കുഞ്ഞു ആരാധകയുടെ പിറന്നാളിന് കേക്കും പിറന്നാൾ സമ്മാനങ്ങളുമായി മമ്മൂട്ടി.!!

കുറച്ചു ദിവസം മുൻപായിരിന്നു മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളാഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. അതിനു പിന്നാലെ താരത്തിന്റെ കുഞ്ഞാരാധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ് നിലവിളച്ച പീലിയുടെ വീഡിയോ താരം തന്നെ തന്റെ അക്കൗണ്ട് വഴി പങ്കുവെച്ചത് കൊണ്ടാണ് ഈ വീഡിയോ കൂടുതൽ പേരിൽ എത്തിയത്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഒരുമണിക്കൂര്‍ കൊണ്ട് താരം പങ്കുവച്ച ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്. മൂന്ന് വയസ്സോളം പ്രായമുള്ള ഒരു പെണ്‍കുട്ടി മമ്മൂക്കനോട് മിണ്ടൂല മമ്മൂക്ക എന്നെ മാത്രം ഹാപ്പി ബര്‍ത്ത്ഡേക്ക് വിളിച്ചില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കരയുകയായിരുന്നു.

പിണങ്ങല്ലേ, എന്താ മോള്‍ടെ പേര്? എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂക്ക ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പെരിന്തൽമണ്ണ സ്വദേശികളായ ഹമീദലിയുടെയും സജ്നയുടെയും മകളായ പീലിയാണ് താരത്തിന്റെ കുഞ്ഞാരധിക. ആ കുരുന്നു ആരാധികയെ തേടി കണ്ടു പിടിച്ചു താരത്തിന്റെ പിആർഒ റോബട് കുരിയാക്കോസ് വിളിക്കുകയും ചെയതു. കോവിഡ് മാറിയതിനു ശേഷം നേരിട്ട് വീട്ടിലെത്തി കാണാനുള്ള സൗകര്യമൊരുക്കാമെന്നു അറിയിക്കുകയും ചെയതു. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിലൂടെ തരംഗമായ പീലി മോൾ ശരിക്കും ഞെട്ടിയിരിക്കുകയാണ് പീലിയുടെ അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാൻ തുടങ്ങുന്ന സമയത്തു കൊച്ചിയിൽ നിന്നു രണ്ടു പേര്‌ എത്തി.

കയ്യിലൊരു കിടിലൻ കേക്കും ഒരു പുത്തനുടുപ്പും സമ്മാനങ്ങളുമൊക്കെയായിട്ടായിരുന്നു അവർ എത്തിയത്. എന്താണ് സംഭവിക്കയുന്നതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന പീലിയുടെ വീട്ടുകാർ കേക്കിലെഴുതിയ വാക്കുകൾ കണ്ട് ശരിക്കും ഞെട്ടുകയായിരുന്നു. “ഹാപ്പി ബർത്തഡേ പീലിമോൾ വിത്ത് ലൗ മമ്മൂട്ടി” എന്നായിരുന്നു കേക്കിൽ എഴുതിയത്. പിന്നീട് വീട്ടുകാർ തയ്യാറാക്കി വെച്ച കേക്ക് പീലിയുടെ പിതാവ് മാറ്റി വെച്ചു. എന്നിട്ട് താരം സമ്മാനിച്ച കേക്ക് തന്നെ മുറിച്ച് ആഘോഷിക്കുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂ പുറത്ത് വന്നത്.

അപ്പോഴേക്കും താരത്തിന്റെ വീഡിയോ കാൾ വന്നു. താരത്തെ കണ്ടപ്പോൾ പീലി മോൾ നാണംകുണുങ്ങി. കൊച്ചിയിലെ പ്രമുഖ ഫാഷൻ ഡിസൈനറായ ബെൻജോൺസൺ പ്രത്യേകം നെയ്തെടുത്ത മനോഹരമായ ഉടുപ്പും പീലിമോൾക്കു വേണ്ടി കൊടുത്തു വിട്ടിരുന്നു. അങ്കമാലി ചെമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസുമാണ് താരത്തിന്റെ സമ്മാനങ്ങളുമായി പെരിന്തൽമണിയിലെ പീലിയുടെ വീട്ടിലെത്തിയത്. താരം കേക്ക് മുറിക്കുന്ന ചിത്രങ്ങളൊക്കെ മാധ്യമങ്ങളിൽ വന്നിരുന്നു. ഇത് കണ്ട പീലി മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുന്നത് കണ്ട് അവർ താരത്തിന്റെ ജന്മദിനാഘോഷത്തിന് പോയി വരുവുകയാണെന്നു കരുതിയാണ് കരഞ്ഞു വഴക്കുണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *