അവന്റെ വീട്ടിലെ മുറി പരിശോധിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയി, ഒളിക്യാമറ ഉപയോഗിച്ച് മൊബൈലിൽ നിന്നും ശേഖരിച്ച..

(രചന: സൂര്യഗായത്രി)

കിരണും മകൻ ആദിയും മകൾ വേദയും പോയി കഴിഞ്ഞാൽ സീതയ്ക്ക് പിന്നെ ജോലികൾ കുറവാണ്.

പാത്രം കഴുകലും തൂത്തുതുടപ്പും മറ്റുമായി ഒരു മണിക്കൂർ കൊണ്ട് ബാക്കി ജോലികൾ എല്ലാം ഒതുക്കി കഴിഞ്ഞു അവൾ കുറെ നേരം ടിവി കണ്ടിരിക്കും പിന്നീട് ഒരു കുളിയും പാസാക്കി കഴിഞ്ഞാൽ

അല്പം നേരം കിടന്നുറങ്ങും ഉറങ്ങി എഴുന്നേറ്റതിനുശേഷം ആണ് പിന്നെ ഉച്ച ഭക്ഷണം. അങ്ങനെ അവളുടെ ഓരോ ദിവസങ്ങളും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഇലക്ട്രിസിറ്റി ഓഫീസിലെ എൻജിനീയറാണ് കിരൺ. മകൻ ആദി പ്ലസ് വണ്ണിനും മകൾ വേദ ഒമ്പതാം ക്ലാസിലും പഠിക്കുന്നു.

ബികോം പാസായതാണ് സീത പക്ഷേ ഇതുവരെ ജോലിക്കൊന്നും ശ്രമിച്ചില്ല എന്നതാണ് സത്യം. ജോലിയെക്കാൾ ഉപരി അവരെ സ്വാധീനിച്ചിട്ടുള്ളത് നൃത്തത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു.

വിവാഹം കഴിഞ്ഞതിനുശേഷം പഠിക്കാനായി കിരൺ ഒരുപാട് തവണ നിർബന്ധിച്ചെങ്കിലും സീതയ്ക്ക് ഇഷ്ടം ഡാൻസ് ആയിരുന്നു.

അതുകൊണ്ടുതന്നെ അവളുടെ ഇഷ്ടങ്ങൾക്ക് മുടക്കം വരുത്തേണ്ട എന്ന് കരുതി കലയോടുള്ള അവളുടെ അഭിനിവേശം മനസ്സിലാക്കിയ കിരൺ അവളെ അറിയപ്പെടുന്ന ഒരു ഡാൻസ് അക്കാദമിയിൽ ചേർത്തു.

ഏകദേശം അവളുടെ പ്രായത്തിലുള്ള ഒരുപാട് പേർ അവിടെ നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു ഒരു വർഷമായിട്ടും കുട്ടികൾ ആയില്ല.

പിന്നീട് ഒരു വർഷക്കാലം നീണ്ട ചികിത്സകൾ ആയിരുന്നു. അതിന്റെ കൂട്ടത്തിൽ നൃത്ത പഠനവും.. ഒടുവിൽ ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് ആദിയെ പ്രഗ്നന്റ് ആകുന്നത്.

അതോടുകൂടി നൃത്ത പഠനം അവസാനിച്ചു. ആദിക്ക് ശേഷം പിന്നീട് വൈഗ മോൾ അങ്ങനെയായപ്പോൾ നൃത്തം ചെയ്യാനോ പ്രാക്ടീസ് ചെയ്യുവാനോ ഉള്ള സമയം എന്നും സീതയ്ക്ക് ഇല്ലാതെയായി.

ഇപ്പോൾ പിന്നെ മക്കൾ രണ്ടും വലുതായി സ്വന്തം കാര്യം നോക്കാറായപ്പോൾ സീതയ്ക്ക് സമയം ധാരാളം ആണ് അതുകൊണ്ട് കിരൺ തന്നെയാണ് നൃത്ത പഠനം പൊടിതട്ടിയെടുക്കുന്നതിനായി ഭാര്യയെ ഉപദേശിച്ചത്.

ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോയി അന്വേഷിച്ചെങ്കിലും അതൊന്നും തന്നെ സീതയ്ക്ക് ഇഷ്ടമായില്ല. ഒടുവിൽ കിരണിന്റെ കൂടെ വർക്ക് ചെയ്യുന്ന ചേച്ചിയുടെ മകൾ പഠിക്കുന്ന സ്കൂളിൽ ചെന്ന് ചേർന്നു.

കിരൺ തന്നെയാണ് ലീവെടുത്ത് കൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ ആ അന്തരീക്ഷം സീതയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

മാസ്റ്റർ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധയോടെ കൂടി കേട്ടു, അവിടം കൊള്ളാമെന്ന് രണ്ടുപേർക്കും തോന്നി അതുകൊണ്ട് തന്നെ അഡ്മിഷൻ ഒക്കെ എടുത്തതിനുശേഷം ആണ് വീട്ടിലേക്ക് വന്നത്.

അടുത്തദിവസം മുതൽ തന്നെ ഡാൻസ് ക്ലാസിൽ ചെല്ലാം എന്ന്പറഞ്ഞാണ് വന്നത്.

വീട്ടിൽ വന്ന് ഡാൻസ് ക്ലാസിൽ ചേർന്ന കാര്യം പറഞ്ഞപ്പോൾ മോൾക്കും വലിയ സന്തോഷമായി. അമ്മ ഇങ്ങനെ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നതിനേക്കാൾ നല്ലത് അത് തന്നെയാണ് എന്നായിരുന്നു മോന്റെ അഭിപ്രായം.

വെക്കേഷൻ ആവുമ്പോൾ ഞാനും കൂടി അമ്മയുടെ ഡാൻസ് ക്ലാസിൽ വന്നുചേരാമെന്നായി മോൾ.

അങ്ങനെ ഇപ്പോൾ ഡാൻസ് പഠനം മുറയായി നടക്കുന്നുണ്ട്.

കിരണും മക്കളും പോയിക്കഴിഞ്ഞാൽ വീട്ടിലെ ബാക്കി ജോലികളെല്ലാം ഒതുക്കിയിട്ട് ഡാൻസ് ക്ലാസിലേക്ക് പോകും. പിന്നെ വൈകുന്നേരം മൂന്ന് മണിവരെ ക്ലാസ്സ് ഉണ്ടായിരിക്കും.. ക്ലാസ് കഴിഞ്ഞ് വീടെത്തി ഒന്ന് ഫ്രഷ് ആയി കഴിയുമ്പോഴേക്കും മക്കളും എത്തും.

ദിവസങ്ങൾ ഓടി മറഞ്ഞു…… ഡാൻസ് ക്‌ളാസിൽ ഇപ്പോൾ പുതുതായി ഒരു സ്റ്റുഡന്റ് വന്നു ചേർന്നിട്ടുണ്ട്…….

ഏകദേശം മോന്റെ പ്രായമുള്ള ഒരു കുഞ്ഞു….

വന്നുടൻ അവൻ എല്ലാപേരുമായി കൂട്ടായി. വളരെ എനെർജിറ്റിക് ആണ് അവൻ… എല്ലാപേർക്കും അവനെ ഒരുപാട് ഇഷ്ടമായി.

ഉച്ചക്ക് കഴിക്കാനിരിക്കുമ്പോൾ എല്ലാപേരും കൂടിയാണ് അവനു ഫുഡ്‌ ഷെയർ ചെയ്യുന്നത്.. ഡാൻസ് ക്‌ളാസിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് പ്രതേകമായി ഡ്രസിങ് റൂമുണ്ടു….

എല്ലാപേരും ക്‌ളാസിൽ എത്തിയാൽ മൊബൈൽ മാറ്റിവയ്ക്കണം. അതാണ് ക്‌ളാസിലെ നിയമം…

കുറച്ചു ദിവസമായി ക്‌ളാസിൽ ചില മുറിമുറുപ്പുകൾ തുടങ്ങിയിട്ട്… ക്‌ളാസിലെ ഏതോ ഒരു കുട്ടിയുടെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്ന ദൃശ്യം ലീക്കായി…..

അതോടുകൂടി ആ കുട്ടി ക്‌ളാസിൽ വരാതെയായി…. ആ കുട്ടിയുടെ ദൃശ്യങ്ങൾ എങ്ങനെയാണ് ലീക്ക്‌ ആയത് എന്നറിയാൻ പോലീസിൽ വീട്ടുകാർ പരാതി നൽകി.

പലതവണ ദൃശ്യം കണ്ടപ്പോൾ സീതക്കു അത് തങ്ങളുടെ ഡാൻസ് ക്ലാസിലെ ഡ്രസ്സിങ് റൂം ആണെന്ന് മനസ്സിലായി.അവൾ തന്റെ സംശയം ടീച്ചറുമായി പങ്കുവയ്ക്കുകയും ചെയ്തു.

തന്റെ ദൃശ്യങ്ങൾ ലീക്ക് ആയതോടുകൂടി ആ കുട്ടി മാനസികമായി തളരുകയും വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ യുമായി. ആൾക്കാരുടെ പരിഹാസങ്ങളും മറ്റും കേട്ട് വീട്ടുകാർ അവളെ കുറ്റപ്പെടുത്തുന്നത് പതിവായി. ഒടുവിൽ നിവർത്തിയില്ലാതെ ആ കുട്ടി ആത്മഹത്യ ചെയ്തു.

പെൺകുട്ടിയുടെ ആത്മഹത്യയോടു കൂടി കേസ് അന്വേഷണം കൂടുതൽ ഊർജ്ജത്തിലായി…. ആക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുകയും….

പോലീസുകാർ ഡാൻസ് ക്ലാസ്സ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ടീച്ചറുമായി തന്റെ സംശയങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സീത.

ടീച്ചർ എനിക്ക് ഉറപ്പുണ്ട് ഇത് നമ്മുടെ ഡാൻസ് ക്ലാസിലെ ഡ്രസിങ് റൂം തന്നെയാണ്. സംശയമുണ്ടെങ്കിൽ ടീച്ചർ എന്നോടൊപ്പം വന്നു നോക്കൂ നമുക്ക് ഫോട്ടോയും റൂമും തമ്മിൽ മാച്ച് ചെയ്തു നോക്കാം….

സീതയുടെ സംശയo ശരിയായിരുന്നു എന്ന് ടീച്ചറിന് മനസ്സിലായി…

അപ്പോഴാണ് പോലീസുകാർ അവിടെ എത്തിയത്. അവർ ടീച്ചറിനോടും മറ്റു കുട്ടികളോടും ഒക്കെ ആത്മഹത്യ ചെയ്ത പെൺകുട്ടിയെ കുറിച്ച് തിരക്കി.

ആ പെൺകുട്ടിയെ കുറിച്ച് ഇതുവരെയും ഒരു മോശമായ അഭിപ്രായവും ആർക്കുമില്ല.

സീതയുടെ പരിങ്ങൽ കണ്ട പോലീസ് ഉദ്യോഗസ്ഥർ അവിടെ ചോദ്യം ചെയ്തു. നിങ്ങൾക്ക് ആ കുട്ടിയെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ ദയവുചെയ്ത് അത് ഞങ്ങളോട് പറയണം കേസന്വേഷണത്തിന് അത് വലിയ ഉപകാരമാകും.

ആ പെൺകുട്ടിയുടെ ലീക്കായ ഫോട്ടോ കണ്ടപ്പോൾ എനിക്കൊരു സംശയം തോന്നി.. അത് ഞാൻ ടീച്ചർമാരോട് പറയുകയും ചെയ്തു.

ആ വീഡിയോയിൽ കാണുന്ന റൂം.. ഇവിടത്തെ ഡ്രസ്സിങ് റൂം ആണോ എന്ന് എനിക്കൊരു സംശയം ഉണ്ട്…..

സതിയുടെ ആ വെളിപ്പെടുത്തുകൾ കേസ് അന്വേഷണത്തിന് പുതിയൊരു മുഖമാണ് നൽകിയത്.ഉദ്യോഗസ്ഥർ ഡ്രസിങ് റൂം പരിശോധിച്ചതിൽ നിന്ന് ഫോട്ടോയിലുള്ള ഡ്രസ്സിംഗ് റൂം അതാണെന്ന് മനസ്സിലായി.

പക്ഷേ അവിടെ നിന്നുള്ള ഫോട്ടോസ് എങ്ങനെ ലീക്കായി എന്നതിനെക്കുറിച്ച് ആയിരുന്നു അടുത്ത അന്വേഷണം.

അവിടെയുള്ള പല കുട്ടികളെയും ചോദ്യം ചെയ്തതിൽ നിന്നും. പ്രത്യേകിച്ച് തെളിവൊന്നും തന്നെ കിട്ടിയില്ല.

അങ്ങനെയിരിക്കുമ്പോഴാണ്…. അവിടെ ഡാൻസ് പഠിക്കാൻ എത്തിയ ആ പയ്യനിലേക്ക് അന്വേഷണം ചെന്നുനിന്നത്…

അവനെ ചോദ്യം ചെയ്യുന്ന കാര്യത്തെക്കുറിച്ച് പോലീസുകാർ പറയുമ്പോൾ ഒക്കെ. അവൻ വളരെ നല്ലവനാണെന്നും മോശമായി ഇന്നുവരെ ആരോടും പെരുമാറിയിട്ടില്ല എന്നുമുള്ള നൂറുനൂറ് ആരോപണങ്ങൾ പൊന്തിവന്നു.

ഡ്രസിങ് റൂം പരിശോധിച്ചപ്പോഴാണ് അവിടെ ലോക്കിൽ ഘടിപ്പിച്ചിരിക്കുന്ന നൂതന രീതിയിലുള്ള ഒളിക്യാമറ കണ്ടെത്തിയത്..

അങ്ങനെ ഒരു ക്യാമറ അവിടെ ഇരിക്കുന്നത് പോലും ആർക്കും അറിയാൻ കഴിയില്ല. അഡ്രസ്സിംഗ് റൂമിൽ നിന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത എല്ലാ വിദ്യാർത്ഥികളുടെയും ഫോട്ടോസ് അതിൽ പതിഞ്ഞിട്ടുണ്ട്….

ബാക്കി അന്വേഷണവുമായി മുന്നോട്ടു പോകുമ്പോഴാണ് ആ പയ്യന്റെ മൊബൈലിൽ ലേക്കാണ് ഈ ഫോട്ടോസും വീഡിയോസും എല്ലാം എത്തുന്നത് എന്ന് മനസ്സിലായി.

അവനെയും കൂട്ടി പോലീസുകാർ അവന്റെ വീട്ടിൽ പരിശോധന നടത്തിയതിൽ നിന്നും അയൽപക്കത്തെ വീടുകളിൽ നിന്നും ബാത്റൂമിൽ നിന്നുമുള്ള നിന്നുള്ള ഒരുപാട് ദൃശ്യങ്ങളും അവന്റെ മുറിയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു.

ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായിരുന്ന അതുകൊണ്ടുതന്നെ വീടിനും തൊട്ടടുത്തുള്ള വീടുകളിലും എന്തെങ്കിലും കറണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഇവനാണ് പരിഹരിക്കുന്നതിന് പോകുന്നത്… അവന്റെ സ്വഭാവത്തെക്കുറിച്ച് ആർക്കും ഒരു എതിരഭിപ്രായം ഇല്ല .

അവന്റെ വീട്ടിലെ മുറി പരിശോധിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയി…. ഒളിക്യാമറ ഉപയോഗിച്ച് മൊബൈലിൽ നിന്നും ശേഖരിച്ച വിവരങ്ങൾ എല്ലാം കൂടി സിഡി ആക്കി സൂക്ഷിച്ചിരിക്കുന്നു…

ഡാൻസ് ക്ലാസിലെ ഏകദേശം കുട്ടികളുടെയും ഫോട്ടോയും വീഡിയോസും അതിലുണ്ട്..

എല്ലാ വിവരവും അറിഞ്ഞപ്പോൾ സീതയും കൂടെ പഠിക്കുന്ന കുട്ടികളും ടീച്ചറും വരെ അന്തം വിട്ടു പോയി……

സ്വന്തം അച്ഛനും അമ്മയും കിടക്കുന്ന ബെഡ്റൂമിൽ വരെ ഒളിക്യാമറ വെച്ചിട്ടുള്ളതു അവന്റെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് കിട്ടിയ ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി…..

അമ്മയും അച്ഛനും പോലീസുകാർ പറയുന്ന കാര്യങ്ങൾ കേട്ട് തലയും കുനിച്ചു നിന്നു..

മക്കൾക്ക് സ്വന്തമായി ഒരു മുറിയും കൊടുത്ത് മൊബൈലും ലാപ്ടോപ്പും വാങ്ങി നൽകി അവർ മുറി അടച്ചിരുന്നത് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ തിരക്കണം… അങ്ങനെയൊക്കെ ചെയ്യാതെ വരുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്…

നിങ്ങൾ നിങ്ങളുടേതായ ജോലിത്തിരക്കുകളിലേക്ക് ചേക്കേറുമ്പോൾ. അവരോടൊപ്പം സമയം ചിലവഴിക്കാൻ കണ്ടെത്താതെ വരുമ്പോൾ അങ്ങനെയൊക്കെയാണ് ഓരോ പിള്ളേർക്കും പല തെറ്റുകളിലും ചെന്ന് ചാടുന്നത്…..

മകനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് കണ്ടു….. അച്ഛനും അമ്മയും തളർന്നിരുന്നു…

തങ്ങൾ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അവന് ഈ ഗതി വരില്ലായിരുന്നു എന്ന് പോലും തോന്നിപ്പോയി.. ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല…. വരുന്നത് അനുഭവിക്കാo ഒരു നെടുവീർപ്പോടുകൂടി അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി ഇരുന്നു.