അവളുടെ കഷ്ടപ്പാട് അറിഞ്ഞപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ടു വരാൻ..

നീയും ഞാൻ
(രചന: ദേവ ദ്യുതി)

പി റന്നാളയതു കൊണ്ട് തന്നെ ക ണ്ണനെ കാണാമെന്നു വെച്ചു.. ചെ റിയമ്മയുടെ വഴക്ക് കേട്ടാണ് മിക്കപ്പോഴും വരാറ്.. എന്റെ തല കണ്ടതോടെ അമ്മ പോ യി..

അതൊടെ അമ്മയെ കൊ ല്ലി എന്ന പേര് സമ്പാദിച്ചു. പിന്നെ എന്നെ നോക്കാനായി അച്ഛൻ വകയിലെ ഒരു സ്ത്രീയെ (ചെ റിയമ്മ) വിവാഹം ചെയ്തു. ആദ്യം ഒരുപാട് ഇഷ്ടായിരുന്നു പിന്നീട് മക്കൾ ഉണ്ടായപ്പോൾ അത്രയും തന്നെ വെറുത്തു…

പിന്നീട് അവർ അച്ഛനെയും പറഞ്ഞ് പാട്ടിലാക്കി… ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാവുമെന്നല്ലേ പറയാനുള്ളത്…

കണ്ണനെ കണ്ട് പതിവുപൊലെ അടുത്തുള്ള അമ്പലകുളത്തിലേക്ക് ചെന്നപ്പോഴാണ് അവിടെ ഒരു മുണ്ടും നേര്യതുമുടുത്ത് തന്റെ അമ്മയുടെ പ്രായം വരുന്നൊരു സ്ത്രീയെ കാണുന്നത്..

മുഖപരിചയമില്ലത്തതിനാൽ അവിടെ നിന്നും നോക്കിയപ്പോഴാണ് ആ സ്ത്രീ കുളപ്പിലേക്ക് ചാ ടുന്നത്.. കുളത്തിൽ മുങ്ങി താഴ്ന്നതു കണ്ടപ്പോൾ മനസ്സിലായി നീന്തം അറിയില്ലാന്ന്..

പെട്ടെന്ന് തന്നെ എടുത്ത് ചാടി എങ്ങനെയോ കുളപ്പടവിൽ എത്തിച്ചു… വയറിൽ അമർത്തി വെള്ളമൊക്കെ പുറത്താക്കി.. ഇട്ടിരുന്ന വസ്ത്രമൊക്കെ നേരയാക്കിട്ടു..

“അമ്മേ….”

ബോധം വരാഞ്ഞതിനാൽ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ആ ശബ്ദം കേട്ടത്.

“എന്റെ അമ്മയാണ്.. എന്തെങ്കിലും…”

സംശയത്തോടെയുള്ള തന്റെ നോട്ടം കണ്ടിട്ടാവണം പറഞ്ഞത്.

“ഭാഗ്യത്തിന് ഒന്നും പറ്റീയില്ല… താനൊക്കെ എന്ത് മകനാടോ.. താനൊക്കെ മനസമാധാനം കൊടുക്കാത്തതു കൊണ്ടാവും സഹിക്കെട്ടവസാനം”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ക രണം പു കച്ചൊയിരുന്നു മറുപടി..

“ഇനിയൊരക്ഷരം മിണ്ടരുത്… കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്.. അമ്മയെ രക്ഷിച്ചതിന് എപ്പോഴും നന്ദിയുണ്ടാവും…”

അത്രയും പറഞ്ഞ് ആ അമ്മയെയും എടുത്ത് കുളപ്പടവ് കയറി പോവുന്ന് മകനെ കണ്ടപ്പോൾ തെല്ലും സംശയങ്ങൾ ഉദിച്ചു…

മുറ്റത്തെത്തിയപ്പോഴേ ചെറിയമ്മയുടെ വായിലുള്ളത് കേൾക്കാനുണ്ടെന്നുറപ്പായി..

“ഡീ അ സത്തേ.. എത്ര നേരായീ നീ പോയിട്ട്.. ഇവിടെ ഉച്ചയ്ക്ക് എല്ലാരും പട്ടിണി കിടക്കണമെന്നാണോ? ആട്ടെ നിന്റെ ഡ്രെസ്സൊക്കെ നനഞ്ഞിരിക്കുന്നൈണ്ടല്ലോ.. അമ്പലത്തിലെക്ക് തന്നെയല്ലേ പോയത്..?”

“അത് വരുന്ന വഴിയൊന്ന് വീണതാ ചളിയായപ്പോൾ കഴുകിയതാ ചെറിയമ്മേ.. ”

അപ്പോഴാണ് കവിളിൽ അ ടി കിട്ടിയ പാടിനെ കുറച്ച് ഓർത്തത്..

ഇനിയും നിന്നാൽ പലതിനും ഉത്തരം കൊടുക്കേണ്ടി വരുന്നതിനാൽ വേഗം മുറിയിലേക്ക് കയറി.. കണ്ണാടി എടുത്ത് നോക്കിയപ്പോൾ വി രലടയാളം വ്യക്തമായി തെളിഞ്ഞു വരുന്നുണ്ട്..

വേഗം പോയി തുളസിനീരെടുത്തു പുരട്ടി.. ഇത്രക്ക് ഒരു അ ടി എനിക്ക് കിട്ടിയെങ്കിൽ അത്രക്ക് ആ മകൻ അമ്മയെ സ്നേഹിക്കുന്നുണ്ട്… വേഗം വസ്ത്രം മാറി അടുക്കളയിലേക്ക് നടന്നു…

അമ്മയുടെ തലയിൽ വെള്ളം പിടിച്ചതിനാൽ ലേശംചൂടുണ്ടായിരുന്നു നനഞ്ഞ തുണി നെറ്റിയിൻമേൽ വെച്ചു ഉറങ്ങിയെന്നു തോന്നിയപ്പോൾ.

ആ മുറിയിൽ തന്നെ മറ്റൊരു കട്ടിലിന്റെ കൈ തലക്ക് വെച്ച് മലർന്ന് കിടക്കുകയായിരുന്നു ധ്രുവ്..

അപ്പോഴാണ് അവളെ അടിച്ച രംഗം മനസ്സിലോർമ്മ വന്നത്… അമ്മയെ കാണത്തതിലുള്ള വെപ്രാളവും അവളുടെ സംസാരവുമെല്ലാം ആയപ്പോൾ വന്ന ദേഷ്യത്തിന്റെ പുറത്ത് അ ടി ച്ചു പോയതാണ്…

നാളെ തന്നെ കണ്ട് ക്ഷമ ചോദിക്കാം.. പിന്നീട് അമ്മയെ ഒരു നോക്കും കൂടി നോക്കി നിദ്രയെ പുൽകി…

രാവിലെ അവളെ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് ആളുടെ പേരും വീട് അറിയില്ലെന്നോർമ്മ വന്നത്..

ഇതൊക്കെ ആലോചിച്ച് നടക്കുമ്പോഴാണ് അവളെ അപ്പുറത്തെ വീട്ടീലെ ചേച്ചിയോട് സംസാരിച്ച് തിരിഞ്ഞു നടക്കുന്നത് കാണുന്നത്..

“എടോ ഒന്നവിടെ നിന്നേ..” എവിടെയോ കേട്ട ശബ്ദം എന്നാലോചിച്ച് തിരികെ നോക്കിയപ്പോൾ കൈ നേരെ പോയത് ഇന്നലെ ക രണം പു കച്ച ഭാഗത്തേക്കാണ്…

“എടോ എന്നോട് ക്ഷമിക്കണം.. ഞാനിന്നലെ ചെയ്തത് മോശമായി… താനല്ല ആരായാലും പെട്ടെന്ന് അങ്ങനേ ചിന്തിക്കൂ..ശരിക്കും അമ്മയ്ക്ക്.. ”

ചോദ്യഭാവത്തിൽ നോക്കിയതു കൊണ്ടാവാം അവൻ പറഞ്ഞുതുടങ്ങി..

“അപ്രതീക്ഷിതമായി ഒരു ആകസിഡന്റിൽ അച്ഛനും അനിയത്തിയും… അവരുടെ വേർപാട് അമ്മയുടെ മാനസ്സികാവസ്ഥ തെറ്റിച്ചു..

ആരോടുമൊന്നും മിണ്ടാതെയായി.. കൊറേ ചികിത്സിച്ചു പക്ഷേ… അച്ഛന്റെയും അമ്മയുടെയും പ്രേമവിവാഹമായിരുന്നു..

അമ്മയുടെ ബന്ധുക്കൾ അതൊടെ അമ്മയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു.. അച്ഛന്റെത് കൂട്ടുകുടുംബമായിരുന്നു..ഈ അവസ്ഥയിൽ അമ്മ ഒരു ബാധ്യതായി കണ്ട് സ്വത്തിന്റെ വിഹിതം തന്ന് അവരും ഇറക്കിവിട്ടു..

അങ്ങനെ ആ കാണുന്ന വീട് വാങ്ങി ഇന്നലെ എത്തിയതായിരുന്നു.. സാധനങ്ങൾ എടുത്ത് വെച്ച് തിരിഞ്ഞ്നോക്കിയപ്പോഴാണ് അമ്മയെ കണ്ടില്ല.. താനില്ലായിരുന്നുവെങ്കിൽ എന്റെ അമ്മ..”

പറഞ്ഞു കഴിഞ്ഞ് അവളെ നോക്കിയപ്പോൾ കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു..അടുത്ത് വന്നവൾ തോളത്ത് കൈ വെച്ച് കണ്ണുനീർ തുടച്ചു തന്നു..

അപ്പോഴാണ് അവളുടെ കവിളിൽ നീ ലി ച്ചു കിടക്കുന്നത് കണ്ടത്..കൈകൾ കവിളിനെ തൊടാൻ നേരം അവൾ ഞെട്ടി പിൻമാറി..

“സാരല്ല മാഷേ..ഇത് ഞാൻ ചോദിച്ച് വാങ്ങിയതാണ്.. ഒന്നും അറിയാതെ ചാടികേറി പറഞ്ഞതാണ്.. അല്ല അമ്മയിപ്പോൾ അവിടാരെങ്കിലും??”

“ആഹ് ഉണ്ട്..നാളെ തൊട്ട് ഓഫീസിൽ പോവണം.. അതുകൊണ്ട് ഇവിടെ അടുത്തുളള ഒരു ചേച്ചിയെ പകൽ സഹായത്തിനായി ഏർപ്പാടക്കിയിട്ടുണ്ട്…”

“ഓഹ്.. ചിത്രചേച്ചിയാവും.. എനിക്കറിയാവുന്ന ചേച്ചിയാണ് പേടിക്കാനൊന്നുല്ല.. ഇടക്ക് ഞാനും വരാട്ടോ.. ദാ ആ കാണുന്നതാണ് വീട്.. എന്നാൽ ശരി മാഷേ കാണാം..”

അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നു..

“എടോ തന്റെ പേര് പറഞ്ഞില്ല..”

“വൈദേഹി മാഷിന്റെയോ..?”

പാതി തിരിഞ്ഞ് നോക്കയവൾ ചോദിച്ചു…

“ധ്രുവൻ”

മറുപടിയായി പുഞ്ചിരിച്ചവൾ തിരിഞ്ഞു പോവുന്നതും നോക്കിനിന്നു…

ദിനങ്ങൾ കൊഴിഞ്ഞുപോയെങ്കിലും വൈദേഹിയും ധ്രുവിന്റെ അമ്മയും തമ്മിലുള്ള ബന്ധം ദൃഡമായിരുന്നു..

തന്റെ മകളെ പൊലെയവർ അവളെ സ്നേഹിച്ചു.. അമ്മയുടെ പെരുമാറ്റവുമെല്ലാം പഴേ പടിയായത് ധ്രുവ് മനസ്സിലാക്കി..

അതിന് കാരണക്കാരിയവളോട് പ്രണയവും.. അവളുടെ കഷ്ടപ്പാട് അറിഞ്ഞപ്പോൾ തന്നെ വിളിച്ചിറക്കി കൊണ്ടു വരാൻ തോന്നി..

പക്ഷേ അവളെ പോലുള്ള ഒരു പെണ്ണ് അങ്ങനെ ഇറങ്ങിവരില്ലെന്നറിയുന്നതിനാൽ സമയത്തിന് അവളുടെ വീട്ടിൽ പോയി സംസാരിക്കാമെന്ന് തീരുമാനിച്ചു..

ടൗണിൽ പോയി തിരിച്ചു വരുമ്പോഴായിരുന്നു ധ്രുവേട്ടൻ ബൈക്ക് കൊണ്ട് മുൻപിൽ നിർത്തിയത്

“വൈദൂ…കയറെടോ..”

“ഇല്ല..വേണ്ട ഞാൻ നടന്നോളാം.. ഇനി കുറച്ചല്ലേയുള്ളു..”

“ഞാൻ അത്രയും അന്യയാണോ ടോ”
പിന്നെ കയറാതിരിക്കാൻ തോന്നിയില്ല.. ബൈക്കിറങ്ങുന്നത് ചെറിയമ്മ കണ്ടുവെന്ന് മനസ്സിലായി..

“ഓഹോ അപ്പോ ഇതും തൊടങ്ങ്യോ.. നീ ആ വീട്ടിലേക്ക് പോയപ്പോഴേ ഞാൻ ഇത് വിചാരിച്ചതാ.. രണ്ടാനമ്മ വളർത്തിയതുകൊണ്ട് പി ഴ ച്ചു പോയിന്ന് പറയിപ്പിക്കുമോ നീ..നാട്ടകാരെ കൊണ്ട് അതും ഇതും പറയിപ്പിച്ചാൽ..”

ചെറിയമ്മയുടെ വാക്കുകൾ ആർത്തിരമ്പുകയായിരുന്നു.. ഒരു സ്ത്രീയെന്ന പരിഗണന പോലും തനിക്ക്.. നിലത്തേക്കൂർന്ന് വീണ് കണ്ണീരിരിനാൽ ഭൂമിയെ നനച്ചു..

പിറ്റേന്ന് എഴുന്നേറ്റപ്പോൾ കരഞ്ഞതുകൊണ്ട് കണ്ണിന് വല്ലാത്ത കനം തോന്നി.. കുളിച്ച് പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു തന്നോടെന്തോ പറയാനായി നിൽക്കുന്ന ചെറിയമ്മയെ..

“ദേ.. കൊച്ചേ.. എന്റെ ആങ്ങളയുടെ മകനില്ലേ.. ഉണ്ണി.. അവനെ നിന്നെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചു.. ഈ മാസം തന്നെ ഉണ്ടാവും.. നിന്റെ മുഖത്തെന്താ ഒരു പുച്ഛം ഓഓ… അവനിത്തിരി കു ടിക്കും അതാവും…

ഒരു പെണ്ണ് വിചാരിച്ചാൽ മാറ്റാവുന്നതേയുള്ളൂ പിന്നെ അവൻ കുറേ പണവുമുണ്ട്.. രണ്ടാനമ്മയായത് കൊണ്ട് കൈ പിടിച്ച് കൊടുക്കുന്നത് മോശക്കാരനാവണ്ട..”

അതും പറഞ്ഞ് ചെറിയമ്മ പോവുന്നതു കണ്ടപ്പോൾ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി.. ഞാനൊരതികപ്പറ്റായി ചെറിയമ്മക്ക് തോന്നിയതുകൊണ്ടാവാം അവസരം മുതലെടുത്തത്…

അന്ന് ഇവിടെ വന്നപ്പോൾ കണ്ടതാണ് ശരീരം കൊത്തിപ്പറിക്കുന്ന പൊലെയുള്ള അയാളുടെ നോട്ടം.. അയാളുടെ കയ്യിൽ നിന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്കുള്ള മരണമാണ്..

മ രണത്തിനേ തന്നെയിനി രക്ഷിക്കാനാവൂ.. ഹൃദയം നുറുക്കുന്ന വേദനയാണ് പലപ്പോഴും മരണത്തിന് കീഴ്പ്പെടേണ്ടി വരുന്നത്…എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ അവിടെ നിന്നും ഇറങ്ങി…

അവസാനമായി അമ്മയേയും ധ്രുവേട്ടനേയുമൊന്ന് കാണണമെന്ന് തോന്നി.. ഈ ജന്മത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ സ്നേഹിച്ചതവരാവും..

പക്ഷേ വേണ്ട അവരെ കണ്ടാൽ ചിലപ്പോൾ തന്റെ തീരുമാനം മാറ്റേണ്ടിവരും.. അതുകൊണ്ട് തിരിഞ്ഞ് നടന്നു..കണ്ണനെയൊന്ന് കാണണമെന്ന് തോന്നിയപ്പോൾ അങ്ങോട്ട് നടന്നു.. കണ്ണീരിനാൽ കാഴ്ച വ്യക്തമല്ലായിരുന്നു…

കണ്ണടച്ചു പിടിച്ച് പ്രാർത്ഥിക്കുമ്പോഴാണ് കഴുത്തിൽ എന്തോ ഇഴയുന്നതു പൊലെ തോന്നിയത്.. പെട്ടെന്ന് കണ്ണ് തുറന്നപ്പോൾ ധ്രുവേട്ടൻ കഴുത്തിൽ താലി അണിയിച്ചിരുന്നു..

അടുത്ത് അമ്മയേയും ചിത്രേച്ചിയേയും കണ്ടു.. അത് കണ്ടപ്പോൾ മനസ്സിലായി വീട്ടിലുണ്ടായ കാര്യങ്ങളെല്ലാം ചിത്രേച്ചിയറിഞ്ഞു ഇവരോട് പറഞ്ഞതാവും..

അടുത്ത് നിന്ന് അമ്മ സിന്ദൂരചെപ്പ് നീട്ടിയപ്പോൾ ധ്രുവേട്ടൻ സീമന്തരേഖ ചുവപ്പിച്ചു.. എല്ലാം കണ്ടിട്ടും തറഞ്ഞ് നിൽക്കാനേ കഴിഞ്ഞുള്ളു..

“മോളേ.. വൈദൂ..”

അമ്മ തലയിൽ തലോടി പറഞ്ഞപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു…

“ന്റെ കുട്ടി ഇനി കരയരുത്…ഇവൻ മോളെയല്ലാതെ വെറെ ആരേയും കെട്ടില്ല.. അത്രക്കിഷ്ടാണ് മോളെ.. സമയാവുമ്പോൾ പറയാമെന്ന് വെച്ചതായിരുന്നു..

ഇതാവും വിധി.. ചിത്ര വന്ന് പറഞ്ഞപ്പോൾ തോന്നി മോൾ ഇവിടെ വരുമെന്ന്… ന്നാലും എന്റെ മോൾ ഈ അമ്മയുടെ അടുത്ത് വന്നാൽ പോരായിരുന്നോ..പൊന്നുപൊലെ നോക്കില്ലേ അമ്മ…”

ആ വാക്കുകൾ കേട്ടപ്പോൾ അമ്മയെ ഒന്നുകൂടി കെട്ടിപിടിച്ച് ധ്രുവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടു കള്ളചിരിയൊടെ നോക്കുന്നതു കണ്ടു..

അന്നാദ്യമായി ഞാനാ കണ്ണിലെ തിളക്കം പ്രണയമാണെന്ന് തിരിച്ചറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *