അതെ ഹരിയേട്ടാ, ഇവിടെ പുതിയ ഒരാൾ വരവ് അറിയിച്ചു കേട്ടോ, അതാരാ ഞാൻ..

ചിറകുകൾ
(രചന: സൂര്യ ഗായത്രി)

രാത്രിയിൽ ഊർമിളക്ക് ഉറങ്ങാൻ കഴിഞ്ഞില്ല……. തിരിഞ്ഞും മറിഞ്ഞും കിടന്നു പെണ്ണ് നേരം വെളുപ്പിച്ചു….

രാവിലെ ദൃതിയിൽ മുറിയിൽ നിന്നും പുറത്തിറങ്ങുന്ന പെണ്ണിനെ ഭാനുമതി നോക്കി…. എന്തിനാ മോളെ നീ ഇത്രയും നേരത്തെ എഴുനേൽക്കുന്നെ..

ഇത്തിരി നേരം കൂടി കിടക്കു നീ ഇന്നലെ ഒരു പോള കണ്ണടച്ചില്ലല്ലോ… എന്താ വയ്യായിക എന്തെങ്കിലും ഉണ്ടോ…. നമുക്ക് ഹോസ്പിറ്റലിൽ  പോയാലോ……

എനിക്ക് കുഴപ്പം ഒന്നുമില്ല അമ്മായി….. ഇന്നലെ എന്തോ ഉറക്കം വന്നില്ല……

നല്ല മഞ്ഞുണ്ട് നീ ഈ വയറും താങ്ങിപിടിച്ചു…. പുറത്തിറങ്ങി മഞ്ഞു കൊള്ളേണ്ട… ഇത്തിരി നേരം കൂടി കിടക്കു…. ഗർഭിണി പെണ്ണുങ്ങൾ ഉറക്കം മുഷിഞ്ഞാൽ അതിന്റെ കേടു കൊച്ചിനാണു…….

അമ്മായി ഞാൻ എന്തോ സ്വപ്നം കണ്ടു എനിക്ക് ഏട്ടനെ കാണുവാൻ തോന്നുന്നു…….. വിതുമ്പൽ കടിച്ചമർത്തി കണ്ണും നിറച്ചു മുന്നിൽ നിൽക്കുന്ന പെണ്ണിനെ ഭാനുമതി വേദനയോടെ നോക്കി……..

ഭാനുമതിയുടെയും രാഘവന്റെയും രണ്ടുമക്കളിൽ മൂത്തവൻ ആണ് ഹരീഷ്….. ഇളയത് ഹരിണി……

ഹരീഷ് പട്ടാളത്തിൽ ആണ്…. വിവാഹം കഴിച്ചത് സ്വന്തം അമ്മാവന്റെ മകൾ ആയ ഊർമിളയെ ആണ്….. ഊർമിളക്കും വീട്ടുകാർക്കും ഒക്കെ സമ്മതം ആയിരുന്നു എങ്കിലും ഹരീഷ് താല്പര്യം ഇല്ലാത്തപോലെ ഒഴിഞ്ഞു മാറി…

എപ്പോഴെല്ലാം അമ്മ വിവാഹ കാര്യം പറയുന്നോ അപ്പോൾ എല്ലാം ഹരി.. മുടക്ക് പറയും.. ഒടുവിൽ ലീവ് കിട്ടി നാട്ടിൽ എത്തിയപ്പോൾ പിടിച്ച പിടിയാലേ അച്ഛനും അമ്മാവനും എല്ലാം ചേർന്നു നിശ്ചയം തീരുമാനിച്ചു……..

എന്തിനാ എന്റെ സമ്മതം ഇല്ലാത്തെ നിങ്ങൾ എല്ലാപേരും ചേർന്ന് എല്ലാം തീരുമാനിച്ചത്……… ഹരി പൊട്ടിത്തെറിച്ചു…

ടാ… വേറെ ആരും അല്ലാലോ നമ്മുടെ ഊർമിള അല്ലെ……. ആരായാൽ എന്താ എന്റെ സമ്മതം ചോദിക്കാതെ എല്ലാം തീരുമാനിക്കാൻ ആര് പറഞ്ഞു…..

പണ്ടുമുതലേ പറഞ്ഞു വച്ച ബന്ധം അല്ലെ അതുണ്ടാണ് നിന്നോട് ചോദിക്കാതെ….ഭാനുമതി പകുതിയിൽ നിർത്തി…..

എനിക്ക് അവളോടൊന്നു സംസാരിക്കണം… അതിനു ശേഷം ബാക്കി തീരുമാരിക്കാം……

ഹരി അവൾക്കു എതിർപ്പ് ഒന്നുമില്ല അതുകൊണ്ട് അല്ലെ ഞങ്ങൾ ആലോചനയുമായി മുന്നോട്ടു പോയത്…..

എങ്കിലും എനിക്ക് സംസാരിക്കണം അമ്മേ……

വൈകുന്നേരം കൃഷ്ണന്റെ അമ്പലത്തിൽ തൊഴുതു …. ഹരിക്കായി കാത്തു നിന്നു പെണ്ണ്..

ഹരി നേരത്തെ എത്തി തൊഴുതു ഊർമിളയെ കാത്തു ആൽമരച്ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു….

ഹരി കയ്യാട്ടി ഊർമിളയെ വിളിച്ചിട്ടു കുളക്കരയിലേക്ക് നടന്നു… ഊർമിള ഹരിക്കു പിന്നാലെ കുളക്കരയിലേക്ക് പോയി….

ഹരിക്കടുത്തായി ഊർമിളയും ഇരുന്നു….

ഹരിയേട്ടനു എന്താ സംസാരിക്കാൻ ഉണ്ടെന്നു അമ്മായി പറഞ്ഞു.. ഊർമിള വിക്കി വിക്കി സംസാരത്തിനു  തുടക്കം ഇട്ടു..

ഇവിടെ ഇതു  എന്തൊക്കെ ആണ് നടക്കുന്നത്.. നിനക്ക് ഈ വിവാഹത്തിന് സമ്മതം ആണെന്ന്  പറഞ്ഞോ…

മ്മ് പറഞ്ഞു……

നീ നന്നായിട്ടു ആലോചിച്ചിട്ടാണോ ഇതു പറഞ്ഞത്… ഹരി ഊർമിളക്ക് നേരെ മുഖം തിരിച്ചു…

എനിക്ക് ഹരിഏട്ടനെ ഇഷ്ട്ടം ആണ്….. ഒരുപാട് അതാണ് അവരൊക്കെ ചോദിച്ചപ്പോൾ സമ്മതം പറഞ്ഞെ……

എടി.. നിനക്ക് അറിയില്ലേ ഞാൻ ഒരു പട്ടാളക്കാരൻ ആണ്…. എനിക്ക് ചുറ്റിനും എപ്പോഴും അപകടം പതിയിരുപ്പുണ്ട്….

ഇതല്ലാതെ എന്തെങ്കിലും പറയുവാനുണ്ടോ ഹരി ഏട്ടാ… എന്നെ ഒഴിവാക്കാൻ…..

എന്നെ ഇഷ്ട്ടം ആണോ ഹരി ഏട്ടന്…… അതോ എന്നോട് എന്തെകിലും ഇഷ്ടക്കുറവ് ഉണ്ടോ… അതുകൊണ്ടാണോ ഈ ഒഴിഞ്ഞു മാറ്റം…

അല്ല പെണ്ണെ ഇഷ്ട കൂടുതൽ കൊണ്ട് തന്നെ ആണ്….. ഞാൻ ഒരു പട്ടാളക്കാരൻ ആണ്… എന്റെ ജീവന് ഒരു ഉറപ്പും പറയാൻ കഴിയില്ല….

ഞാൻ ഈ ജോലി തിരഞ്ഞെടുത്തപ്പോൾ തന്നെ തീരുമാനിച്ചതാണ്  എന്റെ ജീവിതത്തിനു കൂട്ടായി ആരെയും കൂട്ടില്ലെന്നു……. അത് ഇഷ്ട കൂടുതൽ കൊണ്ടാണ്.

എപ്പോൾ വേണേലും അപകടം ഞങ്ങളെ പോലെ ഉള്ള പട്ടാളക്കാരെ തേടി എത്തും…. അതിലേക് പ്രിയപെട്ടവരെ കൂടെ ചേർത്ത് വയ്ക്കാൻ വയ്യ പെണ്ണെ…..നിന്നോട് എനിക്ക് അത്രയും ഇഷ്ടമാണ്……..

ഒരു പട്ടാള കാരന്റെ ഭാര്യ എന്നുപറയുന്നതിൽ എനിക്ക് അഭിമാനമേ ഉള്ളു ഹരിയേട്ടാ….. ആർക്കും എപ്പോൾ വേണേലും ജീവിതത്തിൽ അപകടം സംഭവിക്കാം എന്നുകരുതി ആരും വേണമെന്നുള്ള പലതും വേണ്ടെന്നു വയിക്കുന്നില്ലല്ലോ….

ഹരി ഏട്ടൻ രാജ്യ സുരക്ഷക്കുവേണ്ടി ആണ് ജീവിക്കുന്നത്…. എല്ലാം എനിക്കറിയാം… ആ പേരും പറഞ്ഞു എന്നെ അവഗണിക്കല്ലേ ഹരി ഏട്ടാ… എനിക്കതു സഹിക്കില്ല…….

ഊർമിള ഒരു പൊട്ടി കരച്ചിലോടെ ഹരിയുടെ മാറിലേക്ക് ചാഞ്ഞു….. എനിക്ക് ഈ ജീവിതത്തിൽ ഹരിയേട്ടന്റെ ഊർമിള ആയാൽ മതി….. ഹരിയേട്ടന്റെ താലിക്കും സിന്ദൂരത്തിനും അവകാശി ആയാൽ മതി……

എങ്ങനെ ആണെടി ഞാൻ നിന്നെ വേണ്ടെന്നു വയ്ക്കുന്നത്… എന്നെ നീ എന്തിനാ പെണ്ണെ ഇത്രേം സ്നേഹിക്കുന്നെ

പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു… പത്തൽ ഒരുങ്ങി.. വിവാഹം ആഡംബര പൂർവ്വം നടത്തി… മൂന്ന് മാസത്തെ ലീവ് കഴിഞ്ഞു ഹരി തിരികെ ജോലിയിൽ പ്രവേശിച്ചു……..

ഹരിയേട്ടാ ഒരു കാര്യം പറയാനുണ്ട്……. ഊർമിള ഫോണിലൂടെ കൊഞ്ചികൊണ്ട് പറഞ്ഞു…

എന്താ പെണ്ണെ പറയു കേൾക്കട്ടെ…..

അതെ ഹരിയേട്ടാ… ഇവിടെ പുതിയ ഒരാൾ വരവ് അറിയിച്ചു കേട്ടോ…….

അതാരാ ഞാൻ അറിയാത്ത പുതിയ ഒരാൾ…..

ഈ  ഹരി ഏട്ടൻ….. ഇനി ഒരു പത്തു മാസം കാത്തിരുന്നാൽ മതി… ഒരു കുഞ്ഞ് ഹരിയോ… ഊർമിളയോ വരാൻ…..

സത്യം ആണോ പെണ്ണെ….. എപ്പോഴ അറിഞ്ഞേ……… ഹരിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല…. രണ്ടു ദിവസം ആയിട്ട് ക്ഷീണം ഉണ്ടായിരുന്നു…. ഇന്നു ഞാൻ അമ്മായിയെo കൂട്ടി ഹോസ്പിറ്റലിൽ പോയി കൺഫോം ചെയ്തു…….

എനിക്ക് നിന്നെ കെട്ടിപിടിച്ചു ഉമ്മ വക്കാൻ തോന്നുവാ പെണ്ണെ………..

എനിക്ക് ഹരിയേട്ടനെ കാണാൻ തോന്നുവാ…… പിന്നെയും ഏറെ നേരം ആ സംസാരം നീണ്ടുപോയി……..

പറ്റുന്ന സമയത്തൊക്കെ ഹരി അവളെ വിളിക്കും….. സംസാരിക്കും….. കൂടെ തന്നെ ഉണ്ടെന്നു അവളോട്‌ പറയാതെ പറയും..

ഊർമിളക്ക് ഇപ്പോൾ മാസം 8 ആയി… ഗർഭ സംബന്ധം ആയിട്ടുള്ള ചില അവശതകൾ അല്ലാതെ വേറെ പറയത്തക്ക കുഴപ്പം ഒന്നുമില്ല…..

രാവിലെ മുതൽ ഊർമിള ഹരിയെ വിളിക്കുവാണ്….. ഫോൺ കണക്ട് ആയി……. ഡ്യൂട്ടിയിൽ ആണോ ഹരി ഏട്ടാ…… സോറി  …

“”കാണുവാൻ തോന്നുവാ…….. വല്ലാണ്ട് കൊതിയവുവ ഹരിയേട്ടാ ഒന്ന് കാണാൻ….

എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് പെണ്ണെ….

ലീവ് ചോദിച്ചോ ഹരിയേട്ടാ……

ചോദിച്ചിട്ടുണ്ട്… അടുത്ത മാസം കിട്ടുമെന്ന് തോന്നുന്നു….

അടുത്ത മാസമോ.. ഈ മാസം വരുമെന്നല്ലേ പറഞ്ഞത്……

ഈ മാസം വരാൻ കഴിയില്ലെടാ……

എനിക്ക് കാണാൻ വല്ലാത്ത കൊതി തോന്നുവാ… ഹരി ഏട്ടാ….. പ്രസവത്തിന്റെ ഡേറ്റ് അടുക്കും തോറും എന്തോ പേടി തോന്നുന്നു……

നീ ഇങ്ങനെ ഒന്നും പറയല്ലേ ലീവ് കിട്ടിയാൽ ഞാൻ വേഗം വരും…………

രാത്രിയിൽ സ്വപ്നം കണ്ടതിൽ പിന്നെ ഊർമിളക്ക്  ഉറക്കം വന്നില്ല.. അമ്മായി കിടക്കാൻ പറഞ്ഞു നിർബന്ധിച്ചെങ്കിലും ഊർമിള കിടന്നില്ല……. വയറിനുള്ളിൽ ആകെ ഒരു വേദന…… കഴക്കുന്നു……..

അമ്മായി എനിക്ക് വയറു  വേദന തോന്നുന്നു…………

ഭാനുമതി വേഗം എഴുനേറ്റു….. ഊർമിളയെ പിടിച്ചു കട്ടിലിൽ ഇരുത്തി…. മോൾ ഇരിക്ക്  അമ്മായി വേഗം വണ്ടി ഇറക്കാൻ പറയാം അതും പറഞ്ഞു ഭാനുമതി രഘവന്റെ അടുത്തേക്കു പോയി….

നേരത്തെ തയ്യാറാക്കിവച്ച ബാഗുമായി വന്നു…. രാഘവനും ഹരിണിയും ചേർന്ന് ഊർമിളയെ പിടിച്ചു കാറിൽ കയറ്റി.. ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ പെണ്ണ് വേദനയിൽ പുളയുകയായിരുന്നു….. പെട്ടെന്ന് അകത്തേക്കുകയറ്റി സുഖപ്രസവം…….

ഊർമിള പ്രസവിച്ചു… പെൺകുഞ്….

അ തിർത്തിയിൽ യു ദ്ധം നടക്കുന്നു….. ഹരിക്കു വരാൻ കഴിയുന്നില്ല… ഊർമിള പ്രസവിച്ച കാര്യം വിളിച്ചറിയിച്ചു…. അടുത്ത മാസ്സം വരാൻ ഇരുന്നതാണ് അപ്പോഴേക്കും യു ദ്ധം തുടങ്ങി………..

ഊർമിളക്ക് ആകെ സമാധാനം നഷ്ടമായി…….. ഒന്നിലും ഒരു  ശ്രദ്ധ കിട്ടുന്നില്ല….. കുഞ്ഞിന്റെ കാര്യങ്ങൾ പോലും നേരെ നോക്കാറില്ല……. ബാനുമതിയാണ് അതെല്ലാം ചെയ്യുന്നത്… പതിയെ പതിയെ കടുത്ത ഡിപ്രെഷനിലേക്ക് ഊർമിള വീഴാൻ തുടങ്ങി…….

ഹരിയെ കുറിച്ചുള്ള യാതൊരു വിവരവും കിട്ടാതെ ആയി .

ആരോടും മിണ്ടാതെയും പറയാതെയും ഊർമിള മുറിയിൽ തന്നെ ഒതുങ്ങി കൂടി… ഇതിനിടയിൽ ഹരി ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിച്ചു തുടങ്ങി…….. അതും കൂടി കേട്ടപ്പോൾ ആകെ തകർന്നുപോയി അവൾ…..

ഇല്ല എന്റെ ഹരീഏട്ടൻ മരിച്ചിട്ടില്ല… എനിക്ക് വാക്കു തന്നതാണ് എന്നെയും കുഞ്ഞിനേയും കാണാൻ വരുമെന്ന്….
എന്നെ പറ്റിക്കില്ല ഉറപ്പായും വരും….

ഭക്ഷണം പോലും കഴിക്കാതെ പതം പറഞ്ഞു കരയുന്നവളെ വീട്ടുകാരും ചേർന്ന് ഹോസ്പിറ്റലിൽ ആക്കി…. ശരീരം ആകെ ക്ഷീണിച്ചു…….. ഒന്നുരണ്ടു ദിവസം അവിടെ കിടത്തി………

ഡിസ്ചാർജ് വാങ്ങി വീട്ടിൽ എത്തിയപ്പോൾ അവിടെ കണ്ട കാഴ്ച്ചയിൽഊർമിള… കണ്ണുകൾ ഒന്നുകൂടി വലിച്ചു തുറന്നു…..ഹരി….

ഹരീഏട്ടൻ എപ്പോൾ വന്നു…..

അവൾ വേഗം കുഞ്ഞുമായി ഹരിക്കു അടുത്തേക്ക് വന്നു……. കുഞ്ഞിനെ ഹരിയുടെ കയ്യിൽ ഏൽപ്പിച്ചു…. ഹരി കുഞ്ഞിനെ മാറോടു ചേർത്ത് നെറുകിൽ മുത്തി…..

ഹരിയേട്ടാ മോൾ ഏട്ടനെ പോലെ അല്ലെ….. കുറുമ്പിയാണ്… അവശതകൾ നിറഞ്ഞു നിന്ന പെണ്ണിന്റെ വാതോരാതെ ഉള്ള വാർത്തസമാനത്തിൽ എല്ലാപേരും നോക്കിനിന്നു……..

അമ്മായി നിങ്ങൾക്കൊക്കെ അറിയാമായിരുന്നോ ഹരി ഏട്ടൻ ഇന്നു വരുമെന്ന്…. ആരും എന്നോട് ഒന്നുംപറഞ്ഞില്ലല്ലോ………

അവൻ ഇങ്ങു വന്നില്ലേ…… ഭാനുമതി ഹരിയുടെനെറുകിൽ തലോടി…..

ഹരീട്ടൻ വന്നേ നമുക്ക് മുറിയിൽ പോകാം…. ഒന്ന് ഫ്രഷ് ആകു.. ഈ ക്ഷീണം ഒക്കെ മാറട്ടെ… എന്നിട്ട് ഭക്ഷണം കഴിച്ചു വിശ്രമിക്കു….. അതിനു ശേഷം വിശേഷം പറയാം…..

ഹരിയേട്ടൻ എഴുന്നേൽക്കു…… ഊർമിള ഹരിയുടെ കൈയിൽ പിടിച്ചു….

ഹരി ദയനീയമായി അച്ഛനെയും അമ്മയെയും നോക്കി…

രാഘവൻ  പതിയെ ഹരിയുടെ അടുത്തേക്ക് വന്നു അവനെ പതിയെ എഴുനേൽപ്പിച്ചു…. അച്ഛന്റെ തോളിൽ പിടിച്ചു ഞൊണ്ടി കൊണ്ട് നടക്കുന്ന ഹരിയെ ഊർമിള നോക്കി…. പെട്ടെന്ന്  കാലിലേക്ക് നീണ്ട ആ നോട്ടം..

ഇടത്തു കാൽ. മുട്ടിനു താഴേക്കു,… കാറ്റിൽ ആടുന്ന പാന്റിൽ തറഞ്ഞു നിന്നു…. വേഗം മുന്നോട്ടു ആഞ്ഞു….. ഹരിയുടെ മുന്നിൽ നിന്നു………

ഊർമിള…. അവന്റെ കണ്ണുകളിൽ നിന്നും ഊർന്നിറങ്ങുന്ന കണ്ണുനീർ അവളെ പൊള്ളിച്ചു…

ഹരിയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു അവന്റെ ഇടതു കാലിൽ പതിയെ  തൊട്ടു മുട്ടിനു താഴെ ശൂന്യം………. നിലവിളിയോടെ പിന്നിലേക്ക് മറിഞ്ഞു വീണുപോയി ഊർമിള………….

ഹരിയുടെ കാതുകളിൽ ഊർമിളയുടെ കരച്ചിൽ ചീളുകൾ വന്നു നിറഞ്ഞു… നിന്നിടത്തു നിന്നും അനങ്ങാൻ കഴിയാതെ നിന്നവനെ രാഘവൻ കസേരയിൽ ഇരുത്തി……..

ഊർമിള നിരങ്ങി ഹരിയുടെ  അടുത്തേക്ക് വന്നു…. അവന്റെ മടിയിൽ മുഖം പൂഴ്ത്തി വിങ്ങി പൊട്ടി കരഞ്ഞു…….

ഞാൻ… മാത്രം ഒന്നും അറിഞ്ഞില്ല ഹരിയേട്ടാ……. എനിക്കുസഹിക്കാൻ കഴിയുന്നില്ല……….

നാട്ടിലേക്കു വരാൻ ലീവ് റെഡി ആയതാണ്…. രാത്രിയിൽ പെട്ടെന്നുള്ള ആക്രമണത്തിൽ ഞങ്ങൾ കുറച്ചു പേർക്ക് അപകടം ഉണ്ടായി.. കൂടെ ഉണ്ടായിരുന്ന പലരും മരണപെട്ടു…

രണ്ടാഴ്ച കഴിഞ്ഞു ബോധം വീഴുമ്പോൾ എന്റെ അവസ്ഥ ഇതായിരുന്നു…. നിന്നെ ഒന്നും അറിയിക്കേണ്ട എന്ന് ഞാനാണ് പറഞ്ഞത്. ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ…..

ഇടറിയ ഒച്ചയിലുള്ള ഹരിയുടെ ചോദ്യം കേട്ടു ഊർമിള ഒന്നുകൂടി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവനെ ഇറുക്കെ പുണർന്നു…. ഈ ജീവൻ ബാക്കി ഉണ്ടല്ലോ.. ഞങ്ങൾക്ക് അത് മതി……….. അത് മാത്രം മതി…….

നമുക്ക് ജീവിക്കാനുള്ളത് ഹരി ഏട്ടൻ ഉണ്ടാക്കിയിട്ടുണ്ടല്ലോ…….. എനിക്ക് എന്നും എന്റെ കൂടെ വേണം….. ഒരു പട്ടാളക്കാരൻ നാടിനു വേണ്ടി ജീവിക്കുമ്പോൾ അവന്റെ കുടുംബം കുട്ടികൾ എല്ലാം… അവനു വിദൂരമാണ്………..

ഇനി വേണം നമുക്ക് ശെരിക്ക് ജീവിക്കാൻ…. ഹരിയേട്ടന് കാലുക്കൾക്ക് പകരം ആകാൻ എന്റെ കാലുകൾ ഉണ്ടല്ലോ……… ഞങ്ങൾ എല്ലാരും ഇല്ലെ…….

എനിക്ക് എന്റെ ഭർത്താവിനെ കുറിച്ച് ഓർത്തു എന്നും അഭിമാനമേ ഉള്ളു…….

പുതിയ സാഹചര്യം അതുമായി ഞാൻ ഇപ്പോൾ പൊരുത്തപ്പെട്ടു തുടങ്ങി……. നീ വേദനിക്കുമോ എന്നത് മാത്രമായിരുന്നു എന്റെ ചിന്തകൾ….. പക്ഷെ ഇപ്പോൾ  കുറച്ചു സമാധാനം തോന്നുന്നു…….

ഹരിയെയും താങ്ങി ഊർമിള  അകത്തേക്ക് പോയി….പുതിയ ജീവിതത്തിന്റെ ആദ്യ ചുവടു വയ്പ്പ്…

Leave a Reply

Your email address will not be published. Required fields are marked *