അത് നിങ്ങളെ സംശയം ഉണ്ടായിട്ട് ഒന്നുമല്ല മനുഷ്യ, എന്നാലും നിങ്ങൾ എവിടെ എന്ന്..

സ്വാർത്ഥത
(രചന: Ajith Vp)

“എടി ഇപ്പൊ പതിനാറാമത്തെ സെൽഫി ആണ്… ഇനി ഇല്ലാട്ടോ…. ഇന്നലെ നീ പറഞ്ഞത് എന്താ ഞാൻ സ്വാർത്ഥനാണെന്ന് അല്ലേ…. അപ്പൊ ഇപ്പൊ നീയോ…”

“അത് നിങ്ങളെ സംശയം ഉണ്ടായിട്ട് ഒന്നുമല്ല മനുഷ്യ…. എന്നാലും നിങ്ങൾ എവിടെ എന്ന് അറിയാൻ ഉള്ള ഒരു ആഗ്രഹം…. അതാ… “

“അത് ഇന്നലെ ഞാൻ അവരുടെ കൂടെ കറങ്ങാൻ പോകും എന്ന് പറഞ്ഞത് കൊണ്ട് അല്ല അല്ലേ…. ഞാൻ എന്തെകിലും ചോദിച്ചാൽ… ഞാൻ സ്വാർത്ഥത കാണിക്കുകയാണെന്ന്… ഇപ്പൊ നീ ഈ കാണിക്കുന്നത് എന്താ….

“പിന്നെ നിങ്ങൾ ആരുടെ കൂടെ കറങ്ങാൻ പോയാൽ എനിക്ക് എന്താ…. നിങ്ങള് പൊക്കോ…. ഇനി എനിക്ക് നിങ്ങളുടെ ഒരു സെൽഫിയും വേണ്ട…. പൊക്കോ അവിടുന്ന്…”

ഞങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞുകഴിഞ്ഞു… രണ്ട് വീട്ടുകാരും ഒന്നിച്ചു എടുത്ത തീരുമാനമാണ്… ഇപ്പൊ ഇവന് ഗൾഫിൽ പോകാൻ ഉള്ളതെല്ലാം റെഡിയായി നിക്കുവല്ലേ….

ആദ്യം അവിടെ പോയി… ജോലിക്ക് എല്ലാം കേറി… കുറച്ചു പൈസ എല്ലാം ഉണ്ടാക്കിയിട്ട്… അടുത്ത ലീവിന് വരട്ടെ…. അപ്പൊ രണ്ടുപേരെയും ഒന്നിച്ചു ചേർത്താൽ മതിയെന്ന്….

ഞങ്ങൾക്ക് അത് വിഷമം തോന്നിയെങ്കിലും വീട്ടുകാർ പറഞ്ഞതുപോലെ ഞങ്ങളും സമ്മതിച്ചു. കാരണം എന്താണെകിലും വീട്ടുകാർ സമ്മതിച്ചല്ലോ…. ഇനിയിപ്പോ പോയിട്ട് വരുന്ന വരെ കാത്തിരുന്നാൽ മതിയല്ലോ എന്നോർത്തു….

അങ്ങനെ നാട്ടിൽ നിന്നും ഇങ്ങോട്ട് വന്നു…. ഒരു ഹോസ്പിറ്റലിൽ ജോലിക്കും കേറി…. ഇങ്ങോട്ട് പോന്നപ്പോഴും അവൾ അവളുടേതായ ഡിമാൻഡ് എല്ലാം പറഞ്ഞു വിട്ടത്…. എന്നും വിളിക്കണം…

അനാവശ്യ കൂട്ടുകെട്ട് ഒന്നും പാടില്ല… പെണ്ണുങ്ങളോട് സംസാരിക്കരുത്… പിന്നെ അവൾക്ക് ഉറക്കം വരുന്നത് വരെ അവളോട് സംസാരിക്കണം… അയ്യോ പറഞ്ഞാൽ തീരില്ല… അതുപോലെ കുറെ കാര്യങ്ങൾ…

പിന്നെ ഹോസ്പിറ്റലിൽ ജോലിക്ക് കേറിക്കഴിഞ്ഞു… അവളെ വിളിച്ചു വിശേഷം പറഞ്ഞകൂട്ടത്തിൽ…

ഹോസ്പിറ്റലിൽ ഞാൻ മാത്രമേ ആണ് ആയിട്ട് ഉള്ളു ബാക്കി മുഴുവനും പെണ്ണുങ്ങൾ ആണെന്ന്…. അന്ന് തുടങ്ങിയതാണ്… എന്നും അത് പറഞ്ഞു അടി ഉണ്ടാക്കാൻ… പാവം പൊട്ടി പെണ്ണ്…

കഴിഞ്ഞ ദിവസം രാത്രി വിളിച്ചപ്പോൾ അവളുടെ മൊബൈൽ ബിസി ആയി കണ്ടു…. അപ്പൊ അത് അവളോട് ചോദിച്ചപ്പോൾ… അതെന്റെ പുതിയ കാമുകൻ ആണെന്നും…

“”എന്റെ ഫോണിൽ ആര് വിളിച്ചാലും നിങ്ങൾക്ക് എന്താ… അവിടെ നിങ്ങൾക്ക് കൂടെ ജോലി ചെയ്യുന്ന ഫിലിപിനി പെണ്ണുങ്ങൾ ഇല്ലേ എന്ന്””…

എങ്കിൽ ഓക്കേ എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ…  വീണ്ടും ഇങ്ങോട്ട് വിളിച്ചിട്ട് ….

“”നിങ്ങൾ ഭയങ്കര സ്വാർത്ഥനാണ്… നിങ്ങൾ വിളിക്കുന്ന ടൈം എന്റെ ഫോൺ ബിസി ആയാൽ നിങ്ങൾക്ക് ഇഷ്ടമല്ല””

എന്ന് പറഞ്ഞത്…

അതിനുള്ള പണിയായിട്ടാണ് ഞാൻ വ്യാഴാഴ്ച രാത്രി വിളിച്ചപ്പോൾ… നാളെ അവധി അല്ലേ… എന്റെ ഹോസ്പിറ്റലിൽ ഉള്ളവരുമായി ഞാൻ കറങ്ങാൻ പോകുവാ എന്ന് പറഞ്ഞത്…

അതിനാണ് ഇങ്ങനൊക്കെ…. ഇന്ന് ഇപ്പൊ 16 സെൽഫി ആയി… ഇനി എത്ര എടുക്കേണ്ടി വരുമോ ആവോ…. ദേ വീണ്ടും വിളിക്കുനുണ്ട്… നോക്കട്ടെട്ടോ…

“അതെ ഏട്ടാ ഇപ്പൊ നിങ്ങൾ എവിടാണ്…”.

“എടി ഞാൻ കുറച്ചു മീൻ വാങ്ങാൻ ഇറങ്ങിയതാ… റൂമിന്റെ താഴെ ഉണ്ട്…. “

“എങ്കിൽ ഒരു സെൽഫി എടുത്തു അയച്ചേ…. “

“എടി നിന്നെ “

Nb:  നമ്മൾ എന്തൊക്കെ പറഞ്ഞാലും .. നമുക്ക് പലരോടും പറയാം … അവൾ അല്ലേൽ അവൻ വേറെ ഒരാളോട് കുറച്ചു അടുപ്പം കാണിച്ചാൽ എന്താ എന്ന് . പക്ഷെ നമ്മുടെ സ്വന്തം എന്ന് ഉളള ആള് ….

നമ്മളെക്കാൾ കൂടുതൽ അടുപ്പം വേറെ ഒരാളോട് കാണിക്കുന്നു എന്ന് തോന്നിയാൽ അത് സഹിക്കാൻ ആവില്ല അല്ലെ ..എനിക്ക് പറ്റില്ലാട്ടോ ..

Leave a Reply

Your email address will not be published. Required fields are marked *