മകന്റെ മറുപടി കേട്ട് ആ അമ്മ ഞെട്ടി പോയി, ഞാൻ മാനേജറായി..

തീരാനഷ്ടം
(രചന: Anitha Raju)

രാധ വൃദ്ധസദനത്തിൽ പുറകുവശത്തുള്ള മാവിൻ ചുവട്ടിൽ ഇരിക്കുന്നു… അവിടെത്തെ അന്തേവാസിയായ ദേവകിയമ്മ തന്നെ തിരക്കി ഓടിവരുന്നത് രാധ കണ്ടു…

“ഞാൻ എവിടെയൊക്കെ നോക്കി, എന്താ ഇവിടെ ഇരിക്കുന്നെ…? മ്മ്മ് സങ്കടം വരുമ്പോൾ ആണല്ലോ ഇവിടെ വന്നു ഇരിക്കുന്നെ…. അല്ലെ..?? ”

രാധ നിറഞ്ഞ കണ്ണുകളോടെ ദേവകിയമ്മയെ നോക്കി.. ദേവകിയമ്മ രാധയുടെ തലയിൽ തൊട്ടു പറഞ്ഞു…

“അമ്മേ ഇന്ന് ചന്ദ്രേട്ടൻ മരിച്ചിട്ടു എട്ടു വർഷം തികഞ്ഞു.. ഓരോന്ന് ഓർത്തു ഇവിടെ ഇരുന്നു…”

“മോള് എഴുന്നേറ്റു വാ മൂന്നുപേർ കാണാൻ വന്നിരിക്കുന്നു.. മനസ്സിലായി കാണുമല്ലോ ആരൊക്കെയെന്ന്…” ദേവകിയമ്മ അവളുടെ കൈയിൽ പിടിച്ചു..

രാധ എഴുന്നേറ്റു… എനിക്ക് ആരെയും കാണണ്ട എന്ന് പറഞ്ഞു സ്വന്തം മുറിയിൽ പോയി കതകടച്ചു.

ഇത് എട്ടുവർഷം കൊണ്ടുള്ള പതിവാണ്… ദേവകിഅമ്മ സദനത്തിലെ എല്ലാരുടേം അമ്മയെപ്പോലെയാണ്.. ഒരുപാടു കാലം കൊണ്ട് ഇവിടെ ഉണ്ട് ഒരു സ്നേഹനിധി…. ഈപാവത്തിനെയും മക്കള് നട തള്ളി…

ദേവികയമ്മ തിരികെ ചെന്ന്
കാണാൻ വന്നവരോട് പറഞ്ഞു..

“രാധ മുറിയിൽ കയറി കതകടച്ചു ഇനി കാത്തു നിൽക്കണ്ട ” വന്നവർ ദുഖത്തോടെ തിരികെ പോയി…

രാധ സ്വയം പറഞ്ഞു., “അവൻ വന്നേക്കുന്നു സ്വന്തം അച്ഛനെ കൊ ന്നവൻ ആർക്കു കാണണം അവനെ.. തന്നെ വിധവ ആക്കിയവൻ…”

പഴയ കാല ഓർമയിൽ രാധ പോയി….

രാമചന്ദ്രൻ തന്റെ ചന്ദ്രേട്ടൻ, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം… ഒരു ദുഃശീലവും ഇല്ലായിരുന്നു.

അദ്ദേഹത്തിനു താനും , മകൻ നിവിനുമായിരുന്നു എന്റെ ചന്ദ്രേട്ടന്റെ ലോകം… നിർധന കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം പഠിക്കാൻ സമർഥനായിരുന്നു…

പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് പ്രീഡിഗ്രി ഒന്നാം ക്ലാസ്സിൽ ജയിച്ചിട്ടും പഠിത്തം നിർത്തി ജോലി തേടേണ്ടി വന്നു.. അങ്ങനെ ബാങ്കിൽ പ്യൂൺ ആയി കേറി…

ഇരുപത്തിയേഴാമത്തെ വയസ്സിൽ പത്തൊമ്പതുകാരി രാധയെ ജീവിത സഖി ആയി താലി ചാർത്തി തന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നു..

സ്നേഹനിധിയായ ചന്ദ്രേട്ടൻ ഉള്ള വരുമാനത്തിൽ പൊന്നുപോലെ തന്നെ നോക്കി.. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരു മകൻ ജനിച്ചു. നവിൻ ചന്ദ്രൻ എന്ന് ഞങ്ങളവന് പേരു ഇട്ട്..

വർഷങ്ങൾ കടന്നുപോയപ്പോൾ രാധ ചന്ദ്രനോട്..

“ചന്ദ്രേട്ടാ… നമുക്ക് ഒരു കുഞ്ഞു കൂടേ വേണ്ടേ , മോനൊരു കൂട്ടായിട്ടു..”

ചന്ദ്രൻ രാധയുടെ നെറുകയിൽ ഉമ്മ വെച്ചു…

“വേണ്ട രാധേ… നമ്മുടെ സ്നേഹം മുഴുവൻ മോന് കൊടുക്കണം… പൊന്നുപോലെ വളർത്തണം അവനെ.. ഒരു കുറവും ഇല്ലാതെ… അതൊന്നും പങ്കുവയ്ക്കാൻ വേറെ ആരും വേണ്ട..”

എന്നായിരുന്നു ചന്ദ്രന്റെ മറുപടി… അതിലും കൂട്ടായി രാധയും ഒപ്പം നിന്നു…

ചന്ദ്രനെ പോലെ തന്നെ നവിനും പഠിക്കാൻ സമർത്ഥൻ ആയിരുന്നു.
റാങ്കോടുകൂടി ബിരുദാനന്തര ബിരുദമെടുത്തു.. ടെസ്റ്റുകൾ പലതും എഴുതി ഒടുവിൽ അച്ഛൻ പ്യൂൺ ആയി ജോലി ചെയ്യുന്ന ബാങ്കിൽ തന്നെ മാനേജർ ആയി തുടക്കം കുറിച്ചു..

രാധയും ചന്ദ്രനും വളരെ സന്തോഷിച്ചു…. അച്ഛനുo, മകനും ഒരേ സ്ഥലത്തു… എന്നാൽ അതൊന്നും നവിനിൽ ഒട്ടും സന്തോഷം നൽകിയിരുന്നില്ല….

രാധ മകനോട് ചോദിച്ചു… “എന്താ കണ്ണാ നിനക്ക് ഇത്രെയും നല്ല ജോലി കിട്ടിയിട്ട് ഒരു സന്തോഷവും ഇല്ലാത്തെ…” മകന്റെ മറുപടി കേട്ട് ആ അമ്മ ഞെട്ടി പോയി..

“ഞാൻ മാനേജറായി കേറുന്നിടത്തു അച്ഛൻ ഫയൽ എടുക്കാനും, ചായകൊണ്ടു എല്ലാരുടേം മുൻപിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നതും ഞാൻ കാണണ്ടേ…

എല്ലാരും എന്നെ വെറും പ്യൂ ണിന്റെ മോനായെ കാണു…. അതുകൊണ്ട് അച്ഛൻ പ്യൂ ണായി ഇരിക്കുന്നിടത്തു പോണോ? എന്നാ ഞാൻ ആലോചിക്കുന്നേ…. എന്റെ മുന്നിലും വന്നു നിൽക്കില്ലേ പ്യു ണായി..”

അട്ടഹസിച്ചു കൊണ്ട് മകൻ അമ്മയോട് തകർക്കുന്നത് മുൻവശത്തു ചാരുകസേരയിൽ കിടന്നു ചന്ദ്രനത് കേൾക്കുന്നുണ്ടാരുന്നു… ആ മനസൊന്നു പിടഞ്ഞു

ചന്ദ്രൻ മനസ്സിൽ വിചാരിച്ചു.. “ശെരിയാ അവനു ഒന്നാം തിയതി ജോലിക്കു കേറണം…” എല്ലാം കേട്ടു കൊണ്ട് നിറകണ്ണുകളോടെ രാധ മുൻ വശത്തു വന്നു …

അവടെ ചന്ദ്രനെ പെട്ടന്ന് കണ്ടപോൾ.. രാധ കണ്ണു തുടച്ചിട്ട് ചിരിചോണ്ട് പറഞ്ഞു..

“ഏട്ടാ… കറിയിൽ ഭയങ്കര എരിവെന്നു… അതാ അവൻ വെറുതെ കിടന്നു ചാടുന്നത്… ” കള്ളം പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ ദയനീയമായി അവർ ചന്ദ്രനെ നോക്കി…

“ഞാൻ കേട്ടഡോ അവൻ പറയുന്നത് .. താൻ കണ്ണ് തുടക്കു… അവൻ വലിയ നിലയിൽ എത്തിയില്ലേ… ”

ഉള്ളിൽ ഒരായിരം സൂചി കുത്തിയിറക്കുന്ന വേദനയിലും ആ പിതാവ് അതും പറഞ്ഞു ചിരിച്ചു…

“ചന്ദ്രേട്ടാ അവനൊന്നും അറിയില്ല നല്ലതോ ചീത്തയോ ഒന്നും….”

“മ്മ്മ്.. അവനൊന്നും അറിയില്ല കൊച്ചു കുട്ടിയല്ലേ രാധേ അവൻ…..”

ചന്ദ്രൻ മച്ചിൻ മുകളിലോട്ട് നോക്കി കസേരയിൽ തല ചാരി കിടന്നു… മനസിൽ അയാളൊരു തീരുമാനം എടുക്കുകയായിരുന്നു… വിങ്ങിപൊട്ടുന്ന ഹൃദയ വേദനയോടെ ചന്ദ്രൻ മകന് വേണ്ടി പ്രാണനായ തന്റെ ജോലി ഉപേക്ഷിച്ചു.. നീവിൻ പിറ്റേ ആഴ്ച ജോലിയിൽ കയറി.

ചന്ദ്രൻ പറമ്പിൽ കൃഷിയുമൊക്കെയുമായി വിട്ടിൽ ഒതുങ്ങിക്കൂടി.. സ്വന്തം മകൻ തങ്ങളിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നത് ആ മാതാപിതാക്കൾ വേദനയോടെ നോക്കി നിന്നു…

വർഷങ്ങൾ കടന്നുപോയി.. അങ്ങനെ ഒരു നാൾ നീവിൻ സ്ഥലം മാറ്റം കിട്ടി വീടിനടുത്തുള്ള ബാങ്കിൽ വന്നു..

ആദ്യം താൻ ജോലി ചെയ്തിരുന്ന ബാങ്കിൽ അവൻ മാനേജറായി വന്നു…
പക്ഷേ.. അവനാ കസേരയിൽ ഇരിക്കുന്നത് കാണാനുള്ള യോഗം ആ പാവത്തിനു കിട്ടിയില്ല..

മകൻ അതിനു സമ്മതിച്ചില്ല..

നീവിൻ ജോലിക്ക് കേറി ആഴ്ച ഒന്നായി..

അങ്ങനെ ഒരു നാൾ രാവിലെ കൃഷി ഭവനിൽ പോയിട്ടു തിരിച്ചു വന്ന പിതാവിനു പ്രൗഢിയിൽ ഇരിക്കുന്ന മകനെ കാണണം എന്നൊരു ആഗ്രഹം… അയാൾ മകനെ അറിയിക്കാതെ ബാങ്കിലേക്ക് ചെന്നു..

അങ്ങനെ ചന്ദ്രൻ ബാങ്കിന്റെ നടയിലെത്തി.. അകത്തേക്ക് എത്തി നോക്കി.. പക്ഷേ അകത്തു മാനേജർ ക്യാബിനിൽ ഇരിക്കുന്ന മകനെ ആ അച്ഛന് കാണൻ കഴിയുമായിരുന്നില്ല… ആ പാവം അകത്തേക്ക് കേറി…

മാനേജർ ക്യാബിനിലോട്ട് തല എത്തി നോക്കി… അകത്തു ആരോ രണ്ടു ചെറുപ്പക്കാർ ഇരുന്നു സംസാരിക്കുന്നു .. അവരുടെ ഇടപെടലിൽ നിന്ന് കൂട്ടുകാർ എന്ന് മനസ്സിലായി….

ചന്ദ്രൻ ക്യാബിൻ തുറന്ന് അകത്തു കേറി. നീവിന്റെ മുഖം വല്ലാതെയായി ….. ആ മുഖത്തെ ചിരി മാഞ്ഞു… പകരം ദേഷ്യഭാവം.

ഒരു അപരിചിതനെന്ന പോലെ ചന്ദ്രനോട്.

“എന്താ?..

“ചുമ്മാ ഒന്ന് കാണാൻ…” ചന്ദ്രൻ പറഞ്ഞു

“രാവിലെ കണ്ടതല്ലേ , പിന്നെ എന്താ ഇത്ര അത്യാവശ്യം..” നീവിൻ അച്ഛന്റെ മുഖത്തു നോക്കാതെ ചോദിച്ചു..

“ഹേയ് ഒന്നുമില്ല…” കണ്ണു നിറഞ്ഞു ചന്ദ്രൻ തിരിച്ചു ഇറങ്ങാൻ ക്യാബിൻ വാതിൽ തുറക്കുമ്പോൾ, നവിന്റെ കൂട്ടുകാരിൽ ഒരാൾ ചോദിച്ചു..

“ആരാടാ നീവിനെ അത്..”

നീവിന്റെ മറുപടി …

“അതോ വീട്ടിലെ കാര്യസ്ഥനാട … അമ്മ ചിലപ്പോൾ സാധാനങ്ങൾ വാങ്ങാൻ പറഞ്ഞു വിട്ടതാകും….”

ആ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രന് തല കറങ്ങുന്ന പോലെ തോന്നി…. വീഴാതിരിക്കാൻ പുറത്ത് ഹാളിൽ എല്ലാർക്കും ഇരിക്കാൻ നിരത്തിയിട്ട കസേരയിലൊന്നിൽ കേറി പിടിച്ചു..

വീഴാനൊരുങ്ങുന്ന ചന്ദ്രനെ കണ്ടു കൊണ്ടു നിന്ന രണ്ടു ചെറുപ്പക്കാർ ഓടി വന്നു അയാളെ പിടിച്ചു കസേരയിൽ ഇരുത്തി.. ഒരാൾ പോയി വെള്ളം എടുത്തു കൊടുത്തു.. മറ്റെയാൾ ചന്ദ്രനോട്‌ ചോദിച്ചു..

“എന്താ അമ്മാവാ എന്തുപറ്റി.. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…”

ഒന്നും ഇല്ല എന്ന് ചന്ദ്രൻ തലയാട്ടി ….

ജീവിതത്തിൽ ആദ്യമായി കണ്ട മക്കൾ ഓടി വരുന്നു… പക്ഷേ സ്വന്തം ചോരയിൽ പിറന്ന തന്റെ മകൻ ഒരു മനുഷ്യത്വം പോലുമില്ലാതെ…

ആ മനുഷ്യൻ പതുക്കെ അവിടെന്നു എഴുന്നേറ്റു.. എങ്ങനെയൊക്കെയോ വീട്ടിലെത്തി..

രാധ അടുക്കളയിൽ ആണെന്ന് തോന്നുന്നു.. ചന്ദ്രൻ ചാരുകസേരയിൽ തളർന്നു കിടന്നു..

അടുക്കളയിൽ നിന്നു മുൻവശത്തു കിടന്ന ചന്ദ്രനെ രാധ കണ്ടു…

“ആഹാ… എപ്പോൾ വന്നു എന്നെ എന്താ വിളിക്കാഞ്ഞേ….” അവർ അയാളുടെ അടുത്തേക്ക് വന്നു

ആ മുഖത്തു നോക്കിയപ്പോൾ ചന്ദ്രൻ ആകെ വിളറി വല്ലാതെ തളർന്നു പോയിരിക്കുന്നു..

“എന്തുപറ്റി ചന്ദ്രേട്ടാ…” രാധക്ക് മനസ്സിലായി എന്തോ തക്കതായ കാര്യം ഉണ്ട്…. ഒരുപാട് നിർബന്ധിച്ചപ്പോൾ ചന്ദ്രന് നടന്നത് പറയേണ്ടി വന്നു .. രാധ പൊട്ടിക്കരയുമെന്നാണ് ചന്ദ്രൻ പ്രേതിക്ഷിച്ചത് .. പക്ഷെ..

രാധ കോപം ഉള്ളിൽ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു… അവളുടെ മുഖം ചുമന്നു… മകൻ വരാൻ കാത്തിരുന്നു..

നീവിന്റെ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു രാധ മുറ്റത്തേക്ക് ഇറങ്ങി ചെന്നു ..

അവരെ നോക്കി വിടിനുള്ളിലേക്ക് കേറാൻ പോയ അവനെ രാധ വിളിച്ചു…

“നിൽക്കട… അവടെ…. ”

രാധ ചന്ദ്രനെ ചൂണ്ടി കാണിച്ചു അവനോട് ചോദിച്ചു .. “ആരാടാ ഇത്….”

“അത് അമ്മേ…” എന്നവൻ മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും രാധയുടെ കൈ അവന്റെ ക വിളിൽ പ തിഞ്ഞു…..

ഒരു ഈർക്കിൽ കൊണ്ടുപോലും അടിച്ചിട്ടില്ല അവർ അവനെ….
ചന്ദ്രൻ മരവിപ്പോടെ ചാരുകസേരയിൽ കിടക്കുകയാണ്…. രാധ മകനോട് അലറുകയായിരുന്നു..

“എന്നാടാ നിനക്ക് ഇദ്ദേഹം കാര്യസ്ഥൻ ആയതു….”

രാധേട മുഖത്തു നോക്കാതെ നിവിൻ പറഞ്ഞു.. “അതമ്മേ അച്ഛന് ബാങ്കിൽ വന്നപ്പോൾ മാന്യമായി നല്ല ഡ്രസ്സ്‌ ഇട്ടു വന്നുടരുന്നോ? ഇത് ഒരുമാതിരി….”

അതു കേട്ടു രാധ അവന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി.

“അതേടാ അദ്ദേഹം കീറിയ ഷർട്ട്‌ തുന്നിച്ചേർത്തും, സ്വന്തം ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും മാറ്റി വെച്ചത് കൊണ്ടാടാ ഇന്ന് നീ മാന്യൻ ആയതു.. നിയത് മറക്കണ്ട….”

“അമ്മേ ഞാൻ…” നിവിൻ വീണ്ടും ന്യായികരിക്കാൻ ശ്രെമിച്ചു…

“നന്നാവില്ല നീ ഒരു കാലത്തും… എനിക്ക് ഈ മനുഷ്യൻ കോടിശ്വരനാണ്…. കോടിശ്വരൻ… ”

എന്നും പറഞ്ഞു രാധ ചന്ദ്രനെ ചേർത്തു പിടിച്ചു…

നേരം സന്ധ്യയായി…

അകത്തു കിടക്കുന്ന നിവിനിനെ രാധ ശ്രദ്ധിച്ചതു പോലുമില്ല… ചന്ദ്രേട്ടൻ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.. താനും.. നേരമിരുട്ടി… ആ വീട്ടിൽ ആകെ ഇരുട്ട് ….

നിമിഷങ്ങൾ കഴിഞ്ഞു.. അത്താഴത്തിനു സമയം ആയി രണ്ടുപേരേം വിളിച്ചു ആഹാരം കഴിപ്പിക്കണം എന്ന് വിചാരിച്ചു കരഞ്ഞു തളർന്നു തറയിൽ കിടന്ന രാധ പതുക്കെ എഴുന്നേറ്റു…

പുറത്തെ ലൈറ്റ് ഇട്ട്. ചാരുകസേരയിൽ കിടന്ന ചന്ദ്രനെ വിളിച്ചു .. പക്ഷേ ചന്ദ്രൻ ആ വിളി കേട്ടില്ല…

രാധ വിറയ്ക്കുന്ന കൈയോടെ ആ മുഖത്തു തൊട്ടു നോക്കിയപ്പോൾ ആ ശരീരം തണുത്തു വിറങ്ങലിച്ചിരിക്കുന്നു…

എത്രയോ വർഷം ആയി ആ നെഞ്ചിൽ തല വെച്ചല്ലേ ഉറങ്ങുന്നേ…. ആ നെഞ്ചിടിപ്പ് കേട്ട്… രാധ തല നെഞ്ചിൽ ചേർത്ത് വെച്ചുനോക്കി. ഇല്ല ആ ഹൃദയം ശബ്‌ദിക്കുന്നില്ല…

“ചന്ദ്രേട്ടാ…” രാധയുടെ ഉറക്കെയുള്ള നിലവിളി കേട്ടു നിവിൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു….

“മോനെ അച്ഛൻ… എന്ന് പറഞ്ഞു രാധ പതിയെ തറയിൽ വീണു…

ആരോടും ഒരു പരാതിയും പരിഭവും പറയാതെ ആ സ്നേഹനിധി പോയി മറഞ്ഞു…

തന്റെ ചന്ദ്രേട്ടന്റെ ചിത എരിഞ്ഞടങ്ങിയപ്പോൾ… ആരോടും ഒന്നും പറയാതെ രാധ വൃദ്ധസദനത്തിലേക്കു യാത്രയായി…..

ചന്ദ്രന് ചിതക്ക് തീ കൊളുത്തുമ്പോഴാണ് അവസാനമായി മകനെ രാധ കണ്ടത് …… പിന്നെയ അമ്മക്ക് ആ മകനെ കാണാൻ തോന്നിയില്ല……

കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ വിവാഹം കഴിക്കാൻ ആഗ്രഹിമുണ്ടെന്നു പറഞ്ഞു ഒരിക്കൽ വന്നിരുന്നു പക്ഷേ..

ആ മുഖം കാണാൻ കൂടെ തോന്നിയില്ല…
പിന്നെ മോൻ ഉണ്ടായി എന്ന് പറയാനും വന്നിരുന്നു.. അപ്പോഴും ആ ദേഷ്യം അടങ്ങിയിരുന്നില്ല… പലപ്രാവശ്യം കൂട്ടിക്കൊണ്ടു പോകാൻ വന്നു…..

ഇനിയില്ല… മകൻ എന്ന് പറയുന്ന ആ പാപിയൊടെപ്പമൊരു ജീവിതം..
തീരുമാനിച്ചു തന്നെയാണ്.. അന്നാ പടി ഇറങ്ങിയത്.. അങ്ങനെയെല്ലാം മറന്നു പോയാൽ തന്റെ ചന്ദ്രേട്ടന്റെ ആത്മാവ് തന്നോട് ഒരിക്കലും പൊറുക്കില്ല….

രാധ മിഴികൾ നിറച്ചു ദൂരേക്ക് നോക്കിയിരുന്നു.. പ്രതിക്ഷകളില്ലാതെ…. 

Leave a Reply

Your email address will not be published. Required fields are marked *