മോളെ അവര് നിന്നെ ദാസനു കെട്ടിച്ചു കൊടുക്കോ എന്നാ ചോദിക്കണേ, ആദ്യം ഒന്ന്..

വാക്ക്
(രചന: Aneesh Anu)

നാളെ ദേവുഓപ്പെടെ കല്യാണമാണ് അതോണ്ട് വീട്ടീന്ന് എല്ലാരും അങ്ങോട്ട്‌ പോയി.

പശുക്കളെയും ആടുകളെയും എല്ലാം തീറ്റകൊടുത്തു വീട് പൂട്ടി ഇറങ്ങാൻ പറഞ്ഞാണ് അമ്മയും പോയത്.

അച്ഛൻ കാര്യസ്ഥനായി നിക്കുന്ന വീട്ടിലെ ഇളയ സന്താനം ആണ് ദേവുഓപ്പ ആ തറവാട്ടിലെ ഈ തലമുറയിലെ അവസാനത്തെ കല്യാണം

അതോണ്ട് തന്നെ അത് ബഹുകേമം ആയിരിക്കണം എന്നാണ് മേനോൻ മുത്തശ്ശൻ അച്ഛനോട് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തോളമായി അച്ഛൻ അതിന്റെ പുറകെ ഓട്ടത്തിലാണ്. കോഴിയേം താറാവിനേം എല്ലാം കൂട്ടിലാക്കി പശുവിനും ആടിനും ഒക്കെ തീറ്റ കൊടുത്തു രാമുവിനേം കൂട്ടി അങ്ങോട്ട്‌ നടന്നു.

ഇടവഴിയിലൂടെ ഓല ചൂട്ടുവെളിച്ചത്തിലാണ് യാത്ര മക്കളിൽ കൂട്ടത്തിൽ ഇത്തിരി ധൈര്യശാലി താനായത് കൊണ്ടാണ് അമ്മ എല്ലാം തന്നെ ഏല്പിച്ചു പോയേക്കുന്നത്.

അച്ഛനും അമ്മയും 4 പെൺമക്കളും ഒരു മകനും അതാണ് ഞങ്ങളുടെ കുടുംബം.

ഇരുട്ടിൽ ചൂട്ടും വീശി അനിയനെയും കൂട്ടി വേഗത്തിൽ നടന്നു. വാരിയത്ത് വീട് വെളിച്ചത്തിൽ മുങ്ങി നിൽക്കുന്നത് ദൂരേന്നു നോക്കിയാൽ കാണാം.

വലിയ കവാടവും വീട് നിറയെ പെട്രോൾ മാക്സും ട്യൂബ് ലൈറ്റുകളും പിന്നെ വലിയ വീടുകളിലെ കല്യാണത്തിന് മാത്രം കാണുന്ന പല നിറത്തിൽ കത്തുന്ന കുഞ്ഞു ലൈറ്റുകളും എല്ലാം ഉണ്ട്.

ചൂട്ടു പതുക്കെ കെടുത്തി ഒരു സൈഡിൽ വെച്ചു ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി.

“ഇതെന്താ മാളുവേ വരാൻ ഇത്തിരി വൈകിയേ”

ചോദ്യം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി കുട്ടേട്ടനാണ്. തറവാട്ടിലെ മൂത്ത ആൾ.

“അത് കുട്ടേട്ടാ വീട്ടിലെ എല്ലാർക്കും തീറ്റ ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ വൈകിതാ”

“എന്നാ അങ്ങോട്ട്‌ ചെല്ല് ദേവു നിന്നെ അനേഷിക്കുന്നുണ്ട്” അതും പറഞ്ഞു കുട്ടേട്ടൻ അവിടെ നിന്ന ആളുകൾക്ക് അടുത്തേക്ക് നീങ്ങി.

ഉമ്മറത്തുകൂടെ കേറാതെ അടുക്കളവശം വഴി കയറാം എന്ന് വിചാരിച്ചപ്പോൾ ധാ മുത്തശ്ശി മുന്നിൽ. ഇനി ഉമ്മറത്തു കൂടെ കയറില്ലേൽ അതിന് വേറെ ചീത്ത കേൾക്കണം.

സ്വന്തം കുട്ട്യോളെ പോലെ ആണ് ഇവിടുള്ളോർക്ക് ഞങ്ങളെ അതോണ്ട് എല്ലാം സ്വാതന്ത്ര്യം ഉണ്ട് വാരിയത്ത് വീട്ടിൽ.

പതുക്കെ ദേവു ഓപ്പെടെ അടുത്തെത്തി അവിടെ മുഴുവനും ആളുകളാണ്. അത് കൊണ്ട് ഒരു മുഖദർശനം കൊടുത്തു നേരെ ഊട്ടുപുരയിലേക്ക് വിട്ടു.

അവിടെ തേങ്ങ ചിരകലും കഷ്ണം നുറുക്കലും പായസത്തിനുള്ള അട ഒരുക്കലും ഒക്കെ ആയി പണിയോട് പണി ആയിരുന്നു.

അതിനിടക്ക് എപ്പോഴോ ഭക്ഷണം കഴിച്ചു. നാട്ടുകാരും വീട്ടുകാരും എല്ലാരും ഉണ്ടായിരുന്നു അവിടെ ശരിക്കും ഒരുത്സവം പോലെ തന്നെയാണ് ദേവു ഓപ്പെടെ കല്യാണം നടക്കാൻ പോകുന്നെ.

പാത്രം കഴുകിക്കൊണ്ട് ഇരിക്കുമ്പോഴാണ് അമ്മ വന്നു കുട്ടേട്ടൻ വിളിക്കുന്നുണ്ട് നിന്നെ പറഞ്ഞത്. അതവിടെ ഇട്ടു നേരെ ചെന്നു.

മൂപ്പർ എന്നേം കൂട്ടി നേരെ മുകളിലത്തെ നിലയിലേക്ക് നടന്നു. അവിടെ ആളുകൾ തീരെ കുറവായിരുന്നു ആദ്യം ഒന്ന് മടിച്ചെങ്കിലും കുട്ടേട്ടൻ ആയതോണ്ട് പുറകെ ചെന്നു.

വരാന്തയുടെ അറ്റത്തായുള്ള ഊഞ്ഞാലിൽ ആളും താഴെ നിലത്തു ഞാനും ഇരുന്നു.

“ന്താ മാളു പേടിണ്ടോ”

“ഞാൻ ന്ത് നാ ഏട്ടനെ പേടിക്കണേ,”

“ഞാൻ ഒരു കാര്യം പറയാനാ മോളെ വിളിച്ചേ, അതിന് സമ്മതാണേലും അല്ലേലും തുറന്നു പറയണം”

“അത് പറയാം ലോ” ഈശ്വരാ എന്താവും മൂപ്പർക്ക് പറയാൻ ഉള്ളത് നെഞ്ച് പടപടാന്നു ഓടിച്ചു.

പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ കുട്ടേട്ടന്റെ മുഖം വല്ലാണ്ട് ആവുന്നത് കാണാമായിരുന്നു.

“നിനക്ക് നമ്മുടെ തെക്കേലെ ദാസനെ അറിയില്ലേ മാളു”

“ആ അറിയാം ഏട്ടാ, ആ സം സാരിക്കാൻ ക ഴിയാത്ത ആളല്ലെ”

“അതേലോ, അവർ ഒരുകാര്യം ഇവിടുത്തെ അച്ഛനോടും മോൾടെ അച്ഛനോടും എന്നൊടും സൂചിപ്പിച്ചു അത് പറയാനാ നിന്നെ വിളിച്ചേ”

“കാര്യം എന്തായാലും പറയു ഏട്ടാ”

“മോളെ അവര് നിന്നെ ദാസനു കെട്ടിച്ചു കൊടുക്കോ എന്നാ ചോദിക്കണേ”

ആദ്യം ഒന്ന് ഞെട്ടി, ചെറുപ്പം മുതൽ ആളെ അറിയാം സം സാരിക്കാൻ വ യ്യെങ്കിലും നല്ല പോലെ പണിയെടുക്കും ദുശീലങ്ങൾ ഒന്നുമില്ല.

ആൾ ഭാവിയിൽ എങ്ങനെ ജീവിക്കും എന്നൊക്കെ ഓർത്തിട്ടുണ്ട് എന്നാലും അത് ഒരു ചോദ്യചിന്ഹമായി തന്റെ നേർക്ക് വരുമെന്ന് പ്രതീക്ഷിച്ചില്ല.

“മോളെ അവർ ഇങ്ങനെ ചോദിച്ചു എന്നെ ഉള്ളു മോള് സമ്മതിക്കണം എന്നല്ല അതിനർത്ഥം” തന്റെ മൗനം കണ്ടു കുട്ടേട്ടൻ ഒന്ന് പതറി.

“ഏട്ടാ ഞാൻ കല്യാണം, ജീവിതം അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. പെട്ടെന്ന് കേട്ടപ്പോൾ ഒരു ഞെട്ടൽ അത്രേള്ളൂ.”

“അറിയാം ഇതൊരു മോശം ആലോചന അല്ല എങ്കിലും അത്ര നല്ലതും അല്ല ജീവിതകാലം മുഴുവനും കൂടെ ജീവിക്കണ്ട കാര്യം ആണ് ആലോചിച്ചു പറഞ്ഞാൽ മതിട്ടോ.”

“അത് ഞാൻ പറയാം, അച്ഛനും അമ്മയും കുട്ടേട്ടനും മുത്തശ്ശനും ഒന്നും എന്തായാലും എന്നെ ഒരു കുഴിയിൽ കൊണ്ടിടില്ല ലോ”

“അതില്ല മോളെ അവൻ നിന്നെ നല്ലപോലെ നോക്കും അതെനിക്ക് ഉറപ്പാ”

“അത് മതി കുട്ടേട്ടാ ആ ഉറപ്പ് മതി” അത്രയും പറഞ്ഞു അവിടെ നിന്ന് താഴേക്ക് ഇറങ്ങി.

വരാന്തയുടെ തൊട്ടടുത്ത മുറിയിൽ തന്റെ മറുപടിക്കായി കാതോർത്തു നിൽക്കുന്ന അച്ഛനെയും മേനോൻ മുത്തശ്ശനെയും കണ്ടെങ്കിലും കാണാത്ത മട്ടിൽ നടന്നു.

അച്ഛന് ഇത് തന്നോട് പറയാൻ മടി കാണും. അച്ഛന്റെ അവസ്ഥ അറിയാവുന്ന എനിക്കതിൽ തെല്ലും സങ്കടം തോന്നിയില്ല. മൂത്ത രണ്ടുപേരെ കല്യാണം കഴിപ്പിച്ചപ്പോൾ തന്നെ അച്ഛന്റെ സ്വത്തിൽ പകുതി ഭാഗം തീർന്നു.

കെട്ടു കഴിഞ്ഞു രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ തന്നെ ചെറിയേച്ചി ഒരു കുഞ്ഞും ആയി വീട്ടിൽ വന്നു ഇരിപ്പാണ്. ഇനി എന്നേം അനിയത്തികൂടി കെട്ടിച്ചു വിട്ടാലേ അച്ഛന് സമാധാനം ആവു.

പാടത്തും പറമ്പിലും കന്നിന്റേം ആടിന്റേയും പുറകെ നടന്നു സ്വരുക്കൂട്ടി വെച്ചാണ് ഈ കുടുംബം നോക്കുന്നത് അത് അറിഞ്ഞു ജീവിക്കണം.

പിറ്റേന്ന് ദേവു ഓപ്പെടെ കല്യാണം ഗംഭീരമായി നടന്നു. ഓപ്പ പോകുമ്പോൾ ഒരു കമ്മലും സമ്മാനമായി തന്നാണ് പോയത്.

അവിടെത്തെ വിരുന്നും തിരക്കെല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും തന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

ദാസേട്ടനും കുടുംബവും കൂടി വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു. എന്റെ സമ്മതം മൂളൽ കഴിഞ്ഞതോടെ എല്ലാം പെട്ടെന്ന് ആയി. ജാതകം കൊടുക്കലും വാക്ക് ഉറപ്പിക്കലും എല്ലാം തകൃതിയായി നടന്നു.

കല്യാണത്തിന് ഉള്ള ഭക്ഷണകാര്യങ്ങൾ ഒക്കെ കുട്ടേട്ടന്റെ വീട്ടുകാർ ശെരിയാക്കും എന്ന് അച്ഛനോട് പറഞ്ഞിരുന്നു.

“എന്തൊക്കെയായാലും അവൾക്കിത്തിരി പൊന്നും പാത്രോം കൊടുത്തു വിടണ്ടേ ലക്ഷ്മി, ഇമ്മക്ക് ആ തേക്കെ പാടം അങ്ങ് കൊടുക്കാ”

“മ്മ് ശെരിയാ ഒന്നും ഇല്ലാണ്ട് അവൾ കേറി ചെല്ലണ്ട”

അച്ഛന്റേം അമ്മേടേം സംസാരം കേട്ടു ഉള്ളൊന്നു പിടഞ്ഞു ആകെ ഉള്ളത് ഈ പുരയിടവും ആ ഒരു പാടവും ആണ് അച്ഛന്റേം അമ്മേടേം ഒരുപാട് നാളത്തെ സമ്പാദ്യമാണത് അത് കൂടെ നഷ്ടമായാൽ വീണ്ടും പാട്ടത്തിനു സ്ഥലം എടുത്തു കൃഷി ചെയ്യേണ്ടി വരും.

എതിർത്തു നോക്കിയിട്ട് കാര്യമില്ല അച്ഛൻ തീരുമാനിച്ചു കഴിഞ്ഞു ഇനിയതിനു മറ്റാം ഉണ്ടാവാൻ പോണില്ല.

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു കല്യാണത്തിരക്ക് ഓടിയെത്തിയത്. വീട്ടിൽ ആളും ബഹളം ആയി കുടുംബക്കാർ എല്ലാരും എത്തിയിട്ടുണ്ട്.

എല്ലാരും നല്ല സന്തോഷത്തിൽ ആണ് അച്ഛന്റെ മുഖത്തു മാത്രം ഇത്തിരി വിഷമം നിഴലിച്ചിരുന്നു.

“മാളു നീയിങ്ങോട്ട് വാ” വിളികേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ജയേട്ടൻ ആണ് അച്ഛന്റെ അനിയത്തീടെ മോൻ.

“എന്താ ഏട്ടാ”

“നീ വാ” അവൻ മുന്നിൽ നടന്നു പുറകെ ഞാനും.

കിണറ്റിൻ കരയിൽ എത്തിയപ്പോ അവൻ നിന്നു.

“അല്ല മാളു നിനക്കി കല്യാണം വേണോ”

“അതെന്താപ്പോ അങ്ങനെ ഒരു ചോദ്യം”

“എനിക്ക് നിന്നെ ഇഷ്ടമാണ് അതോണ്ട് തന്നെ”

ഒരു നിമിഷം ഒന്ന് സ്തംഭിച്ചു പോയെങ്കിലും പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു.

“അങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നു എങ്കിൽ പറയേണ്ട സമയം ഇതല്ലായിരുന്നു കൊച്ചേട്ടാ”

“അതെന്തേ നീ ഇപ്പോ ഇറങ്ങി വന്നാലും ഞാൻ കൊണ്ട് പോകും”

“അത്രയും ഉറപ്പ് ഉണ്ടായിരുന്നു എങ്കിൽ ഇത് ഇത്രയും വരെ എത്തുന്നതിനു മുൻപ് ആകാമായിരുന്നു ഏട്ടന്.

അന്നൊന്നും ഉറപ്പില്ലാത്ത കാര്യത്തിനു ഇനിയിപ്പോ പ്രസക്തിയില്ല. എനിക്ക് വലുത് എന്റെ അച്ഛന് കൊടുത്ത വാക്കാണ് അല്ലാതെ വേറെ ഒന്നും അല്ല”.

“എങ്കിൽ നീ ആ പൊ ട്ടന്റെ കൂടെ പോയി ജീവിച്ച് നരകിക്ക് ”

“പ്ഫാ, പൊ ട്ടൻ അല്ലേടാ ആണൊരുത്തൻ ആണ്. ആണുങ്ങളെ പോലെ വീട്ടിൽ വന്നു ചോദിച്ചു സ്വന്തമാക്കാൻ വന്നവൻ അല്ലാണ്ട് നിന്നെ പോലെ അല്ല. മാളു ജീവിക്കും അവന്റെ കൂടെ തന്നെ” അത്രയും പറഞ്ഞു തിരികെ നടന്നു.

അച്ഛന്റെ മുഖത്തെ വിഷമത്തിന്റെ കാരണം ഇപ്പോൾ എനിക്ക് ഊഹിക്കാം. നേരെ ചെന്നത് അച്ഛന്റെ അടുത്തേക്ക് ആണ്.

“അച്ഛാ എനിക്ക് വലുത് അച്ഛൻ കൊടുത്ത വാക്കാണ് ഞാൻ കാരണം അച്ഛൻ വിഷമിക്കരുത്.

ഒന്നു മിണ്ടാൻ പോലും വയ്യാത്ത ഒരാളുടെ ശാപം തലയിൽ വാങ്ങി എനിക്ക് ജീവിക്കണ്ട. കുറവുണ്ടായിട്ടും ആണുങ്ങളെ പോലെ കാർന്നോമ്മാരുമായി സംസാരിച്ചുറപ്പിച്ച കല്യാണമാണിത്.

അത് നടക്കും ആ മനുഷ്യനും കൂടി കൊടുത്ത വാക്കാണ് അച്ഛാ. ഇനി ദാസേട്ടന്റെ കൂടെ ഞാൻ ഉണ്ടാവും എന്നും.”

അത്രയും പറഞ്ഞു തിരികെ വീട്ടിലേക്ക് നടന്നു..

Leave a Reply

Your email address will not be published. Required fields are marked *