നിങ്ങൾക്കെല്ലാം എങ്ങനെ സാധിക്കുന്നു മാധവിനെ പോലെ ഒരാളോട് നോർമലായി..

(രചന: വൈഗ ലക്ഷ്മി)

“”നിങ്ങൾക്കെല്ലാം എങ്ങനെ സാധിക്കുന്നു മാധവിനെ പോലെ ഒരാളോട് നോർമലായി സംസാരിക്കാനും മറ്റും??

ഒരിക്കൽ പോലും അവൻ ഗേ ആണെന്നുള്ള ചിന്ത നിങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ മനസ്സിൽ പോലും വരാറില്ലേ????””

കോളേജ് കഴിഞ്ഞു മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ മുന്നിൽ പോകുന്ന മാഡി എന്ന മാധവിനെ നോക്കി രാഹുൽ ചോദിച്ചതും അതിന് മറുപടിയെന്ന പോലെ ഗീതു അവനെ നോക്കി കണ്ണ് ചിമ്മി.

“”കേ രളത്തിൽ നിന്നും ഡ ൽഹി പോലൊരു നാട്ടിൽ വന്നിട്ടും നിന്റെ ചിന്താഗതി മാറിയിട്ടില്ലല്ലോ രാഹുൽ…

ഒരാൾ ഗേ അല്ലെങ്കിൽ ലെസ്ബിയൻ ആവുക എന്നതിന്റെ അർത്ഥം അവർ സാധാ മനുഷ്യർ അല്ലെന്നാണോ???
നിന്റെ ചിന്ത അങ്ങനെയായിരിക്കും.

പക്ഷെ ഒരു literature സ്റ്റുഡന്റ് എന്ന നിലയ്ക്കു എനിക്ക് ഒരിക്കലും അത് അംഗീകരിക്കാൻ പറ്റില്ല.

നമ്മളെ പോലെ തന്നെ എല്ലാ ഫീലിംഗ്സ് ഉള്ള മനുഷ്യരാണ് അവരും. സന്തോഷവും സങ്കടവുമെല്ലാം അവർക്കുമുണ്ട്. അത് പ്രകടിപ്പിക്കാൻ അവകാശവും.

ഞങ്ങൾക്ക് കിട്ടിയ ഓറിയന്റേഷൻ ക്ലാസ്സിൽ HOD ആദ്യമായി പറഞ്ഞ ഒരു കാര്യമുണ്ട്.

സാഹിത്യം പഠിക്കാൻ തയാറായി വരുന്ന ഒരാളുടെ മനസ് വിശാലമായിരിക്കണമെന്ന്. ആദ്യം ഞങ്ങൾക്ക് അതിന്റെ അർത്ഥം മനസിലായില്ല.

പക്ഷെ പിന്നീട് ഓരോ ബുക്കുകൾ വായിക്കാൻ തുടങ്ങിയപ്പോൾ മനസിലായി വിശാലമായി ചിന്തിച്ചില്ലെങ്കിൽ പഠനം പകുതി വഴിയിൽ ഇട്ടിട്ട് പോകേണ്ടി വരുമെന്ന്.

കാരണം ഞങ്ങൾക്ക് പഠിക്കാൻ ഉള്ളതിൽ L G BTQ, സെ ക് സ്, റേ പ്പ് എല്ലാം വിഷയങ്ങളാണ്.

നീയിപ്പോൾ പറഞ്ഞില്ലേ മാധവിന്റെ കാര്യം. അവൻ ആദ്യം ക്ലാസ്സിൽ വരുമ്പോൾ ഞങ്ങൾ ആരുമായും സംസാരിക്കില്ലാരുന്നു. ക്ലാസ്സിൽ വരും, പോകും, അത്ര മാത്രം.

ഒരു ദിവസം, അബ്ദു സർ ക്ലാസ്സിൽ എല്ലാവരുടെയും നാടിനെ കുറിച്ചും,

എന്ത് കൊണ്ടാണ് ആ നാട് നിങ്ങൾക്ക് പ്രിയപ്പെട്ടതെന്നും ചോദിച്ചപ്പോൾ ഞങ്ങൾ എല്ലാവരും സ്വന്തം നാടിനെ കുറിച്ച് കുറെ പറഞ്ഞപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തനായത് മാധവാണ്.

ആ ദിവസം അവൻ ശെരിക്കും ഞങ്ങളുടെ മുന്നിൽ മനസ് തുറക്കുകയായിരുന്നു.

അവൻ അനുഭവിച്ച ഓരോ കാര്യവും പറഞ്ഞു കഴിഞ്ഞപ്പോൾ ആ ക്ലാസ്സിൽ കണ്ണ് നിറയാത്തതായി ആരുമില്ലായിരുന്നു.

ഇനി ആരും തോന്നോട് പഴയത് പോലെ സംസാരിക്കില്ലെന്നൊക്കെ ചിന്തിച്ചവനെ ആദ്യം ചേർത്തു പിടിച്ചത് അബ്ദു സർ ആണ്. പിന്നീട് ഞങ്ങൾ എല്ലാവരും.

ഞാൻ പറയുമ്പോൾ നിനക്ക് ഒരുപക്ഷെ വിശ്വാസം വരില്ല. ഇന്ന് രാത്രി ഞാൻ പറയാം അവനോട് നമ്മുടെ മീറ്റിംഗ് സ്ഥലത്തു വരാൻ. അപ്പോൾ അറിയാമെല്ലോ എല്ലാം…. “”

“”ഹാ.. ഓക്കേ…””

മീര ഭായ് പാർക്കിൽ മാധവിനെ കാത്തിരിക്കുമ്പോൾ അവൻ എങ്ങനെ react ചെയ്യും എന്നൊരു പേടിയുണ്ടാരുന്നു രാഹുലിന്.

അവനോട് എന്ത് സംസാരിക്കണമെന്നും, എങ്ങനെ സംസാരിക്കണമെന്നും മറ്റും കാര്യമായി ചിന്തിച്ചിരിക്കുമ്പോൾ കണ്ടു കാര്യമായി ആരോടോ ഫോണിൽ സംസാരിച്ചു വരുന്ന മാധവിനെ.

അവനെ കണ്ടിട്ടും വലിയ ഭാവവ്യത്യാസമില്ലാതിരിക്കുന്ന ഗീതുവിനെ കണ്ട് അവൻ നെറ്റി ചുളിച്ചു.

“”നീ എന്താടി ഇങ്ങനെ ഇരിക്കുന്നത്?? അവനോട് ഒന്നും സംസാരിക്കുന്നില്ലേ?? എനിക്ക് ശെരിക്കും എന്ത് പറയണമെന്ന് അറിയില്ലാട്ടോ.””

“”നിന്നെ ഞാൻ ഇന്റർവ്യൂനു ഒന്നുമല്ലല്ലോ കൊണ്ട് വന്നത്. അവനോട് സംസാരിക്കാനല്ലേ. മനസ്സിൽ ഉള്ള വേണ്ടാത്ത ചിന്തകൾ എല്ലാം എടുത്തു കള ആദ്യം. എന്നിട്ട് Just try to see him as a normal human being.

നിന്നെ പോലെ തന്നെ വെറുമൊരു ബോയ് ആണ് അവനും. നീ എന്നോട് എങ്ങനെയാണോ സംസാരിക്കുന്നത്, അത് പോലെ അവനോടും സംസാരിച്ചാൽ മതി…””

“”എന്താ ഗീതു നീ എന്നെ കാണണമെന്ന് പറഞ്ഞത്?? Anything serious???””

പാർക്കിലെ ബെഞ്ചിൽ വന്നിരുന്നു ഫോൺ പോക്കറ്റിലേക്ക് ഇട്ടു മാധവ് പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു.

“”ഞാൻ അതിന് നിന്നോട് പാർക്കിൽ വരാൻ പറയുന്നത് ആദ്യമായിട്ടല്ലല്ലോ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ. ബായ് ദുഫായ്, വരുന്ന വഴിയിൽ മോമോസ് ഉണ്ടായിട്ട് അത് വാങ്ങിയോ നീ???””

“”വാങ്ങിയില്ല. നമുക്ക് തിരിച്ചു പോകുമ്പോൾ കഴിക്കാം. ഇപ്പോ നീ ഇത് പറ… എന്ത് പറ്റി?? കൂടെ ഫ്രണ്ട് ഉണ്ടെല്ലോ.””

“”ഹാ.. ഇവൻ രാഹുൽ. ഞങ്ങൾ ഒരു നാട്ടിൽ നിന്നാണ്. ഇവന് നിന്നെ കുറിച്ച് അറിയണം പോലും.

ഞാൻ പറയുന്നതിനേക്കാൾ നല്ലത് നീ പറയുന്നതാണെന്ന് തോന്നി. അവന്റെ കുറച്ചു സംശയങ്ങൾ മാറുമെല്ലോ. അതിന് വേണ്ടി വന്നതാണ്.””

“”ആഹ.. ഞാൻ ഇപ്പോൾ കോളേജിൽ ഒരു സെലിബ്രേറ്റി ആണല്ലേ. എന്താ അറിയേണ്ടത്??””

“”Your whole life….””

ഒട്ടും ചിന്തിക്കാതെ തന്നെ അതിന് മറുപടി പറഞ്ഞത് രാഹുലാണ്.

“”എന്റെ ജീവിതം ഞാൻ പറഞ്ഞാൽ ഒരുപക്ഷെ നിങ്ങൾക്ക് അത് ബോർ ആയിരിക്കും.””

“”നോ. ഒരിക്കലുമല്ല. നീ പറ…””

രാഹുലിന്റെ വാശിയിൽ മാധവ് പറയാൻ തുടങ്ങി അവന്റെ ജീവിതം…..

“”മ ണി പ്പുരിലെ ഒരു ഗ്രാമത്തില്ലാരുന്നു എന്റെ ജനനം. വീട്ടിലെ ആദ്യത്തെ കുട്ടി. എല്ലാ കുട്ടികളെ പോലെ തന്നെ സന്തോഷവും സമാധാനവും തരുന്ന ബാല്യം.

ഡാൻസ് കളിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്. ആ ഇഷ്ടം മനസിലാക്കി അച്ഛൻ എന്നെ ഡാൻസ് ക്ലാസ്സിന് ചേർത്തു.

അങ്ങനെ ഹൈ സ്കൂൾ പ്രായമായപ്പോൾ കൂട്ടുകാർ അവരുടെ ഗേൾ ഫ്രണ്ട് നെ കുറിച്ചൊക്കെ പറയാൻ തുടങ്ങി. എനിക്ക് ഗേൾസ് നോട്‌ അങ്ങനെ ഒരു വികാരം ഒട്ടും തോന്നിയതുമില്ല.

പകരം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നു എന്റെ ക്രഷ്. ഇതെന്താ ഇങ്ങനെയെന്ന് എനിക്ക് മനസിലായില്ല. നമ്മൾ എല്ലാം തുറന്നു പറയുന്നത് കൂട്ടുകാരോട് ആണെല്ലോ.

അങ്ങനെ ഞാനും പറഞ്ഞു എന്റെ അവസ്ഥ അവനോട്. ആശ്വസിപ്പിക്കുമെന്ന് പ്രതീക്ഷിച്ചവൻ ചെയ്തത് എന്നിൽ നിന്ന് അകന്നു പോവുകയാരുന്നു…

പിന്നീട് ആരോടും ഒന്നും പറയാതെ കുറച്ചു നാൾ. എങ്കിലും ഈ പ്രശ്നത്തിന് ഒരു സൊല്യൂഷൻ വേണമെന്ന് ചിന്തിച്ചു ഞാൻ എല്ലാം ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറിന്റെ അടുത്ത് പറഞ്ഞു.

ടീച്ചർ എന്റെ കൂടെ കാണും എന്നൊരു വല്ലാത്ത വിശ്വാസമുണ്ടാരുന്നു. പക്ഷെ എന്നെ ശെരിക്കും ഞെട്ടിച്ചത് ടീച്ചറാണ്.

അടുത്ത ദിവസം തന്നെ എന്റെ അച്ഛനെയും അമ്മയെയും ടീച്ചർ സ്കൂളിലേക്ക് വിളിപ്പിച്ചു. എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്നും, വൈദ്യനെ കാണിക്കാനും പറഞ്ഞു.

വിശ്വാസങ്ങളേക്കാൾ അന്ധവിശ്വാസങ്ങൾ കൂടുതലായ ആ നാട്ടിൽ ഡോക്ടറിനു പകരം അച്ഛനും അമ്മയും എന്നെ കൊണ്ട് പോയത് ഒരു സ്വാമിയുടെ അടുത്താണ്.

അയാൾ അവരോട് പറഞ്ഞു എന്നെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ ഒരാഴ്ച ഒറ്റയ്ക്ക് നിർത്താൻ. സ്വാമിയേ വിശ്വസിച്ചു അച്ഛനും അമ്മയും എന്നെ അവിടേ ഒറ്റയ്ക്ക് ഇട്ടിട്ട് പോയി.

പിന്നീട് ആ ഒരാഴ്ച എനിക്ക് പീഡനത്തിന്റെ നാളുകളായിരുന്നു. ചൂരൽ കൊണ്ടുള്ള അടി.

സഹിക്കാൻ പറ്റില്ല അപ്പോഴത്തെ വേദന. എന്റെ പല ശരീരഭാഗങ്ങളും അയാൾ വല്ലാതെ വേദനിപ്പിച്ചു. എന്റെ വേദനയിൽ അയാൾ സന്തോഷം കണ്ടെത്തി.

ഞാൻ അനുസരിക്കാതെ വരുമ്പോൾ എന്റെ മുടിയിൽ പിടിച്ചു വലിച്ചു കട്ടിലിൽ കിടത്തുമാരുന്നു. ഒരു ദിവസം ഞാൻ അവിടെ കണ്ടതാണ് ഒരു ചേച്ചിയെ കട്ടിലിൽ കെട്ടി ഇട്ടു അയാൾ…….

ഇതൊന്നും ആരും പുറത്തു പറയില്ല. കാരണം പറഞ്ഞാലും ആരും ഒന്നും വിശ്വസിക്കില്ല. കുറച്ചു കൂടി പക്വതയായപ്പോൾ മനസിലായി ആ ചേച്ചി ഒരു ലെസ്ബിയൻ ആരുന്നു.

അത് മാറ്റാൻ വേണ്ടി ബന്ധുക്കൾ കൊണ്ട് വിട്ടതാണ്. പ്രാർത്ഥനയിൽ ഒന്നും ഫലമില്ലെന്ന് കണ്ടവർ ആ ചേച്ചിയുടെ കല്യാണം ബലമായി നടത്താൻ തീരുമാനിച്ചു.

കല്യാണം കഴിഞ്ഞു ഒരാഴ്ച പോലും ആകുന്നതിന് മുൻപ് വാർത്ത വന്നു. ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെന്നും പറഞ്ഞു.

സ്വന്തം ഐഡന്റിറ്റി മറച്ചു ഒരു ജീവിതം എത്ര കാലം സാധ്യമാകും? നാട്ടിൽ നിന്നാൽ എന്റെ ജീവനു വരെ ഭീഷണിയെന്ന് തോന്നിയപോഴാണ് പപ്പാ ഡൽഹിയെന്ന ഓപ്ഷൻ മുന്നിലേക്ക് തരുന്നത്.

എത്രയായാലും സ്വന്തം മോനല്ലേ. ഇവിടെ വന്നിട്ട് ഇപ്പോൾ രണ്ട് വർഷം. എന്റെ ജീവിതത്തിൽ ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞ രണ്ട് വർഷമാണ് ഇത്.

ഇവിടെ നിന്നും എനിക്കൊരു പാർട്ണർനെയും ലഭിച്ചു. സമർവീർ. അവനും പറയാനുള്ള കഥ ഇതൊക്കെ തന്നെ. പക്ഷെ ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ്. “”

“”ഇന്ന് നമ്മുടെ സമൂഹം ഒരുപാട് മാറിയില്ലേ. എന്നിട്ടും നിങ്ങളുടെ നാട്ടിൽ ഇങ്ങനൊക്കെ ചിന്തിക്കുന്ന മനുഷ്യരോ??””

“”നാട് ഒരുപാട് മാറിയെന്നു രാഹുൽ പറയുന്നു. പക്ഷെ തനിക്ക് ആദ്യം എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നതിന്റെ കാരണം എന്റെ ജൻഡർ അല്ലെ. L G BTQ കമ്മ്യൂണിറ്റിക്ക് വേണ്ടി ഇന്ന് കുറെ പേര് സംസാരിക്കാറുണ്ട്.

പക്ഷെ ഒരു സത്യം എന്തെന്നാൽ ഈ സംസാരമെല്ലാം കൂടുതലും സോഷ്യൽ മീഡിയയിൽ ഒതുങ്ങി പോവുകയാണ് പതിവ്. അതിൽ കൂടുതൽ വളരെ ചുരുക്കമാണ്.

ഒരു പെൺകുട്ടി അല്ലെങ്കിൽ ആൺകുട്ടിയുടെ നേരെ ആക്രമണം നടന്നാൽ അവർക്ക് വേണ്ടി സംസാരിക്കാൻ കുറെ പേര് കാണും. പക്ഷെ ഞങ്ങൾക്കെതിരെ നടന്നാൽ ആരും കാണില്ല രാഹുൽ.

ഇന്ന് ഡ ൽഹി, മും ബൈ പോലുള്ള സിറ്റിയിൽ കിട്ടുന്ന സ്ഥാനമൊന്നും സ്വന്തം നാട്ടിൽ കിട്ടില്ല.

എന്തിന് ഒരുപാട് പറയുന്നു, കുടുംബത്തിൽ ഒരു ഫങ്ക്ഷന് വന്നാൽ പോലും വിളിക്കാറില്ല. ഒരിക്കൽ ഗീതു എന്നോട് ചോദിച്ചിരുന്നു. എന്തെ നാട്ടിൽ പോകാത്തതെന്ന്.

അവിടെ എന്നെ കാത്ത് ആരും തന്നെയില്ല. അച്ഛനും അമ്മയും ഉണ്ടെങ്കിലും ഇവിടെ താമസിക്കാനുള്ള ചിലവ് പോലും ഞാൻ part ടൈം ജോലിയെടുത്താണ് കണ്ടെത്തുന്നത്.

പക്ഷെ ഈ ലൈഫിൽ ഞാൻ ഹാപ്പി ആണുട്ടോ. ഞങ്ങൾക്കും ജീവിക്കണമെല്ലോ. ചേർത്തു പിടിക്കാൻ കൂട്ടുകാരായി ഇവരൊക്കെ ഉള്ളപ്പോൾ എന്തിന് പഴയതൊക്കെ ആലോചിച്ചു സങ്കടപെടണം???””

കൂടുതലൊന്നും പറയാതെ ഒരു ഫോൺ കാൾ വന്നപ്പോൾ മാധവ് പോയതും രാഹുൽ ദയനീയമായി ഗീതുവിനെ നോക്കി. ഈ ഒരു പ്രായത്തിൽ തന്നെ ഇത്രയധികം വേദനകൾ!!!

“”നമ്മുടെ സഹതാപം അവന് ആവിശ്യമില്ല രാഹുൽ. അവൻ പറഞ്ഞത് പോലെ തന്നെ He is happy with this life.

സഹതാപത്തെക്കാൾ അവൻ ആഗ്രഹിക്കുന്നത് നമ്മളിൽ നിന്നുള്ള പരിഗണനയാണ്. ചേർത്തു പിടിച്ചില്ലെങ്കിലും അവഗണിക്കാതിരിക്കുക. അത്ര മാത്രം മതി….””

കോളേജിൽ പഠിക്കുന്ന ടൈം എന്റെ ഫ്രണ്ട് പറഞ്ഞ കാര്യമാണ്. അത് ഒരു കഥപോലെ എഴുതാൻ ശ്രമിച്ചെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *