രാവിലെ തന്നേ അമ്മായിമ്മ കുത്തുവാക്കുകളുടെ കെട്ട് അഴിച്ചപ്പോൾ അശ്വതി കട്ടിലിൽ..

ബാക്കി
(രചന: Noor Nas)

താലി കെട്ടി കഴിഞ്ഞ പിറ്റേ നാൾ കിട്ടാനുള്ള സ്ത്രീധന തുകയുടെ ബാക്കി
ഈ വീടിന്റെ പടിക്കൽ എത്തും എന്ന ഉറപ്പിൽ ആയിരുന്നു ഈ കല്യാണത്തിന് തന്നേ ഞാൻ സമ്മതം മുളിയെ.

ഇപ്പോ കല്യാണം കഴിഞ്ഞ് മാസം മൂന്നു കഴിഞ്ഞു ഉറപ്പ് തന്ന ആളും ഇല്ലാ. തുകയും ഇല്ലാ..

അപ്പോ നമ്മൾ ആരായി മണ്ടന്മാർ ആയി… അത് കിട്ടിയിട്ട് ഒന്നും വേണ്ടാ ഇവിടത്തെ അടുപ്പ് പുകയാൻ എന്നാലും പറഞ്ഞ വാക്കിന് ഒരു വിലയൊക്കെ വേണ്ടേ..?

രാവിലെ തന്നേ അമ്മായിമ്മ കുത്തുവാക്കുകളുടെ കെട്ട് അഴിച്ചപ്പോൾ

അശ്വതി. കട്ടിലിൽ നിന്നും എഴുനേറ്റു ജനലിന് അരികിൽ ചെന്ന് നിന്നു.
പുറത്ത് നേർത്ത മഴയുണ്ട്…

അവളുടെ മനസ് ഇപ്പോൾ അവളുടെ വീട്ടിലാണ്.

അവൾ അച്ഛനെ ഓർത്തു കൊടുക്കാനുള്ള ബാക്കി സ്ത്രീധന തുകക്കായി ആ പാവം ഇപ്പോ നെട്ടോട്ടം ഓടുന്നുണ്ടാകും..

ഇന്നലെ പതിവ് പോലെ അടുക്കളയിൽ കേറിയപ്പോൾ അമ്മായിയമയുടെ താക്കിത്. താരാനുള്ള ബാക്കി തന്നിട്ട് മതി ഇന്നി അടുക്കള ഭരണമൊക്കെ…

തൽക്കാലം എന്റെ മോൾ ആ മുറിയിലോട്ട് ചെന്ന് ഇരി..

ആ പിന്നെ മുറിയിലെ ഫാൻ ഒന്നും കറക്കാൻ പോകേണ്ട കറന്റ് ബില്ല് അടക്കാൻ ഇവിടെ കാശു ഒന്നും കെട്ടിവെച്ചിട്ടില്ല..

തിന്നാൻ വലതും വേണമെന്ന് തോന്നിയാൽ എന്നെ വിളിച്ചാൽ മതി..

ഞാൻ എടുത്ത് തരാ.. കിട്ടാനുള്ള ബാക്കി കാശ് കിട്ടും വരെ എല്ലാത്തിനും ഒരു അളവും നിയന്ത്രണമൊക്കെ വേണം…

അല്ലെങ്കിൽ ഇതും ഒരു നഷ്ട്ടം ആയിരിക്കും. അശ്വതി ഒന്നും മിണ്ടിയില്ല ജോലിക്ക് പോകാൻ വീട്ടിന് ഇറങ്ങാൻ തുടങ്ങുന്ന ജയനെ നോക്കി..

മൂന്നു മാസം മുൻപ്പ് തന്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യൻ.. ഇപ്പോൾ ബാക്കി എന്ന മൗനത്തിന്റെ വലയത്തിലാണ്..

അമ്മയുടെ തിരുമാനം ആണ് അതിന്റെ ശെരി എന്ന ഭാവം ആയിരുന്നു അയാളുടെ മുഖത്ത്….

അവളുടെ കണ്ണുകൾ പുറത്തെ ഗേറ്റിൽ തന്നേ ആയിരുന്നു…

ഇന്നെങ്കിലും അച്ഛൻ വരുമോ. ഇവർക്ക് കൊടുക്കാനുള്ള ബാക്കിയുമായി.?

മുറ്റം നിറയെ പുകകൾ ഛർദിച്ചു. ക്കൊണ്ട് വീടിന്റെ ഗേറ്റ് കടന്ന് പോകുന്ന ജയേട്ടന്റെ സ്കുട്ടർ…

ഗേറ്റ് അടച്ചു വീട്ടിലേക്ക് തിരിച്ച് വരുന്ന അമ്മായിയമ്മ.. ഇന്നി ബാക്കി കൊടുത്താലും അവൾക്ക് ഈ വിട്ടിൽ ജീവിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു.

പക്ഷെ തന്നിക്ക് താഴെയുള്ള അനുജത്തിനമാരെ ഓർത്തപ്പോൾ..

അവൾ കവിളിലൂടെ ഒഴുക്കുന്ന കണ്ണീർ തുടച്ചു ക്കൊണ്ട് മുറിയിലെ ഫാനിലേക്ക് നോക്കി…. പിന്നെ അവൾ ജനലിന് അരികെ നിന്ന് പതുക്കെ നടന്നു വന്ന് മുകളിലേക്ക് നോക്കി

അമ്മായിമ്മയുടെ അനുവാദമില്ലാതെ കറങ്ങാൻ പോലും അവകാശമില്ലാത്ത അവളുടെ മുറിയിലെ. നിശ്ചലമായ ഫാൻ.

കുറച്ച് കഴിഞ്ഞപ്പോൾ കാണാ ജനലിൽ കൂടി.. പുറത്തെ ഗേറ്റിന്റെ കോളത്തു പൊക്കി താഴ്ത്തി ഗേറ്റ് തുറന്ന്..

കൈയിൽ ഒരു പൊതിയുമായി മുറ്റത്തേക്ക് കയറി വരുന്ന അശ്വതിയുടെ അച്ഛൻ..

അയാളുടെ മുഖത്തും മനസിലും നിറയെ ഇപ്പോൾ സന്തോഷം ആയിരുന്നു.. കൊള്ള പലിശക്ക് കാശ് കടം കൊടുക്കുന്ന അണ്ണാച്ചിയുടെ കൈയിൽ നിന്നും വാങ്ങിച്ച.

ഒരു ലക്ഷം രൂപയുടെ പൊതി അയാൾ ഒരു നിധി പോലെ നെഞ്ചോടു ചേർത്ത് വെച്ച് ആ വീട്ടിലേക്ക് കയറി വരുമ്പോൾ..

മുറിയിലെ ഫാനിൽ തുങ്ങി പിടയുന്ന രണ്ട് കാലുകൾ.. ആ കാലുകളിലെ വെള്ളി കൊല്ലുസുകൾ..

മരണ വെപ്രാളത്തിൽ പിടയുന്ന അശ്വതിയുടെ വെളുത്ത കാലുകളിൽ തീർത്ത ര ക്ത പാടുകൾ…

അത് അവളുടെ അച്ഛന്റെ ഒരു നിമിഷത്തെ സന്തോഷങ്ങൾക്ക് മുകളിൽ ഒരുക്കിയ ചിതയായിരുന്നു…

Leave a Reply

Your email address will not be published.