നിങ്ങള് മാറിനിൽക്കു തള്ളേ ഇത്‌ ഞാനും എന്റെ ഭാര്യയും തമ്മിലുള്ള വിഷയം ആണ്..

നോവ് അറിയുന്നത് നല്ല അമ്മമാർക്ക്
(രചന: Jolly Shaji)

“തൊട്ടുപോകരുത് എന്റെ കുഞ്ഞിന്റെ ദേഹത്ത്… മാറിനിൽക്കേടാ എ രണം കെട്ടവനെ…”

ഭാമക്ക് നേരെ ഉയർത്തിയ അരവിന്ദിന്റെ കൈകൾ തട്ടിമാറ്റുമ്പോൾ നീലിമക്ക് എവിടെനിന്നോ ഒരു അപാര ശക്തി കൈവന്നു…

“നിങ്ങള് മാറിനിൽക്കു തള്ളേ ഇത്‌ ഞാനും എന്റെ ഭാര്യയും തമ്മിലുള്ള വിഷയം ആണ് അത് തീർക്കൻ എനിക്കറിയാം…. ഞാൻ ഒരാണാ…”

“ഇന്നവൾ നിന്റെ ഭാര്യ ആയിരിക്കും സമ്മതിച്ചു… കേവലം ഒരു വർഷം മാത്രമേ ആയിട്ടുള്ളു അവൾ നിന്റെ ഭാര്യ ആയിട്ട് …

പക്ഷെ കഴിഞ്ഞ ഇരുപതു വർഷമായി അവൾ എന്റെ മകൾ ആണ്… ഞാൻ നൊന്തു പ്രസവിച്ച മകൾ…”

“ഓ വലിയഒരു മകൾ…. അവളുടെ അച്ഛൻ ആരെന്ന് അറിയാമോ നിങ്ങൾക്ക്… ചൂണ്ടി കാണിക്കാൻ എങ്കിലും…”

“ഉണ്ടെടാ ദേ നോക്കു ഞാനാണ് അവളുടെ അച്ഛനും അമ്മയും…. എന്റെ മോളെ ഞാൻ അച്ഛനില്ലാത്ത കുറവ് അറിയാതെയാ വളർത്തിയത്…”

“കുറവ് വരില്ലല്ലോ…. എങ്ങനെ വരാൻ ഇഷ്ടം പോലെ കാശിനു പണിയെടുക്കുന്നുണ്ടല്ലോ തള്ള…”

“അതേടാ അന്തസ്സായി പണിയെടുത്തു തന്നെയാണ് ഞാൻ എന്റെ മോളെ വളർത്തിയതും നാലക്ഷരം പഠിപ്പിച്ചതും നിനക്ക് വിവാഹം ചെയ്തു തന്നതും…”

“ആ അന്തസ്സുള്ള പണിയെന്തെന്നു ഞാനും കേട്ടിട്ടുണ്ട്…. എന്റെ കഷ്ടകാലത്തിനു ഒരു ധർമ്മ കല്യാണം നടത്തി അത് പറഞ്ഞാൽ മതിയല്ലോ…”

“ഓഹോ ധർമ്മക്കല്യാണം ആയിരുന്നു അല്ലെടാ ഇത്‌…ഉറുമ്പ് അരി മണി കൂട്ടിവെക്കും പോലെ നുള്ളി പെറുക്കി കൂട്ടിവെച്ചു എന്റെ മകളുടെ കഴുത്തിൽ ഞാൻ അണിയിച്ചത് ഇരുപതു പവന് മുകളിൽ സ്വർണ്ണം ആയിരുന്നു…

കല്യാണം കഴിഞ്ഞ് പിറ്റേന്ന് നിനക്ക് എണ്ണിതന്നത് ഒരു ലക്ഷം രൂപയുമാണ്…

ഇത്രയൊക്കെ വാങ്ങാൻ ഉള്ള യോഗ്യത നിനക്കില്ലെന്നു കല്യാണം കഴിഞ്ഞ് ഒരുമാസം തികയും മുന്നേ ഞാൻ മനസ്സിലാക്കിയതാണ്…”

“എന്തേ ഒരു പ ഞ്ചാ യ ത്ത് ക്ല ർ ക്കിന് ഒരുവിലയും ഇല്ലേ…”

“ഉണ്ട് കൈ ക്കൂലി വാങ്ങി ഇല്ലാത്ത അപ്പനെയും അമ്മയെയും വരെ ഉണ്ടാക്കി കൊടുക്കുന്ന അന്തസ്സുള്ള ജോലി…”

“നിങ്ങളെപ്പോലെ ശ രീ രം വി ക്കൽ അല്ലല്ലോ…”

“എന്ത് പറഞ്ഞെട നീ…”

നീലിമ അരവിന്ദിനു നേരെ ഒരു യക്ഷിയെ പോലെ പാഞ്ഞു ചെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു..

“അമ്മേ വേണ്ടമ്മേ… അമ്മ പറയുന്നതിന്റെ മുഴുവൻ ശിക്ഷ ഞാൻ ഏറ്റു വാങ്ങേണ്ടി വരും…”

ഭാമ പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ പിടിച്ച് മാറ്റി…

“ഇനി നിന്റെ ദേഹത്ത് കൈവെക്കാൻ നിന്നെ ഇവിടെ നിർത്തിയാൽ അല്ലെ…
എടുക്കാൻ ഉള്ളതൊക്കെ എടുത്തോളൂ… നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം…”

“അമ്മേ ഞാൻ അവിടെ വന്നു നിന്നാൽ നാട്ടുകാർ എന്ത് പറയും..”

“നാട്ടുകാർ അല്ല നിന്നെ വളർത്തി ഇത്രത്തോളം ആക്കിയത് ഞാൻ ആണ്…. നിന്നെ ഒരു അറവ് മാടാക്കി ഇവിടെ വിട്ടിട്ടു ഞാൻ പോവില്ല…”

“കൊണ്ട് പൊയ്ക്കോ എന്നിട്ട് തള്ളേടെ പണി മോളെക്കൂടി പഠിപ്പിച്ചു കൊടുക്കു അമ്മയേക്കാൾ ഡിമാൻഡ് ഉണ്ടാവും മോൾക്ക്‌…”

അത്രയും കേട്ട നീലിമയുടെ സർവ്വ നിയന്ത്രണവും വിട്ടുപോയി… അവൾ പിന്നിലേക്ക് തിരിഞ്ഞ് അരവിന്ദിന്റെ കരണം നോക്കി അ ടി ച്ചു… അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അരവിന്ദ് വേച്ചു പോയി…

“എടാ ശ വമേ നിനക്ക് എന്നെക്കുറിച്ച് എന്തറിയാമെടാ…. പതിനെട്ടു വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീടുവിട്ട് ഇറങ്ങിയവൾ ആണ് ഞാൻ..

അദ്ദേഹത്തിന്റെയും എന്റെയും വീട്ടുകാർ തഴഞ്ഞപ്പോൾ ഈ നാട്ടിൽ വന്നു പെട്ടവരാണ് ഞങ്ങൾ…

സ്വർഗമായിരുന്നു ഞങ്ങൾക്കിടയിൽ..
ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ ഇവളെ ഞാൻ ഗർഭിണിയായി…

പക്ഷെ ആ സന്തോഷത്തിനു ആയുസ്സ് കുറവായിരുന്നു… ഒരു ആക്‌സിഡന്റ് രൂപത്തിൽ വിധി ഇവളുടെ അച്ഛനെ തട്ടിയെടുക്കുമ്പോൾ ഇവൾ എന്റെ വയറ്റിൽ കുരുത്തിട്ടു രണ്ടുമാസം ആയിട്ടേ ഉള്ളു….

എനിക്ക് സു ഖം തേടി പോകാൻ എങ്കിൽ വയറ്റിൽ വെച്ചേ ഇതിനെ കൊ ല്ലാ മാ യിരുന്നു…. പക്ഷെ ഇവളെ എനിക്ക് വേണമായിരുന്നു…. എന്റെ ജീവന്റെ പാതി ഇവളായിരുന്നു…

ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചാണ് ഞാൻ പിന്നീട് കഴിഞ്ഞത്.. അന്നൊക്കെ അയൽക്കാർ ആയിരുന്നു എനിക്ക് തുണ…

അടുത്ത വീടുകളിൽ അടുക്കള പണി എടുത്താണ് ഗർഭിണി ആയ ഞാൻ കഴിഞ്ഞത്….

പ്രസവ വേദന വന്നു പുളഞ്ഞ എന്നെ ആശുപത്രിയിൽ ആക്കിയതും എന്നേയും കുഞ്ഞിനേയും നോക്കിയതുമൊക്കെ നാട്ടുകാർ ആണ്…

അദ്ദേഹം മ രിച്ചതിന്റെ കിട്ടിയ ഇൻഷുറൻസ് ക്യാഷ് കൊണ്ട് ചെറിയൊരു വീട് വേച്ചു തന്നതും എന്റെ നാട്ടുകാർ തന്നെയാണ്…

നഗരത്തിലെ വലിയ ഫ്ലാറ്റിൽ ചെന്ന് നീ തിരക്കി നോക്കു എനിക്ക് എന്താണ് ജോലി എന്ന്….

എച്ചിൽ പത്രങ്ങൾ കഴുകിയും വിഴുപ്പലക്കിയുമൊക്കെ ഞാൻ എന്റെ മോളെ ഇവിടെ വരെ എത്തിച്ചത്… അല്ലാതെ നീ വിചാരിക്കും പോലെ വ്യ ഭി ചാ രം ചെയ്തിട്ടല്ല…. ”

ഓരോന്ന് പറഞ്ഞ് വന്നപ്പോളേക്കും നീലിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

അരവിന്ദൻ ഒന്നു പകച്ചു… ഭാമ വേഗം അകത്തേക്ക് പോയി പെട്ടിയിൽ തന്റെ വസ്ത്രങ്ങൾ എടുത്തു വെച്ചു…

“അപ്പോൾ പോകാൻ തീരുമാനിച്ചു അല്ലെ….”

അവൾ തിരിഞ്ഞു നോക്കി അരവിന്ദിന്റെ അമ്മയാണ്… അവൾക്കു വിഷമം തോന്നി….

അരവിന്ദേട്ടൻ മിക്കവാറും മ ദ്യ പി ച്ചു വന്നു ഓരോന്ന് പറഞ്ഞ് വഴക്കുണ്ടാക്കുമ്പോഴും അമ്മ ഒരാശ്വാസം ആയിരുന്നു… അമ്മയെയും അയാൾ ചീത്ത പറയും..

“മോള് പൊയ്ക്കോ…. അതാണ് നല്ലത്.. ഇനിയും ഇവിടെ നിന്നാൽ അവൻ മോളെ ഉ പ ദ്രവിക്കുകയെ ഉള്ളു…”

“അമ്മേ എനിക്ക് അമ്മയെ ഇട്ടുപോകാൻ മനസ്സില്ല പക്ഷെ…”

അപ്പോളേക്കും നീലിമ അങ്ങോടു വന്നു…

“ചേച്ചി വിചാരിക്കുംപോലെ ഇവളെ ഞാൻ പറിച്ചെടുത്തു കൊണ്ടുപോകുക അല്ല… ഇവൾ ഒന്നു മാറി നിന്നാൽ അരവിന്ദനിൽ മാറ്റം വരുമോ എന്ന് നമുക്ക് നോക്കാമല്ലോ…

എത്രയും പെട്ടെന്ന് അവനെ ഒരു കൌൺസിലിംഗിന് വിധേയൻ ആക്കണം… ഇതേ നിലയിൽ മുന്നോട്ട് പോയാൽ പിള്ളേരുടെ ഭാവി നശിക്കത്തെ ഉള്ളു…”

“അച്ഛനെപോലെ അല്പം മുൻകോപം മാത്രം ഉണ്ടായിരുന്നുള്ളു എന്റെ മോന്.. മ ദ്യ പാ നം ആണ് അവനെ നശിപ്പിച്ചത്… ഓരോന്നു പറഞ്ഞ് മനസ്സിൽ വിഷം കുത്തിവെക്കാൻ കുറേ കു ടി യ ൻ കൂട്ടുകാരും…”

“മോള് പൊയ്ക്കോ എല്ലാം ശെരിയാകാൻ അമ്മ ദൈവത്തോട് പ്രാർത്ഥിക്കാം…”

അമ്മ അവളെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു… അവർ ഇറയത്തേക്കു ചെല്ലുമ്പോൾ അരവിന്ദ് അവിടെ കിടന്ന സെറ്റിയിൽ കിടന്നു കൂർക്കം വലിച്ച് ഉറങ്ങുകയാണ്…

ഭാമ അമ്മയുടെ കൈപിടിച്ച് മുറ്റത്തേക്ക് ഇറങ്ങി… ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ…. അവളുടെ ഉള്ളം ഒന്നു തേങ്ങി…

തിരിഞ്ഞു നോക്കിയ ഭാമ കണ്ടു വാ പൊത്തിപിടിച്ചു കരയുന്ന അമ്മയെ… അവൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു അമ്മ ഓട്ടം വിളിച്ചുവന്ന ടാക്സിയിലേക്ക് കയറി….

Leave a Reply

Your email address will not be published. Required fields are marked *