ഏഴുപുന്ന തരകൻ മലയാള സിനിമയിലെ നായിക നമ്രത ഷിരോദ്കറിന്റെ വിശേഷങ്ങൾ.!!

മലയാളി പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന മമ്മൂക്ക ചിത്രങ്ങളിലൊന്നാണ് ഏഴുപുന്ന തരകന്‍. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ അഭിനയവും മലയാളികൾ ആരും തന്നെ ഒരിക്കലും മറക്കാനിടയില്ല. ചിത്രത്തിൽ മമ്മൂക്കയുടെ കൂടെ തിളങ്ങിയ മറ്റൊരു താരമാണ് അശ്വതി തമ്പുരാട്ടി എന്ന കഥാപാത്രം. എന്നാല്‍ മമ്മൂക്കയുടെ ആ നായികയെ പിന്നീട് മലയാള സിനിമയില്‍ കണ്ടില്ല. അശ്വതി തമ്പുരാട്ടിയായി സിനിമയില്‍ അഭിനയിച്ചത് ബോളിവുഡ് താരമായ നമ്രത ഷിരോദ്കര്‍ ആണ്.

മോഡലിംഗ് രംഗത്തു കരിയർ തുടങ്ങിയ താരം ബോളിവുഡ് സിനിമകളിൽ നിറ സാന്നിധ്യമായി. 1993-ലെ മിസ് ഇന്ത്യ കിരീടം താരം നേടിയിട്ടുണ്ട്. തെലുങ്ക്‌ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെയാണ് താരം വിവാഹം ചെയ്തത്. തന്നെക്കാളും പ്രായം കുറഞ്ഞ മഹേഷ് ബാബുവിനെ വിവാഹം ചെയതത് അക്കാലത്തു സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. മഹേഷിനെക്കാളും മൂന്ന് വയസ്സ് കൂടുതലാണ് താരത്തിന്. എന്നാലും വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ കുടുംബ ജീവിതമാണ് ഇവർ നയിക്കുന്നത്.

ഇപ്പോഴിതാ മഹേഷുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിൽ ആസ്ക് മി എന്ന അഭിമുഖ പരിപാടിയിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ്‌ താരം മഹേഷിനോട് ആദ്യം പ്രണയം തോന്നിയ നിമിഷം ഓർത്തെടുത്ത്. എപ്പോഴാണ് നിങ്ങൾ പ്രണയത്തിലായതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് 52 ദിവസത്തോളം നീണ്ടു ന്യൂസ് ലാൻഡിലെ ഷൂട്ടിന്റെ അവസാന ദിവസമായിരുന്നു എന്നാണ്‌ താരം പറഞ്ഞ ഉത്തരം. മഹേഷിനെ ആദ്യം കണ്ടപ്പോൾ തന്നെ തന്റെ രക്ഷിതാക്കൾക്ക് ഇഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്രത മഹേഷ് ബാബു ദമ്പതികൾക്ക് സിത്താര ഗൗതം എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *