രാജീവേ ഒരു വിവാഹം കൂടെ കഴിക്കണം പെൺകുട്ടികൾക്കമ്മ വേണം, ഒരച്ഛനെക്കാൾ..

(രചന: ജ്യോതി കൃഷ്ണ കുമാർ)

രണ്ട് പെൺകുട്ടികളെ കൊടുത്താണ് അംബിക അയാളെ പിരിഞ്ഞു പോയത്…
സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും കൊതി തീരാതെ…

ആ അമ്മയുടെ അകാലത്തിലുള്ള വിടപറയൽ അച്ഛനും മക്കൾക്കും ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല..

അതുകൊണ്ടുതന്നെ അവർ ആ അമ്മയുടെ ഓർമ്മയെ താലോലിച്ച് അങ്ങനെ കഴിഞ്ഞു കൂടി..

സാന്ത്വനിപ്പിക്കാൻ വന്ന ബന്ധുക്കൾ ഒക്കെയും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവരെ തനിച്ചാക്കി പോയി…

അവർക്ക് അവർ മാത്രമായി…

രാജീവ് മക്കളുടെ കാര്യം അയാളെ കൊണ്ടാവും വിധം ഭംഗിയായി തന്നെ നോക്കി..

എന്നിട്ടും,

“”രാജീവേ ഒരു വിവാഹം കൂടെ കഴിക്കണം പെൺകുട്ടികൾക്കമ്മ വേണം.. ഒരച്ഛനെക്കാൾ പെൺകുഞ്ഞുങ്ങൾക്ക് ആവശ്യം അമ്മയെയാ…””””

എന്നിങ്ങനെ ധാരാളം അഭിപ്രായങ്ങൾ കേട്ടു..

ആദ്യമൊക്കെ രാജീവ് അതിന് ചെവി കൊടുത്തിരുന്നില്ല അവർക്ക് താനും തനിക്ക് അവരും മതി എന്നത് ആയിരുന്നു അയാളുടെ കാഴ്ചപ്പാട്

പക്ഷെ, പെൺകുട്ടികൾ വളർന്ന് വലുതായപ്പോൾ അയാൾക്കും മനസ്സിലായി അവരുടെ കാര്യങ്ങളെല്ലാം നിവൃത്തി ക്കാൻ തനിക്ക് ആവില്ല എന്നും അവർക്ക് ഒരു അമ്മ തന്നെ വേണമെന്നും…

അതുകൊണ്ടാണ് വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ വിചാരിച്ചത് അങ്ങനെ തിരഞ്ഞ് നടന്നപ്പോഴാണ് ഒരു ബന്ധു വഴി അവളുടെ ആലോചന വന്നത്…

പ്രിയ അതായിരുന്നു അവളുടെ പേര്… മുമ്പ് ഒരു കല്യാണം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ടവൾ ആയിരുന്നു..
ഇപ്പോൾ സ്വന്തം വീട്ടിൽ ഒരു അധികപ്പറ്റ്….

അവളെ കാണാൻ ചെന്നപ്പോഴും പറഞ്ഞത് എന്റെ കുഞ്ഞുങ്ങൾക്ക് ഒരു അമ്മയെ വേണമെന്നതായിരുന്നു….

“”” കുഞ്ഞുങ്ങളെ സ്നേഹിച്ച് അവരുടെ കാര്യങ്ങൾ നോക്കാൻ…..ക്ക് സമ്മതാ…. അത് ന്റെ ഭാഗ്യമായി കരുതുന്നു… “”” എന്നായിരുന്നു അവളുടെ മറുപടി..

അതിൽ ഞാൻ തൃപ്തൻ ആയിരുന്നു…

എട്ടാം ക്ലാസുകാരി ക്കും ആറാംക്ലാസുകാരിക്ക് അത് ഒട്ടും ഇഷ്ടമായില്ല…

അവരുടെയും അവരുടെ അച്ഛന്റെയും ലോകത്ത് നിന്ന് അച്ഛനെ വേർപെടുത്തി കൊണ്ടുപോകാനുള്ള ഒരു ശത്രുവിനെ പോലെ കരുതി പുതിയ അമ്മയെ…

അവർ അവളോട് ഒട്ടും സഹകരിച്ചില്ല പകരം അവളെ എത്രത്തോളം ബുദ്ധിമുട്ടിക്കാൻ പറ്റുമോ അത്രത്തോളം ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു….

അവൾ അതൊന്നും കണക്കിലെടുക്കാതെ അവളുടെ കടമ പോലെ എല്ലാം ചെയ്തു കൊടുത്തു..

പലപ്പോഴും കുഞ്ഞുങ്ങൾക്ക് അവളുടെ സഹായം അത്യാവശ്യമായിരുന്നു…

അതുകൊണ്ടുതന്നെ അവരുടെ അവളോടുള്ള പെരുമാറ്റത്തിൽ ക്രമേണ മാറ്റം വന്നു അവർ അവളെ അംഗീകരിക്കാൻ തുടങ്ങി….

രാജീവിനും ഇത് സന്തോഷമായിരുന്നു കാരണം കുഞ്ഞുങ്ങളും പ്രിയയും രണ്ടുതട്ടിൽ നൽകുന്നത് എന്നും അയാളെ സംബന്ധിച്ച് ഒരു വേദന തന്നെ ആയിരുന്നു…

അവരെ രണ്ടുകൂട്ടരുടെയും തൃപ്തിപ്പെടുത്തുന്നതിൽ അയാൾ ഒരു പിശുക്കും കാണിച്ചില്ല പക്ഷേ… കുട്ടികൾ അവളോട് അടുക്കാത്തത് അയാളിൽ വല്ലാത്ത നിരാശ പടർത്തിയിരുന്നു….

വിവാഹം ചെയ്തു പോയത് വേണ്ടായിരുന്നു എന്ന് വരെ അയാൾക്ക് തോന്നിത്തുടങ്ങിയിരുന്നു …

അപ്പോഴാണ് അവർ തമ്മിൽ അടുക്കൽ കഥ അയാൾക്ക് അത് വലിയൊരു ആശ്വാസമാകുന്നതും…

പ്രിയയുടെ കാര്യത്തിൽ അയാൾക്ക് വലിയ വിശ്വാസമായിരുന്നു അവൾ കുഞ്ഞുങ്ങളെ നന്നായി തന്നെ പരിപാലിക്കും എന്ന് അയാൾക്ക് ഇതിനകം മനസ്സിലായിരുന്നു….

ഇടയ്ക്ക് കുഞ്ഞുങ്ങളെ അവരുടെ സ്വന്തം അമ്മയുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുമായിരുന്നു…

അവളുടെ അമ്മയ്ക്ക് കാണണം എന്ന് പറയുമ്പോൾ അവിടെ പോയി വന്നാൽ കുഞ്ഞുങ്ങൾ രണ്ടുപേരും വളരെ അധികം മാറുന്നതായി ശ്രദ്ധിച്ചു…..

വന്ന ഉടനെ പ്രിയ യോട് മിണ്ടാൻ ഒന്നും പോകില്ല..

മുഖം കയറ്റി പിടിച്ച് ഇരിക്കും അവൾ എന്തെങ്കിലും ചോദിച്ചാൽ കൂടെ മറുപടി പറയില്ല.. അവളുടെ മുഖം അത് കണ്ടു വാടുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്..

പക്ഷേ രണ്ട് ദിവസം കഴിയുമ്പോഴേക്കും അവർ വീണ്ടും പ്രിയയോട് അടുക്കും….

ഇതിന്റെ പിന്നിൽ എന്താണെന്ന് അറിയാൻ തന്നെ തീരുമാനിച്ചു…

ഇളയവൾ അടുത്ത് വിളിച്ച് പതുക്കെ ചോദിച്ചു

“””” എന്തൊക്കെയുണ്ട് അമ്മയുടെ വീട്ടിൽ വിശേഷം എന്ന്….???? “””

അവിടെ ഉണ്ടായ തൊക്കെയും അവൾ പറഞ്ഞു…

“””പ്രിയ അമ്മയെ പറ്റി എന്തെങ്കിലും അവിടെ നിന്നും അമ്മൂമ്മ പറഞ്ഞായിരുന്നോ???”””” എന്ന് ചോദിച്ചപ്പോൾ

“”””” അമ്മയുടെ സ്ഥാനത്ത് കാണണമെന്ന് പറഞ്ഞു “””” എന്ന് അവൾ മറുപടി പറഞ്ഞു..

വീണ്ടും, മറ്റാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് ചോദിച്ചപ്പോൾ,

രമ്യമായി പറഞ്ഞ്ഞു,

“””” അച്ഛൻ ഇപ്പോൾ പ്രിയ അമ്മയെ ആണ് ഇഷ്ടം ഞങ്ങളെക്കാൾ എന്ന്…..”””

അമ്മയില്ലാത്ത കുഞ്ഞുങ്ങൾക്ക് പുതിയ അമ്മയെ കിട്ടിയപ്പോൾ അതിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്ന രമ്യയോട് ശരിക്കും എന്റെ മനസ്സിൽ വെറുപ്പ് അടിഞ്ഞുകൂടി…

അംബികയുടെ അനിയന്റെ ഭാര്യയാണ് രമ്യ…

ജീവിച്ചിരിക്കുന്ന കാലത്ത് അംബികക്ക് സ്വൈര്യവും സമാധാനവും കൊടുത്തിട്ടില്ല രമ്യ….

എന്നും ഓരോന്ന് പറഞ്ഞു വഴക്കിടും ആയിരുന്നു … ആാാ ആളാണ് ഇപ്പോൾ കുഞ്ഞുങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പ്രിയക്കെതിരെ തിരിക്കാൻ നോക്കുന്നത്….

“””” പിന്നെ എന്താ രമ്യ അമ്മായി പറഞ്ഞത്”””” എന്ന് ചോദിച്ചു…

“”””അച്ഛൻ ഞങ്ങളെ വല്ല ബോർഡിലും കൊണ്ടാകും… എന്നിട്ട് പ്രിയ അമ്മയുമായി ഇവിടെ താമസിക്കും….

ഞങ്ങളെ പിന്നെ അച്ഛൻ കാണാൻ വരില്ല…. പ്രിയ അമ്മ പറയുമ്പോൾ ഞങ്ങളെ കൊണ്ടുപോയി വിടും… നോക്കിക്കോ “”””” എന്നൊക്കെ പറഞ്ഞു എന്ന് അവൾ പറഞ്ഞു..

രമ്യയോട് ഉള്ള ദേഷ്യം എന്നിൽ കത്തിക്കയറുന്നുണ്ടായിരുന്നു….

“”പ്രിയ അമ്മയെപ്പറ്റി നിങ്ങൾ അങ്ങനെയാണോ കരുതിയത് പ്രിയ അമ്മ അങ്ങനെ പറയുമെന്ന് മക്കൾക്ക് തോന്നുന്നുണ്ടോ “”””

എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ തലയാട്ടിയിരുന്നു….

“””” നിങ്ങൾ വന്നിട്ട് പ്രിയമ്മയോട് മിണ്ടാതിരിക്കുമ്പോൾ പ്രിയയ്ക്ക് എത്ര വിഷമം ഉണ്ടെന്ന് അറിയാമോ…..

നിങ്ങൾ അമ്മൂമ്മയുടെ വീട്ടിൽ പോകുമ്പോൾ അവൾ ഇവിടെ ഒറ്റയ്ക്കായി എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്ന കാണാം….

ആാാ നിങ്ങളെ ഒട്ടും പിരിഞ്ഞിരിക്കാൻ പോലും വയ്യാത്ത പ്രിയയെ പറ്റി ഇങ്ങനെയൊക്കെ പറഞ്ഞത് എന്റെ മക്കൾ വിശ്വസിച്ചോ??? “””

എന്ന് രണ്ടുപേരോടും കൂടി ചോദിച്ചു അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു ….

ഇത്തിരി നേരത്തെ മൗനത്തിനു ശേഷം അവർ ഞങ്ങൾക്ക് പ്രിയ അമ്മയെ ഇഷ്ടാ അമ്മയെ പോലെ എന്നു പറഞ്ഞു….

അത് കേട്ട് ഇത്തിരി അപ്പുറത്ത് പ്രിയ മനസ്സ് നിറഞ്ഞ് നിന്നിരുന്നു…

കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചതോടൊപ്പം അവരോട് പറയാനും മറന്നില്ല നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മാത്രമേ വിശ്വസിക്കാവൂ….. എന്ന്…

അതും നിങ്ങളുടെ അനുഭവത്തിൽനിന്ന്…. മറ്റുള്ളവർ പറഞ്ഞു എന്ന് വിചാരിച്ച് ഒന്നും ആരെപ്പറ്റിയും മോശം കരുതരുത്…

എന്ന്…

തലയാട്ടി സമ്മതിക്കുമ്പോൾ ആ കുഞ്ഞു മനസ്സുകളിൽ തീർച്ചയായും ഒരു തീരുമാനം എടുത്തിട്ട് ഉണ്ടാകും…
ഇനി ഒരിക്കലും ആരു പറയുന്നതും കേൾക്കില്ല എന്ന്….

തങ്ങളുടെ കണ്ണിന്റെ മുന്നിൽ ഉള്ള യാഥാർത്ഥ്യം മാത്രമേ വിശ്വസിക്കൂ എന്ന്

ഇന്ന് പ്രിയയെയും കുഞ്ഞുങ്ങളെയും കണ്ടാൽ സ്വന്തം അമ്മയും മക്കളും അല്ല എന്ന് ഒരാളും പറയില്ല….

അവൾ അവർക്കായി അവളുടെ ജീവിതം മാറ്റിവെച്ചിരുന്നു… തിരികെ അവരും അവളെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തിയിരുന്നു…

ചില സമയം അങ്ങനെയാണ്… നമ്മുടെ മുന്നിൽ യാഥാർത്ഥ്യം മിഴിവോടെ തെളിയുന്നുണ്ട് എങ്കിലും, മറ്റൊരാളുടെ വാക്കുകളിൽ നാം കടിച്ചുതൂങ്ങി നിൽക്കും…

ഏറെ പ്രിയപ്പെട്ടവരെ പോലും നാം എന്നിട്ട് ഒറ്റപ്പെടുത്തും..

പിന്നീട് യാഥാർത്ഥ്യം മനസ്സിലാക്കാൻ വൈകിയാൽ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.. നമ്മൾ അവരോട് ചെയ്ത തെറ്റ് ഓർത്ത് പശ്ചാത്തപിക്കാൻ മാത്രമായിരിക്കും നമ്മളുടെ വിധി…

അതുകൊണ്ടുതന്നെ ആര് ആരെ പറ്റി എന്തു പറഞ്ഞാലും നമുക്ക് എന്താണ് തോന്നുന്നത് അതിൽ നമുക്ക് വിശ്വസിക്കാം….

മറ്റൊരാളുടെ നാവിനെക്കാൾ നമ്മുടെ കണ്ണിനും ബുദ്ധിക്കു കൂടുതൽ പ്രാധാന്യം നമുക്ക് നൽകാം…

Leave a Reply

Your email address will not be published.