ആദ്യരാത്രിയിൽ അയാൾ ചെവിയിൽ മന്ത്രിച്ചപ്പോൾ അറപ്പ് തോന്നി, ഇത്‌ പോലെ ആരെയൊക്കെയോ ചേർത്ത് പിടിച്ച കയ്യല്ലേ എന്ന് ഓർക്കും..

(രചന: J. K)

“” എന്ന് സുഭദ്ര കുട്ടി തിരിച്ചു പോണേ? ”
കനമ്മയാണ് ചോദിച്ചത്… ഒരു പ്രത്യേകതരം ശബ്ദമാണ് അവർക്ക് ചെറുപ്പം മുതലേ കേൾക്കുന്നത് കൊണ്ട് ആ ശബ്ദത്തിനും വല്ലാത്ത ഒരു ഇമ്പം തോന്നിയിരുന്നു സുഭദ്രയ്ക്ക്…

“””ഞാൻ…. ഞാൻ.. തീരുമാനിച്ചില്ല “‘
എന്ന് പറഞ്ഞപ്പോൾ നിറഞ്ഞുവന്ന മിഴികൾ ആരും കാണാതെ തുടച്ചു നീക്കി സുഭദ്ര..

“”” എൻജിനീയർ സാറിന് എപ്പോഴും തിരക്കാവും അല്ലേ മോളിങ്ങോട്ട് പോന്നാൽ സാറിന്റെ കാര്യങ്ങളൊക്കെ വലിയ കഷ്ടത്തിലാവുമല്ലോ?? “”
എന്ന് സ്വയം പറഞ്ഞു സ്വയം പരിതപിക്കുന്നുണ്ട് കനകമ്മ…
അത്ര തെളിച്ചമില്ലാത്ത ഒരു ചിരി അതിനുപകരം കൊടുത്തു…

“” ഞാൻ അവിടെയുള്ളപ്പോൾ പോലും അയാളുടെ കാര്യം നോക്കാൻ ഒരുപാട് പേരുണ്ട് എന്ന് പറയണം എന്നുണ്ടായിരുന്നു…. പക്ഷേ ചോദിച്ചത്
“””വൈശാഖൻ???””

എന്നായിരുന്നു…

കനകമ്മയുടെ മകനാണ്… ഇടതുപക്ഷ പാർട്ടിക്കാരൻ… തീപ്പൊരി പ്രസംഗങ്ങളാണ് ആളുടെ ചെറുപ്പത്തിൽ അത് കേട്ട് നിന്നപ്പോൾ രോമാഞ്ചം വന്നിട്ടുണ്ട്…

“”” ഓ അവന്റെ കാര്യമൊന്നും പറയേണ്ട കുഞ്ഞേ… നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്നു പണ്ടത്തെപ്പോലെ തന്നെ… “‘

എന്തോ അത്രയും കേട്ടപ്പോൾ വല്ലാത്ത ഒരു നൊമ്പരം…
ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വെച്ചതായിരുന്നു ആ വിപ്ലവകാരിയും അയാളോടുള്ള പ്രണയവും..

വലിയ വീട്ടിലെ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ ജോലിക്കാരിയായി വരുന്നവരുടെ മകനെ പ്രണയിക്കാൻ പാടുമോ എന്നു പോലും അറിയാതെ പേടിച്ച് മനസ്സിന്റെ ഉള്ളിൽ തന്നെ പൂട്ടിവെച്ച ഒരു പ്രണയം..

ഹൈസ്കൂൾ മുതൽ കണ്ടു തുടങ്ങിയതാണ് ആളിന്റെ ഉള്ളിലെ വിപ്ലവ വീര്യം…

“” ഇന്ന് സ്കൂൾ ഉണ്ടാവില്ല സുഭദ്രൂട്ടി പോയിക്കോ “”

എന്നുപറഞ്ഞപ്പോൾ മിഴിച്ചു നിന്ന ഒരു എട്ടാം ക്ലാസുകാരി ഉണ്ടായിരുന്നു..
ഇത്തിരി കഴിഞ്ഞപ്പോഴേക്ക് മുദ്രാവാക്യം വിളിച്ചുവന്ന ഒരുകൂട്ടം കുട്ടികൾ എല്ലാ ക്ലാസിലെയും കുട്ടികളെ പുറത്തേക്ക് വിട്ട് സ്കൂളിൽ ലോങ്ങ് ബെൽ അടിച്ചു…

“” വേഗം പൊയ്ക്കോ ഇപ്പൊ അടി പൊട്ടും “”

എന്ന് അതിനിടയിലും ചെവിയിൽ വന്ന് സ്വകാര്യം പറഞ്ഞിരുന്നു വൈശാഖൻ…
അന്നുമുതൽ മുതൽ വൈശാഖൻ ഒരു അത്ഭുതമായിരുന്നു…
പിന്നെ അയാളെ നോക്കുന്ന കണ്ണുകളിൽ രണ്ട് നക്ഷത്രം മിന്നി നിന്നിരുന്നു….

പ്രീഡിഗ്രി പഠിക്കുമ്പോഴും ഡിഗ്രിക്ക് ആൾ ആാാ കോളേജിൽ തന്നെ ഉണ്ടായിരുന്നു….. കനകമ്മയെ കൊണ്ട് ആയിട്ടല്ല എന്നാലും പഠിപ്പിക്കും.. മോൻ നന്നായി പഠിക്കും.. വല്ല്യേ പഠിപ്പൊക്കെ പഠിപ്പിക്കണം എന്ന് ചായ്പ്പിൽ ഇരുന്നു അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്..

പറയുന്നത് ആ ആളിന്റെ കാര്യം ആയത് കൊണ്ട് തന്നെ ചെവിയോർക്കും…

കനകമ്മ അവിടുത്തെ ജോലിക്കാരി ആയോണ്ടോ അറിയില്ല എന്റെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധയാണ്… എന്തേലും പ്രശ്നം കോളേജിൽ ഉള്ളപ്പോൾ ഓടി വന്നു വീട്ടിൽ പൊയ്ക്കോളാന് പറയും.. മുഷിപ്പിക്കണ്ട എന്ന് കരുതി അനുസരിക്കും…

ആ മുഖത്ത് ചിരി വിടരുന്നത് അപൂർവമായേ കണ്ടിട്ടുള്ളു… അങ്ങ്ങനെ ഉള്ള ദിവസം മുഴുവൻ ആ കാഴ്ച ഉള്ളിൽ ഇട്ടങ്ങനെ താലോലിക്കും…

അങ്ങനെയാ ഡിഗ്രിക്ക് ഞാനും എത്തിയത്… അപ്പോഴേക്കും ആൾ കോളേജ് വിട്ടിരുന്നു… വല്ലാത്ത നിരാശ ആണേലും എന്നും കവലയിൽ കാണുമ്പോൾ തെല്ലു ആശ്വാസം ആണ്…

വേലായുധൻ ചേട്ടന് സ്ഥല കച്ചോടം മാത്രം അല്ല വിവാഹ ദല്ലാൾ പണി കൂടെ ഉണ്ട്… അങ്ങനെയാണ് നരേന്ദ്രന്റെ വിവാഹലോചന തറവാടിന്റെ പടി കേറി വന്നത്.

ഇട്ട് മൂടാൻ സ്വത്ത്‌ ഉള്ളവർ… വേണ്ടുവോളം തറവാട്ടു മഹിമ.. എഞ്ചിനീയറിങ് കഴിഞ്ഞു ബോംബെയിൽ വലിയൊരു കമ്പനിയിൽ ജോലി ചെയ്യുന്ന പയ്യൻ….

ഇനിയെന്താ വേണ്ടേ… വിവാഹം ഉറപ്പിച്ചു…
നരേന്ദ്രന് സുഭദ്ര കുട്ടിയെ ഇഷ്ടായാൽ മതിയായിരുന്നു… സുഭദ്ര കുട്ടിയുടെ ഇഷ്ടം ആരും ചോദിച്ചില്ല..

എന്നിട്ടും ഉറക്കെ ഉറക്കെ വിളിച്ചു പറയണം എന്ന് തോന്നി സുഭദ്ര കുട്ടിക്ക് ഈ വിവാഹം വേണ്ടാ എന്ന്… ഉള്ളിൽ ആരും അറിയാത്തൊരു കുഞ്ഞ് മോഹം ഉണ്ടെന്ന്…
അതേ ആരും അറിയാത്ത… ആാാ ആള് പോലും അറിയാത്ത മോഹം….

ഒന്നും പറയാൻ കഴിഞ്ഞില്ലാ… നരേന്ദ്രന്റെ താലി കുരുക്കിൽ പിടഞ്ഞു മരിച്ചു അന്ന് സുഭദ്രക്കുട്ടി….

“”ഞാൻ അനുഭവിച്ച പെണ്ണുങ്ങളിൽ മുൻപന്തിയിൽ ഇപ്പോ നീയാ സുഭദ്ര കുട്ട്യേ “”

ന്ന് ആദ്യരാത്രിയിൽ അയാൾ ചെവിയിൽ മന്ത്രിച്ചപ്പോൾ അറപ്പ് തോന്നി… ഇത്‌ പോലെ ആരെയൊക്കെയോ ചേർത്ത് പിടിച്ച കയ്യല്ലേ എന്ന് ഓർക്കും തോറും ഒക്കാനം വന്നു സുഭദ്ര കുട്ടിക്ക്…

പക്ഷേ സഹിച്ചു… അതേ പാടൂ.. അമ്മ പോരുമ്പോൾ ചെവിയിൽ പറഞ്ഞതാണ്…
എല്ലാം സഹിക്കണം… നരേന്ദ്രനെ ദൈവത്തെ പോലെ കാണണം അയാളുടെ ഇഷ്ടത്തിനു നിന്നോണം… ഇനി അയാളെ ഉള്ളൂ… എന്ന്….
സുഭദ്ര കുട്ടി അനാഥയാണ് ഇപ്പോ.. നരേന്ദ്രൻ എന്ന ഭ്രമണ പഥം മാത്രം ഉള്ളൊരു നക്ഷത്രം….

അയാൾ ഒരു മാനസിക രോഗി ആയിരുന്നു സാഡിസ്റ്റ്… മറ്റുള്ളവരെ ക്രൂരമായി വേദനിപ്പിച്ചു ആനന്ദിക്കുന്നവൻ…
ആദ്യരാത്രിയിൽ തന്നെ അത് മനസ്സിലായതാണ്…

ദേഹം മുഴുവൻ അയാൾ കുത്തിക്കെടുത്തിയ സിഗരറ്റ് കുറ്റി തന്നതിനേക്കാൾ നീറ്റൽ ആയിരുന്നു.. അതെല്ലാം അനുഭവിക്കേണ്ടിവന്ന മനസ്സിന്…

ഒരു സ്ത്രീലമ്പടൻ … കൺമുന്നിൽ വച്ച് പോലും മറ്റ് സ്ത്രീകളുമായി അയാൾ….
നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വന്നിട്ടുണ്ട്… അയാളോളം വെറുപ്പ് ഈ ലോകത്ത് ഒന്നിനോടും തോന്നിയിട്ടില്ല….

അവസാനം അയാളുടെ ചോരയിൽ ഒരാൺ കുഞ്ഞും കൂടി പിറന്നപ്പോൾ വിചാരിച്ചു അവനെ നോക്കി ശിഷ്ടകാലം ഒതുങ്ങിക്കൂടാം എന്ന്…
ചെറുപ്പം മുതൽ അച്ഛന്റെ ഈ സ്വഭാവം കണ്ടു വളർന്നത് കൊണ്ടാണോ എന്നറിയില്ല അച്ഛനേക്കാൾ വഷളായി മകനും…

എല്ലാം കണ്ട് മടുത്താണ് അവിടെ നിന്നും ഇറങ്ങിയത്… നാട്ടിലെത്തിയപ്പോൾ തന്നെ വല്ലാത്തൊരു സമാധാനം…

രാവിലെ അമ്പലത്തിൽ പോകാൻ തോന്നി കുറെ കാലമായി അമ്പലത്തിലേക്ക് ഒന്നും പോവാറില്ല…
ഭക്തിയും മറ്റുള്ളവരോടുള്ള വിശ്വാസവും ഒക്കെ എന്നോ എന്നിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു….

അമ്പലത്തിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല വെറുതെ ഭഗവാനെ നോക്കി നിന്നു പിന്നെ ഒരു പ്രദക്ഷിണവും വെച്ച് മെല്ലെ ആ ചെമ്മൺ പാതയിലൂടെ ഇറങ്ങി നടന്നു…

ഒരു ബൈക്കിന്റെ ശബ്ദം കേട്ട് റോഡിന്റെ അരികിലേക്ക് ഒതുങ്ങി നിന്നു..
അല്പം മുന്നേറ്റെടുത്ത് വണ്ടി നിന്നു…

“”സുഭദ്ര കുട്ടി “”

എന്ന് വിളിച്ച് ഇറങ്ങിയ ആളെ കണ്ടു ഒന്ന് പകച്ചു വൈശാഖൻ”””

ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ആൾ എന്റെ കൂടെ നടക്കാൻ ഒരുങ്ങി..

എന്നോ ഇതൊക്കെ ഒരു മോഹമായി മനസ്സിൽ ഉണ്ടായിരുന്നു… ഈ കൂടെ ഉള്ള നടത്തം….
ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ മോഹങ്ങൾ ഒരിക്കലും ഞാൻ ആഗ്രഹിക്കാത്തപ്പോൾ സഫലമാക്കുന്ന തോർത്ത് വെറുതെ ചിരിച്ചു….

“”” കല്യാണം ഒക്കെ??? “”

എന്തൊക്കെയോ ചോദിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചതാണ് അത് കേട്ട് ഒരു നിമിഷം നിശബ്ദനായി ആള് .

“”” ഒരാളെ ഒരുപാട് ഇഷ്ടമായിരുന്നു… അറിയാമായിരുന്നു എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഉയരത്തിലാണ് ആ ആള് എന്ന്.. എന്നിട്ടും മോഹിച്ചു ..

അവൾക്കും ഇഷ്ടം ആണെന്ന് അറിയായിരുന്നു… ആ കണ്ണുകൾ പറഞ്ഞിരുന്നു… ഒടുവിൽ കണ്ണിന്റെ മുന്നിലൂടെ അവൾ വേറൊരാളുടേതായി പോയപ്പോൾ… പിന്നെ ആ സ്ഥാനത്തേക്ക് വേറൊരാളെ കൊണ്ടുവരാൻ തോന്നിയില്ല…””

“” വൈശാഖന് ഒരു പ്രണയം?? “”
അതാരാണെന്ന് അറിയാൻ വല്ലാതെ മോഹിച്ചു..

ചോദിക്കാൻ പക്ഷേ എന്തൊക്കെയോ തടസ്സം എനിക്ക് മുന്നിൽ ഉണ്ടെന്ന് തോന്നി….

അപ്പോഴേക്കും ചോദിച്ചു,

“”” സുഭദ്ര കുട്ടി ബോംബെയിൽ ചെന്നതിനുശേഷം എപ്പോഴെങ്കിലും എന്നെ ഓർത്തിരുന്നുവോ എന്ന്?? “”

“”” ആദ്യമൊക്കെ ഓർത്തിരുന്നു പിന്നെ ഞാൻ എല്ലാം മറന്നു പോയി എന്നെ തന്നെ… “”

“‘നരേന്ദ്രൻ???””

“” ഒരു ട്രിപ്പ് പോയിരിക്കുകയാണ് വരും മുമ്പ് തിരിച്ചു ചെല്ലണം എന്നാണ് ആജ്ഞ.. പക്ഷേ പോവണ്ട എന്ന് മനസ്സ് പറയുന്നുണ്ട്… കുറച്ചുകാലം എനിക്ക് വേണ്ടി മാത്രം ജീവിക്കാൻ…. “””

“” നല്ല തീരുമാനം!! ആ പാവം സുഭദ്ര കുട്ടിയിൽ നിന്ന് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.. “”

ചിരിയോടെ വൈശാഖൻ അത് പറഞ്ഞപ്പോൾ മുഖത്തേക്ക് നോക്കി… അപൂർവമായി വിരിയുന്ന ആ പ്രതിഭാസം കാണാൻ…

“”” നമുക്ക് നല്ല സുഹൃത്തുക്കൾ ആയി ഇങ്ങനെ കഴിയാം… അവനവന് വേണ്ടി ജീവിക്കാൻ തീരുമാനിച്ച സുഭദ്രയും… ആ സുഭദ്രയെ മാത്രം ഓർത്തുകൊണ്ട് ജീവിക്കുന്ന വൈശാഖനും “””

അത് കേട്ട് മിഴിപിടഞ്ഞവൾ വൈശാഖനെ നോക്കി.. വൈശാഖിന്റെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ആൾ താൻ ആയിരുന്നു എന്നോ???

അസ്വസ്ഥമായിരുന്നു മനസ്സ് എങ്കിലും എന്തോ ഒരു കുളിര്…. നീറി പിടയുന്ന മനസ്സിൽ ഒരല്പം മഞ്ഞുവീണു പോലെ … അതുകൊണ്ടാണ്,
പോവണ്ട എന്ന് തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നത്…
ഈ കാവും കുളവും തറവാട് പിന്നെ എന്നോ നഷ്ടപ്പെട്ട ഒരു സൗഹൃദവും…

അത് മാത്രം മതി എന്ന് തീരുമാനിച്ചത്..
അപ്പോഴേക്കും നരേന്ദ്രൻ വിളിച്ചിരുന്നു…

ഏതൊക്കെയോ പെണ്ണുങ്ങളുടെ വിയർപ്പിൽ കുളിച്ച് മതിയായിട്ടുള്ള വരവിലാവും ഓർത്തു വിളിക്കുന്നത്……

“” വരില്ല എന്ന് തന്നെ തീർത്തു പറഞ്ഞു…

‘”” എനിക്ക് വേണ്ടി നീ വരണ്ട നിന്റെ പുന്നാര മകൻ ബൈക്ക് ഹൈ സ്പീഡിൽ എടുത്തുകൊണ്ടുപോയി രണ്ടുകാലും ഇല്ലാതെ ഇവിടെ കിടക്കുന്നുണ്ട്… വേണെങ്കിൽ വന്നു നോക്ക് അല്ലെങ്കിൽ വല്ല അനാഥാലയത്തിനും തീറ് എഴുതി കൊടുത്തേക്കാം…”””

എന്ന് പറഞ്ഞപ്പോൾ പോകാതിരിക്കാൻ തോന്നിയില്ല ഒന്നുമില്ലെങ്കിലും അവനെ പ്രസവിച്ചത് താനായി പോയില്ലേ..

കാവും കുളവും വിലപിടിച്ച ഒരു സുഹൃത്ത് ബന്ധവും വീണ്ടും ഓർമ്മകളിൽ ഒന്നുകൂടി ഉറപ്പിച്ച് ആ നാടുവിട്ടുപോയി ഒരുപക്ഷേ എന്നെന്നേക്കുമായി…