അവൾ ഒന്ന് അയഞ്ഞപ്പോൾ പൂർവ്വാധികം ശക്തിയോടെ അവൻ അവളിലെക്ക് ഇറങ്ങിചെന്നു, അവിടെ ആ സമയത്ത് അവൻ..

(രചന: വൈഗാദേവി)

“സ്വന്തമാകണമെന്നു ആഗ്രഹിക്കുന്നവയെ
സ്വതന്ത്രിയമായി വിടുക….. തിരിച്ചു വന്നാൽ അത് നിങ്ങളുടേതാണ്…. അല്ലെകിൽ അത്
മറ്റാരുടെയോയാണ്…. – മാധവികുട്ടി….

ആമി ആ വരികളിൽ വിരലോടിച്ചു….. കൊണ്ടിരുന്നു….. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വരികൾ തന്റെ പ്രണയത്തെ ഉപമിക്കാൻ തന്റെ പ്രിയ എഴുത്തുകാരി കാലങ്ങൾക്ക് മുൻപേ സഞ്ചരിച്ചു…..

ഓർക്കും തോറും ഇന്നും ചൊടികളിൽ പുഞ്ചിരി വിരിയുന്നു……. ആ പഴയ പതിനെട്ടുകാരിലേക്ക് അവളുടെ മാത്രം പ്രണയത്തോട്…..

കൂട്ടികളിയാണെന്ന് പറഞ്ഞു തള്ളിയാ പ്രണയം വർഷങ്ങൾക്ക് ഇപ്പുറവും പഴക്കം ചെല്ലാതെ പുതുമയോടെ പൂത്ത്  നില്കുന്നു…… ഇന്ന് തന്റെ പ്രണയത്തിന്റെ ജീവനാണ്….. തന്റെ ലോകം…..  ആമി ആ പതിനെട്ടുകാരിലേക്ക് ഓർമ്മകൾ ചെക്കേറി…..

അഭിനവതിലേ….. Adv. അഭിറാമിന്റെയും അദ്വകയുടെയും ഒരേ ഒരു മകൾ അഭിരാമിയെന്ന ആമി….. ഒരു വാശികാരി പെണ്ണ്…..

ആമിയുടെ വാശിക്കാണ്….. നാട്ടിൽ അഡ്മിഷൻ കിട്ടിയിട്ടും അവള് എറണാകുളം sn കോളേജിൽ മലയാളം പഠിക്കാൻ പോയത് പൊതുവെ എഴുതിനോടും വായനയോട് പ്രണയമാണ് അവൾക്ക് അത് പോലെ തന്നെ അവളുടെ ജീവവായുവാണ് നൃത്തവും…..

അങ്ങനെ അവളുടെ കോളേജിൽ അവള് എത്തി…..

സാധാരണ കുട്ടികൾ ആദ്യമായി….. കോളേജ് വരുമ്പോൾ ഉണ്ടാകുന്ന റാഗിംങ് … എല്ലാം അവൾക്ക് ഒരു പുതു അനുഭവമായിരുന്നു…. അവള് അത് എല്ലാം എൻജോയ് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു…….

അങ്ങനെ ഇരിക്കെയാണ്…. ഒരു ദിവസം സീനിയർ ചെറുക്കനായ മനു…..അവളോട് അപമര്യാദയായി പെരുമാറിയെ…. അതിന് ആമി അവന്റെ ചെപ്പകുറ്റിക്ക് ഒന്ന് കൊടുക്കുകയും ചെയ്തു …

കുട്ടുകാരുടെ മുൻപിൽ അപമാനിതനായ മനു…. ആമിയോട് പക നിറഞ്ഞു….. ഒരു അവസരത്തിനായി അവൻ കാത്തിരുന്നു….. അങ്ങനെ അവന് ഒരു അവസാരം വന്നു കിട്ടി….

കോളേജ് ഫെർവെൽ ഡേ…. എല്ലാ പിളേരും പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് ആയത് കൊണ്ട്…. മനു ഒരു ജൂനിയർ പെണ്ണ്കുട്ടിയെ കൊണ്ട് ആമിയെ നിർമല മിസ്സ്‌ വിളിക്കുന്നു എന്ന് പറഞ്ഞു… അവളെ ക്ലാസ്സ്‌ മുറിയിലേക്ക് പറഞ്ഞയച്ചു…..

ആമിയുടെ കൂട്ടുകാരി അഖിലയെ വളരെ തന്ത്രപരമായി ഒഴുവാക്കി…. അങ്ങനെ അവൾ മിസ്സിനെ നോക്കി ക്ലാസ്സ്‌ മുറിയിൽ എത്തി…. അവിടെ ആരെയും കാണാതെ തിരിഞ്ഞു ഇറങ്ങാൻ നോക്കിയതും…

വാതിലിന്റെ അവിടെ അവനെ കണ്ടതും അവളിൽ പരിഭ്രാന്തിയും… പേടിയും വന്നു നിറഞ്ഞു…. അവൾക്ക് ഭയമുണ്ടെകിലും അത് മറച്ചു പിടിച്ചു ധൈര്യം സംഭരിച്ചു അവനു മുൻപിൽ നിന്നു…..

” വഴിയിൽ നിന്ന് മാറ്… എനിക്ക് പോണെമെന്ന് പറഞ്ഞു അവനെ മറി കടന്നു അവൾ പോയതും….

പെട്ടന്ന് തന്നെ അവളുടെ കൈയ്ക്ക് കേറി പിടിച്ചു അവളെ തള്ളിയതും അവള് നിലത്തേക്ക് വീണു അവൻ ആ ക്ലാസ്സ്‌ മുറിയുടെ വാതിൽ കുറ്റിയിട്ട് ഒരു തരം വാശിയോടെ അഭിരാമിയുടെ അടുത്തേക്ക് അവൻ നടന്നു അടുത്തു …. അവൻ അവളെ അപാദചുടാം ഒന്ന് ഉഴിഞ്ഞു…..

“അന്ന്…. എല്ലാവരുടേം മുൻപിൽ വെച്ച് അല്ലെ നീ എന്നെ അടിച്ചേ….

ഇന്ന് ഇവിടെ നമ്മൾ മാത്രം നീ ഒന്ന് ഒച്ചവെച്ചാൽ പോലും ആരും കേൾക്കില്ല…. എന്നും പറഞ്ഞു അവൻ അവളുടെ ധവണി ഷാൾ പിടിച്ചു വലിച്ചതും പിൻ പൊട്ടി ഷാൾ അവളിൽ നിന്നും അഴിഞ്ഞു വീണു….

അവള് കൈകൾ കൊണ്ട് അവളുടെ മാറ് മറക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു…… തന്നെ ഒന്നും ചെയ്യലേ എന്നും പറഞ്ഞു അവള് അവന് മുൻപിൽ തന്റെ മാനത്തിന് വേണ്ടി യാചിച്ചു….. കരഞ്ഞു…..

“സ്റ്റാഫ്‌ റൂമിലേക്ക് പോകുന്ന വഴിയാണ് ആരുടെയോ കരച്ചിൽ അനന്തകൃഷ്ണൻ കേൾക്കുന്നത്….

അയാൾ അങ്ങോട്ട് പോയതും വാതിൽ അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുന്നു ആരുടെയോ കരച്ചിൽ കേട്ടതും അനന്തുവിന് എന്തോ ഒരു പന്തികേട് തോന്നി അവൻ ആ ഡോർ ചവിട്ടി തുറന്നു….അവൻ വാതിൽ തുറന്നതും കാണുന്നത്….

ആമിയെ ഉപദ്രവിക്കാൻ നോക്കുന്ന മനുവിനെയാണ്….. അനന്തുനെ കണ്ടതും മനു ആകെ ഞെട്ടി….പെട്ടന്ന് രക്ഷപെടാൻ നോക്കിയതും അനന്തു അവനെ അടിച്ചു ശരിപ്പെടുത്തി….

അനന്തുനെ കണ്ടതും….

സർ എന്നും പറഞ്ഞു ആമി അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു അവളെ ആ ഷാൾ കൊണ്ട് അവൻ പുതപ്പിച്ചു…..

“ഈ സംഭവം കോളേജ് ആകെ പരന്നു….. മനുവിന് ഡിസ്മിസ്സ് ചെയ്തു…….

അവളെ ക്ലാസ്സ്‌ റൂമിലേക്ക് പറഞ്ഞ അയച്ച പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കി അവളെ ഭിക്ഷണിപ്പെടുത്തിയതാണെന്ന് തെളിഞ്ഞു….. മനുവിനെതിരെ കേസ് ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി….

“അഭിരാമിക്ക് അവളുടെ മനസ്സിൽ തന്റെ മാനം കാത്ത പുരുഷനോട്‌…. ബഹുമാനവും നന്ദിയും തോന്നി…..

പൊതുവെ ആരോടും അധികം മിണ്ടാത്ത അനന്തൻ മാഷിനെ…. അന്ന് മുതൽ അവള് ശ്രദ്ധിച്ചു തുടങ്ങി അവളിൽ അവനോട് പ്രണയം പൂത്തുതളിർത്തു തുടങ്ങി…..

അവൻ അറിയാതെ അവള് അവനെ പ്രണയിക്കാൻ തുടങ്ങി….. അവൻ കാണാതെ അവള് അവനെ നോക്കി കൊണ്ടിരുന്നു….. എന്നാൽ ഇത് എല്ലാം അവൻ അറിയുന്നുണ്ടായിരുന്നു……

“ഒരു ദിവസം…. അവൻ അവളെ വിളിപ്പിച്ചു……

“സർ എന്താ വിളിച്ചേ.”…..

“തനിക്ക് എന്താ….. എന്തെങ്കിലും പ്രശ്നം ഉണ്ടോ?….”

“ഇല്ല…. സർ എന്താ…… അവള് അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു……

അവൻ പതിയെ അവള് നിൽക്കുന്ന ഇടത്തേക്ക് ചുവടുകൾ വെക്കാൻ തുടങ്ങി…. അതിന് അനുസരിച്ചു അവള് പുറകോട്ടും പോയി അവസാനം അവൾ ഭിത്തിയിൽ തട്ടി നിന്നതും അവൻ അവളുടെ തൊട്ട് അടുത്ത് വന്നു നിന്നു ആമിയുടെ ശ്വാസഗതി ക്രമാതീതമായി വർധിച്ചു……

“അവൾ അവനെ ഒന്ന് നോക്കി…. കുഞ്ഞികണ്ണ് വെള്ളുത്ത മുഖം…. ഒരുവേള അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടിനടന്നു…. വേറെ ഏതോ ലോകത്തെന്ന പോലെ അവൾ നിന്നു….

“എനിക്ക് സാറിനെ ഇഷ്ട്ടമാണ്….. അവൾ അവന്റെ മുഖത്ത് നോക്കി മൊഴിഞ്ഞു…..

ഇത് എല്ലാം കേട്ടിട്ടും അവന്റെ മുഖത്തുയാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു…..

അവളുടെ കൈയും പിടിച്ചു അവൻ വണ്ടിലേക്ക് കേറി…..  കുറച്ചു നേരം പരസ്പരം ഒന്നും മിണ്ടാൻ രണ്ടും പേർക്കും ഉണ്ടായിരുന്നില്ല….. ആ കാറിനുള്ളിൽ മൗനം താളം കെട്ടിയിരുന്നു…. കുറച്ചു നേരത്തെ മൗനത്തിനുശേഷം അനന്തൻ പറഞ്ഞു തുടങ്ങി…..

“അഭിരാമി…. തനിക്ക് എന്നെ കുറിച്ചെന്ത് അറിയാം… ഞാൻ മാരീഡാണ്…എന്ന് പറഞ്ഞു അവൻ അവളെ നോക്കിയതും.. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന അഭിരാമിയെ കണ്ടതും അനന്തുവിൽ അതിശയം നിറഞ്ഞു…..

“എനിക്ക് അറിയാം സർ… എല്ലാം…. ഗോപികയുമായിട്ടുള്ള സാറിന്റെ വിവാഹവും….

അവളുടെ കാമുകനോട് ഒത്തു ജീവിക്കാൻ വേണ്ടി ഗോപികയുടെ വയറ്റിൽ വളർന്ന സാറിന്റെ കുഞ്ഞിനെ കൊന്നതും….. സ്നേഹത്തിന് മുൻപിൽ കാമം മുന്നിട്ട് നിന്നതും…. എല്ലാം……

ആമി പറയുന്നത് എല്ലാം കേട്ടിട്ട് ആകെ ഞെട്ടി നിന്നു പോയി അനന്തൻ….

“സർ….. ഞാൻ ഒരിക്കലും ഗോപികയല്ല  അഭിരാമിയാണ്…. അഭിരാമി…. സർ എന്റെ പ്രണയമാണ്, പ്രാണൻ… അതിന്റെ പേരിൽ ഒരിക്കലും ഞാൻ സാറിനെ ശല്യം ചെയ്യില്ല….

സാറിന് വേണമെങ്കിൽ ഒരു പതിനെട്ടു വയസുകാരിയുടെ ചാപല്യമായി ഇതിനെ കാണാം… ഞാൻ ഒരിക്കലും സാറിനെ നിർബന്ധിക്കില്ല…  അനന്തന് വേണ്ടി ഈ അഭിരാമി കാത്തിരിക്കും അത് ഇനി എത്ര കാലങ്ങൾ  കഴിഞ്ഞാലും…..

പിന്നീട് അവർക്ക് ഇടയിൽ സംസാരം ഒന്നും തന്നെ ഇല്ലായിരുന്നു…….

വർഷങ്ങൾ കഴിഞ്ഞു….. അഭിരാമി  കോളേജിൽ നിന്ന് തന്നെ ഡിഗ്രിയും പിജിയും എടുത്തു….. ഇതിന്റെ ഇടയിൽ ആരും അറിയാതെ ആരെയും അറിയ്ക്കാതെ അഭിരാമി അനന്തനെ പ്രണയിച്ചു കൊണ്ടിരുന്നു…..

എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ അവനും…… അവന് ഭയമായിരുന്നു ഒരിക്കൽ താൻ അനുഭവിച്ച വേദന നൽകിയ ഭയം….

“വർഷങ്ങൾക്ക് ഇപ്പുറം അഭി ആഗ്രഹിച്ച പോലെ അവൾ പഠിച്ച കോളേജിൽ അവളെ പഠിപ്പിച്ച അദ്ധ്യാപകരോടൊപ്പം പഠിപ്പിക്കാൻ അവൾക്ക് ഭാഗ്യം ലഭിച്ചു…..

ഒരു ദിവസം നിർമല ടീച്ചറിന്റെ വകയായിരുന്നു ആ ചോദ്യം…. അഭി…. ഇപ്പോ ജോലിയൊക്കെയായില്ലേ…. ഇനി എന്നാ കല്യാണം..

തന്റെ കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു….. അതിന് ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി….

ഈ ഡിപ്പാർട്മെന്റിൽ…. ഇനി വിവാഹം കഴിക്കാൻ ഉള്ളത് അനന്തൻ മാഷും അഭിരാമി ടീച്ചറുമാണ്…. എന്ന് ഹരി സർ പറഞ്ഞപ്പോൾ  ഒരു നിമിഷം പരസ്പരം ഒന്ന് അവർ നോക്കി….

“വൈകുന്നേരം അഭി വീട്ടിലേക്ക് പോകാൻ നിൽകുമ്പോൾ ആണ് അനന്തൻ വന്നു കാറിൽ കേറാൻ പറഞ്ഞത്…. ഒന്ന് ചിന്തിച്ചതിന് ശേഷം അവൾ കേറി….

യാത്രയ്ക്ക് ഉടനീളം രണ്ടും പേർക്കും ഇടയിൽ മൗനം താളം കെട്ടി നിന്നു ചിലരുടെ പ്രണയം അങ്ങനെ ആണ് മൗനത്തിന് പോലും ചിലപ്പോൾ വാചാലമാവാൻ കഴിയും……

“താൻ എന്താ ഒന്നും ചോദിക്കാതെ…. എവിടെ പോകുവാ എന്ന്…. അന്നും ഇയാൾ ചോദിച്ചില്ല എന്നോട് എവിടെ പോകുവാ എന്ന്….

“മാഷേ…. ഇത് നമ്മൾ തമ്മിൽ ഉള്ള രണ്ടാമത്തെ യാത്രയാണ്…. ഈ രണ്ട് പ്രാവിശ്യവും ഞാൻ ചോദിച്ചിട്ട് ഇല്ല മാഷേ….

കാരണം എനിക്ക് എന്നെക്കാൾ വിശ്വാസമാണ് എന്റെ മാഷിനെ…. ഒരിക്കൽ എന്റെ അഭിമാനത്തെ കാത്ത പുരുഷനോട്‌ അന്നും എന്നും എനിക്ക് ബഹുമാനം മാത്രമേ ഉള്ളു…..

” ഞാൻ എന്തു പറയാൻ ആണ് കുട്ടി നിന്നോട്….. നമ്മൾ തമ്മിൽ 9 വയസ്സിന്റെ വ്യത്യാസമുണ്ട് അത് പോട്ടെ എന്റെ കുറവുകൾ….. ഞാൻ നിനക്ക് ചേർന്നവൻ അല്ല കുട്ടി….

“മാഷ്  ഇപ്പോ ഭയക്കുന്നുണ്ടോ എന്റെ പ്രണയത്തെ…..

അവളുടെ ആ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ എങ്ങോട്ടോ നോക്കിയിരുന്നു…..

“ഞാൻ ആഗ്രഹിക്കുന്നു പെണ്ണെ നിന്നെ…. നിന്റെ പ്രണയത്തെ നീ ഒരിക്കലും ഗോപികയല്ല എന്ന് എനിക്ക് വർഷങ്ങൾക്ക് മുൻപേ മനസിലായതാണ്…. എന്നിട്ടും എന്റെ ഭയമാണ്… നിന്നിൽ നിന്ന് എന്നെ അകറ്റിയത്…..

എനിക്ക് വേണ്ടി… നീയിങ്ങനെ ജീവിതം കളയുന്നത് കാണുമ്പോൾ ഓടി വന്നു നിന്നെ നെഞ്ചോട് ചേർക്കാൻ കൊതിയാവുന്നു…. അവൾ കേൾക്കാതെ അവന്റെ ഹൃദയം അവൾക്ക് വേണ്ടി മൊഴിഞ്ഞു….

ഒരു നിമിഷം അവരുടെ കണ്ണുകൾ പരസ്പരം കോർത്തു….. അനന്തുവിന്റെ ബുദ്ധി എത്ര വട്ടം പറഞ്ഞിട്ടും അവളിൽ നിന്ന് നോട്ടം മാറ്റാൻ അവന് സാധിച്ചില്ല…..

പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അഭി അവന്റെ അധരങ്ങൾ കവർന്നേടുത്തു…. ആദ്യം ഒന്ന് പകച്ചേകിലും അവളുടെ ചുംബനത്തിന്റെ മുധുരത്താൽ ആ ചുംബനം അവനിലേക്ക് ഒഴികിയിറങ്ങി….

അവൾ ഒന്ന് അയഞ്ഞപ്പോൾ പൂർവ്വാധികം ശക്തിയോടെ അവൻ അവളിലെക്ക് ഇറങ്ങിചെന്നു….. അവിടെ ആ സമയത്ത് അവൻ സ്വയം തീർത്ത കുറവുകളോ അന്തരങ്ങളോ ഒന്നും തന്നെ ഇല്ല അവിടെ അവരുടെ പ്രണയം മാത്രം…..

ചുണ്ടുകൾ തമ്മിൽ ചോരയുടെ രുചിയറിഞ്ഞപ്പോളാണ് തങ്ങൾ ചെയ്തത്തിനെ കുറിച്ച് ബോധം ഇരുവരിലും ഉടലെടുത്തത് പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പരസ്പരം അവർ അകന്നു മാറി….

ഇരുവർക്കും തങ്ങൾ ചെയ്തത്തിനോട് കുറ്റബോധം…… തെറ്റ് ചെയ്ത കുട്ടിയെ പോലെ അനന്തൻ അവളുടെ മുൻപിൽ ഇരുന്നു……

“മാഷേ…. ഞാൻ ചോദിച്ച ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി….  മാഷ്…. എന്നെ പ്രണയിക്കുന്നു….. മാഷിന്റെ കണ്ണുകളിൽ ഞാൻ അത് കാണുന്നു…. മാഷിന്റെ ചുംബനത്തിൽ ഞാൻ അത് അറിഞ്ഞു ഈ ചുംബനത്തിൽ ഒരു തരി കാമം ഇല്ല നിങ്ങൾ എനിക്ക് മുൻപിൽ മൂടി വെച്ച പ്രണയം മാത്രം……

എന്നെ കൂടെ കുട്ടിക്കൂടെ മാഷേ….. ഈ അനന്തന്റെ മാത്രം ആമി ആയിട്ട്……

ഒരിക്കലും മറ്റൊരു പ്രണയം എന്നിൽ പൂക്കില്ല മാഷേ.. എന്നു പറഞ്ഞു കരയുന്ന ആ പെണ്ണിനെ അവൻ തന്റെ നെഞ്ചോടു ചേർത്തു അനന്തന്റെ മാത്രം ആമിയാണ് എന്നാ ഉറപ്പോടെ….

“എന്താണ് എന്റെ ആമി കുട്ടി ഒരു ചിന്ത…..

“ഏയ്യ് ഒന്നുമില്ല മാഷേ…. ഞാൻ നമ്മുടെ പഴയ കാലം ഒന്ന് ഓർത്തുപോയതാണ്…..

മാഷിന് എന്ത് കൊണ്ടാണ് എന്നോട് പ്രണയം തോന്നിയത്…

അവളുടെ ആ ചോദ്യം കേട്ട് ഒന്ന് ചിരിച്ചിട്ട് അവൻ അവളുമായി പുറത്തേക്കിറങ്ങി…..

“തിരിച്ചൊന്നും പ്രതിഷിക്കാതെ അഘാധമായ ഉപാധികൾ ഒന്നും തന്നെ ഇല്ലാതെ പ്രണയിക്കുന്നതിനെക്കാൾ വലുതായി മറ്റൊന്നും ഇല്ല നീയെന്ന ഒറ്റക്ഷരത്തിൽ തുടങ്ങി ഞാനെന്ന ഒറ്റക്ഷരത്തിൽ അവസാനിക്കുന്ന നിസ്വാർത്ഥമായാ പ്രണയം  അതാണ് ആമി നീ എനിക്ക്…..

എന്നും മനസ് മൊഴിഞ്ഞു കൊണ്ടിരുന്നു…. അവന്റെ ഹൃദയമൊഴി കേട്ടെന്ന പോലെ അവൾ അവനിലേക്ക് ചാഞ്ഞിരുന്നു അവന്റെ ഹൃദയതാളം കേട്ടുകൊണ്ടിരുന്നു…..