അവിടെ കണ്ട കാഴ്ച അവൾക്കു സഹിക്കുന്നതിലും അപ്പുറം ആയിരുന്നു, റയാൻ..

ജീവിതം സാക്ഷി
(രചന: മഴ മുകിൽ)

റയാൻ നി എന്റെ കൈകൾ ഒന്ന് ചേർത്തു പിടിക്കുമോ….. എന്നെ ഒന്ന് എടുത്തു നിന്റെ നെഞ്ചോട്‌ ചേർത്തു ഇരുത്തുമോ…..

വല്ലാത്ത കൊതി തോന്നുന്നു…….. പറയുമ്പോൾ നിളയുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചു പോയിരുന്നു……

റയാൻ അസ്വസ്ഥതയോടെ അവളെ നോക്കി… എനിക്ക് ഇപ്പോൾ തന്നെ ഓഫീസിൽ ലേറ്റ് ആയി നിള…. ഞാൻ ഇറങ്ങട്ടെ… ഒന്ന് രണ്ട് അർജന്റ് മീറ്റിംഗ് ഉണ്ട്… ആ ഹോം നേഴ്സ് ഇപ്പോൾ വരും………

റയാൻ അതും പറഞ്ഞു പുറത്തേക്കു ഇറങ്ങി വാതിൽ ചാരി…. നിള അടഞ്ഞ വാതിലിന്റെ നേർക്കു നോക്കി നെടുവീർപ്പിട്ടു…..

നിള നിന്റെ കൈകൾ കൊരുത്തു പിടിച്ചു എത്ര നടന്നാലും മതിയാകുന്നില്ല പെണ്ണെ… നിന്നെ നെഞ്ചോട്‌ ചേർത്തു ഇങ്ങനെ ഇരിക്കുമ്പോൾ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്ന് തോന്നും…..

റയാൻ അവളുടെ വിരലുകൾ ചുണ്ടോടു ചേർത്തു………. നിളയെ ഒന്നുകൂടി അവന്റെ നെഞ്ചോട്‌ ചേർത്തു പിടിച്ചു….ഓർമ്മകളിൽ അവളുടെ ഉള്ളം പിടഞ്ഞു…..

നിളയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിള്കളെ ചുംബിച്ചു മാറിലേക്ക് വീണു…. നിള മാ റിടങ്ങളിൽ നോക്കി… വലതു ഭാഗം ശൂന്യമായിരിക്കുന്നു….

ചുളിവ് വീണ കൈത്തത്തിൽ നോക്കി……. കൈ ഉയർത്തി പതിയെ തലയിൽ തഴുകി… അവിടവിടെ മുടി കിളിച്ചു വരുന്നേ ഉള്ളു……….

കാൻസർ എന്ന രോഗം അവളെ കീഴ്പ്പെടുത്തിയപ്പോൾ തന്റെ ജീവിതവും കൈപ്പിടിയിൽ നിന്നും ഊർന്നു പോയി…..

റയന്റെ ജീവിതത്തിലേക്ക് നിള കടന്നു വന്നത് ആണ് ഏറ്റവും വലിയ തെറ്റ്.. ഒരിക്കലും വരരുതായിരുന്നു…….

സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണ് റയാനും നിളയും… നിളയുമായി ചേർന്നു താമസിക്കാൻ തുടങ്ങിയതും റയാനേ വീട്ടിൽ നിന്നും പുറത്താക്കി……..

രണ്ടുപേരും വർക്ക്‌ ചെയ്യുന്നത് ഐ ടി ഫീൽഡിൽ ആണ്…. വളരെ സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു…. രണ്ടുപേരും മത്സരിച്ചു പ്രണയിച്ചു……

ഇടയ്ക്കിടയ്ക്ക് നിളക്കു വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെ തോന്നി തുടങ്ങി….

ആദ്യമൊന്നും കാര്യമാക്കിയില്ല എങ്കിലും അസ്വസ്ഥതകൾ കൂടിവന്നപ്പോൾ ഹോസ്പിറ്റലിൽ പോയി… കുറെ ഏറെ ചെക്കപ്പുകൾ ചെയ്തു…… ഒടുവിൽ അസുഖം കണ്ടുപിടിച്ചു……..

കാൻസർ…

പിന്നീട് അങ്ങോട്ട്‌ പല വിധത്തിൽ ചികിത്സാ……… നിളയുടെ രൂപം തന്നെ മാറിപ്പോയി…

റേഡിയേഷനും കീമോയും ആ ശരീരം തളർത്തുമ്പോൾ അതിനെല്ലാം അപ്പുറമായി അവളുടെ മനസ് തളർന്നുപോയി റയന്റെ അവഗണണയിൽ……

വലതു മാ റിടം ഓപ്പറേഷൻ ചെയ്തു മാറ്റി….. തലമുടി കൊഴിഞ്ഞു…. ഒരിക്കൽ ഉണ്ട പാറു എന്ന്‌ വിളിച്ചിരുന്ന റയാന് അവളുടെ ആ രൂപം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…..

നിതംബം മറഞ്ഞുള്ള തലമുടി അവളുടെ അഴക് ആയിരുന്നു…. അതിപ്പോൾ എല്ലാം കൊഴിഞ്ഞു………

നിളയുടെ കാര്യങ്ങൾ നോക്കാനായി അവൻ ഒരു ഹോം നേഴ്സ്നെ ഏർപ്പാട് ചെയ്തു……..

നിളയുടെ അത്രേം പ്രായമുള്ള ഒരു പെൺകുട്ടിയെ ആണ് ഏജൻസിയിൽ നിന്നും അയച്ചത്……

നിളയുടെ കാര്യങ്ങൾ ഒക്കെ വളരെ നല്ല രീതിയിൽ തന്നെ അവൾ നോക്കിയിരുന്നു… അടുക്കള കാര്യങ്ങളും കൂടി ചെയ്യുവാൻ തുടങ്ങി.

പതിയെ പതിയെ അവൾ റയാൻന്റെ ഉള്ളിലും കടന്നുകൂടി…ഒരിക്കൽ നിള ഉറങ്ങുന്ന സമയം റയാൻ ഹോം നേഴ്സ്ന്റെ മുറിയിൽ ചെന്നു അവളെ കടന്നു പിടിച്ചു……

അവിടെന്ന് അവർ തമ്മിലുള്ള അവിഹിതത്തിന്റെ തുടക്കാമായിരുന്നു. ആദ്യമാദ്യം എതിർത്തുവെങ്കിലും പിന്നെ അവളും അവനിലേക്ക് ആവേശത്തോടെ ചേർന്നു…

ഇരുവരും ര തി യുടെ മേച്ചിൽ പുറങ്ങളിൽ ചേക്കേറുമ്പോൾ അവരുടെ ശീൽക്കാരങ്ങളും….

മറ്റും ശ്രവിച്ചു തൊട്ടടുത്ത മുറിയിൽ നിള അവളുടെ അവസാന യാത്രക്കായുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…

ബെഡിൽ നിന്നും നിള ഊർന്നു നിലത്തേക്ക് വീണു… ഇരു ചെന്നിയിൽ കൂടി കണ്ണുനീർ ഒഴുകി…. നിലത്തൂടെ ഇഴഞ്ഞു നീങ്ങി അവൾ ആ മുറിയിൽ എത്തി…

അവിടെ കണ്ട കാഴ്ച അവൾക്കു സഹിക്കുന്നതിലും അപ്പുറം ആയിരുന്നു………..

റയാൻ….. ഒരു കുഞ്ഞു കാറ്റു മാത്രെ അവളിൽ നിന്നും പുറത്തു വന്നുള്ളൂ…..കണ്ണുനീർ കാഴ്ചയെ മറച്ചു….

ഒന്നു ഉറക്കെ കരയാൻ പോലും ആകാതെ അവൾ തല തറയിൽ മുട്ടിച്ചു കിടന്നു…….. പെട്ടന്ന് തിരിഞ്ഞു നോക്കിയ റയാൻ നിലത്തു പതിഞ്ഞു…

കിടക്കുന്ന നിളയെ ആണ്….. ഒരു നിമിഷം അവൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു….കുറ്റബോധം അവനെ വലിഞ്ഞു മുറുക്കി……

റയാൻ നിളയുടെ അടുത്തേക്ക് വന്നു……. നിലത്തു കമഴ്ന്നു കിടക്കുന്നവളെ വാരി എടുത്തു…. അപ്പോഴും അവൾ മാറോടു ചേർത്തി രുന്നു അവന്റെ ഫോട്ടോ…

റയാൻ ആ ഫോട്ടോ പതിയെ എടുത്തു മാറ്റി…… നിളയെ നെഞ്ചോട്‌ ചേർത്തു… അവളെ പതിയെ കവിളിൽ തട്ടി വിളിച്ചു…..

നിള……….

അവളിൽ നിന്നും പ്രാണൻ പറിഞ്ഞു പോയത്… റയാൻ അറിഞ്ഞു…….

ഒരുനിമിഷം താൻ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കി… റയാന്….. ഒരിക്കലും അവൾ കാണാൻ പാടില്ലാത്ത കാഴ്ച….

അവൻ അവളെ നെഞ്ചോട്‌ ചേർത്തു പിടിച്ചു….. വിറങ്ങലിച്ചിരിക്കുന്ന അവളുടെ കൈകളിൽ കൊരുത്തു പിടിച്ചു………. അവളുടെ വിണ്ടു കീറിയ ചുണ്ടിൽ ചെറുതായി മുത്തി…….

ക്ഷമിക്കു നിള…… ഞാൻ… എനിക്ക്. തെറ്റുപറ്റിപ്പോയി.. നിന്നോട് ഇങ്ങനെ ഒന്നും ഞാൻ പെരുമാറാൻ പാടില്ലായിരുന്നു……… ഒരു നിമിഷം ഞാൻ നിന്നെ മറന്നുപോയി……

അതിനു ഇങ്ങനെ മരണത്തിലൂടെ ആണോ എന്നെ തോൽപ്പിക്കേണ്ടത്………. തെറ്റ് തിരുത്താൻ പോലും നി എനിക്കൊരു അവസരം തന്നില്ല…………..

നിളയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. റയാൻ അവളുടെ ശൂന്യതയുമായി പൊരുത്ത പെടാൻ കഴിയാതെ ഒരു ഭ്രാന്തനെ പോലെ ആയി അവന്റെ വീട്ടുകാർ അവനെ തിരികെ വിളിച്ചു എങ്കിലും റയാൻ പോകാൻ തയ്യാറായില്ല…….

അവളോട്‌ കാണിച്ച അവഗണനയിലും തെറ്റിലും മറ്റും നീറി പുകഞ്ഞു…

ദിവസം കഴിയുംതോറും റയാൻ ഏകാന്തതയിലേക്ക് കൂപ്പുകുത്തി……..

ആരെയും കാണാനും മിണ്ടാനും ഒന്നും കൂട്ടാക്കാതെ സ്വയം തീർത്ത തടവറക്കുള്ളിൽ അവൻ കാലം കഴിച്ചു കൂട്ടി……… താമസിക്കുന്ന ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാതെ ആയി….

വീട്ടുകാർ മാറിയുംതിരിഞ്ഞും വന്നു വിളിച്ചിട്ടും അവൻ അവർക്കൊപ്പം പോകാൻ കൂട്ടാക്കിയില്ല…ഒടുവിൽ അനിവാര്യമായ വിധിയുടെ വിളയാട്ടത്തിൽ റയാൻ ആ ത്മഹത്യ ചെയ്തു…..

ഒടുവിൽ നിള ഇല്ലാത്ത ലോകത്തു നിന്നും റയാനും യാത്രയായി……

തന്റെ പ്രാണന്റെ വരവും കാത്തു നിള മറ്റൊരു ലോകത്തു അവനുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.

പകുതിയിൽ നഷ്ടമായത ജീവിതത്തിന്റെ ബാക്കി… അവനോടൊപ്പം ജീവിച്ചു തീർക്കാൻ..

Leave a Reply

Your email address will not be published.