൻ പൊന്നുണ്ടായിരുന്നു തന്റെ ദേഹത്ത് പേരിന് മാത്രം അതും അമ്മയുടെ കാലങ്ങളുടെ വിയർപ്പിന്റെ ഫലം…

എനിക്കും സതിക്കും രണ്ട് തരത്തിലുള്ള സ്നേഹമായിരുന്നു അവിടെ നിന്നും കിട്ടിക്കൊണ്ടിരുന്നത് എന്നോട് അവഗണനയും ദേഷ്യവും ആണെങ്കിൽ അവളെ ചേർത്ത് പിടിക്കലും….

കൊഞ്ചിക്കലും ഒക്കെയായിരുന്നു റൂമിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നവളെ അങ്ങോട്ട് ചെന്ന് കാണുമായിരുന്നു അമ്മ.. എനിക്കോ അടുക്കളയിൽ നിന്ന് വിട്ടു പോകാൻ പോലും പറ്റാത്ത പോലെ ജോലി തന്നിരുന്നു… സ്വതവേ സമാധാനപ്രിയനായിരുന്നതുകൊണ്ട് ചന്ദ്രേട്ടൻ ഇതെല്ലാം എന്നോട് ക്ഷമിക്കണം അദ്ദേഹത്തിന് വേണ്ടി എന്ന് പറഞ്ഞു..

ഒന്നും മിണ്ടാതെ എല്ലാം ഞാനും സഹിച്ചു…
വിവാഹം കഴിഞ്ഞ് രണ്ടു മൂന്നു മാസത്തിനുള്ളിൽ ഞാൻ ഗർഭിണിയായി അതിനും കുറ്റം എനിക്കായിരുന്നു വന്നു കയറിയതും നോക്കി നിൽക്കുകയായിരുന്നോ വയറു വീർപ്പിക്കാൻ എന്ന് ചോദിച്ച്…

ഒരു വാട്ടർ ടാങ്കിന്റെ ഫാക്ടറിയിൽ ആയിരുന്നു ചന്ദ്രേട്ടന് ജോലി ഒരിക്കൽ അവിടെ നിന്ന് വരുമ്പോൾ എങ്ങനെയോ ആക്സിഡന്റ് ആയി… മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടന്നു പിന്നെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി…

അതിന്റെ കുറ്റം മുഴുവൻ ഏഴുമാസം പ്രായമുള്ള എന്റെ വയറ്റിൽ കിടക്കുന്ന ഞങ്ങളുടെ കുഞ്ഞിനായിരുന്നു…

ചന്ദ്രേട്ടൻ മരിച്ചതിന്റെ വിഷമം താങ്ങാൻ ആവാതെ ഇരിക്കുന്ന എന്നെ ആ പേരും പറഞ്ഞ് ഇത്തിരി ഒന്നുമല്ല അമ്മ വിഷമിപ്പിച്ചിട്ടുള്ളത്….
ഭർത്താവ് മരിച്ച പതിനഞ്ചു ദിവസം ഭാര്യ എങ്ങോട്ടും പോകാതെ വീട്ടിൽ തന്നെ…

പടിപ്പ് ഇരിക്കണം എന്നത് നിർബന്ധം ആയിരുന്നു.. ഈ ദിവസം മുഴുവൻ അമ്മ എന്നെ പറയാത്ത കുത്തുവാക്കുകൾ ഒന്നുമില്ല ഇടയ്ക്ക് എന്റെ അമ്മ കാണാൻ വന്നിട്ട് കണ്ണുനിറഞ്ഞ് മാത്രമാണ് ആ പടിയിറങ്ങി പോകാറ്…..

ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിക്കുമ്പോൾ വെറും വെള്ളം മാത്രം കുടിച്ച് ഞാൻ അവിടെ പിടിച്ചുനിന്നു വല്ലപ്പോഴും പുറമെക്കാർ ആരെങ്കിലും നിർബന്ധിച്ചു എന്നെ എന്തെങ്കിലും കഴിപ്പിക്കുന്നത് കൊണ്ട് മാത്രം ജീവൻ പോകാതെ പിടിച്ചുനിന്നു….

നശൂലം പിടിച്ചവൾ കയറി വന്നതോടെ മുടിഞ്ഞത് ഈ കുടുംബവാ.. ഇപ്പോൾ വൈറ്റില് ഒരു അസുരസന്തതിയെയും കൊണ്ട് നടക്കുകയാ എന്റെ കുഞ്ഞിന്റെ മരണത്തിനു കാരണം ആയത് ആ നശിച്ച വിത്താ… അത് ജനിക്കാതെ ഇരുന്നെങ്കിൽ….””

എന്ന് പറഞ്ഞ് കരഞ്ഞു വിളിക്കും എപ്പോഴും എനിക്കതൊന്നും കേട്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ചത്താലോ എന്നു വരെ തോന്നിപ്പോയി…

ചേർത്ത് പിടിക്കാൻ എന്റെ അമ്മ ഉണ്ടായിരുന്നു അതൊക്കെ കേട്ട് പിന്നെ എന്നെ അവിടെ നിർത്താൻ അവർക്ക് തോന്നിയില്ല… അമ്മ എന്നെയും കൊണ്ട് പോന്നു ഞങ്ങളുടെ കുഞ്ഞു വീട്ടിലേക്ക് അവിടെ ഞാൻ അവൾക്ക് ജന്മം നൽകി ഞങ്ങളുടെ പൊന്നുമോൾ…

പറ്റാവുന്ന ജോലിയൊക്കെ ഞാൻ പോയി തുടങ്ങി.. വയ്യാത്ത അമ്മയെ വീട്ടിലിരുത്തി…
അമ്മ മോളെ നോക്കും….

അടുത്ത് തന്നെയുള്ള ഒരു ടെക്സ്റ്റൈൽസിൽ സേഫ് ഗേൾ ആയി പോയി അവിടെനിന്ന് അത്യാവശ്യം ശമ്പളം കിട്ടുമായിരുന്നു തുന്നൽ അറിയാവുന്നതുകൊണ്ട് വീട്ടിൽ വച്ച് തയ്ക്കും. എല്ലാം കൂടെ തട്ടിമുട്ടി ഞങ്ങൾ മുന്നോട്ടു പോയി…

മോളെ പഠിപ്പിക്കണം എന്നത് എന്റെ വലിയ മോഹമായിരുന്നു അതിനു വേണ്ടി അവൾ കുഞ്ഞായിരുന്നപ്പോഴേ അവളുടെ പേരിൽ എന്തെങ്കിലും മിച്ചം വെച്ച് ഞാൻ ബാങ്കിൽ അടയ്ക്കാറുണ്ടായിരുന്നു…

അതുകൊണ്ടാണ് അവൾക്ക് എൻജിനീയറിങ്ങിന് പോണം എന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ പ്രശ്നമായി ഒന്നും തോന്നാത്തത്…
ഉറുമ്പ് കൂട്ടിവയ്ക്കും പോലെ ഞാൻ അവൾക്കായി കൂട്ടിവെച്ചത് എനിക്ക് ശക്തിയായിരുന്നു….

എന്റെ മോഹം പോലെ തന്നെ അവൾ നന്നായി പഠിച്ചു.. പത്താം ക്ലാസിൽ മുഴുവൻ മാർക്കും വാങ്ങി പാസായി പ്ലസ്ടുവിനും അവൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു …
ക്യാമ്പസ് സെലക്ഷൻ കിട്ടി അവൾക്ക്… നല്ലൊരു കമ്പനിയിൽ ജോലിയും കിട്ടി…

ഇതിനിടയിൽ അവൾക്ക് പത്താം ക്ലാസിൽ ഫുൾ മാർക്ക് കിട്ടിയപ്പോൾ ഒന്ന് രണ്ട് തവണ അച്ഛമ്മയെ പോയി കണ്ടിരുന്നു അവൾ… അന്ന് ആരോ കുടുംബക്കാർ പറഞ്ഞതാണ് അവളോട് അച്ഛമ്മക്ക് തീരെ വയ്യ നിന്നെ കാണണം എന്ന് പറയുന്നുണ്ട് എന്ന്…

ചെന്നപാടെ കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും ഒക്കെ കേമം ആയിരുന്നു… ഇതുവരെക്കും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തതാണ് അവളുടെ അച്ഛനവകാശപ്പെട്ട സ്വത്തിന്റെ ഒരംശം പോലും അവൾക്ക് കൊടുത്തിട്ടില്ല… എല്ലാം ഇളയ മകനാണ് ദാനം ചെയ്തത്…

അതൊന്നും ഒരു വിഷയമായിരുന്നില്ല പലപ്പോഴും ആരോടെങ്കിലും പറയുമ്പോൾ പോലും പറഞ്ഞിരുന്നത് എന്റെ മകളെ കുടുംബത്തിൽ കേറ്റാൻ കൊള്ളില്ല ജാതകദോഷവും കൊണ്ട ജനിച്ചത് എന്ന്…

അന്നതൊന്നും എനിക്ക് പൊറുത്തുകൊടുക്കാൻ പറ്റിയിരുന്നില്ല എന്റെ മോൾ എന്റെ ജീവനായിരുന്നു ഇന്ന് ഞാൻ ജീവിക്കുന്നുണ്ടെങ്കിൽ അത് അവൾക്ക് വേണ്ടി മാത്രണ് പക്ഷേ ഇതൊന്നും ഞാൻ അവളോട് പറഞ്ഞിരുന്നില്ല….

അതുകൊണ്ടുതന്നെ അവിടെ ചെന്നപ്പോൾ ഒന്ന് രണ്ട് തവണ ഉണ്ടായ അച്ഛമ്മയുടെ സ്നേഹപ്രകടനത്തിൽ ആകെ മയങ്ങി നിൽക്കുകയാണ് അവൾ…

അച്ഛമ്മയെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് അവൾ പറഞ്ഞതിനെപ്പറ്റി ആലോചിച്ചു…
വേണോ വേണ്ടയോ എന്ന് വലിയൊരു വടംവലി തന്നെ ഉള്ളിൽ നടന്നു..

ഒടുവിൽ കിട്ടിയ ഉത്തരം വേണ്ട എന്ന് തന്നെയായിരുന്നു അവരിപ്പോൾ അനുഭവിക്കുന്നത് മുഴുവൻ അവർ ചെയ്തതിനുള്ളതാണ്…

എനിക്കും എന്റെ മകൾക്കും ഇതുവരെക്കും ഒരു മനുഷ്യജീവി എന്ന പരിഗണന പോലും അവർ തന്നിട്ടില്ല എല്ലാം ഇളയ മകനും ഭാര്യയും മാത്രമായിരുന്നു അവരെ ഉള്ളം കയ്യിൽ കൊണ്ട് നടക്കുകയായിരുന്നു…

ഇപ്പോ ഒന്നുമില്ലാത്ത അവസ്ഥയിൽ അവർക്കൊരു അധികപ്പറ്റാണ് അമ്മ…
പക്ഷേ അതൊന്നും എന്റെ മനസ്സ് മാറ്റാൻ ഉതകുന്നതായിരുന്നില്ല….

അവളോട് എന്റെ തീരുമാനം പറഞ്ഞു..
ഒപ്പം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായതും…
ഇനി അവൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം എന്നും…

മറ്റൊന്ന് കൂടി പറഞ്ഞു അങ്ങനെ അച്ഛമ്മയെ ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ടെങ്കിൽ പറയണം എനിക്ക് അവരുമായി ഒത്തു പോകാൻ ബുദ്ധിമുട്ടുണ്ട് ഞാൻ ഇറങ്ങി തന്നേക്കാം എന്ന്…

അത്രയും പറഞ്ഞ് മുറിയിൽ പോയിരുന്ന എന്നെ അവൾ ഓടി വന്നിരുന്നു…

എനിക്ക് വേണ്ടി പടവെട്ടി പൊരുതിയ ഈ അമ്മയെ മാത്രം മതി മറ്റാരെയും വേണ്ട എന്ന് പറഞ്ഞ് എന്നെ ചേർത്തു പിടിക്കാൻ….

ചിലതൊന്നും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല… മറക്കണം ക്ഷമിക്കണം അത് വലിയ മനസ്സാണ് എന്നൊക്കെ പറയാമെങ്കിലും.. ചിലതൊക്കെ ഇങ്ങനെയാണ്…..