നീ ഇനിയെങ്കിലും അവനെ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി മറ്റൊരു ജീവിതം..

പ്രാന്തന്റെ പെണ്ണ്
(രചന: തൃലോക് നാഥ്‌)

“ശ്രീജെ നീ എന്തിനാ മോളെ വീണ്ടും ആ പ്രാന്തന്റെ കൂടെ ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നെ…

നീ ഇനിയെങ്കിലും അവനെ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം .. അല്ലെങ്കിൽ നിന്റെ ജീവിതമാ നശിക്കുന്നെ…

എന്ന് ഇവൻ നോർമൽ ആകും എന്ന് കരുതിയ നീ ഇങ്ങനെ കാത്തിരിക്കുന്നെ? നിന്നോടുള്ള സ്നേഹം കൊണ്ടാട്ടോ അമ്മിണി ഏട്ടത്തി ഇതു പറയുന്നത് …

നിനക്ക് നല്ല ആലോചനകൾ ഞാൻ കൊണ്ടുവരാം..നിനക്ക് അത്രയ്ക്കു വയസൊന്നും ആയില്ലലോ.. ഇപ്പോളും ചെറുപ്പം.. വിദ്യാഭ്യാസവും സൗന്ദര്യവും ഉണ്ട്..

നീ ആലോചിച്ചു ഒരു തീരുമാനത്തിൽ എത്ത്.. ഞാൻ ഇറങ്ങുന്നു…”

ഇതും പറഞ്ഞകൊണ്ട് അമ്മിണി പുറത്തേക്ക് പോയി..

മരവിച്ച മനസുമായി ശ്രീജ നിന്നു.. അമ്മിണി പറഞ്ഞ ഈ വാക്കുകൾ പലരിൽ നിന്നും കേൾക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷമായി… പക്ഷെ അവളിൽ നിന്നും അനുകൂലമായ മറുപടി ആർക്കും കിട്ടിയില്ല..

അടുപ്പിലെക്ക്‌ വിറകു കൊള്ളി നീക്കി വച്ചുകൊണ്ട് പാകമായി കൊണ്ടിരുന്ന കഞ്ഞി തിളച്ചോ എന്ന് ശ്രീജ അടച്ച പാത്രം ഉയർത്തി അതിലേക്ക് നോക്കി…

3 നേരം കുറഞ്ഞത് 5 കൂട്ടം കറികളെങ്കിലും കൂട്ടി ഊണ് കഴിച്ചോണ്ടിരുന്നവളാണ് ഇന്ന് വെറും റേഷനരിയുടെ കഞ്ഞിയിൽ ജീവൻ നിലനിർത്തുന്നത്.. അവൾക്കതിൽ ആരോടും പരാതി ഇല്ല..

അവളുടെ ലോകം അവളും അവളുടെ കണ്ണേട്ടനുമാണ്…. മറ്റുള്ളവരുടെ “പ്രാന്തൻ കണ്ണൻ” എന്ന് വിളി കേൾക്കുമ്പോളും അവൾ തന്റെ ഭർത്താവിനെ മാറോടണക്കി പിടിച്ചു….

ഇത് ശ്രീജയുടെയും കണ്ണന്റെയും കഥയാണ്.. ഒരുപാട് കാലം പ്രണയിച്ചു നടന്നു.. അതിന് ശേഷം കണ്ണന് സ ർ ക്കാ ർ ജോലി ഇല്ല എന്നുപറഞ്ഞുകൊണ്ട് അവളുടെ വീട്ടുകാരുടെ എതിർപ്പോടെ അവർ മാത്രമായി നടന്ന ഒരു കല്യാണം..

ശ്രീജയെ അവളുടെ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഇനി ഇങ്ങനൊരു മകളില്ല എന്ന് പറഞ്ഞുകൊണ്ട് ഇറക്കി വിടുമ്പോളും അവൾക്ക് വേദനകൾ ഒന്നും തോന്നിയില്ല..

കാരണം തന്റെ കണ്ണേട്ടൻ അവളെ നന്നായി നോക്കും അതിന് ഗ വ ണ്മെ ന്റ് ജോലി വേണ്ട എന്നുള്ള വിശ്വാസവും പ്രതീക്ഷയും…

കണ്ണൻ ഒരു വലിയ വീട്ടിലെ പെണ്ണിനെ വിളിച്ചിറക്കികൊണ്ട് വന്ന കാര്യം നാട് നീളെ പാട്ടായി…

ആളുകൾക്കിടയിൽ അവർ കേൾക്കാതെയും അവരുടെ മുന്നിൽ വച്ചും പലരും നിനക്ക് കിട്ടിയത് ഒരു പുളിംകൊമ്പ് ആണെന്ന് കണ്ണനോട് പറയുമ്പോളും അവനെ മോശക്കാരനാക്കുമ്പോളും അവൾ മനസ്സിൽ ചിരിച്ചു..

അതിലും എത്രയോ വലിയ സ്നേഹത്തിന്റെ പുളിംകൊമ്പ് ആണ് തന്റെ കണ്ണേട്ടൻ എന്ന് അവർക്കറിയില്ലല്ലോ എന്നോർത്തുകൊണ്ട് …

സാമ്പത്തികമായി ക്ഷയിച്ച ഒരു പഴയ തറവാട് ആണ് കണ്ണന്റേത്.. അച്ഛൻ ചെറുപ്പത്തിലേ അമ്മയെയും കണ്ണനെയും ഉപേക്ഷിച്ചു പൊയി..

തന്റെ 19 ആം വയസിൽ 1 വയസുള്ള കണ്ണനെയും കൊണ്ട് അവന്റെ അമ്മ തറവാട്ടിലേക്ക് വന്നപ്പോൾ ഇളയപെങ്ങളുടെ വിധിയോർത്തു കരയുവാൻ അങ്ങളമാരും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നു..

പതുക്കെ പതുക്കെ കണ്ണനും അമ്മയും അവർക്ക് ഒരു ഭാരമായി തുടങ്ങി.. പതുക്കെ അവരുടെ കുഞ്ഞുപെങ്ങളും മോനും അവർക്ക് ഭാരമാണ് എന്ന് കണ്ണന്റെ അമ്മയും തിരിച്ചറിഞ്ഞു..

സ് ത്രീധനമായി കിട്ടിയ 15 പ വൻ ആഭരണവും ഇരുപത്തി അയ്യായിരം രൂപയും ചേർത്തുകൊണ്ട് അവരുടെ നാട്ടിൽ തന്നെ കണ്ണന്റെ അമ്മ 5 സെന്റ് സ്ഥലം വാങ്ങി..

ഒരു ചെറിയ വീടുണ്ടാക്കി.. താനും തന്റെ മകനും ഭാരമായി തോന്നിയവരുടെ മുമ്പിൽ അവരെക്കാൾ ഉയരത്തിൽ തന്റെ മകനെ എത്തിക്കണം എന്നുള്ള ആ അമ്മയുടെ വാശി…..

ഒരിക്കൽ കോണ്ടക്ടർ ആയിരുന്ന തന്റെ സൈറ്റിൽ പാറകല്ല് ചുമക്കുന്ന പാണ്ടിപെണ്ണുങ്ങളുടെ ഇടയിൽ അർജുനൻ ഒരു പരിചയമുള്ള മുഖം കണ്ടു.. അവൾക്ക് തന്റെ കുഞ്ഞു പെങ്ങളുടെ അതെ മുഖം..

തന്റെ അനിയത്തി അവളുടെ കുഞ്ഞിനെ വളർത്താൻ തന്റെ സൈറ്റിൽ തന്നെ കൂലിപ്പണി ചെയ്തതിലും അയാളെ വേദനിപ്പിച്ചത് തന്റെ അഭിമാനത്തിന് ഏറ്റ ക്ഷതമാണ്..

അവരോടുള്ള വെറുപ്പുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു അവരുടെ ഒക്കെ തോന്നൽ…

പാറ ചുമക്കലും കൂലി പണിയും ഒക്കെ ചെയ്തു തന്റെ മകനെ വളർത്താൻ അന്നും പല അമ്മിണി ഏട്ടത്തിമാരും ശ്രീജയെ സമീപിച്ചപോലെ കണ്ണന്റെ അമ്മയെയും സമീപിച്ചിരുന്നു….പക്ഷെ കണ്ണന്റെ അമ്മ അവന് വേണ്ടി ജീവിച്ചു..

കാലങ്ങൾ കഴിഞ്ഞുപോയി.. കണ്ണൻ അവന്റെ അമ്മ ആഗ്രഹിച്ചപോലെ പഠിച്ചു മിടുക്കനായി ..

ജോലിക്കായുള്ള പരീക്ഷകൾ എഴുതുമ്പോളും അമ്മയുടെ സ്വാപ്നങ്ങളെ സാക്ഷാൽകരിക്കണം എന്നുള്ള ചിന്ത മാത്രമായിരുന്നു കണ്ണന്..

ആ സമയത്താണ് ശ്രീജയും കണ്ണനും ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നത്…. അവൻ അവന്റെ അമ്മയെ പോലെ ആയിരുന്നു… എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു തന്റെ കൂടെ വന്ന ശ്രീജയെ നോക്കാൻ വേണ്ടി കൂലി കിട്ടുന്ന എല്ലാ ജോലിക്കും പോയി…

അവന്റെ കുടുംബം സന്തോഷായിട്ട് മുന്നോട്ട് പോകുമ്പോളാണ് കണ്ണന്റെ അമ്മയ്ക്ക് ഒരു ചെറിയ നെഞ്ചുവേദനയോടെ ആശുപത്രയിൽ അഡ്മിറ്റ് ആകുന്നത്..

icu വിന്റെ വാതിലിൽ ചങ്ക് പൊടിയുന്ന വേദനയോടെ കണ്ണൻ കാത്തു നിൽകുമ്പോളും അവന്റെ അമ്മ തിരികെ വരും എന്നായിരുന്നു അവന്റെ വിശ്വാസം.. പക്ഷെ വിധി അവനെതിരായിരുന്നു…

“സോറി അമ്മ പോയി ”

ഡോക്ടർ പുറത്തേക്കിറങ്ങി വന്നുകൊണ്ട് കണ്ണനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.. ആ വാർത്ത കേട്ട കണ്ണൻ പൊട്ടിക്കരഞ്ഞു..

തന്റെ അമ്മയെ തനിക്കു നഷ്ടപെട്ടത് അവന്റെ മനസിന്‌ താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….

അമ്മയുടെ ജ ഡം ആ വീടിന്റെ തിണ്ണയിൽ വെള്ളതുണിയിൽ പൊതിഞ്ഞു കിടത്തിയപ്പോൾ ശവത്തിന്റെ അടുത്തുനിന്നും മാറാതെ കെട്ടി പിടിച്ചുകൊണ്ട് കണ്ണൻ പൊട്ടിക്കരഞ്ഞു..

അവസാനം ദഹിപ്പിക്കുവനായി ആ ശരീരം എടുക്കുവാൻ കണ്ണനെ ബലം പ്രയോഗിച്ചു മാറ്റാൻ ഒരുങ്ങിയ ആളുകളെ അമ്മയ്ക്ക് അരികിൽ കത്തിച്ചു വച്ചിരുന്ന നിലവിളക്കു കയ്യിലെടുത്തുകൊണ്ട് ആ ക്രമിക്കാൻ ചെന്നു..

അവിടെ നിന്നുമാണ് കണ്ണൻ പ്രാന്തൻ കണ്ണനായത്..

അച്ഛനും അമ്മയും എന്താണെന്നറിഞ്ഞത് കണ്ണൻ അവന്റെ അമ്മയിലൂടെ ആയിരുന്നു..

അവന്റെ അമ്മ പോയത് അവന്റെ മനസിന്റെ താളം തെറ്റിച്ചു.. സ്വയം ഉയർത്താൻ കഴിയാത്ത വലിയ ഭാരമുള്ള ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ കണ്ണൻ കഴിഞ്ഞ 13 മാസങ്ങളായി കഴിയുകയാണ് …

ശ്രീജയെ ഒരു പ്രാന്തന്റെ പെണ്ണായി എല്ലാവരും മുദ്രകുത്തി അവളെ സഹായിക്കാനെന്നോണം പലരും അടുത്തുകൂടി ..

ചെറുപ്പകാരിയായ ആ വീട്ടമ്മയെ കാ മ ത്തോടെ എന്നുള്ള ദുരുദ്ദേശ്വത്തോടെ കഴുകൻ കണ്ണുകൾ അവക്ക് ചുറ്റും വട്ടമിട്ടു പറന്നു…. പക്ഷെ പരീക്ഷണങ്ങളെ മറികടന്നുകൊണ്ട് ശ്രീജ തന്റെ കണ്ണേട്ടനോടൊപ്പം കഴിഞ്ഞു..

കണ്ണന് പാകമായ കഞ്ഞി കോരികൊടുക്കുമ്പോളും അവളുടെ മനസ്സിൽ കണ്ണനെ ഓർത്ത് സങ്കടം മാത്രമായിരുന്നു….

“അമ്മിണി ഏട്ടത്തി എനിക്ക് ഒരുകൂട്ടം പറയാനുണ്ട്…”

പിറ്റേന്ന് രാവിലെ പടിക്കലൂടെ പോയ അമ്മിണിയെ ഉറക്കവിളിച്ചുകൊണ്ട് ശ്രീജ പറഞ്ഞു… അലക്കു കല്ലിൽ കുത്തി പിഴിഞ്ഞ തുണി വെള്ളത്തിൽ ഇട്ടുകൊണ്ട് കയ്യും കഴുകി ശ്രീജ അമ്മിണിയുടെ അടുത്തേക്ക് പോയി..

“എന്താ മോളെ? ”

“അമ്മിണി ഏട്ടത്തി എനിക്ക് ഒരു ഡോക്ടറിന്റർ ആലോചന കൊണ്ട് വരാം എന്ന് പറഞ്ഞില്ലെ …അതൊന്ന് ചോദിക്കാൻ വേണ്ടിയാ വിളിച്ചേ…”

അമ്മിണിയുടെ മുഖം തെളിഞ്ഞു.. നടന്നാൽ കമ്മീഷൻ ചില്ലറ അല്ല കിട്ടാൻ പോകുന്നത്… അപ്പോ പിന്നെ മുഖം തെളിയതെ ഇരിക്കുമോ..

“ഹോ മോളെ.. ഇപ്പോളെങ്കിലും നിനക്ക് നല്ലബുദ്ധി തോന്നിയല്ലോ.. മോളെ സന്തോഷ്‌ എന്ന പേര്..

പിന്നെ കുറച്ചു വയസുണ്ട് 37.. അതു സരമാക്കണ്ട… ആവശ്യത്തിൽ കൂടുതൽ സമ്പത്തും പണവും ഉണ്ട്.. നിനക്ക് ഇവിടെ കിടന്ന് നാരാഗിക്കുന്ന പോലെ അവിടെ ചെന്നാൽ നരഗിക്കേണ്ടി വരില്ല ..

നിനക്ക് ചേരുന്ന ഒരു ബന്ധമാണ് ഇത് പിന്നെ ആ പ്രാ ന്ത നെ നമുക്ക് എവിടെ എങ്കിലും ആശുപത്രയിൽ ആക്കാം എന്താ പോരെ …. ”

അമ്മിണി ഏട്ടത്തി അവളുടെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു… ശ്രീജ അതിനൊന്നു പുഞ്ചിരിച്ചു…

“അപ്പോ നാളെ കഴിഞ്ഞു ഇങ്ങോട്ടേക്ക് വരാൻ ഞാൻ അദ്ദേഹത്തോട് പറയാം.. നിനക്ക് ഉടുക്കാൻ നല്ല സാരീ വല്ലതുമുണ്ടോ ശ്രീജ മോളെ ..? ഒന്ന് ഉടുത്തോരുങ്ങി നിക്കണ്ടേ അവർ പെണ്ണുകാണാൻ വരുമ്പോൾ..”

അമ്മിണി ചോദിച്ചപ്പോൾ അതൊന്നും സാരമില്ല എന്നൊരു മറുപടി ശ്രീജ നൽകി… ഒരു കല്യാണം നടക്കുന്നതിലുപരി തനിക്കു കിട്ടുന്ന ബ്രോക്കർ കാശിലായിരുന്നു അമ്മിണിയുടെ നോട്ടം..

അങ്ങനെ പെണ്ണുകാണാൻ അമ്മിണി പറഞ്ഞ ആ ഡോക്ടറും അയാളുടെ ഒരു സുഹൃത്തും വന്നു… പതിവിന് വിപരീതമായി ശ്രീജയിൽ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു പഴയ നീല നിറത്തിലുള്ള നരച്ച നൈറ്റിയിൽ ആയിരുന്നു ശ്രീജ…

അമ്മിണി ഏട്ടത്തിയെ അത് ഒന്ന് ചൊടിപ്പിച്ചു… അവർ കേൾക്കാതെ അടുക്കളയിൽ ചായ എടുത്തുകൊണ്ടിരുന്ന ശ്രീജയുടെ അടുത്തേക്ക് ചെന്ന് അവർ ശകാരിച്ചു..

“നിന്നോട് ഞാൻ ചോദിച്ചതല്ലേ ശ്രീജെ നിനക്ക് നല്ല തുണി വല്ലോം ഉണ്ടോയെന്ന്..? ഇതിപ്പോ 2 കൊല്ലം പഴക്കമുള്ള ഒരു നൈറ്റി.. ആ കഴിഞ്ഞത് കഴിഞ്ഞു നീ ആ ചായ വേഗം അങ്ങോട്ടെടുക്ക്.. ”

“അല്ല ശ്രീജ മോൾക്കും സാറിനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അകത്തേക്ക് പോയി സംസാരിച്ചോളൂ…. അവർ ആണല്ലോ എല്ലാം തീരുമാനിക്കേണ്ടത്…”

ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അമ്മിണിയേട്ടത്തി പറഞ്ഞു..

“അതെ അതെ..”

കൂടെ വന്ന ഡോക്ടറിന്റെ കൂട്ടുകാരനും അതിനെ പിൻ താങ്ങി.. അവർ മാറി നിന്നു സംസാരിച്ചു.. കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷം അവർ ഇറങ്ങി….

2 വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിലുള്ള ഒരു ഹോസ്പിറ്റലിൽ ഡോക്ടറുടെ ക്യാബിനിൽ ഇരിക്കുകയായിരുന്നു ശ്രീജ… തൊട്ടപ്പുറത്തു സന്തോഷും ഉണ്ടായിരുന്നു .. ഡോർ തുറന്നു ഉള്ളിലേക്ക് വന്ന ഡോക്ടർ സരോജിനി പറഞ്ഞു..

“congratulation ശ്രീജ താൻ ഗർഭിണിയാണ് ഇനി നല്ല പോലെ ശ്രെദ്ധിക്കണം കേട്ടോ….. 1 മാസത്തേക്കുള്ള വൈറ്റമിൻ ടാബ്‌ലെറ്റ്സ് ഒക്കെ ഇതിൽ എഴുതിയിട്ടുണ്ട് മുടങ്ങാതെ കഴിക്കണം കേട്ടോ ….”

മരുന്നിന്റെ ചീട്ടും വാങ്ങി പോകാൻ ആയി ഇറങ്ങിയ ശ്രീജയോട് ഡോക്ടർ ചോദിച്ചു

“ശ്രീജ എവിടെ തന്റെ ഹസ്ബൻഡ്? കണ്ണൻ എല്ലാം ഒക്കെ ആയില്ലേ?”

“ആയി ഡോക്ടർ.. എന്റെ പരിശ്രമത്തിനു ഭലം കണ്ടു ഇന്ന് കണ്ണേട്ടൻ ഹോസ്പിറ്റലിനോടും മരുന്നിനോടും വിട പറയും.. എന്റെ പഴയ കണ്ണേട്ടനായി പുള്ളി ഇപ്പോ പുറത്തുണ്ടാകും ….”

“ആഹാ എങ്കിൽ എനിക്കൊന്നു കാണാണമല്ലോ ആളിനെ ഒന്ന് വിളിക്കേടോ…..”

“കണ്ണേട്ടാ എവിടെയാ ഒന്ന് അകത്തേക്ക് വരാമോ ഡോക്ടറിന് ഒന്ന് കാണണം എന്ന് താഴെ എത്തിയോ?”

“ശ്രീജ ഞാൻ എത്തി ഇവിടെ താഴെയുണ്ട് ഒരു 2 mnt ഞാൻ ഇപ്പോൾ എത്താം അങ്ങോട്ട് …”

ഇതും പറഞ്ഞുകൊണ്ട് കണ്ണൻ ഫോൺ കട്ട്‌ ചെയ്തു…

കണ്ണനെ മുൻപ് കണ്ടില്ലെങ്കിലും ഡോക്ടർ സന്തോഷിന്റെ വാക്കുകളിൽ കൂടി ഒരുപാടാറിയാമായിരുന്നു കണ്ണനെ..
ഇപ്പോൾ കണ്ണൻ മറ്റാരെക്കാളും നോർമൽ ആണ് എന്ന് അവർക്ക് മനസിലായി…..

“അല്ല കണ്ണാ പെണ്ണുകാണാൻ വന്നിട്ട് കാണാൻ ചെന്ന പെണ്ണിനെ പെങ്ങളായി കിട്ടിയ ഡോക്ടറിനെ അറിയുമോ നിനക്ക്..?”

ഇതും പറഞ്ഞുകൊണ്ട് സരോജിനി സന്തോഷിനെ നോക്കി കളിയാക്കി ചിരിച്ചു…. “അല്ല കണ്ണന് അറിയുമോ അവിടെ എന്താ ഉണ്ടായത് എന്ന്?”

“കണ്ണേട്ടന് എല്ലാം അറിയാം..”

ശ്രീജയാണ് മറുപടി കൊടുത്തത്

“ആഹാ അപ്പോ ഞാൻ മാത്രമെ ഉള്ളോ അറിയാൻ..? എങ്കിൽ എന്നോട് കൂടി പറ…”

“ഞാൻ പറയാം..”

ഡോക്ടർ സന്തോഷ്‌ മുന്നിലേക്ക് വന്നുകൊണ്ട് പറഞ്ഞു..

“അന്ന് എന്നേ അവിടെ ശ്രീജയെ കാണിക്കാൻ കൊണ്ട് പോയത് ഒരു അമ്മിണി എന്ന് പറയുന്ന സ്ത്രീ ആണ്…

ആദ്യം തന്നെ ശ്രീജയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് ആരോ നിർബന്ധുച്ചതുകൊണ്ട് ഈ ബന്ധത്തിന് സമ്മതിച്ചതാ എന്ന..

പക്ഷെ ചായ ഒക്കെ കുടിച്ചതിനു ശേഷം അമ്മിണി ഏട്ടത്തി ഞങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെകിൽ സംസാരിക്കട്ടെ എന്ന് പറഞ്ഞു മാറി നിന്നു.. സംസാരിക്കാനായി പോയപ്പോൾ ശ്രീജ വെട്ടി തുറന്ന് പറഞ്ഞു..

“ഡോക്ടർ എനിക്ക് സഹായത്തിനു ആരുമില്ല.. വരുന്നവർ എല്ലാം ഭർത്താവിന്റെ അഭാവത്തിൽ പെണ്ണിന്റെ കയ്യിൽ നിന്നും ശ രീ രം നേടിഎടുക്കാൻ ഉള്ള ബുദ്ധിയോടെ ആണ്..

അമ്മിണി ഏട്ടത്തിയാണ് താങ്കൾ ഒരു ഡോക്ടർ ആണെന്നും പുനർവിവാഹത്തിന് ശ്രെമിക്കുകയാണെന്നും പറഞ്ഞത് .. തിരക്കുള്ള നിങ്ങളെ കാണാനോ എന്റെ വിഷമങ്ങൾ പറയാനോ ചിലപ്പോ കഴിഞ്ഞു എന്ന് വരില്ല ..

അതുകൊണ്ട് ആണ് അമ്മിണി ഏട്ടത്തിയുടെ ഡയറയിൽ നിങ്ങളുടെ ഫോട്ടോയുടെ പിൻവശത്തു ഡോക്ടർ സന്തോഷ്‌ രാമകൃഷ്ണൻ സൈക്കാർറ്റിസ്റ്റ് എന്ന് കണ്ടത്… ഒരു പെണ്ണ് കാണാലിനു വേണ്ടി അല്ല ഞാൻ നിങ്ങളെ ക്ഷണിച്ചത് …..

എനിക്ക് ഒരു ഭർത്താവുണ്ട് കണ്ണൻ.. എന്റെ കണ്ണേട്ടൻ… എല്ലാവരും ഞാൻ കണ്ണേട്ടനെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ ആണ് പറയുന്നത്.. കണ്ണേട്ടന് ഈ ലോകത്ത് ഞാൻ മാത്രമേ ഉള്ളു ..

അമ്മയും കണ്ണേട്ടനും ആയിരുന്നു അവരുടെ ലോകം.. അമ്മ പോയ സങ്കടത്തിൽ മനോനില തെറ്റിയാണ് കണ്ണേട്ടൻ ഇങ്ങനെ ആയത്… എന്റെ കണ്ണേട്ടനെ ഉപേക്ഷിച്ചു എനിക്ക് മറ്റൊരു ജീവിതമില്ല..

ഒരുപക്ഷെ ഞാൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചാൽ എന്റെ ജീവിതം തന്നെ മാറുമായിരിക്കും.. പക്ഷെ എനിക്ക് അതുവേണ്ട ….

എത്ര നാളുവേണമെങ്കിലും ഞാൻ കാത്തിരിക്കും എന്റെ കണ്ണേട്ടനുമായുള്ള ഞങ്ങൾ സ്വപ്നം കണ്ട ആ ജീവിതം ഉണ്ടാവാൻ വേണ്ടി… എനിക്ക് പോകാൻ ഒരിടമില്ല… സഹായംചോദിക്കാൻ ആരുമില്ല..

ഒരു ഭാര്യയുടെ വിഷമം ഒരു ഡോക്ടർ എന്ന നിലയിൽ നിങ്ങൾക്ക് മനസിലാവുമെങ്കിൽ എന്നേ ഒന്ന് സഹായിച്ചുടെ..? എന്റെ കണ്ണേട്ടനെ ഒന്ന് ചികിൽസിക്കാമോ..? ഫീസ് ആയി തരാൻ എന്റെ കയിൽ ഒന്നുമില്ല ..

എന്റെ ശ രീ രം മാത്രമേ ഉള്ളു.. എന്റെ കണ്ണേട്ടനെ പഴയ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ഞാൻ ചീ ത്ത സ് ത്രീ ആവേണ്ടി വന്നാൽ അതിനും ഞാൻ.. “

ഇതും പറഞ്ഞുകൊണ്ട് ശ്രീജ എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു….

അവിടെ ഞാൻ കണ്ടത് തന്റെ ഭർത്താവിനെ എങ്ങനെ എങ്കിലും രക്ഷിക്കാൻ വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു ഭാര്യയെ മാത്രമായിരുന്നു…

എന്റെ സഹോദരിക്കാ ഈ അവസ്ഥ വന്നെങ്കിൽ എന്നുമാത്രം ഞാൻ ഒരു നിമിഷം ചിന്തിച്ചു… അവളെ എന്റെ പെങ്ങളെ പോലെ ഞാൻ നോക്കി…

20 മാസത്തെ ചികിത്സയ്ക്കൊടുവിൽ ദാ കണ്ണൻ 100 ശതമാനവും രോഗ വിമുക്തി നേടി..

ശ്രീജയുടെ സ്നേഹവും പരിപാലനവും എന്നിലൂടെ ദൈവം കണ്ണന് നൽകിയ ചികിത്സയിലും കണ്ണൻ ഇന്ന് നമ്മളെ പോലെ ഒരാളായി.. ദ ഇപ്പോൾ ഒരു അച്ഛനുമായി….. ചികിത്സ കഴിയും വരെ അവരോട് നാട്ടിൽ നിന്നും മറി താമസിക്കാൻ ഞാനാണ് പറഞ്ഞത് “””

“ഇനി അപ്പോ എങ്ങോട്ടാ..?” രണ്ടുപേരും കൂടി സരോജിനി ചോദിച്ചു..

“വീട്ടിലേക്ക് ഇപ്പോ ഒരു ബസ് ഉണ്ട്..” വാച്ചിൽ നോക്കികൊണ്ട് ശ്രീജ പറഞ്ഞു…

“അതെന്താ ആങ്ങളേ… നിനക്ക് പെങ്ങളെ ഒന്ന് ഡ്രോപ്പ് ചെയ്തുടെ??? “

“ഞാനാ ഡോക്ടർ പറഞ്ഞത് വേണ്ടന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു ദിവസമാണ് ഇന്ന് …

പ്രാന്തന്റെ പെണ്ണ് എന്ന് വിളിച്ചവരുടെ മുന്നിൽ എനിക്ക് കണ്ണേട്ടന്റെ പെണ്ണായി കയ്യും പിടിച്ചു അവരുടെ മുന്നിൽ കൂടി ഒന്ന് നടക്കണം… കൂട്ടിനു ഇപ്പോ ഞങ്ങളുടെ വാവയും ഉണ്ടല്ലോ……”

എല്ലാവരും അതിനൊന്നു പുഞ്ചിരിച്ചു…

കവലയിൽ ബസ് ഇറങ്ങി ഇരുവരും മുന്നോട്ട് നടന്നു പ്രാന്തൻ കണ്ണൻ എന്ന് വിളിച്ചവർ അത്ഭുതത്തോടെ ആ കാഴ്ച നോക്കി നിന്നു…. പ്രാന്തന്റെ പെണ്ണ് കണ്ണന്റെ പെണ്ണായ ആ കാഴ്ച…..

Leave a Reply

Your email address will not be published. Required fields are marked *