ദേ മനുഷ്യാ വേണ്ടാ ട്ടോ, ഇതൊക്കെ കെട്ടുന്നതിനു മുന്പേ ഞാൻ നിങ്ങളോട് പറഞ്ഞതാ..

അമ്മൂട്ടി
(രചന: Aneesh Anu)

“ഏട്ടാ ഞാൻ ഇവിടെ എത്തിട്ടോ, ചായ കിട്ടിയില്ല” അമ്മു കിച്ചനിലേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു.

“ദാ വരുന്നു അമ്മുസേ” കണ്ണന്റെ മറുപടി എത്തി.

രാവിലെ ഫേസ്ബുക് നോക്കി ഇരിപ്പാണ് അമ്മു. പിന്നെയും കുറച്ച് നേരം കഴിഞ്ഞപ്പോൾ കയ്യിൽ രണ്ടു ഗ്ലാസുമായി കണ്ണൻ വന്നു.

“ടാ കണ്ണാ നിനക്ക് ഒരു ഉത്തരവാദിത്വം ഉണ്ടോ, ഒന്നുമില്ലേലും ഉള്ളിൽ രണ്ടു ജീവനും കൊണ്ട് നടക്കുന്ന മോൾക്ക് നേരത്തെ ചായ ഇട്ടു തന്നുടെ” അമ്മു കണ്ണന് നേരെ കണ്ണുരുട്ടി..

“ടി പെണ്ണെ വേണ്ടാ രാവിലെ തന്നെ എന്റെ കയ്യിന്നു വാങ്ങുവെ. എണീറ്റു വന്ന വഴി ഫോണിൽ കുത്തി ഇരിപ്പാ.

അങ്ങോട്ട്‌ കേറി വന്നൂടാരുന്നോ. ഈ പാൽ അങ്ങ് കുടിച്ചേ എന്റെ പിള്ളേർക്ക് വിശക്കുന്നുണ്ടാവും. മുഖത്തുതെല്ലു ഗൗരവം വരുത്തി കണ്ണൻ പറഞ്ഞു.

” എന്നെ ഇഷ്ടവില്ലാത്തോണ്ട് അല്ലേ ഇങ്ങനെ പറയുന്നെ, ഇക്ക് പാലൊന്നും വേണ്ടാ ഞാൻ ഇന്റെ അമ്മമാരോട് വിളിച്ചു പറഞ്ഞോളാം ഇന്നേ വന്നു കൊണ്ട് പൊയ്ക്കോളാൻ. ആ ഉണ്ടക്കണ്ണിൽ ചെറുനനവ്
പടർന്നു.

“അച്ചോടാ ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ പിണങ്ങല്ലേ മോളെ. നീ വീട്ടിൽ പോയാൽ എനിക്ക് ഇവിടെ ആരാ ഉള്ളേ. വാ പാല് കുടിക്കാം”. അവൾക്ക് അരികിലേക്കു നീങ്ങി.

“ഇത് ഞാനെങ്ങനെ കുടിക്കാ ഏട്ടാ, നല്ല ചൂടാ” അവൾ പിന്നെയും ചിണുങ്ങി..

” അച്ചോടാ മോൾടെ തവി എടുത്തു തരാം ട്ടോ, കൊച്ചുകുട്ടിയ എന്നാ പെണ്ണിന്റെ വിചാരം ചൂട് ഇല്ലാതെ കുടിക്കു അതും സ്പൂണിൽ” കിച്ചണിലേക് നടകുന്നതിനിടയിൽ അവൻ പിറുപിറുത്തു.

” ദേ മനുഷ്യാ വേണ്ടാ ട്ടോ, ഇതൊക്കെ കെട്ടുന്നതിനു മുന്പേ ഞാൻ നിങ്ങളോട് പറഞ്ഞതാ ഇതൊക്കെ സഹിക്കാൻ പറ്റുംച്ച കെട്ടിയാൽ മതി എന്ന് ഹാ”

” അതേലോ സമ്മതിച്ചു തന്നിരിക്കുന്നു മോളെ, ഇന്നാ തവി കുടിക്കു പാവം എന്റെ പിള്ളേര് ഞാൻ നോക്കട്ടെ അവരെന്നാ എടുക്കുവാ എന്ന് ”

അവൻ അവളുടെ വയറിനോട് ചെവി ചേർത്തുവെച്ചു.

” അയ്യടാ എന്നാ അച്ഛന്റെ സ്നേഹം, ദേ ഉള്ള കാര്യം പറഞ്ഞേക്കാം പിള്ളേര് വന്നു എന്നും പറഞ്ഞു എന്നോടുള്ള സ്നേഹം എങ്ങാനും കുറഞ്ഞാൽ അന്ന് നിങ്ങടെ അന്ത്യവാ മോനെ” അവളിലെ കുശുമ്പി ഉണർന്നു.

” അത് പിന്നെ എനിക്കറിഞ്ഞുടെ അമ്മുസെ, എന്റെ അടുത്ത് നിന്നും മാറി നിക്കാൻ പറ്റാത്തതുകൊണ്ട് അല്ലേ രണ്ടുപേരുടേം അച്ഛനും അമ്മേം വിളിച്ചിട്ടും പോവാതെ മോളിവിടെ തന്നെ നില്കുന്നെ”

അവൻ മെല്ലെ അവളുടെ മുടിയിൽ തലോടി.

” അയ്യടാ അത് അതുകൊണ്ടൊന്നും അല്ല ഞാൻ പോയാൽ നിങ്ങക്കിവിടെ ഒരു ലൈസൻസ് ഇല്ലാതെ തോന്നിയ പോലെ നടക്കാൻ അല്ലേ, അങ്ങനെ ഇപ്പോ സുഖിക്കണ്ട ട്ടോ മോൻ”

“എടി ദുഷ്‌ട്ടെ ഇന്നാലും ഇങ്ങനെ ഒക്കെ ചെയ്യാവോ ഞാനോർത്തു എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്ന് വഞ്ചകി,

ഞാനിപ്പോ തന്നെ അമ്മേ വിളിച്ചു പറഞ്ഞേക്കാം കേട്ടോ” കണ്ണൻ ഫോൺ എടുത്തു ഡയൽ ചെയ്യാൻ തുടങ്ങി.

“ദേ മനുഷ്യ എന്നെ കൊണ്ടുപോകാൻ പറഞ്ഞാൽ നിങ്ങളും കൂടെ പോരേണ്ടി വരും ഇവിടെ എന്നെ നോക്കുന്ന പോലെ അവിടേം എന്നെ വന്നു നോക്കണം അങ്ങനെ ആണേൽ പോവാം ന്താ” അവൾ ഒരു കള്ളനോട്ടം നോക്കി.

“അയ്യടാ എന്നാ പിന്നെ നീ എന്ത്നാ പോണേ,

അമ്മച്ചിടെ അടുത്താണ് പോണേൽ അവിടെ മ്മടെ അനിയത്തികുട്ടിം അനിയനും ഇല്ലേ പിന്നെ അച്ചാച്ച ഉണ്ട് അതല്ല അമ്മേടെ അടുത്തണേൽ അപ്പു അച്ഛൻ ഒക്കെ ഉണ്ടല്ലോ അവരൊക്കെ നിന്നെ പൊന്നു പോലെ നോക്കുലോ, പിന്നെ എന്താ വാവേ വേണ്ടേ.

അമ്മുനെ ഒന്നു നോക്കി കണ്ണൻ പറഞ്ഞു.

“മോനെ കണ്ണേട്ടാ എനിക്കിപ്പോ വേണ്ടത് അവരുടെ ഒന്നും സാമിപ്യം അല്ല നിന്റെയാ വേണ്ടേ. അത് കൊണ്ട് ഞാൻ എങ്ങും പോകുന്നില്ല.

ഞാൻ അന്നേരമേ പറഞ്ഞതാ എന്റെ കുട്ടിക്കളി മാറിയിട്ട് മതി കൊച്ചുങ്ങൾ എന്ന് കേട്ടില്ലലോ, ഇനി മോൻ അനുഭവിച്ചോട്ടോ. ഞാൻ എവിടേം പോവില്ല”

“ആഹാ നല്ല ബെസ്റ്റ് കാര്യായി നിന്റെ കുട്ടികളി മാറുക ലേ നടക്കാൻ പോകുന്ന കാര്യം വല്ലതും പറ കുഞ്ഞാ. എണീറ്റു കിച്ചണിൽ വന്നിരുന്നേ എന്റെ പണിയും നടക്കും നിനക്ക് ബോർ അടിക്കും ഇല്ല.” കണ്ണൻ എണീറ്റു.

“എന്നാ വാ കൈ പിടിച്ചേ”.

“ദേ പെണ്ണ് കൊഞ്ചാൻ തുടങ്ങി, മെല്ലെ വാട്ടോ”.

ഇന്നലെ നൈറ്റ് ഫുഡ്‌ കഴിച്ച പാത്രങ്ങൾ കഴുകി വെക്കട്ടെ അത് വരെ ഇവടെ ഇരിക്കു മോളുസേ.” അമ്മുവിനൊരു ചെയർ കൊടുത്തിട്ടു കണ്ണൻ പറഞ്ഞു.

” ഏട്ടാ ഞാൻ ശെരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട് ലേ”

” അയ്യേ എന്ത് ബുദ്ധിമുട്ട് വാവേ?”

“ഉണ്ട് ഏട്ടാ ഇല്ലാന്ന് ഏട്ടൻ ചുമ്മാ പറയുവാ”

” ഇതൊക്കെ പിന്നെ ഞാൻ അല്ലാണ്ട് വേറെ ആരാ പെണ്ണെ ചെയ്തു തരാ നിനക്ക്, ചിണുങ്ങാതെ അവിടെ ഇരുന്നോ. ഇത് ഇപ്പോൾ അത് കഴിഞ്ഞു വേണം നിനക്ക് കുളിക്കാൻ ആ ഓയിൽ തലയിൽ നന്നായി തേച്ചുപിടിപ്പിച്ചേ”

” അതേയ് ഞാനിന്നു കുളിക്കുന്നില്ല മടിയാ” നമുക്ക് നാളെ കുളിക്കാം ഏട്ടാ”

“ദേ പെണ്ണെ വേണ്ടാ ട്ടോ കളിക്കല്ലേ പോയി കുളിക്കാൻ നോക്കിയേ ഓയിൽ ഞാനിട്ടു തരാം.

ഡേറ്റ് ഇനി 3 ദിവസം കൂടെ ഉള്ളൂ എപ്പോൾ വേണേൽ വേദന ആവാം ടെൻഷൻ ആയിട്ട് പാടില്ല, നാട്ടിൽ ആണേൽ അവിടെ എല്ലാരും ഉണ്ടായിരുന്നു ഇതിപ്പോ ഇവിടെ ആകെ ഉള്ളത് കൊച്ചേട്ടൻ ആണ്. ”

കണ്ണന് അവന്റെ ഉള്ളിൽ ഉള്ള ശങ്ക തുറന്നു പറഞ്ഞു.

” അച്ചോടാ മോൻ ടെൻഷൻ ആവണ്ടട്ടോ ഒന്നുണ്ടാവില്ല. ഈ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ തന്നല്ലേ നമ്മൾ ഉള്ളേ പിന്നെ എന്താ, നാട്ടിലെക്കാൾ ഹൈ ഫെസിലിറ്റീസ് ഉണ്ട് പിന്നെ എന്താ”

” ഒന്നുല്ല വാ കുളിക്കാം, അത് കഴിഞ്ഞു വേണം എനിക്കും ഫ്രഷ് ആവാൻ. ഇന്നു രാവിലെ ഫുഡ്‌ കൊച്ചേട്ടന്റെ വീട്ടിൽനിന്ന് കൊണ്ട് വരും എന്റെ പകുതി പണി കുറഞ്ഞു” അവളുടെ തോളിൽ കയ്യിട്ടു ബാത്‌റൂം ലക്ഷ്യം വെച്ചു നടന്നു.

” ശോ അപ്പോൾ ഇന്നു രാവിലെ ഏട്ടൻ രക്ഷപെട്ടു ലേ മോശം ആയി. അതേയ് കുളിക്കണോ നല്ല തണുപ്പ് ഏട്ടാ പ്ലീസ്”

” അയ്യടാ മോളു കുളിച്ചേച്ചും വാ എട്ടാനിവിടെ നിക്കാം, കള്ളകുളി വേണ്ടാ ദേഹത്ത് പുരട്ടിയ എണ്ണ എല്ലാം നന്നായി കഴുകി കളഞ്ഞോണം ട്ടോ”. അവളെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി.

പുറത്തു അവളെ കാത്തിരിക്കുമ്പോൾ കണ്ണന്റെ മനസ്സ് വല്ലാതെ പുറകോട്ടു ഓടി. രണ്ടാളും പരസ്പരം കണ്ടുമുട്ടിയ നാൾ മുതൽ ഉള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു.

പരസ്പരം കൂട്ടുകൂടി നടന്നപ്പോൾ ഒക്കെ സങ്കടം സന്തോഷം പകുത്തു നൽകിയവർ.

ഒടുവിൽ ഒരുമിച്ചു ജീവിക്കണം എന്ന് തീരുമാനിച്ചപ്പോഴും പ്രാരബ്ധകെട്ടുകൾ ചുമലിൽ ആരുന്നു.

എല്ലാം കഴിഞ്ഞു വീട്ടിൽ പറഞ്ഞപ്പോൾ ഉണ്ടായ എതിർപ്പുകൾ ഹി ന്ദു പയ്യനും ക്രി സ് ത്യാ നി പെണ്ണും ആയിരുന്നില്ല ഞങ്ങൾ പരസ്പരം സ്നേഹിക്കാൻ മാത്രം കഴിയുന്ന രണ്ടു മനുഷ്യർ.

അത് കൊണ്ട് തന്നെ ആരെയും വേദനിപ്പിച്ചുകൊണ്ട് നമുക്ക് ഒരുമിക്കണ്ട മോളെ എല്ലാരുടേം സമ്മതത്തോടെ മതി എന്നു പറഞ്ഞപ്പോൾ അവൾ രണ്ടാമത് ഒന്നു ആലോചിച്ചില്ല.

വേറെ ഒരുപാട് വിവാഹം രണ്ടാളും സമ്മതിച്ചില്ല, ആലോചനകളിൽ നിന്നു ഒളിച്ചോടാൻ അവൾ ജോലി എന്ന പേരിൽ നാടുവിട്ടു. നാട്ടിൽ നിന്ന് കൊണ്ട് തന്നെ ജീവിതം പടുത്തു ഉയർത്തുകയായിരുന്നു താൻ.

ഒടുവിൽ കാത്തിരിപ്പിനു വിട വീട്ടുകാർ സമ്മതത്തോടെ തന്നെ നടന്നു. ഒരുപാട് വർഷം ആവുന്നു. ഹോസ്പിറ്റലിൽ ആയതുകൊണ്ട് അവള്ക്ക് ജോലി വിടാൻ പറ്റിയില്ല.

പ്രഗ്നൻറ് ആണെന്നു അറിഞ്ഞത് മുതൽ നാട്ടിൽ നിന്ന് എല്ലാരും വരാൻ തയ്യാറായി അവിടെയും ഞാൻ മാത്രം മതി എന്നാ വാശി അവൾ ഉറച്ചു നിന്നു.

ഈ സമയത്തു എന്നേക്കാൾ നന്നായി മറ്റൊരാൾക്കും അവളെ നോക്കാൻ പറ്റില്ല എന്നവൾക്കറിയാം.

രണ്ടു വീട്ടുകാരും പലതവണ പറഞ്ഞിട്ടും ലീവ് കിട്ടില്ല അതോണ്ട് ഡെലിവറി കഴിഞ്ഞേ നാട്ടിൽ വരു എന്നവൾ വാശിപിടിച്ചു. ആ വാശി നടക്കട്ടെ എന്നു ഞാനും കരുതി.

3 മാസം ആയി ഇവിടെ എത്തിയിട്ട്. അവളുടെ വാശികളും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം കണ്ടറിഞ്ഞു കൂടെ നിന്ന ദിനങ്ങൾ.

“ഏട്ടാ ഏട്ടാ”

കണ്ണൻ പെട്ടെന്ന് ഞെട്ടി എണീറ്റു. ഈശ്വരാ അമ്മുവിന്റെ വിളി അല്ലേ അത്.

“എന്താ മോളെ എന്ത് പറ്റി” അവൻ പാതിയടച്ച വാതിൽ തുറന്നു.

” ഏട്ടാ നല്ല വേദന ഹോസ്പിറ്റലിൽ വിളിച്ചു വണ്ടി വരാൻ പറ”അമ്മുവിന്റെ കണ്ഠമിടറി.

കണ്ണൻ പെട്ടെന്നുഫോൺ എടുത്തു ഡയൽ ചെയ്തു. അമ്മുവിനേം കൊണ്ട് ഡോർ അവിടെ എത്തിയാപ്പോഴേക്കും ആംബുലൻസ് വന്നു. നിമിഷനേരം കൊണ്ട് ഹോസ്പിറ്റലിൽ എത്തി.

സ്‌ട്രെച്ചറിൽ കിടക്കുമ്പോഴും കൈവിടാതെ മുറുകെ പിടിച്ചിരുന്നു അമ്മു. വേദന പണ്ട് മുതലേ അവൾക് സഹിക്കാൻ കഴിയാത്ത ഒന്നന്നാണ് അത്. ലേബർ റൂമിലേക്ക്‌ കയറുന്ന നേരത്ത് അവൾ ഒന്നും കൂടെ ഏട്ടാ എന്നുവിളിച്ചു.

ഡോർ അടഞ്ഞുപോയതിനൊപ്പം താൻ തനിച്ചായത് പോലെ തോന്നി അവന്. ആ നിറഞ്ഞു തുളുമ്പുന്ന മിഴികൾ വല്ലാതെ വേദനിപ്പിക്കുന്നു.

ലേബർ റൂമിനു വെളിയിൽ ടെൻഷൻ ആയി നടക്കുന്ന കണ്ണനെയും കണ്ടാണ് കൊച്ചേട്ടൻ വന്നത്.

” ടാ എന്നാ പറഞ്ഞേ ഡോക്ടർ, ഇപ്പോ ഉള്ളിൽ കേറിയതെ ഉള്ളോ” കൊച്ചേട്ടൻ ചോദിച്ചു.

” ആ കൊച്ചേട്ട ഇപ്പോ കേറിയേ ഉള്ളൂ. അവന്റെ മിഴികൾ നിറയാൻ തുടങ്ങിയിരുന്നു.

” അയ്യേ എന്നാടാ ഉവ്വേ ഇത് നമ്മുടെ അമ്മൂട്ടി അല്ലേ അവളിപ്പോ വരില്ലേ പഴേ പോലെ ചിരിച്ചു കളിച്ചിട്ട് ” നീ അവിടിരുന്നേ ഞാൻ ഡോക്ടർ ഒന്നു കാണട്ടെ” കൊച്ചേട്ടൻ ഡോക്ടർ ക്യാബിനിലേക് നടന്നു.

കൊച്ചേട്ടൻ പെട്ടെന്നു തിരികെ വന്നു.

“കുഴപ്പം ഒന്നുല്യാ നോർമൽ ഡെലിവറി തന്നാ കറക്റ്റ് ടൈം ഇവിടെ എതിരിക്കുന്നെ എന്നാ സർ പറഞ്ഞേ നീ ടെൻഷൻ ആവണ്ട”.

അത് കേട്ടപ്പോൾ തെല്ലു ആശ്വാസം ആയി 30 മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു മാലാഖ പുറത്തോട്ടു വന്നു.

” അമ്മുവിന്റെ ഡെലിവറി കഴിഞ്ഞു ട്ടോ കുഴപ്പം ഒന്നുല്യാ. അമ്മയും കുട്ടികളും സുഖമായിരിക്കുന്നു.”

ഈശ്വരാ ദൈവം അനുഗ്രഹിച്ചിരിക്കുന്നു കണ്ണന്റെ സന്തോഷം പുറത്ത് വന്നത് കണ്ണീരായിട്ടാരുന്നു.

ലേബർ റൂമിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്ത് വന്നു.

” ഇനി കേറി കണ്ടോളു അമ്മയേം മക്കളേം”

ഡോർ തുറന്നു അവള്കരികിലേക്ക് ഒരോട്ടം ആയിരുന്നു. അവിടെ കണ്ടു കരഞ്ഞു തളർന്ന കണ്ണുകളും വേദന കടിച്ചമർത്തി ചുണ്ട് പൊട്ടി ചോര പൊടിഞ്ഞിരിക്കുന്നു തളർന്നു പോയിരിക്കുന്നു അവൾ.

അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടവളെ ഉണർത്തി.

“അമ്മൂട്ടി”..

“ഏട്ടാ ദാ നമ്മുടെ ഇഷാനും ദ്വിതിയും” അവളുടെ കണ്ണുകളിൽ സന്തോഷ തിരയിളക്കം. രണ്ടുഗുണ്ടുമണി പിള്ളേർ കണ്ണുമിഴിച്ചു കിടക്കുന്നു.

അവളെ വരഞ്ഞു വെച്ച പോലെ നല്ല ഉണ്ടക്കണ്ണുകളും കവിളും എല്ലാം പകർത്തി വരച്ച പോലെ.

കുഞ്ഞുങ്ങളെ നോക്കുമ്പോഴും അവന്റെ കണ്ണുകളിൽ അവളിൽ തന്നെ തങ്ങി നിന്നു. അമ്മ കഴിഞ്ഞാൽ തനിക്കു വേണ്ടി ഏറ്റവും കൂടുതൽ സഹിച്ചവൾ.

ജീവന്റെ പാതിതന്നെയാണവൾ, ജീവിതത്തിന് പുതിയൊരു അർത്ഥം ഉണ്ടാവുകയാണ് ക ണ്ണനും അ മ്മുവും അവരുടെ കൂടെ ഇ ഷാനും ദ്വി തിയും.

Leave a Reply

Your email address will not be published. Required fields are marked *