ബെഡിൽ ഉറങ്ങികിടക്കുന്ന മകനെ വിളിക്കാൻ ഒരുങ്ങിയ കൈകൾ, ശൂന്യമായി കിടക്കുന്ന ബെഡ്..

വീണ്ടും തനിയെ
(രചന: Vidhya Pradeep)

ഏട്ടാ ഒന്ന് നീക്കുന്നുണ്ടോ.. അച്ഛനും മോനും എന്തുറക്കാ.. നേരം എത്രയായിനാ വിചാരം.. അവൾ ഭർത്താവിനെയും മോനെയും തട്ടിയുണർത്തി…

ആകെ കിട്ടുന്ന വെള്ളിയാഴാചയിലെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നതിലെ സുഖം കളഞ്ഞതിന്റെ നീരസത്തിൽ പുതപ്പ് മാറ്റി അവനവളെ നോക്കി… ഇപ്പോ നീക്കാമെന്ന ഭാവത്തിൽ…

ഇത് അഭി… തന്റെ രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിലേക്ക് കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂട്ടിനായി ഭാര്യയെയും മോനെയും ദുബായ് ക് കൊണ്ടുവന്നതാണ് അവൻ..

അവളാണ് തന്നെ ബ്രേക്ഫാസ്റ് റെഡിയാക്കി എണീക്കാൻ വിളിക്കുന്നത്…

പിന്നെ മോനെയും വിളിച്ചുണർത്തി താൻ നീറ്റു സോഫയിലിരുന്നു ഫോൺ നോക്കി ക്ഷീണമകറ്റി…

അച്ഛനും മോനും നല്ല കൂട്ടാണ്… അവൾ ധൃതിയിൽ ബ്രേക്ഫാസ്റ് റെഡിയാക്കുകയാണ്. അതിനിടയിൽ മോനു ബ്രേഷും പേസ്റ്റും കയ്യിൽ കൊണ്ട് കൊടുത്തു..

അച്ഛനുമൊത്തു ഫോൺ നോക്കുന്ന അവന്റെ കണ്ണ് മുഴുവൻ ഫോൺ ൽ ആയിരുന്നു.

രണ്ടാൾക്കും ഓരോ അടിയും കൊടുത്ത് ബാത്‌റൂമിലേക്ക് അവൾ പറഞ്ഞയച്ചു..

കുടിക്കാൻ വെള്ളവും ബ്രേക്ക്ഫാസ്റ്റും ചായയും എല്ലാം ടേബിളിൽ റെഡിയാണ്.. ഇന്നും ദോശയോ.. മോൻ പരാതി പറഞ്ഞു..

ദുബായിലെ തിരക്കേറിയ ദിവസങ്ങളിൽ ആകെ കിട്ടുന്ന വെള്ളിയാഴ്ച മാത്രമാണ് അവർ ദോശ കഴിക്കാറ്….

മൂന്നു പേരും ഒരുമിച്ചിരുന്നു കഴിക്കുന്നതിനിടയിൽ പരസ്പരം പങ്കുകൊടുക്കാനും അവർ ശ്രദ്ധിക്കാറുണ്ട്.
വീട്ടിലേക്കുള്ള ഫോൺ വിളിയും ഉച്ചക്കുള്ള spcl ഒക്കെയാണ് പിന്നെ അവരുടെ സംസാരം…

Friday ഏട്ടന്റെ കുക്കിംഗ്‌ ആണ്.. Friedriceum ചിക്കനും ആണ്..

അവൾ വീട്ടിലെ അമ്മയോട് വിളിച്ചു പറഞ്ഞു… ഒരുമിച്ചുള്ള കുക്കിങ്ങും ക്ലീനിങ്ങും അടിപിടിയുമെല്ലാം അവർ നന്നായി എൻജോയ് ചെയ്തു..

മോന്റെ തമാശകൾ അതിലേറെയും…… ഫോൺ ലേ msg ന്റെ സൗണ്ട് അവനെ ഉറക്കത്തിൽ നിന്ന് ഉണർത്തി..

ബെഡിൽ ഉറങ്ങികിടക്കുന്ന മകനെ വിളിക്കാൻ ഒരുങ്ങിയ കൈകൾ… ശൂന്യമായി കിടക്കുന്ന ബെഡ്..

ടീപൊയിൽ തനിക്കു കുടിക്കാനുള്ള വെള്ളം നിറച്ച കപ്പ്‌ കാണുന്നില്ല.. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദമോ എണീക്കാൻ പറഞ്ഞുള്ള eataaa എന്ന വിളിയോ കേൾക്കുന്നില്ല…

ചുമരിൽ പതിയെ ചാരിയിരുന്നു ഫോൺ ൽ നോക്കിയ അവൻ തിരിച്ചറിഞ്ഞു എണീറ്റില്ലേ ഇതുവരെ എന്നുള്ള അവളുടെ msg ആണ് തന്നെ ഉണർത്തിയത്..

മോനും ഭാര്യയും ഇല്ലാത്ത ആദ്യത്തെ വെള്ളിയാഴ്ച ആണ് ഇന്ന്… അവളും നാട്ടിലിപ്പോ ഇത് തന്നെയാകും ചിന്തിക്കുന്നത്…

ഓരോരോ കാര്യങ്ങൾ മനസിലിട്ടു അവൻ ബാത്‌റൂമിൽ പോയി വന്നു…

കുടിക്കാൻ വെള്ളമെടുക്കുമ്പോഴും നിശബ്ദമായ അടുക്കളയെയും പാത്രങ്ങളെയും ബ്രേക്ഫാസ്റ് ഇല്ലാത്ത ഒഴിഞ്ഞ ടേബിളിലും അവൻ കണ്ണോടിച്ചു..

എവിടെയൊക്കെയോ തിങ്ങി നിൽക്കുന്ന അവളുടെ ഗന്ധം കണ്ണിൽ നിന്നും അറിയാതെ ഒഴുകിയ കണ്ണീർ തുള്ളികൾ അവനെ ഓർമിപ്പിച്ചു അവൾ അത്രമേൽ തനിക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന്…

Leave a Reply

Your email address will not be published.