കല്യാണം കഴിയുന്നത്തോടെ സ്വന്തം വീട്ടിലെ വിരുന്നുകാരി, എന്നാൽ ഭർത്താവിന്റെ വീടും..

(രചന: Treesa George)

“Divorced daughter is better than dead daughter” നമ്മുടെ നാട്ടിൽ ഏത് എലും പെണ്ണ് കുട്ടികൾ ഭർത്യ ഗ്രഹത്തിലെ പീ ഡ നം മൂലം മരിച്ച വാർത്ത വരുമ്പോൾ പൊതുവെ ആളുകൾ പറയുന്നത്.

ഈ പറയുന്നത് പെണ്ണ് മക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ സ്വന്തം ജീവിതത്തിൽ പ്രവൃ’ത്തികം ആക്കിയാൽ എത്ര മാതാപിതാക്കൾ സമ്മതിക്കും.

പിന്നെ ഉപദേശം ആയി,വീട്ടുകാരുടെ വക കരച്ചിൽ നാടകം ആയി,അവൾ അഹങ്കാരി ആയി.

നമ്മുടെ സമൂഹം ഒരു പെണ്ണ് കുട്ടി ജനിക്കുമ്പോൾ തൊട്ട് പറഞ്ഞു പഠിപ്പിക്കുന്നത് നീ നാളെ മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ടവൾ ആണെന്ന് ആണ്.

അതിനുള്ള പരിശീലനം അവൾക്ക് ചെറുപ്പത്തിലേ കിട്ടുന്നു. അതിൽ ഒന്നും ഒരിക്കലും ആരും പറയുന്നില്ല, നിനക്ക് അവിടെ പറ്റുന്നില്ലങ്കിൽ നീ ഇങ്ങു പോരെ എന്ന്.

പകരം നീ ഒരു പെണ്ണ് ആണ് അത് കൊണ്ട് സഹിച്ചു നിൽക്കണം. അല്ലേൽ ഞങ്ങളുടെ വളർത്തുദോഷം ആണെന്ന് പറയും എന്ന് ആണ് അവരെ പഠിപ്പിക്കുന്നത് .

അവർ ആ ത്മ ഹത്യ ചെയ്താൽ പോലും ഒരു ആശ്വാസം ആണ്. അവൾ ഡിവോഴ്സ് ആയി നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചില്ലല്ലോ എന്ന്.

കുറെ ആളുകൾ പറയുന്നത് കേട്ടു പെണ്ണ് കുട്ടികൾക്ക് ജോലി ഉണ്ടേൽ കുറെ മാറ്റങ്ങൾ ഉണ്ടാകും എന്ന്.

ജോലി ഉള്ള പെണ്ണുങ്ങൾ രാവിലെ വീട്ടിലെ ജോലിയും തിരിച്ചുവരുബോൾ ബാക്കി പണികളും തന്നെ ചെയുന്ന നമ്മുടെ നാട്ടിൽ അത് എളുപ്പമുള്ള കാര്യം അല്ല.

ചെറുപ്പത്തിലേ നല്ല വെക്തി ബോധത്തിൽ പെണ്ണ് മക്കളെ വളർത്തിയാൽ അവർക്ക് ജീവിതത്തിൽ സ്വന്തം ആയി തീരുമാനം ഉണ്ടാകും. അതിന് എത്ര മാതാപിതാക്കൾ തയാർ ആകും.

നമ്മുടെ സമൂഹത്തിൽ പെണ്ണുങ്ങളെ സ്വന്തം ആയി ആഗ്രഹം ഉള്ള വെക്തികൾ ആയി പരിഗണിക്കുന്നില്ല. അവരെ പലപ്പോഴും കാണുന്നത് തന്നെ ശമ്പളം കൊടുക്കേണ്ടത്ത വേലക്കാരി ആയി ആണ്.

വിവാഹം കഴിഞ്ഞ ആണുമായി കല്യാണം കഴിയാത്ത ഒരു പെണ്ണ് കുട്ടി പ്രണയത്തിൽ ആയാൽ ആളുകൾ പറയും അവൾ കുടുംബം കലക്കി ആണെന്ന്.

ആ ബന്ധത്തിലേക്ക് മൂന്നാമത് ഒരു ആളിനെ വലിച്ചിട്ട ആൾ ആണ് തെറ്റുകാരൻ എന്ന് ആരും പറയില്ല.

ഇതേ ബന്ധം കല്യാണം കഴിഞ്ഞ പെണ്ണ് കുട്ടിക്ക്‌ ആണേൽ അപ്പോഴും പറയും. അവൾക്ക് ഭർത്താവും കുട്ടികളും ഉള്ളത് അല്ലെ. അവൾ വേണ്ടേ അത് നോക്കാൻ.

അപ്പോഴും കുറ്റം പെണ്ണ് കുട്ടിക്ക് തന്നെ. ഭർത്താവിനു ആണ് അവിഹിതം എങ്കിൽ അവളുടെ മാതാപിതാക്കൾ വരെ പറയും നിനക്ക് കുഞ്ഞുങൾ ഉള്ളത് അല്ലേ.

നമ്മൾ പെണ്ണുങ്ങൾ ഇത് ഓക്കേ കണ്ടില്ല കേട്ടില്ല എന്ന് വെക്കണം എന്ന്. ഇത് തിരിച്ചു ആണേൽ അവൾ അന്ന് പടിക്ക് പുറത്തു.

എന്ത് കൊണ്ട് ആണ് പെണ്ണ് കുട്ടികൾക്ക് ഇത് സഹിക്കേണ്ടി വരുന്നത്. കാരണം അവർക്ക് കേറി ചെല്ലാൻ വീടില്ല. കല്യാണം കഴിയുന്നത്തോടെ സ്വന്തം വീട്ടിലെ വിരുന്നുകാരി.

എന്നാൽ ഭർത്താവിന്റെ വീടും അവൾക്ക് സ്വന്തം ആണോ. അതും അല്ല. അത് കൊണ്ട് തന്നെ എത്ര ബുദ്ധിമുട്ട് ആണേലും അവിടെ സഹിച്ചു നിൽക്കും.

സ്വന്തം അമ്മ ഭാര്യയെ വഴക്ക് പറയുമ്പോൾ അവളുടെ ഭർത്താവ് എന്ത് കൊണ്ടാണ് മിണ്ടാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

കല്യാണത്തോടെ അവനു രണ്ടു വേലക്കാരെ ആണ് കിട്ടുന്നത് . മകൻ മരുമകളുടെ വലയിൽ വിഴുമോ എന്ന് പേടിച്ചു മകൻ കഴിച്ച പത്രം വരെ അമ്മ കഴുകുന്നു.

ഭർത്താവ് എന്നെ സ്നേഹിക്കണം എന്ന ആഗ്രഹത്തിൽ പെണ്ണുങ്ങൾ എന്ത് വിട്ടു വിഴ്ച്ചക്ക് തയാർ ആകുന്നു.

മൊത്തത്തിൽ ആണുങ്ങൾ കല്യാണത്തോടെ ആ വീട്ടിലെ രാജാവ് ആകുന്നു.

അത് കൊണ്ട് തന്നെ അനീതിക്ക് എതിരെ ശബ്ദം ഉയർത്തി തനിക്കു കിട്ടി കൊണ്ടിരിക്കുന്ന സൗകര്യങ്ങൾ കുറക്കാൻ ആഗ്രഹിക്കുന്നില്ല.

പകരം ഭാര്യയോട് പറയുന്നു എന്റെ അമ്മ അല്ലേ. അതോണ്ട് ഇത് സഹിക്കണം, അവർ ചെയുന്നത് കണ്ടില്ല എന്ന് നടിക്കണം എന്ന് .

ഇതേ മനോഭാവം അമ്മായിയപ്പൻ മരുമോന്റെ അടുത്ത് കാണിച്ചാൽ ഈ ആണുങ്ങൾ സമ്മതിക്കുമോ. ഒരിക്കലും ഇല്ല. സഹനം എന്നും പെണ്ണിന് മാത്രം.

ഒരിക്കൽ ഭർത്താവ് മരിച്ച ഒരു സ്ത്രീയോട് ഒരു സഹപ്രവർത്തകൻ ചോദിച്ചു.

നിങ്ങളുടെ ഭർത്താവ് നിങ്ങളുൾ ചെറുപ്പം ആയിരിക്കുമ്പോഴെ മരിച്ചത് അല്ലേ. പിന്നീട് എന്താ കല്യാണം കഴിക്കാത്തത് എന്ന്.

ആരും അങ്ങനെ ഒരു കാര്യം അവരോടു ഒരിക്കലും പറഞ്ഞില്ല അല്ലേൽ ഭർത്താവിനോട് ഉള്ള സ്നേഹം ഇപ്പോഴും ഉണ്ട് എന്ന് ഓക്കേ ഉള്ള മറുപടി പ്രതീക്ഷിച്ച എന്നെ അത്ഭുതപെടുത്തി കൊണ്ട് അവർ പറഞ്ഞത്.

ഭർത്താവ് മരിച്ചപ്പോൾ മാത്രം ആണ് ഞാൻ തിരിച്ചു അറിഞ്ഞത് എല്ലാ ജോലികളും കുഞ്ഞുങ്ങളെ നോക്കുന്നതും ഭക്ഷണം ഉണ്ടാകുന്നതും എല്ലാം ഞാൻ അന്ന് വരെ തന്നെ ആണ് ചെയ്തിരുന്നത് .

ഒരു ജോലി ഉണ്ടായിരുന്നുയെങ്കിലും അതിന്റെ സാലറിയും പുള്ളി ആയിരുന്നു ഉപയോഗിചിരുന്നത്.

സ്വന്തം ആയി ചിന്തിക്കാനും തീരുമാനം എടുക്കാനും ഉള്ള അവസരം അതിനു ശേഷം മാത്രം ആയിരുന്നു കിട്ടിയിരുന്നത്. അതിനി ഒരു കല്യാണം കുടി കഴിച്ചു നഷ്ടപെടുത്താൻ വയ്യ.

നല്ലവരായ ആണുങ്ങൾ ഉണ്ടെങ്കിലും അവരെ പാവാടകൾ എന്ന് വിളിച്ചു നമ്മുടെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.

നമ്മുടെ പെണ്ണുങ്ങൾ എന്നാണോ സ്വന്തം ജീവൻ ആണ് മറ്റുള്ളവരുടെ സ്വാർത്ഥതയെക്കാൾ വലുത് എന്ന് ചിന്തിക്കുന്നോ

അന്നേ നമ്മുടെ നാട്ടിൽ ഭർത്യ വീട്ടിലെ പീഡനം മൂലമുള്ള ആ ത്മ ഹത്യകൾ കുറയു..

Leave a Reply

Your email address will not be published. Required fields are marked *