ആ വാർത്ത കേട്ട് കണ്ണൻ ആകെ തകർന്നു പോയി, അടുത്ത ആഴ്ച നാട്ടിൽ ചെല്ലുമ്പോൾ..

(രചന: മഴ മുകിൽ)

മോനെ കണ്ണ നിനക്ക് ഇതെന്താ പറഞ്ഞാൽ മനസിലാകാത്തെ അവളും നീയും തമ്മിലുള്ള വിവാഹം പണ്ടുമുതൽക്കെ പറഞ്ഞു ഉറപ്പിച്ചതല്ലേ

പിന്നെ എന്തിനാ നീയിപ്പോൾ ഇങ്ങനെ പറയുന്നേ… നമ്മുടെ രുക്കു അല്ലെ അവൾ….

ഇന്നലെ നീ എന്തോ പറഞ്ഞുന്നു….. മുഖം വീർപ്പിച്ചു മുറിക്കുള്ളിൽ തന്നെ ഇരിപ്പാണ്…. അമ്മാവനും അമ്മായിയും ആകെ വിഷമത്തിൽ ആണ്..

നീ ഒന്നു അതുവരെ ചെന്ന് അവളെ ഒന്നു കണ്ടു സമാധാനിപ്പിക്കു പാവമല്ലെടാ അവൾ…. നിനക്കറിയില്ലേ അവളെ…….

കണ്ണൻ ജനൽ കമ്പികളിൽ മുഖം ചേർത്തു പിടിച്ചു നിന്നു…. രുക്കു എന്ന രുഗ്മിണി അമ്മാവന്റെ ഒരേ ഒരു മകളാണ്… കുഞ്ഞുനാളിലെ പറഞ്ഞു വച്ച ബന്ധമാണ്….. രുക്കുവിന് ഞാനും എനിക്ക് രുക്കുവും…….

ജോലി കിട്ടി മദ്രാസിലേക്ക് പുറപ്പെടുമ്പോൾ… കണ്ണുനീരും കൈയുമായിട്ടാണ് പെണ്ണ് യാത്രയാക്കിയത്….

അവിടുത്തെ ജോലിയൊക്കെ വളരെ എളുപ്പമായിരുന്നു…… മാസത്തിൽ ഒരു തവണ നാട്ടിൽ വന്നില്ലെങ്കിൽ പെണ്ണ് കരഞ്ഞു ബഹളം വയ്ക്കും……

വരുമ്പോൾ ഒക്കെ കൊച്ചുകുഞ്ഞുങ്ങളെ പോലെ കാത്തിരിക്കും… പിന്നെ കയ്യിൽ തൂങ്ങി പുറകെ നടക്കും……… തിരികെ പോകുമ്പോൾ കരച്ചിലും ബഹളവും….

രാവിലെ പുറപ്പെടാൻ നേരം ആയിട്ടും രുക്കു വിനെ കണ്ടില്ല…. ഏറെ നേരം കാത്തു നിന് തിനുശേഷമാണ് പെണ്ണ് ഓടി പാഞ്ഞെത്തിയത്..

എന്താ രുക്കു നീ ഇത്രയും നേരം താമസിച്ചത് എനിക്ക് ബസ്സിന് സമയമായില്ലേ….

മുഖമാകെ വാടി ഇരിക്കുന്ന പെണ്ണിന്റെ മുഖത്തുനോക്കി ഇത്രയെ ചോദിച്ചുള്ളൂ…

കണ്ണേട്ടന് ഇന്ന് തന്നെ തിരികെ പോകണം എന്ന് നിർബന്ധം ആണോ…..

അതെന്താ പെണ്ണേ നീ ഇപ്പോൾ അങ്ങനെ ചോദിക്കുന്നത്…..

ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു കണ്ണേട്ടാ…

കണ്ണേട്ടന് എന്തോ അപകടം സംഭവിക്കുന്നു എന്ന് അത് തൊട്ടു എനിക്ക് പിന്നെ ഉറക്കമില്ല… മനസിന്‌ ഒരു സമാധാനവുമില്ല…..

അതൊന്നും സാരമില്ലെടോ ഒരു സ്വപ്നം കണ്ടതല്ലേ….

എന്നാലും കണ്ണേട്ടാ……

ഞാൻ അവിടെ എത്തിയ ഉടനെ തന്നെ നിന്നെ വിളിക്കാം….അതും പറഞ്ഞു കണ്ണൻ ബാഗുമായി പുറത്തിറങ്ങി……………..

രാത്രിയിൽ നല്ല ഉറക്കത്തിൽ ആയിരിക്കുമ്പോൾ ആണ് ശക്തമായ ഇടി ഒച്ചയും….. എന്തിലേക്കോ വലിച്ചെറിയപ്പെടുന്നതുപോലെയും തോന്നിയത്……

ശരീരത്തിൽ ശക്തമായ വേദനയും ബോധം മറഞ്ഞുപോയി………..

ഓർമ്മവീഴുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു……….. യാത്രചെയ്തിരുന്ന ബസ് ഏതോ ലോറിയുമായി കൂട്ടി ഇടിച്ചായിരുന്നു… ലോറി ഡ്രൈവറും ക്ളീനരും ഉടനെ മരിച്ചു….

ആരൊക്കെയോ ചേർന്ന് കൈയിലുണ്ടായിരുന്ന നമ്പർ എല്ലാം തപ്പി പിടിച്ചു നാട്ടിലേക്ക് വിവരം അറിയിച്ചിരുന്നു……

ഓർമ്മ വീണതിനു ശേഷം വാർഡിലേക്ക് മാറ്റുമ്പോൾ ചുറ്റും അച്ഛനും അമ്മയും രുക്കുവും അമ്മാവനും അമ്മായിയും എല്ലാമുണ്ട്…….

കണ്ടാലേ അറിയാം എല്ലാവരും വളരെയധികം വിഷമിച്ച് പേടിച്ചുമാണ് നിൽക്കുന്നതെന്ന് എല്ലാവരുടെയും മുഖത്ത് നല്ല ക്ഷീണം ഉണ്ട്…..

എനിക്ക് അത്രയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല നിങ്ങൾ ആരും ഇങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല എന്തായാലും എവിടെയെങ്കിലും ഒരു മുറിയെടുത്ത് എല്ലാവരും ഒന്ന് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ചിട്ട് വന്നാൽമതി…..

കണ്ണൻ എല്ലാവരെയും സമാധാനപ്പെടുത്തി പറഞ്ഞയക്കാൻ ശ്രമിച്ചു…..

നീ ഇങ്ങനെ വച്ച് കെട്ടലും ആയി കിടക്കുമ്പോൾ ഞങ്ങൾക്കെല്ലാം എങ്ങനെയാണ് പോയി സമാധാനത്തിൽ ഭക്ഷണം ഒക്കെ കഴിക്കാൻ തോന്നുന്നത…….

എനിക്ക് അങ്ങനെ വലിയ പരിക്കൊന്നും ഇല്ല അമ്മേ….തലയ്ക്ക് ചെറിയൊരു മുറിവുണ്ട് കൈക്കും കാലിനും ചെറുതായി പൊട്ടനും ഉണ്ട്….

പിന്നെ ഇത്രയും വലിയ ആക്സിഡന്റ് നടന്നത് അല്ലേ ശരീരം ആകമാനം വേദനയുണ്ട് രണ്ടുദിവസം കഴിയുമ്പോൾ അത്‌ മാറിക്കൊള്ളും…………..

ഏകദേശം പത്ത് ദിവസത്തോളം ഹോസ്പിറ്റലിൽ ചെലവഴിച്ച അതിനുശേഷമാണ് കണ്ണനെയും കൊണ്ട് എല്ലാവരും നാട്ടിലേക്ക് മടങ്ങിയത്……

നാട്ടിലെത്തിയ ഏകദേശം മൂന്നു മാസത്തെ വിശ്രമത്തിന് ശേഷമാണ് കണ്ണൻ വീണ്ടും ജോലിയിൽ ജോയിൻ ചെയ്തത്…………

നാളുകൾ വീണ്ടും കടന്നുപോയ്ക്കൊണ്ടിരുന്നു കണ്ണൻ അവധി സമയങ്ങളിലൊക്കെ നാട്ടിലെത്തുകയും പിന്നെ അവിടെ ആഘോഷം തന്നെയാണ്….

എപ്പോഴും രൂക്കു കണ്ണന്റെ പുറകെ തന്നെ ചുറ്റിപ്പറ്റി നടക്കും……..

ഒരിക്കൽ അവൻ ഓഫീസിൽ വെച്ച് കണ്ണൻ ഒന്ന് തലകറങ്ങി വീണു.. സഹപ്രവർത്തകർ എല്ലാവരും കൂടി ചേർന്ന് അവനെ ഹോസ്പിറ്റലിൽ എത്തിച്ചു….. അവിടെ വച്ച് നടത്തിയ ചില ടെസ്റ്റുകൾ നടത്തി…

സ്ഥിരമായി കണ്ണ്നു തലവേദന ഉണ്ടാകാറുണ്ടെന്നും എന്തെങ്കിലുമൊക്കെ ടാബ്ലെറ്റ് കഴിക്കും എന്ന് കണ്ണൻ പറഞ്ഞു…..

ഇടയ്ക്കിടയ്ക്ക് വരുന്ന സ്ഥിരമായ തലവേദനയുടെ കാരണം കണ്ടു പിടിക്കുന്നതിനു വേണ്ടി നടത്തിയ സ്കാനിങ്ങിൽ ആണ് കണ്ണന്റെ തലയിൽ ചെറിയൊരു ഗ്രോത്ത് വളർന്നുവരുന്നത് കണ്ടുപിടിച്ചത്……..

പിന്നീടങ്ങോട്ട് നടത്തിയ പരിശോധനയിലാണ് അത് ബ്രെയിൻ ട്യൂമർ ആണ് എന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നു…….

ആ വാർത്ത കേട്ട് കണ്ണൻ ആകെ തകർന്നു പോയി……… അടുത്ത ആഴ്ച നാട്ടിൽ ചെല്ലുമ്പോൾ അവരുടെ വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുകയായിരുന്നു………

ഇതൊന്നു വീട്ടിൽ പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല കണ്ണൻ…….

അവൻ ആകെ ഒരു ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് വഴുതിവീഴാൻ തുടങ്ങി… അവനെ പരിശോധിച്ചിരുന്ന ഡോക്ടറുമായി കണ്ണൻ ഈ കാര്യങ്ങളെല്ലാം പങ്കുവച്ചു….

ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത് ചികിൽസിച്ചു ഭേദമാക്കാൻ കഴിയുമെന്നും.. കൃത്യമായ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാകും എന്ന് ഡോക്ടർ കണ്ണനു ആത്മവിശ്വാസം നൽകി……….

ധൈര്യമായി നാട്ടിലേക്ക് പോകാനും കുറച്ചുനാളത്തേക്ക് എൻഗേജ്മെന്റ് ഒന്ന് നീട്ടി വെക്കുന്നതിനെ കുറിച്ച് വീട്ടിൽ സംസാരിക്കുവാനും ഡോക്ടർ കണ്ണനോട് ആവശ്യപ്പെട്ടു………..

ഒന്നു വിളിച്ചു പോലും പറയാതെയാണ് കണ്ണൻ നാട്ടിലെത്തിയത്…. കണ്ണൻ വീട്ടിലെത്തി എന്ന് അറിഞ്ഞ ഉടനെ തന്നെ രുക്കു വീട്ടിലെത്തിയിരുന്നു…..

പറയാതെ വന്നതിന് പരിഭവം പറഞ്ഞു പിണങ്ങാൻ തുടങ്ങിയ പെണ്ണിനോട് കുറച്ചു ദേഷ്യത്തിൽ തന്നെയാണ് സംസാരിച്ചത്……….

എന്തുകൊണ്ടോ വീട്ടിൽ ആരോടും ഒന്നു തുറന്നു പറയാൻ അവനു കഴിഞ്ഞില്ല……

കണ്ണാ അമ്മാവൻ വിളിച്ചിരുന്നു നീ അവിടേക്ക് ചെല്ലുന്നു ഉണ്ടോ എന്നറിയാൻ……… അമ്മയുടെ ഒച്ചയാണ് കണ്ണനെ ചിന്തകളിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്………

എന്താ മോനേ നിനക്ക് എന്താ ആകെ ഒരു വല്ലായ്മ ഇത്തവണ നീ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് നിനക്ക് ആകപ്പാടെ ഒരു മാറ്റം അമ്മയോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ നീ പറയു………

കണ്ണൻ അമ്മയുടെ മടിയിലേക്ക് കിടന്നു….

അമ്മ അവന്റെ നെറുകിൽ തലോടിക്കൊണ്ടിരുന്നു….കണ്ണന്റെ കണ്ണുകൾ നിറഞ്ഞു ചാലുകൾ തീർത്തു ഒഴുകി…..

എന്തുപറ്റി മോനേ നീ എന്തിനാ ഇത്രയും സങ്കടപ്പെടുന്നത്……,

കണ്ണൻ വിക്കിവിക്കി ആണെങ്കിലും അമ്മയോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു……

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അമ്മയ്ക്കും ആകെ സങ്കടമായി മകനോട് എന്ത് പറയണം എന്നറിയാത്ത അവസ്ഥയായി……

ചികിത്സിച്ചാൽ ഭേദമാകും എന്നല്ലേ ഡോക്ടർമാർ പറഞ്ഞത് പിന്നെ എന്തിനാ മോനെ ഇങ്ങനെ ഇത്രയധികം വിഷമിക്കുന്നത്…. രുക്കു നമ്മുടെ കുട്ടിയല്ലേ….നമുക്ക് അവളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം….

ഇനി ഒരു നിമിഷം പോലും വെച്ച് താമസിക്കേണ്ട നമുക്ക് അമ്മാവനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതിന് ശേഷം എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങാം………

അമ്മയും മകനും കൂടിയാണ് അമ്മാവന്റെ വീട്ടിലേക്ക് പോയത്………..

ചെന്ന ഉടനെ തന്നെ കാര്യങ്ങളെല്ലാം കണ്ണൻ അമ്മാവനോട് തുറന്നു പറഞ്ഞു…………

നമുക്ക് എൻഗേജ്മെന്റ് കുറച്ചു നാളത്തേക്ക് മാറ്റി വയ്ക്കാം അമ്മാവാ…..

കണ്ണ എനിക്ക് കണ്ണേ പൊന്നെന്നു പറഞ്ഞു ആകെ ഉള്ളത് രുക്കു മാത്രം ആണ്…

നിനക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടെന്നു അറിഞ്ഞു വച്ചു ഞാൻ എങ്ങനെ അവളെ നിന്റെ കൂടേ പറഞ്ഞു വിടും…… എനിക്ക് ഒന്നുകൂടി ആലോചിക്കണം…..

ഏട്ടൻ ഇതെന്താ ഈ പറയുന്നേ അവനു ചികിൽസിച്ചാൽ ഭേദം ആകുന്ന അസുഖം ആണ്..

എന്നാലും നമുക്ക് ഒന്നുകൂടി ആലോചിച്ചു…..

മതി അമ്മാവാ….. ഇനി ഒരു സംസാരം വേണ്ടാ ഇതിനെ കുറിച്ച്……

എല്ലാം കേട്ടു നിന്ന രുക്കുവിന് ഒന്നും പറയാൻ കഴിഞ്ഞില്ല…… അവളുടെ കണ്ണുനീർ ചാലു തീർത്തു

കണ്ണന്റെ നോട്ടം അവളിൽ വന്നു നിന്നു….. ഒന്നും മിണ്ടാതെ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു……..

പിന്തിരിഞ്ഞു അമ്മയെയും ചേർത്തു പിടിച്ചു കണ്ണൻ പടവുകൾ ഇറങ്ങി………..

കണ്ണേട്ടാ……. കണ്ണേട്ടാ…. പിന്നിൽ നിന്നും രുക്കുവിന്റെ വിളികേട്ട് കണ്ണനും അമ്മയും നിന്നു……..

രുക്കു മോളെ…..

ഇല്ലച്ച…..വിളിക്കേണ്ട……. കുഞ്ഞുനാളിൽ നിങ്ങൾ പറഞ്ഞു വച്ച ബന്ധം ആണ്……… അച്ഛൻ പറഞ്ഞത് കേട്ടു

തലയും താഴ്ത്തി പോകുന്നത് എന്റെ കണ്ണേട്ടൻ ആണ്… കണ്ണേട്ടന് എല്ലാം മറച്ചു വയ്ക്കാ മായിരുന്നു… എന്നിട്ടും ഇവിടെ വന്നു എല്ലാം പറഞ്ഞില്ലേ…….. വിവാഹശേഷം ആയിരുന്നെങ്കിലോ കണ്ണേട്ടന് അസുഖം വരുന്നത്…..

അല്ലെങ്കിൽ എനിക്കാണ് ഈ അസുഗം വന്നതെങ്കിൽ എന്താകുമായിരുന്നു… കണ്ണേട്ടൻ എന്നെ ഉപേക്ഷിക്കുമായിരുന്നോ.

അതുകൊണ്ട് ഞാൻ എന്റെ കണ്ണേട്ടന്റെ ഒപ്പം പോകും…. കണ്ണേട്ടൻ ഇല്ലാതെ എനിക്കൊരു ജീവിതം സാധ്യമല്ല….

അച്ഛനെയും അമ്മയെയും ധിക്കരിക്കുന്നതല്ല….. എനിക്ക് വേറെ മാർഗമില്ല… അനുഗ്രഹിച്ചില്ലെങ്കിലും ശപിക്കരുത്………മറന്നു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്…

കണ്ണന്റെ കയ്യും പിടിച്ചു രുക്കു അവന്റൊപ്പം പുതിയ ജീവിതത്തിലേക്ക് തിരിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *