(രചന: Dhanu Dhanu)
ഓഫീസിൽ എല്ലാവർക്കും ലഡ്ഡു കൊടുക്കുന്നതിനിടയിലാണ് പലരും എന്നോട് ചോദിച്ചത്…
ധനുവിന്റെ കൂടെയുള്ള ഈ ഒരു വർഷം എങ്ങനെ ഉണ്ടായിരുന്നു എന്ന്..
ഞാൻ ചിരിച്ചുകൊണ്ട് അവരോട് ചോദിച്ചു.. നിങ്ങളെ ഓഫീസിൽ കൊണ്ടുവിടാൻ നിങ്ങടെ ഭർത്താക്കന്മാർ വരാറുണ്ടോ…
ഒരുമിച്ചിരുന്നു മണിക്കൂറുകാലോളം സംസാരിക്കാറുണ്ടോ. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ടോ സ്നേഹം കൂടുമ്പോൾ ചേർത്തുപിടിച്ചു ഒരുമ്മ താരാറുണ്ടോ…
പനിപിടിച്ചു കിടക്കുമ്പോൾ തുണി നനച്ചു നെറ്റിയിൽ ഇട്ടു സ്നേഹത്തോടെ പനിയെ ഓടിപ്പിച്ചു വിട്ടേക്കാം എന്ന് കുസൃതിയോടെ പറയാറുണ്ടോ…
ഒളിച്ചുവെച്ച കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ പറയാതെ തന്നെ സർപ്രൈസ് ഗിഫ്റ്റായി നല്കാറുണ്ടോ..
പലരുടെയും മറുപടി ഇങ്ങനെയായിരുന്നു ഏട്ടന് തിരക്കയതുകൊണ്ടു ഒന്നിനും സമയം കിട്ടാറില്ല..എന്ന്.
അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് അവരോടു പറഞ്ഞു…
ഞാൻ ആഗ്രഹിച്ചതിലും അപ്പുറം അവനെന്നെ സ്നേഹിക്കുന്നുണ്ട് സപ്പോർട്ട് ചെയ്യുന്നുണ്ട് എനിക്കുവേണ്ടി സമയം കണ്ടെത്തുന്നുണ്ട്…
ഈ വർഷം മാത്രംമല്ല ഇനിയുള്ള ഞങ്ങളുടെ ജീവിതം മുഴുവൻ അങ്ങനെ തന്നെയായിരിക്കും..
അതുകേട്ട് പലരും മധുരത്തോടെ പറഞ്ഞു.. ഭാഗ്യവതി എന്ന്..
ശരിയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് അവളെ മനസ്സിലാക്കുന്ന സപ്പോർട്ട് ചെയ്യുന്ന സംരക്ഷിക്കുന്ന സ്നേഹിക്കുന്ന ഒരാളിനെയാണ്… ഒരാണും ആഗ്രഹിക്കുന്നത് അതുതന്നെയാണ്..
തിരക്കുകൾക്ക് പിന്നിലെ കുതിക്കുമ്പോൾ പലപ്പോഴും നഷ്ടമാകുന്നത് നല്ല സ്നേഹബന്ധങ്ങളും കുടുംബത്തോടുള്ള സ്നേഹവുമാണ്…
ആർക്കുവേണ്ടിയാണോ നമ്മൾ ജീവിക്കുന്നത് അവർക്കുവേണ്ടി കുറച്ചു സമയം കണ്ടെത്തിയില്ലെങ്കിൽ.. ആ ജീവിതത്തിന് ഒരു അർത്ഥവുമില്ലെന്നാണ് സത്യം….