ഉപ്പും മുളകും സീരിയലിലെ കഥാപാത്രം പൂജയുടെ വിശേഷങ്ങൾ പങ്കു വെച്ച് താരം.!!

ടെലിവിഷനില്‍ ഏറ്റവുമധികം പ്രചാരമുള്ള സീരിയലാണ് ഫ്ലവർസ് ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സീരിയലിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്ഥിരം സീരിയലുകളിലെ കണ്ണീര്‍ കഥകളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരുടെ ജീവിതത്തെയും തമാശയേയും ഉള്‍ക്കൊണ്ട് മലയാളി മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിലേക്ക് എത്തിച്ചപ്പോൾ അതൊരു വലിയ വിജയമായി തീർന്നു. പരമ്പര തുടങ്ങി കുറചു കാലം കൊണ്ട് തന്നെ ചാനൽ റേറ്റിങ് ഇത് ഒന്നാമതെത്താനും മറ്റു ചാനലിലെ പരമ്പരകളെ എല്ലാം തന്നെ കടത്തി വെട്ടിച്ചു മുന്നിലെത്താനും ഉപ്പും മുളകിനും സാധിച്ചു.

സീരിയലിലെ പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും സ്വന്തം വീട്ടിലെ അംഗങ്ങളെപോലെ ആവുകയായിരുന്നു മലയാളികള്‍ക്ക്. സീരിയലിലെ നായകന്‍ ബാലുവിന്റെ മകള്‍ ലച്ചുവിന്റെ വിവാഹം ആര്‍ഭാടമായി നടത്തിയത് 1000മെത്തെ എപ്പിസോഡിലായിരുന്നു. ഇതിന് ശേഷം ലച്ചുവായി എത്തുന്ന ജൂഹി സീരിയല്‍ അഭിനയം നിര്‍ത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലച്ചുവിന്റെ അതേ രൂപ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി സീരിയലിൽ എത്തിയത്. ഈ സീരിയലിൽ പൂജയായി എത്തിയ അശ്വതി തന്റെ വിശേഷങ്ങൾ പങ്ക്‌ വെച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്.

പൂജ ജയറാം എന്ന കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തത്. പുതിയതായി എത്തിയ ആ കുട്ടി ആരാണെന്നു കണ്ടുപിടിക്കാനുള്ള ആവേശത്തിലായിരുന്നു ആരാധകർ. അശ്വതി. എസ്. നായർ എന്നാണ് പുതിയതായി എത്തിയ കാഥാപാത്രത്തിന്റെ യഥാർത്ഥ പേര്‌. സൂര്യ മ്യൂസിക്കിലെ സ്വീറ്റ് ട്രൻസ് എന്ന് പ്രോഗ്രാമിലൂടെയാണ് താരം മിനിസ്‌ക്രീനിൽ ആദ്യമായി എത്തിയത്. തുടർന്ന് അപ്രതീക്ഷിതമായിട്ടാണ് താരത്തെ ഉപ്പും മുളകിൽ കണ്ടത്.

സൂര്യ മൂവിസിലെ പ്രോഗ്രാം പ്രൊഡ്യൂസറും ഡിജയമാണ് താരം. താരത്തോടൊപ്പം സൂര്യ ടി.വിയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴിയാണ് ഉപ്പും മുളകിൽ എത്തുന്നത്. താരത്തിന് അഭിനയ പാരമ്പര്യമൊന്നുമില്ലെങ്കിലും നല്ലൊരു നർത്തകിയാണ്. താരത്തിന്റെ അമ്മ നല്ലൊരു നൃത്ത അദ്ധ്യാപിക കൂടിയാണ്. അതോടൊപ്പം അഭിനയിക്കാനുള്ള താൽപ്പര്യം ഉപ്പും മുളകിലെ പൂജയാക്കി മാറ്റി. ചുരുങ്ങിയ ദിവസം കൊണ്ട്‌ തന്നെ താരം പ്രേക്ഷക മനസ്സ് കീഴടക്കി കഴിഞ്ഞു. ഫോട്ടോ ഷൂട്ട് മാറ്റി നിർത്തിയാൽ മോഡലിങ്ങിൽ അത്ര സജീവമല്ല താരം. എന്നാൽ പൂജയായതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

ആരാധകർ ഞെട്ടുന്ന മറ്റൊരു കാര്യം താരം വിവാഹിതയാണെന്നതാണ്. ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനാണ് താരത്തിന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞെങ്കിലും കരിയറിൽ താരത്തിന് എല്ലാ പിന്തുണയും നൽകുന്നത് ഹരി തന്നെയാണ്. നല്ലൊരു സൈക്കിളിസ്റ്റ് കൂടിയാണ് താരം. സൈക്കിള്‌ങ്ങും നൃത്തവുമാണ് താരത്തിന്റെ വിനോദങ്ങൾ. സർക്കാർ ജീവനക്കാരാനായ അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *