അതിലും നല്ലത് നീ ഇപ്പോൾ തന്നെ ഈ കല്യാണം വേണ്ടെന്ന് പറയുന്നതല്ലേ, എന്തിന്..

(രചന: വരുണിക)

“”ഈ പ്രൊപോസൽ ആദ്യം തന്നെ വേണ്ടെന്ന് പറയുന്നതാണ് നല്ലത് മിലി.

ഞാൻ പറഞ്ഞെല്ലോ ഇപ്പോൾ നിനക്ക് തോന്നും ഒരു പട്ടാളക്കാരനെ കെട്ടുന്നത് എന്റെ സ്റ്റാറ്റസിനു നല്ലതാണ്, ആളുകളുടെ മുന്നിൽ നല്ല വില ആയിരിക്കും എന്നെല്ലാം.

പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം മടുക്കും. നാട്ടിൽ ജോലി ഉള്ളവനെ കെട്ടിയാൽ സമാധാനത്തോടെ കഴിയാം എന്ന് വരെ നീ ചിന്തിച്ചെന്ന് വരും.

അതിലും നല്ലത് നീ ഇപ്പോൾ തന്നെ ഈ കല്യാണം വേണ്ടെന്ന് പറയുന്നതല്ലേ. എന്തിന് വെറുതെ കാര്യങ്ങൾ കൂടുതൽ complicated ആക്കുന്നു????””

മുന്നിലെ തിരമാലകളെ നോക്കി ശാന്തമായി നവീൻ ചോദിച്ചതും അവനെ ബോക്കി ഒരു ചിരിയോടെ തന്നെ മൈഥിലി ഇരുന്നു.

“”കല്യാണപ്രായം ആയാൽ ചെക്കനും പെണ്ണും കല്യാണം കഴിക്കുന്നത് നാട്ടുനടപ്പ്. ഇവിടെ ഞാൻ നിങ്ങളുടെ വീട്ടിൽ വന്നു എന്നെ കല്യാണം കഴിക്കണേ എന്ന് പറഞ്ഞില്ലല്ലോ.

ബ്രോക്കർ വഴി വന്ന ഒരു പ്രൊപോസൽ. നോക്കിയപ്പോൾ നല്ല ചെക്കൻ, നല്ല ജോലി, നല്ല ഫാമിലി. no പറയാൻ ഉള്ള ഒരു കാര്യവും ഞാൻ കണ്ടിട്ടില്ല.””

“”നിനക്കെന്താ പെണ്ണെ കാര്യം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ??? എന്നെ കൊണ്ട് പറ്റില്ല ഈ കല്യാണത്തിന്. അത്ര തന്നെ…””

“”അതെന്താ കാര്യമെന്നാണ് ഞാൻ ചോദിച്ചത്. എന്നായാലും കല്യാണം കഴിക്കണം.

ഇനി എന്നെ ഇഷ്ടമല്ലെങ്കിൽ അത് തുറന്നു പറഞ്ഞാൽ മതി. വീട്ടുകാരോട് പറഞ്ഞു ഞാൻ തന്നെ ഈ കല്യാണത്തിൽ നിന്ന് മാറാം….””

ആദ്യം വാശിയോടെ പറഞ്ഞെങ്കിലും പിന്നീട് സങ്കടത്തോടെയാണ് അവൾ വാക്കുകൾ അവസാനിപ്പിച്ചത്. അത് മനസിലാക്കി എന്നാ പോലെ അവനും ഒന്ന് ശാന്തനായി.

“”നിന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല ഞാൻ ഈ കല്യാണം വേണ്ടെന്ന് പറഞ്ഞത്. ഇഷ്ടകൂടുതൽ കൊണ്ടാണ്…””

സമാധാനത്തോടെ തന്നെ നവീൻ പറഞ്ഞതും അവൾ കാര്യം മനസിലാക്കാതെ അവന്റെ മുഖത്തേക്ക് നോക്കി.

“”ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലെന്ന് ഉണ്ടോ??? നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഈ കല്യാണം വേണ്ടെന്ന് പറഞ്ഞത്.””

“”കാരണം????””

“”കാരണം കേട്ടാൽ ഒരുപക്ഷെ നിനക്ക് നിസാരമെന്ന് തോന്നും. പക്ഷെ എനിക്ക് അത് വലിയ കാര്യം തന്നെയാണ്.””

“”ഒന്ന് കാര്യം പറ. ഇങ്ങനെ ട്വിസ്റ്റ്‌ ഇട്ടു മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കാൻ നിൽക്കാതെ.

നിങ്ങൾക്ക് ശെരിക്കും എന്താ??? എന്തോ കൂടിയ സാധനം വലിച്ചു കയറ്റിയത് പോലെ ഉണ്ടെല്ലോ. വന്നു ഇരുന്നപ്പോൾ മുതൽ പരസ്പരബന്ധമില്ലാത്ത ഓരോ കാര്യങ്ങൾ…””

“”ഒരുമിച്ചു ഒരു മാസം പോലും ഒരുമിച്ചു ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. അങ്ങനെ ഒരു ഉറപ്പ് തരാനും എനിക്ക് പറ്റില്ല. ഏത് നേരവും മരണം മുന്നിൽ കണ്ടാണ് ഞാൻ ജോലി ചെയുന്നത്.

ഇപ്പോൾ ക ശ് മീരിൽ ആണ്. ഇപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. നിന്നെ ഇഷ്ടമാണ്. പക്ഷെ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് എന്തിനാ വെറുതെ….””

ഓരോ വാക്കുകൾ പറയുമ്പോഴും അവനിൽ നിരാശയോ സങ്കടമോ.. അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ ആണെന്ന് കണ്ടതും മിലി ഒരു ചിരിയോടെ തന്നെ നവീന്റെ കൈ രണ്ടും ചേർത്തു പിടിച്ചു.

“”ആദ്യം എനിക്ക് കാര്യമൊന്നും മനസിലായില്ല. പക്ഷെ ഇപ്പോൾ ഏകദേശം കാര്യങ്ങൾ പിടികിട്ടി.

ഓരോ ആവിശ്യമില്ലാത്ത ചിന്തകളാണ് ഏട്ടന്റെ മനസ്സിൽ. മരിക്കും പോലും. ഞാനൊക്കെ പിന്നെ ചിരഞ്ജീവി ആണെല്ലോ!!!

ഒരു സംശയം ചോദിക്കട്ടെ??? പട്ടാളക്കാർക്ക് നല്ല ധൈര്യം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷെ ഇത് എന്തോന്ന് പട്ടാളം???

അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്ക് വേറെ പണിയില്ലേ??? കൊച്ച് പിള്ളേർ പിച്ചും, മാന്തും എന്നൊക്കെ പറയുന്നത് പോലെ മരിക്കുമെന്ന് പറയാൻ വന്നിരിക്കുന്നു.

അത് കൊണ്ട് കല്യാണം കഴിക്കരുത്. ആഹ, സ്വർണ ലിപിയിൽ അടയാളപ്പെടുത്തേണ്ട വാക്കുകൾ…””

“”ഞാൻ ഒന്ന് പറയുന്നത് മനസിലാക്കാൻ ശ്രമിക്ക് മിലി. എനിക്ക്… എന്റെ ഫീലിംഗ്സ്…””

“”ഞാൻ എല്ലാം മനസിലാക്കിയിട്ടു തന്നെയാണ് ഏട്ടാ സംസാരിക്കുന്നത്. ഒരു പട്ടാളക്കരന്റെ ഭാര്യ ആകുക എന്നതാ അത്ര എളുപ്പം പരുപാടി അല്ലെന്ന് എനിക്ക് നന്നായി അറിയാം.

ഏത് നേരവും മരണം മുന്നിൽ കണ്ടാണ് നിങ്ങൾ നിൽക്കുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഒന്ന് ചോദിക്കട്ടെ?? ജനിച്ചാൽ ഒരു ദിവസം എന്തായാലും മരണം ഉറപ്പാണ്.

അത് എപ്പോഴാണെന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് മാത്രം.

ഇപ്പോൾ ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്ന ഞാൻ , വെറുതെ റോഡിൽ കൂടി പോകുമ്പോൾ ഒരു ലോറി ഇടിച്ചാൽ തീരാവുന്നതേ ഉള്ളു എന്റെ ജീവിതം.

അല്ലെങ്കിൽ ഒരു അസുഖം വന്നാലും മതി. അല്ലാതെ ഏട്ടൻ പറയുന്നത് പോലെ മരിക്കാൻ ആരും പട്ടാളക്കാരൻ ആകേണ്ട കാര്യമില്ല…

മനസിന്‌ നല്ല കട്ടി ഉണ്ടായിട്ടും നിങ്ങൾ ഇങ്ങനൊക്കെ ചിന്തിക്കുന്നത് സ്വന്തം ജോലിയെ കുറിച്ച് നല്ല ബോധം ഉള്ളത് കൊണ്ട് ആണെന്ന് അറിയാം.

പക്ഷെ ഒന്ന് മനസിലാക്കുക. ഏതൊരു ജോലിയെ പോലെ തന്നെയല്ലേ ആർമിയും.. ഒരു സാധാരണ പ്രവാസി അവന്റെ വീട്ടുകാരെ ഒന്ന് കാണാൻ കുറഞ്ഞത് ഒരു കൊല്ലം അല്ലെങ്കിൽ രണ്ട് കൊല്ലം കാത്തിരിക്കണം.

തനിക്ക് വേണ്ടപ്പെട്ടവർ ആരെങ്കിലും ഹോസ്പിറ്റലിൽ കിടന്നാൽ പോലും എല്ലാം ഒരു ഫോൺ കാൾ വഴി അറിയേണ്ട അവസ്ഥ.

അങ്ങനെ നോക്കുമ്പോൾ എത്ര ബെറ്റർ ആണ് ആർമി. ഒരു വർഷം എത്ര ദിവസം ലീവ് ഉണ്ട്.

പിന്നെ ജോലിയുടെ സ്‌ട്രെസ് and pain. അതിപ്പോൾ എല്ലാ ജോലിക്കും ഉണ്ടെല്ലോ. അതിനെ ആ ഒരു സെൻസ് ഇൽ എടുത്താൽ മതി. അപ്പോൾ പ്രശ്നമില്ല. അല്ലാതെ കൂടുതൽ ചിന്തിച്ചു കൂട്ടുന്നത് ആണ് കുഴപ്പം.

ഈ പറഞ്ഞ സിമ്പിൾ റീസൺ ആണ് കല്യാണത്തിൽ നിന്ന് പിന്മാരാൻ കാരണമെങ്കിൽ എനിക്ക് സൗകര്യമില്ല.

ഇത് വീട്ടിൽ പറയുന്നത് തന്നെ നാണക്കേട് ആണ് ഹേ. ഏട്ടൻ അല്ലെങ്കിൽ ഒരു കാര്യം ചെയ്തോ.

ഏട്ടന്റെ സ്വന്തം വീട്ടിൽ പറഞ്ഞു ഈ പ്രൊപോസൽ നിന്ന് പിന്മാറിക്കോ. അപ്പോൾ പിന്നെ പ്രശ്നമില്ലല്ലോ. അവർ കൂടെ അരിയട്ടെ മോന്റെ മനസ്സിൽ എന്താണെന്ന്…””

“”നിനക്ക് ശെരിക്കും അപ്പോൾ എന്നെ കല്യാണം കഴിക്കാൻ ഇഷ്ടമാണോ നിവി????””

ഏറെ പ്രതീക്ഷയോടെ ആരുന്നു അവന്റെ ചോദ്യ..

“”രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമന്റെ ആരാ എന്ന് ചോദിക്കുന്നത് പോലെ ഉണ്ട് ഇത് ഇപ്പോൾ. അതല്ലേ ഞാൻ ആദ്യം മുതൽ പറഞ്ഞത് ഇനി പറയാൻ സൗകര്യമില്ല.””

നവീൻ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അവനെ കാത്ത് എന്നാ പോലെ വീടിന്റെ മുന്നിൽ തന്നെ അമ്മ ഉണ്ടാരുന്നു.

“”എന്തായി മോനെ പോയിട്ട്???.. മിത്തു മോളോട് സംസാരിച്ചോ??? അവൾ എന്ത് പറഞ്ഞു??? ഈ കല്യാണത്തിന് സമ്മതമാണോ????””

“”ഞാൻ പ്രതീക്ഷിച്ചത് പോലെ അത്ര പാവം ഒന്നും അല്ല അമ്മേ അത്. നല്ല കാന്താരി ആണ്. എന്തൊക്കെയാ അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞതെന്ന് അറിയാമോ???””

കൊച്ച് കുട്ടികളെ പോലെ സംസാരിക്കുന്നവനെ കണ്ട് അവർക്ക് വാത്സല്യം തോന്നി. കുറെ നാളുകൾക്ക് ശേഷമാണ് നവീൻ ഇങ്ങനെ സംസാരിക്കുന്നത് തന്നെ.

“”ഇന്നത്തെ കാലത്തെ പെൺകുട്ടികൾ നല്ല മിടുക്കി പിള്ളേർ ആണ്. എന്നിട്ട് മോനോട് അവൾ എന്ത് പറഞ്ഞു?? കല്യാണത്തിന് സമ്മതമല്ലേ????””

“”അവൾക്ക് സമ്മതത്തിന് ഒന്നും ഒരു കുറവുമില്ല. പിന്നെ ഞാൻ കുറച്ചു ഇമോഷണൽ ആയി പറഞ്ഞപ്പോൾ അതിന് എല്ലാം അവൾക്ക് പുല്ല് വില.

അതൊന്നും പോരാതെ കുറെ ഉപദേശം ഇങ്ങോട്ടും കിട്ടി. എല്ലാം കേട്ടു എന്റെ ചെവി അടിച്ചില്ലെന്ന് ഉള്ളു.””

“”അപ്പോൾ ഇനി എത്രയും പെട്ടെന്ന് നിന്റെ അടുത്ത ലീവിന്റെ സമയം നോക്കി കല്യാണം തീരുമാനിക്കാം അല്ലെ???””

പിന്നീട് എല്ലാം വളരെ പെട്ടന്ന് ആരുന്നു… മൂന്നു മാസങ്ങൾക്കു ശേഷം നവീന്റെ ഭാര്യ ആകുമ്പോൾ എന്തോ വെട്ടി പിടിച്ച സന്തോഷമായിരുന്നു അവൾക്ക്…

പിന്നീട് അവന്റെ ഓരോ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന് നവീന്റെ ഏറ്റവും വലിയ സപ്പോർട്ട് സിസ്റ്റം തന്നെയായി മാറി മൈഥിലി.. നവിയുടെ മാത്രം മിലി…

Leave a Reply

Your email address will not be published. Required fields are marked *