ഇഷ്ടമില്ലാത്ത ഈ കല്യാണത്തിന് എന്തിനാണ് ആദി നീ സമ്മതിക്കുന്നത്, പറ്റില്ല എന്ന്..

(രചന: വരുണിക)

“”ഇഷ്ടമില്ലാത്ത ഈ കല്യാണത്തിന് എന്തിനാണ് ആദി നീ സമ്മതിക്കുന്നത്??? പറ്റില്ല എന്ന് അച്ഛനോട് തുറന്നു പറ…

നിന്നോട് ഗോകുലേട്ടൻ ഒന്ന് നന്നായി സംസാരിച്ചിട്ടു കൂടിയില്ലല്ലോ… ആൾ പോലീസിൽ ആണെന്നല്ലാതെ മറ്റൊരു ഡീറ്റൈൽസും നിനക്ക് അറിയില്ല… എന്തിന് ഒരുപാട്…

എൻഗേജ്മെന്റ് കഴിഞ്ഞിട്ട് തമ്മിൽ വിളിക്കുമോ നിങ്ങൾ??? അതുമില്ല… നിന്റെ നമ്പർ പോലും കാണില്ല ആളുടെ കൈയിൽ. പേര് അറിയാമോ എന്ന് ദൈവത്തിനറിയാം…

ആദ്യം നീ ഒന്ന് സംസാരിക്കാൻ ശ്രമിക്കണം… അല്ലെങ്കിൽ ഗോകുലേട്ടൻ ഒന്ന് സംസാരിക്കാൻ നോക്കണം.

ഇതാണെങ്കിൽ രണ്ടുമില്ല. ഇങ്ങനെയെങ്കിൽ നിങ്ങൾ കല്യാണം കഴിയുമ്പോൾ എങ്ങനെയായിരിക്കും???””

ആദിത്യയോട്‌ അവളുടെ ഏറ്റവും അടുത്ത ഫ്രണ്ട് സ്വാതി ചോദിച്ചതും എന്ത് പറയണമെന്നറിയാതെ ആദി കുഴഞ്ഞു…

“”ഞാൻ ചോദിച്ചതിന് എന്താ ആദി??? നിനക്ക് മറുപടിയില്ലേ.???? കല്യാണമെന്നാൽ രണ്ട് പേരുടെ മാത്രം ഒത്തുചേരൽ അല്ല.

രണ്ട് കുടുംബങ്ങളുടെ കൂടിയാണ്… നീ ഇങ്ങനെയായാൽ ശെരിയാണോ ആദി??? atleast പുള്ളിയോട് ഒന്ന് സംസാരിക്കാൻ എങ്കിലും ശ്രമിക്ക് മോളെ….””

“”ഞാൻ എന്താ സ്വാതി നിന്നോട് പറയേണ്ടത്??? എന്റെ എല്ലാ കാര്യങ്ങളും നിനക്ക് തന്നെ അറിയുന്നതല്ലേ…

ശെരിയാണ്, ഞാൻ മെന്റലി ഈ കല്യാണത്തിന് ഒട്ടും prepared അല്ല. എന്ന് കരുതി എന്റെ വീട്ടുകാരുടെ വാക്ക് തള്ളി കളയാനും പറ്റില്ല… അച്ഛന് ഹാർട്ട്‌ സർജറി കഴിഞ്ഞതല്ലേ ഉള്ളു….

അത് മാത്രമല്ല, എപ്പോഴും എന്റെ വീട്ടുകാർ എനിക്ക് എപ്പോഴും ബെസ്റ്റ് ആണ് തരുന്നത്.

അപ്പോൾ പിന്നെ കണ്ണേട്ടനും അങ്ങനെയായിരിക്കും എന്ന് എന്റെ മനസ് പറയുന്നു… ഇനി അങ്ങനെയല്ല എങ്കിലും സാരമില്ല, വിധിയെന്ന് കരുതും ഞാൻ….””

“”അല്ല മോളെ… ആരാ ഈ കണ്ണേട്ടൻ?? ഈ ഞാൻ അറിയാത്ത നിന്റെ lover ആണോ????””

“”പോടീ പുല്ലേ…. വെറുതെ ആവിശ്യമില്ലാത്ത കാര്യം പറയല്ലേ… കണ്ണൻ എന്ന് ഗോകുലേട്ടനെ എല്ലാവരും വീട്ടിൽ വിളിക്കുന്ന പേരാണ്…

എങ്ങനെയാ ഞാൻ ഗോകുലേട്ടാ ഗോകുലേട്ടാ എന്ന് എപ്പോഴും വിളിക്കുന്നത്??? കണ്ണേട്ടൻ എന്നാണെങ്കിൽ ഒരു ഗും ഉണ്ട്….

കേൾക്കാൻ ഒരു സുഖവും… സൊ വീട്ടിൽ കണ്ണേട്ടൻ എന്ന് വിളിക്കാൻ തീരുമാനിച്ചു….””

“”അടിപൊളി… അവൾ ചെക്കനോട് ഒന്ന് നന്നായി സംസാരിച്ചു കൂടിയില്ല. അതിന് മുൻപ് തന്നെ വീട്ടിൽ വിളിക്കാൻ പേര് വരെ ഫിക്സ് ആക്കി… ഇനി ജനിക്കാൻ പോകുന്ന കുഞ്ഞിന് പേര് ഇട്ടോ മോളെ???””

“”പോടീ പോടീ…..””

കുറെ നേരം കാര്യം പറഞ്ഞിട്ട് സ്വാതി പോയതും ആദി വെറുതെ പഴയ കാര്യങ്ങൾ ഓർത്തു….

പടുത്തം കഴിഞ്ഞു മതി കല്യാണം എന്ന് പറഞ്ഞു നടന്നെകിലും അച്ഛന് സുഖമില്ലാതെ ആയതിനു ശേഷം എപ്പോഴും തന്റെ കല്യാണത്തിനെ കുറിച്ചുള്ള ചിന്തയാണ്…

അങ്ങനെയിരിക്കെ കണ്ണേട്ടന്റെ പ്രൊപോസൽ വന്നു…

ചെക്കൻ പോലീസ് ഓഫീസർ, നല്ല കുടുംബം… എല്ലാവരും ഒരുപാട് ഇഷ്ടമായി… തന്റെ ഇഷ്ടം ചോദിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ഇഷ്ടമെങ്കിൽ എനിക്കും ഇഷ്ടം എന്ന് പറയാനാണ് തോന്നിയത്…

പെണ്ണ് കാണാൻ വന്ന ദിവസവും തമ്മിൽ ഒന്നും സംസാരിച്ചില്ല… അവരുടെ വീട്ടിൽ നിന്ന് കല്യാണത്തിന് താല്പര്യം ഉണ്ട് എന്ന് മാത്രം വിളിച്ചു പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു മൂന്ന് മാസത്തിന് ശേഷം കല്യാണം എന്നാണ് പറഞ്ഞത്.

എൻഗേജ്മെന്റ് കഴിഞ്ഞു പോകുമ്പോൾ കൈയിൽ നമ്പർ തന്നു എന്ന് അല്ലാതെ ഒരിക്കൽ പോലും തമ്മിൽ വിളിച്ചിട്ടില്ല. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇനി തന്നെ ഇഷ്ടമല്ലേ എന്ന്…

പക്ഷെ അങ്ങനെയെങ്കിൽ അത് തുറന്നു പറയാനുള്ള ധൈര്യം ഒരു പോലീസുകാരന് കാണില്ലേ????””

ചിന്തകൾ പലവഴി പോയപ്പോൾ താഴെ അമ്മയുടെ വിളി വന്നു…. കല്യാണത്തിന് വേണ്ടി സ്റ്റിച് ചെയ്യാൻ കൊടുത്ത ഡ്രസ്സ്‌ പോയി വാങ്ങി വരാൻ…

സ്കൂട്ടർ complaint ആയത് കൊണ്ട് തന്നെ ബസിലാരുന്നു ടൗണിലേക്ക് പോയത്….

ബസ് ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു കടയിലേക്ക് നടന്നപ്പോൾ കണ്ടു വഴിയിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഗോകുലിനെ….

പെട്ടെന്നുണ്ടായ തോന്നലിൽ അടുത്തേക്ക് നടന്നപ്പോൾ കണ്ടു പോലീസ് യൂണിഫോമിൽ ഒരു പെൺകുട്ടി കൂടി അവന്റെ കൂടെ നില്കുന്നത്. അവർ കാര്യമായി എന്തോ പറയുകയാണ്….

ഒരിക്കൽ പോലും തന്നോട് ഒന്നും സംസാരിച്ചിട്ടില്ലല്ലോ എന്ന് ഓർത്തപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…

അടുത്ത് നിന്ന് കണ്ണേട്ടാ എന്ന് വിളിച്ചതും ആൾ ഞെട്ടി നോക്കി….

“”നീയോ??? നീയെന്താ ഇവിടെ???””

“”അത് ഞാൻ ഡ്രസ്സ്‌ സ്റ്റിച് ചെയ്തത് വാങ്ങാൻ….””

“”ഡ്രസ്സ്‌ സ്റ്റിച് ചെയ്തത് എന്റെ കൈയിൽ അല്ലല്ലോ… കടയിൽ അല്ലെ… പോയി വാങ്ങണം….””

അത്ര മാത്രം പറഞ്ഞു വീണ്ടും അടുത്തുള്ള പെണ്ണിനോട് സംസാരിക്കുന്നവനെ കണ്ട് അവൾക്ക് നല്ല സങ്കടം വന്നു.

എത്രയൊക്കെ ഡ്യൂട്ടി എന്ന് പറഞ്ഞാലും കല്യാണം കഴിക്കാൻ പോകുന്ന പെണ്ണല്ലേ….

ആദി പോയതും അടുത്ത് നിന്ന പോലീസ്ഓഫീസർ ഗോകുലിനോട് ചോദിച്ചു ആരാ അത് എന്ന്…

അതിനുള്ള അവന്റെ മറുപടി കേട്ടതും അവർ അറിയാതെ തലയിൽ കൈ വെച്ചു പോയി……

“”എന്റെ സാറെ… സാറിന് ഇത്രയ്ക്കും ബോധമില്ലേ??? സർ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാണ് അവൾ…

അപ്പോൾ സ്വഭാവികമായും സാറിനെ ഇവിടെ കണ്ടപ്പോൾ ഉള്ള ഒരു സന്തോഷത്തിൽ കാര്യം പറയാൻ വന്നതായിരിക്കും.

അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടത്??? ആ കൊച്ചിന് അത് എന്ത് ഫീൽ ആയി കാണും???””

“”അതിന് ഞാൻ അവൾക്ക് സങ്കടം വരാൻ ഒന്നും പറഞ്ഞില്ലല്ലോ????””

“”സ്വന്തമായി ഒരു പെങ്ങൾ ഇല്ലാത്തത് കൊണ്ടാണ് സാറിന് അങ്ങനെ തോന്നുന്നത്…

തന്റെ പ്രിയപെട്ടവരിൽ നിന്ന് ചെറിയൊരു വാക്ക് മതി, മനസ് ഒരുപാട് വേദനിക്കാൻ…. ആ മോളോട് ഒരു സോറി പറ… സാറിന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലേ… അതിനെ വീട്ടിലേക്ക് വിട്ടു വാ… “”

കടയിൽ നിന്ന് സ്റ്റിച് ചെയ്ത തുണി വാങ്ങി ഇറങ്ങിയതും, മുന്നിൽ ഒരു ബുള്ളറ്റ് വന്നു നിന്നതും ഒരുമിച്ചായിരുന്നു….

അതിലിരിക്കുന്ന ആളെ കണ്ടതും വീണ്ടും കണ്ണുകൾ നിറഞ്ഞു….

“”വാ.. വന്നു വണ്ടിയിൽ കയറു…””

ഗോകുൽ പറഞ്ഞതും അവൾ നിഷേധത്തിൽ തലയാട്ടി….

“”വന്നു കയറെഡി….””

അവൻ ഒച്ച എടുത്തതും പെണ്ണ് പെട്ടെന്ന് തന്നെ ബൈക്കിന്റെ പുറകിൽ കയറി അവനെ പിടിക്കാതെ ഇരുന്നു…

“”ഇനി പിടിക്കാതെ എവിടെങ്കിലും വീണിട്ട് വേണം കല്യാണത്തിന്റെ ഫോട്ടോയിൽ മുഖതും കൈയിലുമെല്ലാം ചുറ്റിക്കെട്ട് വരാൻ…””

കളിയായി ഗോകുൽ പറഞ്ഞതും പിന്നെ ഒന്നും ആലോചിക്കാതെ ആദി അവനോട് ചേർന്നിരുന്നു…

ബൈക്ക് നിന്നത് കടൽതീരത്താണ്…

ആദ്യം അത്ഭുതപെട്ടെങ്കിലും അവൾക്ക് വളരെ സന്തോഷം തോന്നി…

“”വാ.. നടക്കാം… എനിക്ക് കുറച്ചു പറയാനുണ്ട്…””

ഗോകുലിന്റെ കൂടെ നടക്കുമ്പോൾ അവൻ എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ അവൾ കാത്തിരുന്നു…

“”നിനക്ക് അറിയുന്ന കാര്യമാണ്.. അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ ആണ് ഞാൻ…

താലി കേട്ടുന്ന പെണ്ണിനെ മാത്രമേ സ്നേഹിക്കു എന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിട്ടുണ്ടാരുന്നു…. അത് കൊണ്ട് തന്നെ ലൈഫിൽ അങ്ങനെ ഗേൾ ഫ്രണ്ട്‌സ് ആരുമില്ല…

എൻഗേജ്മെന്റ് കഴിഞ്ഞു നിന്നെ വിളിച്ചു സംസാരിക്കണം എന്നൊക്കെ തോന്നിയതാ.. പിന്നെ കരുതി കല്യാണം കഴിഞ്ഞു നമുക്ക് lovers ആയി അടിച്ചു പൊളിച്ചു നടക്കാം എന്ന്…

നിന്റെ കൈയിലും എന്റെ നമ്പർ ഉണ്ടെല്ലോ. ഒരിക്കൽ പോലും വിളിക്കാതെ ഇരുന്നപ്പോൾ തോന്നി ഒരുപക്ഷെ നീയും എന്നെ പോലെ ചിന്തിക്കുവായിരിക്കും എന്ന്…

ഇന്ന് ഞാൻ ഡ്യൂട്ടി ടൈം മനപ്പൂർവം അങ്ങനെ പറഞ്ഞതല്ല…. നിനക്ക് ഫീൽ ആകുമെന്ന് ഒന്നും ഞാൻ ചിന്തിച്ചു കൂടിയില്ല.. എന്തായാലും സോറി… അറിഞ്ഞു കൊണ്ട് പറഞ്ഞതല്ല… ഇനി ആവർത്തിക്കില്ല….

കല്യാണത്തിന് കുറച്ചു ദിവസം കൂടിയുള്ളു…. ഇങ്ങനെ കരഞ്ഞിട്ട് മുഖത്തിന്റെ കോലം മാറ്റല്ലേ… പുട്ടി ഇടാൻ ഉള്ളതല്ലേ… പിന്നെ നിന്റെ കണ്ണേട്ടൻ വിളി എനിക്ക് ഇഷ്ടമായിട്ടോ…””

കളിയോടെ ഗോകുൽ പറഞ്ഞതും അറിയാതെ തന്നെ ആദിയുടെ മുഖത്തും ചിരി വന്നു…

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ രണ്ട് പേർക്കും പറയാൻ ഒരുപാടായിരുന്നു… എങ്കിലും കല്യാണം കഴിയാതെ വിളിക്കില്ല എന്നാ വാശിയിൽ രണ്ട് പേരും നിന്നു…

ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ തമ്മിൽ ഉണ്ടായിരുന്നുള്ളു എന്ന് മനസിലാക്കിയതും, ആദിയും കല്യാണശേഷമുള്ള ദിവസങ്ങളെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *